-->

Followers of this Blog

2015 മേയ് 12, ചൊവ്വാഴ്ച

പിന്തുടർച്ച...

മരിച്ചയാൾക്ക്‌
ഉപചാരമർപ്പിക്കാൻ
ഫേസ്ബൂക്ക്
 പ്രൊഫൈലിൽ
ചെന്നതാണ്

വാക്കുകൾ
പിടിതരാതെ
നിൽക്കുമ്പോൾ
കണ്ണുകൾ
നീലിച്ചു തിണർത്ത
ഒരൈക്കണിൽ
തറഞ്ഞു നിന്നു
 "ഫോളോവ്ഡ്"

'നിങ്ങളെ ഞാൻ
പിന്തുടരുന്നു'

2015 മാർച്ച് 30, തിങ്കളാഴ്‌ച

ഒരു വടക്കന്‍ സെല്‍ഫി: മൂവി റിവ്യൂ

ഫേസ്ബുക്കില്‍ കുറച്ച് നാള്‍ മുന്‍പ് ട്രെന്‍ഡ് ആയിരുന്ന ഒരു സ്റ്റാറ്റസ് മെസേജ് ആയിരുന്നു “ഓരോ സെല്‍ഫിക്കും പറയാനുണ്ടാകും ഡിലീറ്റ് ചെയ്യപ്പെട്ട 99 സെല്‍ഫികളുടെ കഥകള്‍.” എത്ര തവണ എടുത്താലാണ് ഒരു നല്ല സെല്‍ഫി കിട്ടുന്നത് എന്ന് സാരം. വടക്കന്‍ സെല്‍ഫി അങ്ങിനെ ശരിയാകാതെ പോയതൊക്കെ ഡിലീറ്റ് ചെയ്ത് തരക്കേടില്ലാത്തവ മാത്രം എടുത്ത് വെച്ച് പ്രേക്ഷകര്‍ക്ക് ഷെയര്‍ ചെയ്ത ഒരു സാധാരണ നല്ല ചിത്രമാണ്.

2015 മാർച്ച് 24, ചൊവ്വാഴ്ച

To South Africa (2015)

ഒരു മഴയിലൊഴുകി
ഒലിക്കും നിറങ്ങളിൽ
ലോകസ്വപ്നം
വരച്ചവരായിരുന്നു
അവർ,
മഴയുടെ
നിയമങ്ങളിൽ
പതറി വീണവർ,
നെഞ്ചിനടിയിൽ
ചതയുന്ന
പച്ചപ്പുല്ലിന്റെ
വേരിൻ വിടവിലൂടെ
സ്വപ്നങ്ങൾ
ചോരുന്നത്‌
നോക്കി നിന്നവർ...

പെയ്യുവാനിരു
മിഴികളിൽ
ഒരു മേഘം കൂടി
തങ്ങി നിൽക്കേ
ഇനിയവർ കാണുന്ന
സ്വപ്നങ്ങൾക്ക്‌
ഒരു നിറം മാത്രം
ഇനിയും
നിർവ്വചിക്കാത്ത
മഴയുടെ നിറം
മാത്രം

2015 മാർച്ച് 13, വെള്ളിയാഴ്‌ച

കേരളത്തിന്‍റെ ബജിറ്റ്: ബിബിസി ഒരു ഡോക്യുമെന്‍ററി എടുക്കൂ, പ്ലീസ്!!!

കോഴവിവാദത്തില്‍ പെട്ട ധനമന്ത്രിയുടെ ബജിറ്റ്. തടയാന്‍ രാപ്പകല്‍ നിയമസഭാമന്ദിരത്തില്‍ കുത്തിയിരുന്ന്‍ സമരം. രാവിലെ ഒന്‍പത് മണി. നിയമസഭയില്‍ മൂന്ന് തവണ ബെല്ലടിക്കുന്നു. മൂന്നാമത്തെ ബെല്ലോട് കൂടി ബജിറ്റ് നാടകം ആരംഭിക്കുന്നു.

ആദ്യം കസേരകളി. ധനമന്ത്രിയുടെ കസേര സഹകരണ മന്ത്രിയുമായി സഹകരിച്ച് വെച്ചുമാറല്‍. പിന്നെ കസേര എറിയല്‍... സ്പീക്കറിന്‍റെ കസേര വലിച്ചെറിയുന്നു. കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുന്നു. ആ ക്ഷീണത്തില്‍ ഒരു എംഎല്‍എ തളര്‍ന്നു വീഴുന്നു. മറ്റൊരിടത്ത് ഒരു വനിതാ എംഎല്‍എയെ മന്ത്രി തടയുവാണോ തടവുകയാണോ എന്ന്‍ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ തടഞ്ഞു നിര്‍ത്തുന്നു. അതാ അങ്ങോട്ടു നോക്കൂ...

2014 ഡിസംബർ 30, ചൊവ്വാഴ്ച

മഹത്വത്തിന്‍റെ രാജാവ്: ഉല്‍പ്പന്‍ കഥകള്‍ 7

ഇലക്ഷന്‍ തോറ്റ ഹാങ്ങോവറില്‍ ഉല്‍പ്പന്‍ നടന്നിരുന്ന കാലം.കുറെനാള്‍ നേതാവ് കളിച്ചു നടന്ന ഉല്‍പ്പന് പെട്ടെന്നൊരു ദിവസം അണികളും ആരവവുംഇല്ലാതായപ്പോള്‍ വല്ലാത്ത ഒരിത്. ഐ മീന്‍ ഈ അധികാരമില്ലാതെ, പ്രതിപക്ഷസീറ്റ്പോലുമില്ലാതെ തേരാപ്പാരാ നടക്കേണ്ടി വരുന്ന ചില മുന്‍മന്ത്രിമാര്‍ക്ക് വരുന്നഭയങ്കരമാന ഒരിത്. ആ ഒരിതില്‍ നിന്ന് ഉല്‍പ്പന്‍ കൂലങ്കഷമായി ചിന്തിച്ചെടുത്തഒരാശയമാണ് പള്ളിക്കമ്മിറ്റില്‍ കേറിപ്പറ്റുക. രാഷ്ട്രീയം കൈവിട്ടാല്‍ മതം, അതും വിട്ടാല്‍മത തീവ്രവാദം, ഇതൊക്കെ നുമ്മടസില്‍മ്മാക്കാരന്‍ രണ്‍ജിത്തണ്ണന്‍ പറയും മുന്നേ കണ്ടു പിടിച്ചയാളാ നുമ്മട ഉല്‍പ്പന്‍ജി.മാത്രമല്ല വോട്ടുപിടിക്കുന്നതിന്‍റെ ഭാഗമായി ആയിടെ പള്ളിയില്‍ കേറിയിറങ്ങുന്ന ഒരുലെവലും ഉല്‍പ്പന്‍ജിക്ക് ഉണ്ടായിരുന്നു.