തദ്ദേശീയ ഉപതെരഞ്ഞേടുപ്പില്‍ ചുവപ്പന്‍ കാറ്റു വീഴ്ച്ച നേരിടുവാന്നു പ്രത്യേകം പൊലിപ്പിക്കേണ്ടതില്ല. ഇടതുകയ്യിലിരുന്ന ഏഴു സിറ്റിങു കൂടി കൈ വിട്ടതോടെ യുഡിഎഫ് 17 സീറ്റുകളൂമായി തെളിഞ്ഞു നില്‍ക്കുന്നു. 14 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഒരെണ്ണം സ്വതന്ത്രനു. സ്വതന്ത്രന്‍ മുന്‍കാല (സിപിഐ) പഞ്ചായത്തു വൈസ് പ്രസിഡന്റായിരുന്നു എന്നതും വെളിയത്തിന്റെ സ്വന്തം പഞ്ചായത്തു(ചെപ്ര)കാരനാണെന്നതും നാടകത്തിന്റെ ആന്റിക്ളൈമാക്സില്‍ പറയാവുന്നതാണു. കക്ഷി സിപിഐയില്‍ നിന്നു ചാടിയതോടെയാ ചെപ്രയില്‍ ഉപതെരഞ്ഞെടുപ്പു സംജാതമായത്. സിപിഎം പിന്തുണ ഇല്ലെന്നു നോട്ടീസടിച്ചിറക്കിയെങ്കിലും, ഉണ്ടായിരുന്നു എന്നത് ചെപ്രയിലേ കൊച്ചു സഖാക്കള്ക്ക് വരെയറിയാം. എന്തായാലും ഭാര്‍ഗ്ഗവന്റെ നാട്ടില്‍ ചുവപ്പുകൊടിക്ക് കെട്ടിവെച്ച കാശുകൂടി കിട്ടിയില്ല. ബിജെപിക്കും വലതനും പിന്നില്‍ നാലാം സ്ഥാനം കൊണ്ടു ചുരുണ്ടുകൂടി.
ഇടതുഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സര്‍ക്കാരിനു നല്‍കിയ താക്കീതാണിതെന്നൊക്കെ ഒരു രാഷ്ട്രീയ ഭാഷയില്‍ പറയാമെങ്കിലും, വലതു കാലിലല്‍ പറ്റിയ ചെളി ഇടതുകാലില്‍ തേച്ചും പിന്നീട് വലതിലേക്ക് മാറ്റിത്തേച്ചും തുടരുന്ന പ്രതിഭാസം ആവര്‍ത്തിച്ചു എന്നു പറയുന്നതാണു സത്യം. ചെളി കഴുകിക്കളയാനുള്ള യോഗം നമുക്കില്ലല്ലോ. ഗതികേട്. പിന്നെ മക്കള്‍ക്കു കൊടുക്കുന്ന ഭക്ഷണം അവരു കഴിച്ചില്ലേല്‍ പട്ടിക്കു കൊടുക്കുന്നു എന്നു മാത്രം. അതു പട്ടിയോടുള്ള സ്നേഹം കൊണ്ടല്ല; ഭക്ഷണം വേസ്റ്റ് ആക്കണ്ടല്ലോ എന്നു കരുതിയാണു.
യെച്ചൂരനു ജ്യോതിഷം വശമില്ലെങ്കിലും, നാവുപിഴയ്ക്കില്ല എന്നുറപ്പയി. ഇക്കുറി 20-ല്‍ ഒന്നെങ്കിലും എല്‍ഡിഎഫിനു കിട്ടുമോ എന്നു പറഞ്ഞ ആ സെക്കന്റില്‍ നാവില്‍ ഗുളികന്‍ കേറി എന്നു പറഞ്ഞാല്‍ മതിയല്ലൊ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 18-ഉം നേടി ഡിസ്റ്റിങ്ഷനോടെ പാസ്സായ എല്‍ഡിഎഫിനു, ഇത്തവണ രണ്ടാം മുണ്ടശ്ശേരി ബേബിക്കുട്ടനു കൊടുക്കാവുന്ന മൊഡറേഷനെങ്കിലും കിട്ടിയാല്‍ കൊള്ളാം.
200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി താപ വൈദ്യുതിയുടെ അതേ വില നല്‍കണം. കുറച്ചുകൂടി കഴിഞ്ഞാല്‍ താപനിലയത്തില്‍ നിന്നു ആവശ്യമുള്ളവര്‍ നേരിട്ടുവാങ്ങിക്കൊ എന്നു ബാലന്‍മൂപ്പരു പറഞ്ഞാലതില്‍ അതിശയോക്തി ഉണ്ടാവില്ല. നാസ്തയ്ക്കു വിലകുറയുന്നത് ഭാഗ്യം.
2 അഭിപ്രായങ്ങൾ:
THAN ARUDE MOODANU MASHE THANGUNNATHU........
താങ്ങാന്‍ കൊള്ളാവുന്നതും സുഖമുള്ളതുമായ മൂടെന്ന നിലയില്‍ സ്വന്തം മൂടും താങ്ങി നടക്കുന്നു അഞ്ജാതാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ