ഇലക്ഷന്‍ തോറ്റ ഹാങ്ങോവറില്‍
ഉല്‍പ്പന്‍ നടന്നിരുന്ന കാലം.കുറെനാള്‍ നേതാവ് കളിച്ചു നടന്ന ഉല്‍പ്പന്
പെട്ടെന്നൊരു ദിവസം അണികളും ആരവവുംഇല്ലാതായപ്പോള്‍ വല്ലാത്ത ഒരിത്. ഐ മീന്‍
ഈ അധികാരമില്ലാതെ, പ്രതിപക്ഷസീറ്റ്പോലുമില്ലാതെ തേരാപ്പാരാ നടക്കേണ്ടി
വരുന്ന ചില മുന്‍മന്ത്രിമാര്‍ക്ക് വരുന്നഭയങ്കരമാന ഒരിത്. ആ ഒരിതില്‍
നിന്ന് ഉല്‍പ്പന്‍ കൂലങ്കഷമായി ചിന്തിച്ചെടുത്തഒരാശയമാണ്
പള്ളിക്കമ്മിറ്റില്‍ കേറിപ്പറ്റുക. രാഷ്ട്രീയം കൈവിട്ടാല്‍ മതം, അതും
വിട്ടാല്‍മത തീവ്രവാദം, ഇതൊക്കെ നുമ്മടസില്‍മ്മാക്കാരന്‍ രണ്‍ജിത്തണ്ണന്‍
പറയും മുന്നേ കണ്ടു പിടിച്ചയാളാ നുമ്മട ഉല്‍പ്പന്‍ജി.മാത്രമല്ല
വോട്ടുപിടിക്കുന്നതിന്‍റെ ഭാഗമായി ആയിടെ പള്ളിയില്‍ കേറിയിറങ്ങുന്ന
ഒരുലെവലും ഉല്‍പ്പന്‍ജിക്ക് ഉണ്ടായിരുന്നു.
അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്‍ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഡിസംബർ 30, ചൊവ്വാഴ്ച
2014 ഡിസംബർ 18, വ്യാഴാഴ്‌ച
A Note for You
വര്‍ഷങ്ങള്‍ക്ക് മുന്നേ തോന്നിയ ഒരു പ്രണയം ഇപ്പോള്‍ തുറന്നു
പറയുമ്പോള്‍ നിന്നില്‍ നിന്ന് വലിയ അത്ഭുതമൊന്നും ഞാന്‍
പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിസംഗത നിറഞ്ഞ മൌനം... അതിനറ്റത്ത് “എന്തേ നീ
മിണ്ടാത്തെ?” എന്ന ചോദ്യത്തിന് നന്നേ തണുത്തുറഞ്ഞു പോയൊരു ‘നിന്‍റെ ചിരി’.
അതിനപ്പുറം നിന്നെ അതിശയിപ്പിക്കുന്ന ഒന്നും എന്നിലോ എന്‍റെ പ്രണയത്തിലോ
ഇല്ലാതെ പോയത് അതൊരു സാധാരണപ്രണയമായത് കൊണ്ടാണ്. ഒരു പക്ഷേ, നീ
കേട്ടുകേട്ട് മടുത്തു പോയ വാക്കുകളില്‍ ചിലത് ‘നിന്നെ ഞാന്‍
പ്രണയിക്കുന്നു’ എന്നതായിരിക്കാം. ഒരാളുടെ പ്രണയം എത്ര സാധാരണമായിരുന്നാലും
അയാള്‍ക്ക് അത് ഏത് ലോകോത്തര പ്രണയത്തേയും വലുതാണ്. പക്ഷെ പലതിലൊന്ന്
മാത്രമായി എന്‍റെ പ്രണയത്തെയും നീ കേട്ടു പോകുമോ എന്ന ഒരു ഭയം
എനിക്കുണ്ടായിരുന്നു. ഒരു പക്ഷെ ആ ഭയമാണ് ഇത് പറയാന്‍ എന്നെ ഇത്രയും
വൈകിച്ച കാരണങ്ങളില്‍ ഒന്ന്.
2014 ഡിസംബർ 11, വ്യാഴാഴ്‌ച
പ്ലേറ്റെണ്ണി നോക്കിയപ്പോള്‍: ഉല്‍പ്പന്‍ കഥകള്‍ 6
അങ്ങിനെ പഞ്ചായത്ത് ഇലക്ഷന്‍ ഇങ്ങെത്തി. സ്വന്തം രാഷ്ട്രീയ ഗുരുവിന്‍റെ
കാലുതന്നെ ആദ്യം വാരി ഒരു മികച്ച രാഷ്ട്രീയക്കാരന്‍റെ മോസ്റ്റ് വാണ്ടഡ്
ഗുണം കാണിച്ച ഉല്‍പ്പന്‍റെ കന്നിയങ്കം. ആ കന്നിയങ്കത്തില്‍ കണ്ണുമഞ്ഞളിച്ച്
കാണുന്നവരോടൊക്കെ വോട്ട് ചോദിച്ചു പോയ ഉല്‍പ്പന്‍ സ്വന്തം വാര്‍ഡിന്‍റെ
ബോര്‍ഡര്‍ വിട്ടുവരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയാണ് ആ
ഇലക്ഷനിലെ ആദ്യഹൈലൈറ്റ്. ദത് ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ച്
ഉല്‍പ്പന്‍റെ മുന്‍കാലരാഷ്ട്രീയഗുരുവും സീറ്റ് കിട്ടാത്തതില്‍
പ്രതിഷേധിച്ച് ബോധരഹിതനും ബോധം വീണപ്പോള്‍ പാര്‍ട്ടി വിമതനുമായി തീര്‍ന്ന
മാഷ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ പരാതി ബോധിപ്പിച്ചു. പക്ഷെ
വാര്‍ഡ് ബോര്‍ഡര്‍ പോയിട്ട് സ്വന്തം വീട് ബോര്‍ഡര്‍ പോലും കണ്ടാല്‍
ഉല്‍പ്പന്‍ തിരിച്ചറിയില്ല എന്ന് മനസിലാക്കിയതോടെ കമ്മീഷന്‍ ഉല്‍പ്പനെ
വെറുതെ വിട്ടു. അങ്ങിനെ ഉൽപ്പൻ തന്റെ വോട്ടു പിടിത്തവുമായി ഘോരഘോരം
മുന്നേറി.
2014 ഡിസംബർ 8, തിങ്കളാഴ്‌ച
നിന്‍റെ ഒരു ഫോട്ടോ തര്വോ?
എന്‍റെ അതേ പ്രായമുള്ള മൂന്ന് സ്ത്രീകളോട് ഞാനിന്ന്‍ ചോദിച്ചു, ‘ഇത്
പോലെ ഒരു ചോദ്യം നീ ഫേസ് ചെയ്തിട്ടുണ്ടോ’ എന്ന്. ഒരാള്‍ വളരെ ലാഘവത്തോടെ
മറുപടി പറഞ്ഞ് ചിരിച്ചു തള്ളി. രണ്ടാമത്തെയാള്‍ തിരക്കിലാണ് എന്ന്
തോന്നുന്നു. അത് കൊണ്ട് മറുപടി പറഞ്ഞില്ല. മൂന്നാമത്തെയാള്‍ കുറച്ച്
ആലങ്കാരികമായിട്ടാണ് മറുപടി പറഞ്ഞത്. “ആ ചോദ്യത്തില്‍ I felt LOVED”.
ഈ ചോദ്യത്തിന് ഈ കാലയളവില്‍ കാര്യമായ പ്രസക്തിയില്ല. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രൊഫൈല്‍ പിക്കും പിന്നെ ഒരുപാട് മീഡിയ മെസ്സേഞ്ചറും ഒക്കെ ഉള്ളപ്പോള്‍ അങ്ങിനെ ഒരു ചോദ്യം തന്നെ അസ്ഥാനത്താണ്.

2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച
എന്താ എന്‍റെ പേര്? (ഉല്‍പ്പന്‍ @ പോലീസ് സ്റ്റേഷന്‍)
ക്രിക്കറ്റ് എന്ന് പറയുമ്പോള്‍ പി എസ് സി റാങ്ക് ഗൈഡ് വെച്ചു നോക്കിയാല്‍ ഇന്ത്യയുടെ ദേശീയ
ഗെയിം അല്ലെങ്കിലും സംഗതി പ്രചാരത്തില്‍ ആ ലെവലിലാണ്. എന്ന് മാത്രമല്ല
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ മഹാന്‍ ഒരു മാതിരി
ട്വന്‍റി-ട്വന്‍റിയില്‍ സിക്സ് അടിച്ചു കൂട്ടുന്നത് പോലെ സെഞ്ചുറി അടിച്ചു
കൂട്ടുന്ന കാലവും. പിന്നെ മൂന്നും ഒന്നും നാല് വടി കുത്തി നിര്‍ത്താന്‍
വേണ്ട സ്ഥലം മാത്രം മതി, അതിര് വേലി, കോമ്പൌണ്ട് വാള്‍, പഞ്ചായത്ത് വഴി,
കുറ്റിക്കാട് എന്ന് വേണ്ട ഒരു മാതിരി തിരിച്ചറിയാന്‍ പറ്റുന്ന
അടയാളങ്ങളൊക്കെ ബൌണ്ടറിയായി മാര്‍ക്ക് ചെയ്ത് കളി തുടങ്ങാന്‍. ഇതൊക്കെ
ഒത്തു വന്നിരുന്ന ഒരു കാലം.
2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച
ഉല്‍പ്പന്‍റെ രാഷ്ട്രീയ പ്രവേശനം: As per Planning
ഈ കഥയില്‍ ഉല്‍പ്പന് സഹനടന്‍റെ റോള്‍ മാത്രമേയുള്ളൂ, കാരണം മെയിന്‍ നടന്‍ നുമ്മട മാഷാണ്. മാഷ് എന്ന് വെച്ചാൽ പ്രദേശത്തെ കാണ്‍ഗ്രസ് പ്രസ്ഥാനം തന്നെയായിരുന്നു, അഥവാ മാഷില്ലെങ്കിൽ സാക്ഷാൽ ഒടയതമ്പുരാൻ ഇറങ്ങി വന്ന് നേരിട്ട് ഇടയലേഖനമിറക്കിയാല്‍ പോലും കരക്കാര് കൈപ്പത്തിയിൽ കുത്തില്ല. ആ ലെവലിൽ ഒരു ‘നരസിംഗം മോഡൽ പ്രസ്ഥാനം’ തന്നെയായിരുന്നു മാഷ് എന്ന് വേണേൽ പറയാം. മാഷ് എന്നൊക്കെ പറയുമ്പോള്‍ സത്യത്തിൽ പുള്ളിക്കാരൻ അംഗനവാടിയിൽ പോലും രണ്ടക്ഷരം പഠിപ്പിക്കാൻ പോയിട്ടില്ല. എങ്കിലും മഹാമനസ്കരായ കരക്കാർ അങ്ങേരെ മാഷേന്ന് വിളിച്ചു.
2014 സെപ്റ്റംബർ 30, ചൊവ്വാഴ്ച
അടുത്തതായി ഫയര്‍ ഡാന്‍സ് ബൈ ഉല്‍പ്പന്‍
എ ആര്‍ റഹ്മാന്‍റെ പാട്ട്... പ്രഭുദേവയുടെ ഡാന്‍സ്... ഇതൊക്കെ ടിവിയില്‍ കണ്ട് വായും പൊളിച്ച് ഫാനിന്‍റെ പങ്കയുമെണ്ണി കിടക്കുമ്പോള്‍ ഉല്‍പന് ഒരു വെളിപാടുണ്ടായി. എന്താ? സിനിമാറ്റിക് ഡാന്‍സ് പഠിക്കണം... എന്തിനാ? എന്ന് വെച്ചാ അതായിരുന്നു അപ്പോഴത്തെ ഒരു സ്റ്റൈല്‍...
സംഗതി 1990 കളുടെ സെക്കണ്ട് ഹാഫ്. സിനിമാറ്റിക് ഡാന്‍സായിരുന്നു അന്നത്തെ ട്രെന്‍ഡ്. ഫ്രീക്കന്മാര്‍ മുതല്‍ ഓള്‍ഡ് ജെനറേഷന്‍ വരെ വഴിയെ നടന്നു പോകുന്നതിനിടയില്‍ ഒരു കാര്യോമില്ലാതെ വണ്‍ ടൂ... വണ്‍ ടൂ ത്രീ യെന്നും പറഞ്ഞ് സ്റ്റെപ്പിട്ട് നടക്കുന്ന കാലം. നെറ്റിയുടെ പരിസരപ്രദേശങ്ങളില്‍ വരുന്ന ചെമ്പിപ്പിച്ച മുടി, കാതില്‍ തൂക്കിയിട്ട കുരിശോ കുപ്പിച്ചില്ലോ ഒന്നു വീതം, കഴുത്തിലും കൈയിലും അഞ്ചെട്ട് കളറിലെ ചരടുകള്‍ കൂട്ടി പിണച്ചിട്ടത് രണ്ടു വീതം, ടൈറ്റ് ജീന്‍സ് നരപ്പിച്ചത് ഒന്ന്, നരപ്പിക്കാതെ തുട ഭാഗത്ത് കീറിയത് ഒന്ന് (ഒരു വര്‍ഷത്തേക്ക് രണ്ടു ജീന്‍സ്... അതാണതിന്‍റെയൊരു ഇന്തുക്കൂട്ട്.)... പിന്നെ അന്ന് ഇന്നത്തെ പോലെ ജട്ടിയുടെ ബ്രാന്‍റ് കാണിക്കുന്ന പരിപാടി മാത്രം ഇല്ലായിരുന്നു. ഇങ്ങനെ പച്ചപരിഷ്കാരിയായി സ്റ്റെപ്പിട്ട് നടക്കുന്ന തന്നെ സ്വപ്നത്തില്‍ കണ്ട് ഉല്‍പ്പന്‍ ഒരു രണ്ടു കിലോ കുളിര് അപ്പോ തന്നെ കോരിയിട്ടു. പിന്നെ ഇറങ്ങി നടന്നു... പച്ച മണ്ണ് വാരിയിടാന്‍ പറ്റിയ കണ്ണുള്ള ഗുരുവിനേം തേടി.
2014 സെപ്റ്റംബർ 14, ഞായറാഴ്‌ച
സംഗതിയെല്ലാം ഒന്നല്ലേ ചേട്ടാ?
അങ്ങിനെയിരിക്കെ നുമ്മട നവോദയ അപ്പച്ചനൊരു പൂതി; പണ്ട് വവ്വാലായി പറന്നു പോയ 3ഡി കുട്ടിച്ചാത്തനെ ‘പുതിയ കുപ്പി’യിലടച്ച് പുറത്തെടുത്താലോ എന്ന്. സംഗതി ഞങ്ങളറിയുന്നത് 1997 ഫെബ്രുവരിയിലോ മാര്‍ച്ചിലോ പുറത്തിറങ്ങിയ രാഷ്ട്രദീപിക സിനിമയില്‍ നിന്നാണ്. ബാക്ക് കവറിലേം സെന്‍റര്‍സ്പ്രെഡിലേം മാന്യമായി മാത്രം വസ്ത്രം ധരിച്ച് പോസ് ചെയ്തു നില്‍ക്കുന്ന നടിമാരെ കാണാന്‍ വേണ്ടി മാത്രം വാങ്ങിയിരുന്ന സംഗതിയാ ഈ രാഷ്ട്രദീപിക സിനിമ, യേത്?. എന്തായാലും വാര്‍ത്ത കണ്ടതോടെ ഞങ്ങള്‍ക്കൊരിത്. ആ ഇതിനു കാരണം 9ആം ക്ലാസിലെ മാര്‍ട്ടിസാറാ. പുള്ളിക്കാരനാ 3ഡി പടം പുലിയാണെന്ന് പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ചിരുന്നത്. വിവരമറിഞ്ഞപ്പോ ഉല്‍പ്പനും പൂതിയായി. പക്ഷെ ഒരു പ്രശ്നം... ഉല്‍പ്പന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചട്ടില്ല. അതൊരു ഭീകരമായ ഫ്ലാഷ്ബാക്കാ.
ഉല്‍പ്പന്‍ എട്ടാം ക്ലാസില്‍ നിന്ന് ഒരു കണക്കിന് പാസായി ഒന്‍പതിലേക്ക് കാലെടുത്ത് കുത്താന്‍ നില്‍ക്കുന്ന കാലം. അപ്പോഴാ ഉല്‍പ്പന്റെ ചേട്ടന് വീട്ടുകാര്‍ കല്യാണാലോചനകള്‍ നടത്തുന്നത്.

2014 സെപ്റ്റംബർ 2, ചൊവ്വാഴ്ച
ഉൽപ്പന്റെ ചാട്ടം
ചാട്ടം എന്നത് ഒരൊന്നര സാഹസീകമായ സംഗതിയാണ്. എന്ന് പറയുമ്പോള്‍ പലതരത്തിലുള്ള ചാട്ടങ്ങള്‍ അതില്‍ പെടും. വേലിചാട്ടം, മതിലുചാട്ടം, റോഡിനു വട്ടം ചാട്ടം മുതല്‍ ഒരു കമ്പനീന്ന് മറ്റൊരു കമ്പനിയിലേക്കുള്ള ചാട്ടം വരെ സംഗതി അതിഭീകരസാഹസീകമായ ഇടപാടാണ്. അത്തരത്തിലുള്ള ഒരു വന്‍ചാട്ടമാണ് നുമ്മട ബാല്യകാലസഖനും സഹപാഠിയും സഹചാരിയുമൊക്കെയായ ഉല്‍പന്‍ നടത്തിയത്. ഉല്‍പ്പന്‍ പിന്നീട് ലോപിച് ഉപ്പനായതും വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒന്നാംതരം വെള്ളമടിക്കാരനായ കാലത്ത് കണ്ണുചുവന്നു ഉപ്പന്റെ (പരുന്തിന്‍റെ ഫാമിലിയില്‍ വരുന്ന ഒരു പക്ഷി) കണ്ണിനെ തോല്‍പ്പിച്ചതും ഉല്‍പ്പന്റെ ജീവചരിത്രത്തിലെ പ്രധാന അധ്യായങ്ങളാണ്. അത്രയൊക്കെ പ്രധാനമല്ലെങ്കിലും വളരെ അ പ്രധാനമല്ലാത്ത ഒരധ്യായമാണ് ഉല്‍പ്പന്റെ “ആ ചാട്ടം”.
2012 സെപ്റ്റംബർ 12, ബുധനാഴ്‌ച
ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാ
പലപ്പോഴും ഞാന്‍ ആ അപ്പാപ്പനെ വഴിയില്‍ വെച്ചു
കാണാറുണ്ട്. അതില്‍ കവിഞ്ഞു ഞങ്ങള്‍ തമ്മില്‍ ഒരു
പരിചയവുമുണ്ടായിരുന്നില്ല. എങ്കിലും കാണുമ്പോഴൊക്കെ ഒരുപാട് കാലമായി
പരിചയമുള്ള ഒരാളോട് എന്ന പോലെ അയാള്‍ ചിരിക്കും. മാന്യതയുടെ പുറത്ത് ഞാനും
ചിരിക്കും. ഉടനെ അയാള്‍ പറയും.
"ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാ"
'ആയിക്കോട്ടെ' എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ചിരിക്കുകയോ തലയാട്ടുകയോ ചെയ്യും. പുതിയ സ്ഥലത്ത് താമസം തുടങ്ങിയിട

്ട് ഒന്നര വര്‍ഷത്തോളം ആകുന്നു. എങ്കിലും ഇന്നലെ വരെ കാണുമ്പോള്‍ ഇതിനപ്പുറം ഒരു സംഭാഷണം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നില്ല.
ഇന്ന് വളരെ യാദൃ ച്ഛിമായി വീടിന്റെ പടിക്കല്‍ വെച്ച് അദേഹത്തെ കണ്ടു. മഴ പെയ്യാന്‍ തുടങ്ങുന്നു എന്ന് തോന്നിയാല്‍, ഭൂമിയെ സ്പര്‍ശിക്കുന്ന ആദ്യ മഴത്തുള്ളികളെ കാണുവാന്‍ ചാരുപടിയില്‍ വന്നിരിക്കുന്ന ഒരു പതിവ് എനിക്കുണ്ട്. ആകാശം കറുക്കുന്നതും, പകലിനെ നരച്ച ഇരുള്‍ കീഴടക്കുന്നതും മേഘങ്ങള്‍ ഒഴുകുന്ന ദിശയില്‍ കാറ്റ് വീശുന്നതും ഇലക്കൂട്ടം ചായുന്നതും നോക്കിയിരിക്കെ ആ ചിരി പടിവാതിലനരികില്‍ നിന്ന് എത്തി നോക്കി. ചിരിക്കു ശേഷം അപ്പാപ്പന്‍ പറഞ്ഞു.
"ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാ"
"ഊം" ഞാന്‍ മൂളി. പെട്ടെന്നാണ് മഴ പെയ്യുവാന്‍ പോകുവാണ് എന്ന കാര്യം ഓര്‍ത്തത്.
"അല്ലാ... ചായകട എത്തും മുന്നേ മഴ പെയ്യിലെ?" എന്റെ ചോദ്യം പൂര്‍ത്തിയാകും മുന്പ് ടാര്‍പോളിന്‍ ഷീറ്റുകളില്‍ താളമിട്ട് മഴ ചാഞ്ഞിറങ്ങി.
"കയറി നിന്നോ അപ്പാപ്പാ"
മഞ്ഞു കാലത്ത് പുല്‍ നാമ്പുകളില്‍ തങ്ങി നില്‍കുന്ന ഹിമകണം പോലെ നരച്ച മുടിയില്‍ വിടര്‍ന്നു നില്‍ക്കുന്ന മഴ തുള്ളികളെ തട്ടി കളഞ്ഞ് അയാള്‍ വരാന്തയില്‍ കയറി, ചാരുപടിയില്‍ ഇരുന്നു. ഒരു ചായ കുടിക്കാത്തതിന്റെ മുഷിവ് ആ മുഖത്ത് ഉണ്ടെന്നു തോന്നി.
"അപ്പാപ്പനിരി... ഞാനൊരു കട്ടനിടാം..."
അടുക്കളയില്‍ കട്ടന്‍ ചായ ഉണ്ടായിരുന്നത് കൊണ്ട് അത് ചൂടാക്കി എടുത്തു. മധുരം എങ്ങിനെ എന്ന് ചോദിക്കണം എന്ന് തോന്നിയെങ്കിലും എന്റെ മനോധര്‍മ്മത്തിന് അങ്ങ് മധുരം ചേര്‍ത്ത് ചായയുമായ് വരുമ്പോള്‍ അയാള്‍ കൈകള്‍ കൂട്ടി തിരുമി മുഖത്ത് വെച്ച് ചൂട് കായുകയായിരുന്നു.
"അപ്പാപ്പാ...ദാ... ഇത് കുടിക്ക്..."
ചായ വാങ്ങി കുടിക്കുമ്പോള്‍ ഞാന്‍ അയാളുടെ മുഖത്ത് വിരിയുന്ന ഭാവം ശ്രദ്ധിച്ചു കൊണ്ടിരുന്നു. അനിഷ്ടം ഒന്ന് കാണാത്തതില്‍ മനസ്സില്‍ സന്തോഷിക്കുകയും ചെയ്തു.
"മഴ കാരണം അപ്പാപ്പന്റെ ഒരു നല്ല ചായ പോക്കായി ല്ലേ?"
"സാരമില്ല, ഇത് മതി..."
ചായകടയും അപ്പാപ്പന്റെ വീടും തമ്മില്‍ അര കിലോമീറ്ററില്‍ അധികം ദൂരമുണ്ട്. വയ്യാത്ത പ്രായത്തില്‍ വേച്ചു വേച്ച് ചായ കുടിക്കാന്‍ വേണ്ടി മാത്രം ഇത്രയും ദൂരം നടക്കുന്നത് എന്തിനാണ് എന്ന് ഞാന്‍ പലപ്പോഴും ആലോചിട്ടുണ്ട്. അത് ഞാന്‍ അന്നേരം ചോദിക്കുകയും ചെയ്തു..
"ഓരോരോ ശീലക്കേട്" എന്ന് പറഞ്ഞ് അയാള്‍ ചിരിച്ചു.
അത് ഒരു കാലഘട്ടത്തിന്റെ ശീലക്കേടാണ്. വളരെ സുന്ദരമായ ഒന്ന്. അയാളോട് കൂടുതല്‍ സംസാരിക്കുമ്പോള്‍ എനിക്കത് ബോധ്യമായി തുടങ്ങിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സൊറ പറച്ചിലിനും വലിയ ഷോപ്പിംഗ് മാളുകളിലെ കണ്ടു മുട്ടലുകള്‍ക്കും വഴി മാറി കൊടുത്ത ഒരു ശീലക്കേട്. ചായക്കടയിലെ ആടുന്ന കാലുകളുള്ള ബെഞ്ചിലിരുന്നു ഊതിയൂതി കുടിക്കുന്ന ചായക്ക് രുച്ചിയേറുന്നത് അതിനോടൊപ്പം പറഞ്ഞ് പോകുന്ന സൌഹൃദങ്ങളുടെ കഥ കൂടി ചേരുമ്പോഴാണ്.
തോരാതെ നില്‍ക്കുന്ന മഴക്കൊപ്പം അയാള്‍ സംസാരിച്ചു കൊണ്ടിരുന്നു. ആ മനുഷ്യന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നി. ഒരുപാട് സംസാരിക്കാനും ചിരിക്കാനുമൊക്കെ.
ടാര്‍പോളിന്‍ ഷീറ്റിലെ താളലയങ്ങള്‍ അന്നേരം തളര്‍ന്നു തുടങ്ങിയിരുന്നു. അയാള്‍ പുറത്തേക്ക നോക്കി.
"മഴ കുറഞ്ഞു" ചാരുപടിയില്‍ ചായഗ്ലാസ് സൂഷ്മതോയോടെ വെച്ചിട്ട് അയാള്‍ ഇറങ്ങി. പടി കടക്കുമ്പോള്‍ ആദ്യം കണ്ടയാളെ നോക്കി ചിരിച്ചു... എന്നിട്ട് ഏറെ പരിചയമുള്ള ഒരാളോട് എന്ന പോലെ അയാള്‍ പറഞ്ഞു.
"ഒരു ചായ കുടിക്കാന്‍ ഇറങ്ങിയതാ"
തന്നെ ശ്രദ്ധിക്കാതെ പോകുന്ന ആ മനുഷ്യനെ നോക്കി തെല്ലും പരിഭവമില്ലാതെ ചിരിച്ചു കൊണ്ട് അയാള്‍ നടന്നു. ആ ചിരിയുടെ അര്‍ത്ഥം വളരെ ലളിതമായിരുന്നു. മനുഷ്യന്‍ ചിരിക്കുവാനും സംസാരിക്കുവാനും ആഗ്രഹിക്കുന്നു എന്ന സുന്ദരമായ അര്‍ത്ഥം.

2009 ജൂൺ 10, ബുധനാഴ്‌ച
വായനക്കാരന്‍ എന്ന മോഷ്ടാവ്
വെറുമൊരു വായനക്കാരനായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ?
ആന്റോ നീ ആ നീര്‍മാതളം കണ്ടൊ?
എന്ത്? ഒന്നു പോടാപ്പ, അടിപ്പന്‍ ഫിലിപ്പീനി പഴമിരിക്കുന്നു എന്റെ ഷെല്ഫില്‍, പിന്നെ ഒണക്ക മുന്തിരീം, അപ്പൊഴാ നിന്റെ ഒരു നീര്‍മാതളം.
അതല്ലെടാ എന്റെ മാധവിക്കുട്ടി?
ഗള്‍ഫിലേക്ക് വണ്ടികേറിപ്പോന്നപ്പൊളോര്‍ത്തില്ലെ അവളുടെ കാര്യം, എടാ പ്രേമിച്ചാല്‍ മാത്രം പോരാ, സംരക്ഷിക്കാനും പഠിക്കണം?
എടാ പണ്ടാരന്മേ എന്റെ പുസ്തകം?
അതിനിടയ്ക്ക് നീ പുസ്തവുമെഴുതിയോ, ശ്ശെടാ ഭീകരാ!
നിന്നെ ഞാന്‍ വെട്ടി തുണ്ടമാക്കുന്നതിനു മുന്പു മര്യാദയ്ക്ക് പറഞ്ഞോ, ഞാനിന്നലേ വാങ്ങി ഇവിടെ വെച്ചിരുന്ന പുസ്തകം നീര്‍മാതളം പൂത്തപ്പോള്‍ നീ കണ്ടൊ?
ഉവ്വാ, ഇനി കണ്ടാലും ഞാനെടുത്തേനെ, ഒന്നു പോടാ. നാട്ടിലാരുന്നെ, ആക്രിക്കാര്‍ക്കു കൊടുത്തെങ്കിലും ഒരു തീപ്പട്ടിക്കുള്ള കാശുണ്ടാകാമയിരുന്നു. അവന്റെയൊരു പൊത്തകം.
ഞാനീ റാക്കിനു മുകളില്‍ വെച്ചത് നല്ലോര്‍മ്മയുണ്ട്.
ആണൊ എനിക്കോര്‍മ്മയില്ല. അല്ലെങ്കിലാ ഈ തോളില്‍ സഞ്ചിയിട്ടവന്മാരെ കാണുന്നതേ എനിക്ക് കലിപ്പാണു.. നീ വേറെ പണിനോക്ക്.
എന്നാലും ആരെടുത്തത്?
രാകേഷേ, നീ ഒന്നു മിണ്ടാതെ പൊയ്ക്കെ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തൊടങ്ങി നമ്മടെ ചരക്കുകള്‍ ഇപ്പൊ പാടാന്‍ വരും. എന്നെ വെറുതേ നീ ശല്യപ്പേടുത്തല്ലെ.
നാശം.
ആരു? പെമ്പിള്ളാരോ. അടിച്ചു നിന്റെ പല്ലു ഞാന്‍ താഴെയിടും.
(രാകേഷ് പുറത്തേക്ക് പോകുന്നു. യോഗ്വീരന്‍ രജീഷ് കരുതലൈ കടന്നു വരുന്നു)
ആന്റൊ, അവളിന്നു സ്ളീവ്ലെസ്സാണൊ, നമ്മുടെ രഞ്ചുമോള്‍?
ശവാസനത്തിലെങ്കിലും നല്ല ചിന്തയില്‍ കെടക്കെട ശവമേ. അതു പോട്ടേ നീ കണ്ടൊ?
ഹേയ്, ഒന്നും കണ്ടില്ലട കാറ്റു വന്നു തുണി നീങ്ങിയാല്‍ ഒരു സൈഡ് വ്യൂ കിട്ടും. അത്ര തന്നെ. എന്തായാലും ഞാന്‍ ധന്യനായി.
അതല്ലേട മൈ...മൈഗുണാപ്പാ... ആ രാകേഷിന്റെ പൂവോ കായോ എന്തൊ കാണുന്നില്ലാന്നു പറഞ്ഞു.
പൂവല്ലട ആന്റൊ, പുസ്തകം..ഈ ബില്‍ഡിങ്ങില്‍ പുസ്തകം വായിക്കുന്ന ഒരുത്തനേയുള്ളു. നമ്മടെ അരുണ്‍.
ശെരിയാ തലോണയ്ക്ക് പൊക്കം പോരാഞ്ഞിട്ട് പുസ്തകം വെച്ചുറങ്ങുന്നോന അവന്‍.
പുസ്തകം അവന്റെ കയ്യില്‍ കാണും. ഞാനവനേ അരുണിന്റെ റൂമിലേക്ക് വിട്ടിട്ടുണ്ട്.
(സനോബര്‍ വരുന്നു. സ്ഥിരമായി കാണാറുള്ള വിശന്നു തളര്‍ന്ന ഭാവം. കാശില്ലാഞ്ഞിട്ടല്ല ബീഫില്ലാഞ്ഞിട്ട് പട്ടിണികിടക്കുന്നവനാ ഇവന്‍ എന്നത് ഇവിടെ സൂചിപ്പിക്കട്ടെ. സനോബറിന്റെ സ്ഥായിയായ ഭാവമാകുന്നു അത്)
ഡാ നീയറിഞ്ഞോ രാകേഷിന്റെ പുസ്തകം അരുണെടുത്ത്. രാകേഷിപ്പൊ അവനേ നോക്കി നടക്കുവാ.
എന്റെ ആന്റൊ ഇയറിയാത്ത കാര്യം പറയരുത്. നിന്നോടാരു പറഞ്ഞ് അവനെടുത്തെന്നു.
അതൊക്കെ ഞാനറിഞ്ഞു...
ആഹാ. അതു ശെരി. അവനാളു കൊള്ളാമല്ലോ
(പുസ്തകം വായിക്കുന്ന വേറെ മൂക്കന്മാരില്ലാത്തതിനാല്‍ മുറിമൂക്കി രാജാവും വലിയ ബുദ്ധിജീവിയെന്നു സ്വയം ചിന്തിക്കുന്നവനുമായ അരുണ്‍ പ്രവേശിക്കുന്നു. ഏതൊ ഒരു ബ്ളൊഗ്ഗറെഴുതിയത് പിടിക്കാത്തതിനു അവനേം ചെളിവാരിയെറിഞ്ഞുള്ള വരവാണു. അല്ലെങ്കില്‍ എഴുതിക്കൂട്ടിയ വിവരമില്ലായ്മയ്ക്ക് ചുട്ട മറുപടി കിട്ടിക്കാണും. ഇതൊന്നുമല്ലേല്‍ കടന്നലു കുത്തിക്കാണും മുഖം വീര്‍ത്തു പണ്ടാരമടങ്ങിയിരിക്കുന്നു.)
എന്നാലും നീ ഇത്തരക്കാരനാണെന്നു കരുതിയില്ലെന്റരുണേ.
എന്താ?
നിനക്കു കിട്ടുന്നതും ദിറം തന്നെയല്ലേ. അതു കൊടുത്തൊന്നു വാങ്ങിയാലെന്താ?
നിനക്കെന്തു പറ്റിയെട സനോബറേ?
എനിക്കൊന്നും പറ്റിയിട്ടില്ല. ആ എഴുത്തുകാരി മയ്യത്തായ അന്നു തൊടങ്ങി നീ അവരേക്കുറിച്ചു പറയുന്നത് കേട്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ അവരുടെ ഒരു പുസ്തകമെങ്കിലും നീ അടിച്ചു മാറ്റുമെന്നു.
ഏതു പുസ്തകം? ആരടിച്ചു മാറ്റി?
നീയാ രാകേഷിന്റെ പുസ്തകമെടുത്തില്ലെ? എന്തൊന്നട ആന്റൊ? മാതളമോ, പരുത്തിപ്പൂവോ എന്തൊ ഒന്നു.
നീര്‍മാതളം പൂത്തപ്പോള്‍?
അതേ അതു തന്നെ. അപ്പൊ ഇവന്‍ തന്നെയാ എടുത്തത്.. കണ്ട പേരു വരേ കൃത്യമായി പറയുന്നു.
(രംഗം വഷളാകുന്നു. മുറിമൂക്കന്റെ മൂക്കിനു തുമ്പില്‍ ആണ്ടെടാ ചുവന്നു തുടുത്തൊരു ഗോളം)
ഞാനൊരു നായിന്റെ മോന്റെം പുസ്തകം കണ്ടില്ല..ഏതവനാ ഇതു പറഞ്ഞത്?
ദേ ഈ ആന്റൊ..
ഡാ ആന്റൊ നീ കണ്ടൊ ഞാന്‍ പുസ്തകമെടുത്തത്?
ഞാനൊന്നും കണ്ടില്ല.. രജീഷാ പറഞ്ഞത് നീ പുസ്തകം എടുത്തു കാണുമെന്നു അല്ലെ രെജീഷേ?
ഞാനങ്ങിനേ പറഞ്ഞിട്ടില്ല, നീ പുസ്തകം വായിക്കുന്ന കൂട്ടത്തിലാന്നു മാത്രമേ പറഞ്ഞുള്ളു.
(ഈ സമയം അക്കോമഡേഷനിലേ 26 മുറികളും കേറിയിറങ്ങി പരിപ്പിളകി രാകേഷ് വരുന്നു)
ഞാനെല്ലാ റുമിലും പോയി ചോദിച്ചേടാ...അരുണെന്റെ പുസ്തകമെടുത്തു, അതു കണ്ടൊന്നു.
കഴുവേറിക്ക മകനേ ഞാനെപ്പൊഴാട നിന്റെ പുസ്തകമെടുത്തത്?
ങേ നിങ്ങളാണൊ അരുണ്‍. എന്റെ പുസ്തകം കണ്ടാരുന്നോ?
ഉവ്വാ. ഞാനത് മോഷ്ടിച്ചു നീ കൊണ്ടു പോയി കേസു കൊടുക്ക് അല്ല പിന്നെ.
ചൂടാവുന്നതെന്തിനു?
എന്നെ ഇവര്‍ കള്ളനെന്നു വിളിച്ചില്ലേ. അതു പോരെ ചൂടാവാന്‍. നിന്റെ പുസ്തകം. കാണുന്ന നിമിഷം ഞാനത് കത്തികും. ആ ചാരം കലക്കിയ വെള്ളത്തില്‍ കുളിച്ചാലെ എന്റെ കലിപ്പടങ്ങൂ.
(കോളിങ് ബെല്‍)
ഡാ ഇതാണൊ നിന്റെ മാതളം.
ഈശ്വരാ..ഇതാരാ കീറിപ്പറിച്ചത്..
പട്ടികള്‍ക്ക് വായിക്കാനറിയില്ലല്ലൊ..കുറച്ചു കടിച്ചു കീറി തിന്നു കഴിഞ്ഞപ്പൊ ബാക്കിയുള്ളത് മാന്തിപ്പറിച്ചു കാണും. പിന്നെ ആ ഫ്ളാറ്റിലേ ചേട്ടന്‍ ആകെ കലിപ്പിലാ. നല്ല ഒന്നാംതരം പട്ടി നിന്റെ മാതളവും തിന്നു കൊക്കീം വയറെളകീം കിടപ്പുണ്ട്. അയാളു കേസു കൊടുക്കുന്നതിനു മുന്പ് പോയി സമരിയാക്കിക്കോ.
എന്റമ്മേ
ദുഷ്ടാ കാലമാടാ നിനക്കതു തന്നെ വേണമെട..
“വെറുമൊരു വായനക്കരാനയോരെന്നെ കള്ളനെന്നു വിളിച്ചില്ലെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ.”
കള്ളന്‍മാരാകാതിരിക്കാന്‍ വായിക്കാതിരിക്കൂ. ശുഭം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)