കോഴവിവാദത്തില്‍ പെട്ട ധനമന്ത്രിയുടെ ബജിറ്റ്. തടയാന്‍ രാപ്പകല്‍
നിയമസഭാമന്ദിരത്തില്‍ കുത്തിയിരുന്ന്‍ സമരം. രാവിലെ ഒന്‍പത് മണി.
നിയമസഭയില്‍ മൂന്ന് തവണ ബെല്ലടിക്കുന്നു. മൂന്നാമത്തെ ബെല്ലോട് കൂടി
ബജിറ്റ് നാടകം ആരംഭിക്കുന്നു.
ആദ്യം കസേരകളി. ധനമന്ത്രിയുടെ കസേര സഹകരണ മന്ത്രിയുമായി സഹകരിച്ച് വെച്ചുമാറല്‍. പിന്നെ കസേര എറിയല്‍... സ്പീക്കറിന്‍റെ കസേര വലിച്ചെറിയുന്നു. കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുന്നു. ആ ക്ഷീണത്തില്‍ ഒരു എംഎല്‍എ തളര്‍ന്നു വീഴുന്നു. മറ്റൊരിടത്ത് ഒരു വനിതാ എംഎല്‍എയെ മന്ത്രി തടയുവാണോ തടവുകയാണോ എന്ന്‍ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ തടഞ്ഞു നിര്‍ത്തുന്നു. അതാ അങ്ങോട്ടു നോക്കൂ...
അവിടെ...മുഖ്യമന്ത്രിയുടെ നേരെ പല്ലും നഖവുമായി പാഞ്ഞുവരുന്ന ഒരു പെണ്‍പുലി, തടയിട്ടു നിന്ന കാലാള്‍ എംഎല്‍എയുടെ തോളില്‍ കടിക്കുന്നു. ജാതിപ്പേര്‍ വിളിക്കുന്നു. (കണ്‍സഷന് വേണ്ടി എടുത്ത് പറയാന്‍ അഭിമാനിക്കുന്നതും ആരേലും എടുത്ത് വിളിച്ചാല്‍ അപമാനം തോന്നുന്നതുമായ ഒരു സംഗതിയാണ് ഈ ജാതിപ്പേര് എന്ന് പറയുന്നത്). ഒരു എംഎല്‍എയുടെ കീശ പറിക്കുന്നു. മുട്ടുകാലു കേറ്റുന്നു. പിന്നെ ഇതെല്ലാം ചേര്‍ത്ത് ഒരു മാസ് പെറ്റിഷന്‍ പ്രോഗ്രാം.
ഇതിനിടയില്‍ “അയ്യേ പറ്റിച്ചേ” എന്ന് പറഞ്ഞ് കെ എം മാണി പുല്ലു പോലെ കേറി വന്ന് ഒരു കവല പ്രസംഗം കണക്കെ ബജിറ്റ് പ്രസംഗം നടത്തി സംഗതി മേശപ്പുറത്ത് വെക്കുന്നു. പുള്ളിക്കാരന്‍ കേറി വന്ന ആ വാതിലിനടുത്ത് ഒരു പ്രതിഷേധക്കാരുമില്ല (സംഗതി ‘അഡ്ജസ്റ്റ്മെന്‍റ്’ ആണോ അണ്ണാ?). അത് കവലപ്രസംഗം തന്നെയെന്ന് ശരിവെക്കും വിധം ഭരണപക്ഷ എംഎല്‍എമാര്‍ കൂവിയാര്‍ത്ത് കയ്യടിക്കുന്നു. “സാര്‍ ലഡ്ഡു, മാണിസാര്‍ ബജറ്റ് അവതിരിപ്പിച്ചതിന്‍റെ ലഡ്ഡു” എന്ന്‍ പറഞ്ഞ് ഹരിത എംഎല്‍എമാര്‍ ലഡ്ഡുവിതരണം ചെയ്യുന്നു. ഇതിനിടയില്‍ വസ്ത്രാക്ഷേപം, വലിച്ചിടല്‍, ബോധം കെടല്‍, പിച്ചല്‍, മാന്തല്‍, കൂട്ടതള്ളല്‍ ഒരു മാതിരി എല്‍പി സ്കൂള്‍ പിള്ളേര് ഡസ്റ്ററിന് വേണ്ടി അടിയുണ്ടാക്കുന്ന ലെവലില്‍ (ദൈവമേ ഇനി എല്‍പി സ്കൂള്‍ പിള്ളേരുടെ അടി ഞാന്‍ മേടിക്കും, അവരെ അപമാനിച്ചതിന്). സഭയ്ക്ക് പുറത്ത് കുറെയെണ്ണം പോലീസിന്‍റെ അടിമേടിക്കുന്നു. പോലീസ് അടിമേടിക്കുന്നു.
ആസ് യൂഷ്വല്‍, ഏകദേശം പത്ത് പത്തരയോടെ സമരം വിജയിച്ചു എന്ന്‍ പ്രഖ്യാപിച്ചു കൊണ്ട് സംഗതികള്‍ സമംഗളം പര്യവസാനിപ്പിച്ച് എല്ലാവരും “ഗോ ടു ദ ക്ലാസ്സ്”. നുമ്മക്കിനി കാവിലെ ബീഫ് ഫെസ്റ്റ് മത്സരത്തിന് കാണാം. അടികൊണ്ടവരും ബോധം കെട്ടവരും ഹോസ്പിറ്റലിലേക്ക്... നേതാക്കന്മാര്‍ ചാനല്‍ റൂമുകളിലേക്ക്... റൂമുകളില്‍ ബജറ്റ് കാണാന്‍ ഇരുന്ന ജനങ്ങള്‍ ഈ മാസം അരിമേടിക്കാന്‍ ലോണ്‍ കിട്ടുമോ എന്നറിയാന്‍ ബാങ്കിലേക്ക്...
ഇതിനിടയില്‍ അരി, ആട്ട, മൈദ, റവ, പഞ്ചസാര, വെളിച്ചെണ്ണ, പെട്രോള്‍, ഡീസല്‍ ഒക്കെ വിലകൂടിയത് ചാനലില്‍ ചര്‍ച്ചക്ക് വന്നിരിക്കുന്ന പോത്തുകള്‍ അറിഞ്ഞിട്ടില്ല. അതിനെക്കുറിച്ച് ന്യൂസ് റീഡര്‍മാര്‍ ചോദിക്കുമ്പോള്‍ അവര്‍ പറയുന്നു തടഞ്ഞു വെക്കാന്‍ ശ്രമിച്ചു, കടിച്ചു, മാന്തി, തുണിപറിച്ചു, ബോധം കേട്ടു, ജാതിപ്പേര് വിളിച്ചു ഇതൊക്കെ ശരിയാണോ എന്ന്.
“സാര്‍ അരിക്ക് വില കൂടിയെന്ന്...”
“ഓഹോ അപ്പോ മാണിസാറിന് ബജിറ്റ് അവതരിപ്പിക്കാമോ?”
“സാര്‍ അരിയുടെ വില”
“ഇതൊക്കെ രാഷ്ട്രീയ ധാര്‍മീകതാണോ, മന്ത്രിയെ മാന്താമോ?”
“ഒന്നുമില്ല സാര്‍...ഒന്നുമില്ല... അരിക്ക് ഒന്നും പറ്റിയിട്ടില്ല”
ഇന്ത്യയുടെ മകളെക്കാള്‍ റേഞ്ച് കിട്ടാവുന്ന ഒരു ഡോക്യുമെന്‍റരിയാണ് ഇപ്പോള്‍ കേരളത്തില്‍ ജനങ്ങള്‍ കണ്ടോണ്ടിരിക്കുന്നത്. “കേരളത്തിന്‍റെ ബജിറ്റ്”. കേരളത്തില്‍ നിരോധനങ്ങള്‍ എന്നാല്‍ “മദ്യനിരോധനം പോലെ” പുല്ലുവിലയുള്ള സംഗതിയായതിനാല്‍ ഡോക്യുമെന്‍ററി നിരോധനം പോലുള്ള ഉമ്മാക്കിയൊന്നും ഇവിടെ വിലപ്പോവില്ല. അതുകൊണ്ട്, ബിബിസി ഒരു ഡോക്യുമെന്‍ററി എടുക്കൂ, പ്ലീസ്!!!

1 അഭിപ്രായം:
We hand picked them! Don't you remember?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ