-->

Followers of this Blog

2009 മേയ് 7, വ്യാഴാഴ്‌ച

സ്വാതന്ത്ര്യചിന്തയില്‍

തീരുമാനങ്ങള്‍
പിറന്നിറങ്ങിയ ഗര്‍ഭപാത്രം അവരുടേത്
പഠിച്ചിറങ്ങിയ വാക്കുകള്‍ അവരുടേത്
ജനായത്ത വിധി അവരുടേത്
വിശ്വസിച്ച ദൈവം അവരുടേത്
സ്വാത്രത്തിന്റെ രുചിയും അവരുടേത്
മുന്നില്‍ നിരക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍ കണ്ണുകള്‍ അടച്ചു

പിന്നെ
ഇരുട്ടില്‍ ചിന്തകളില്‍ ഞാനടയിരുന്നു
നോവിന്റെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത കടലാസിനു മുകളില്‍ ഈര്‍ഷ്യയുടെ രക്തപാടുകള്‍
കീറിക്കളഞ്ഞ തുണ്ടുകളില്‍ കവിതയില്ലായിരുന്നു.
ജല്പനങ്ങളേ കണ്ണീരു മണത്തു,
രക്തവും വിയര്‍പ്പും.

ശ്യാം ചോദിച്ചു
എന്തോന്നു സ്വാതന്ത്ര്യം?
അവനവന്റെ സിയൂസിനായി എഴുതുന്നു
*കോക്കസസ് മലയില്‍ നിന്നു കഴുകന്മാര്‍ കരളും കൊത്തിപ്പറന്നു.

*എപ്പിതാഫ്:

ഞങ്ങള്‍ ക്ഷീണിതരാണു
ബന്ധിതരല്ല!


* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
*എപ്പിതാഫ്: ശവക്കല്ലറയിലേ കുറിപ്പ്.

മുകുന്ദന്റെ പുണ്യാളനും ചക്കരക്കുടവും

സഖാവ്‌ വി.എസ്. മുകുന്ദന്‍ പറഞ്ഞത് ശെരിയാ. അദ്ദേഹം എക്സ്പയേഡ് ആയ പുണ്യാളച്ചന്‍ തന്നെ. മുന്നിലാണേല്‍ മുഖ്യ കസേരയാകുന്ന ചക്കരക്കുടവും. കയ്യില്‍ ഇട്ടാല്‍ പുണ്യാളച്ചനാണേലും കൈ തിരിച്ചെടുക്കാന്‍ ഇത്തിരി വൈകും.അല്ലെങ്കില്‍ അയാളുടെ ആസനത്തില്‍ ഒരു ഫസ്റ്റ്ക്ളാസ്സ് മരം മുളച്ചിരിക്കുന്നു. അതിന്റെ ചോട്ടില്‍ ചുരുണ്ടു കൂടി കിടന്നിരുന്ന പാണ്ടന്‍ നായ പുറംകാലു പൊക്കി മൂത്രിച്ച് സ്ഥലം വെക്കേറ്റ് ചെയ്തു പോയിട്ടും ഇങ്ങേരു കുടിലു കെട്ടിക്കിടക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ല. നല്ല വീതിയുള്ള ഇലകളുള്ള മരമായതിനാല്‍ തണലിനും കുറവില്ല. ആ ഇലകള്‍ക്കിടയില്‍ മുളച്ച ലാവ്ലിന്‍ ഇലയുടെ വീതിയാണേല്‍ പറയണ്ട. ഇല ഔദ്യ്യൊഗികമായി വളരുകയും മറ്റിലകളെ തല്ലിപ്പൊഴിക്കുകയും ചെയ്തിട്ടും മുഖ്യന്‍ ചെറുചൂടില്‍ കിടന്നു മയങ്ങുന്നു. നാക്കിനു മാത്രം നിലവില്‍ ശൌര്യമുള്ലതിനാല്‍ നിലന്നിന്നു പോരുന്ന മഹാ പ്രസ്ഥാനമേ നാണമില്ലഹേ നിങ്ങള്‍ക്ക് എന്നു ഞാന്‍ ചോദിക്കുന്നില്ല. കാരണം ആദ്യമായും അവസാനമായും ആണു നിങ്ങ്നളീ കാസേരയിലിരുന്നുറങ്ങുതെന്നു മനസിലാക്കാന്‍ പ്രത്യേകിച്ചൊരു പൊളിറ്റിക്കല്‍ ബുദ്ധി ആവശ്യമില്ല എന്നത് തന്നെ.

നിയമം എങ്ങിനേയും വളച്ചൊടിക്കാവുന്ന മഹാരാജ്യത്തില്‍ സി.പി. സുധാകരന്‍ ചെയ്ത്തതു മഹാപരാധമൊന്നുമല്ല. എങ്കിലും അതിനു ഓശാന പാടും മുമ്പ് താങ്കളുടെ വീരവാദങ്ങള്‍ മന്ത്രി സഭയുടെ വാതിക്കല്‍ വാളു വെച്ചിട്ടെങ്കിലും പോകാമയിരുന്നു. എന്തിനീ ജീവിതം തൃണതുല്യം എന്നു വിലപിച്ചുകൊണ്ടൊരു വാക്കൌട്ടെങ്കിലും. ആ പോട്ട്. 'കുരക്കുന്ന പട്ടി'ക്ക് ബദലായി 'എക്സ്പയേഡ് വി.എസ്.' എന്ന പദം സമ്മാനിച്ച മുകുന്ദന്‍ അവര്‍കളുക്ക് മലയാണ്മയുടെ പ്രണാമം. പിന്നെയൊരു സമാധാനം നിങ്ങള്‍ ശബ്ദമെങ്കിലും ഉയര്‍ത്തുന്നുണ്ടല്ലോ. മറ്റു സഖാക്കള്‍ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി കൊടിപിടിക്കുന്ന കാലത്ത് നിങ്ങളുടെ ശബ്ദം വികലമായിട്ടാണേലും കേള്‍ക്കുന്നത് തന്നെ ആശ്വാസം.

പിന്നെ ഇതില്‍ വലിയ പുലിവാലൊന്നുമില്ല. പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കല്‍ ചുമ്മാതൊരു രാഷ്ട്രീയ നേരിടല്‍ മത്രം. ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചാലും കോടതിക്കു കടത്തി വെട്ടാം. ഇതൊരു റാണി ചെക്കിനു മുന്നില്‍ വെച്ച കാലാള്‍ പ്രതിരോധം എന്നു സമാധാനിച്ച് ലാവ്‌ലിന്‍ അങ്ങിനെയങ്ങു ഒഴുകില്‍ പോകില്ല എന്നു കരുതി കാത്തിരിക്കാം. ഗവര്‍ണ്ണറുടേ അനുമതി നിര്‍ബന്ധമോ എന്ന കാര്യത്തില്‍ കോടതി മറുപടി പറയാത്തതിനാല്‍ കേസിനു ഇനിയും ആയുസ്സുണ്ട്. അല്ലെങ്കില്‍ തന്നെ കേസൊക്കെ എന്നു പറഞ്ഞാല്‍ ഇങ്ങനെയാണു അല്ലേ സഖാവേ. നിങ്ങളു പറഞ്ഞപോലേ 'ഞാനും നിങ്ങളും' ആഗ്രഹിച്ചതു കൊണ്ടു മാത്രം ഇതൊക്കെ നടക്കോ. കാലപ്പഴക്കത്തില്‍ ഇതൊക്കെ തേഞ്ഞുമായാം, തെളിഞ്ഞും വരാം. കോടതി ശരണം.

2009 മേയ് 2, ശനിയാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - മലയാളം

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
സത്യവേദപുസ്തകം

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
നിന്റെ രാജ്യം വരേണമേ;
നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
ഞങ്ങളെ പരീക്ഷയില്‍ കടത്താതെ
ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ

പി.ഒ.സി. ബൈബിള്‍ പരിഭാഷ

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ;
അങ്ങയുടെ രാജ്യം വരണമേ;
അങ്ങയുടെ ഹിതം സ്വഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ;
ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ,
ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

പഴയ മലയാളം

ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ ബാവ,
നിന്‍തിരുനാമം ശുദ്ധമാകപ്പെടേണം;
നിന്റെ രാജിതം വരേണം;
നിന്റെ തിരുമനസ്സ് ആകാശത്തിലെപ്പോലെ,
ഭൂമിയിലും ആകേണം.
ഞങ്ങളുടെ അന്നന്നെ അപ്പം ഇന്നു ഞങ്ങള്‍ക്കു തരിക.
ഞങ്ങളുടെ കടപ്പുക്കാരരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ,
ഞങ്ങളുടെ കടപ്പുകള്‍ ഞങ്ങളോടും പൊറുക്ക.
ഞങ്ങളെ പരീക്ഷയിലും പൂകിക്കല്ലെ;
വിശേഷിച്ച്, തിന്മയില്‍ നിന്ന്,
ഞങ്ങളെ രക്ഷിച്ചുകൊള്‍ക.

അമേന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - English

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
English Our Father in Heaven (1988)

Our father in heaven,
hallowed be your name.
Your kingdom come.
Your will be done on earth, as it is in heaven.
Give us this day our daily bread,
and forgive us our sins, as we forgive those, who sin against us.
Lead us not into temptation,
but deliver us from evil.

For the Kingdom, the power and the glory are yours, now and forever.

Amen.

English Our Father in Heaven (1928)

Our father, who art in heaven,
hallowed be thy name.
Thy kingdom come.
Thy will be done on earth, as in heaven.
Give us this day our daily bread,
and forgive us our trespasses, as we forgive those, who trespass against us,
and lead us not into temptation,
but deliver us from evil.

For thine is Kingdom, the power and the glory, forever and ever.

Amen.

English Our Father in Heaven (1662)

Our Father, which art in heaven,
hallowed be thy name;
thy kingdom come;
thy will be done,
in earth as it is in heaven.
Give us this day our daily bread.
And forgive us our trespasses,
as we forgive them that trespass against us.
And lead us not into temptation;
but deliver us from evil.

For thine is the kingdom, the power, and the glory, for ever and ever.
Amen.

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

എന്തോന്നു അക്ഷയ തൃതീയ?

ഒരു മൂന്നു നാലു വര്‍ഷം മുമ്പ് വരെ ഇവിടെ സ്വര്‍ണ്ണമില്ലായിരുന്നൊ? സ്വര്‍ണ്ണക്കടകളില്ലായിരുന്നൊ? പക്ഷെ ഈ മനോഹരമായ അക്ഷയ തൃതീയയെക്കുറിച്ച് മാത്രം ഈ വിവരദോഷി കേട്ടിട്ടില്ല. ഒന്നു മുതല്‍ ഡിഗ്രി വരെയുള്ള മലയാള പുസ്തകങ്ങള്‍ അരിച്ചു പെറുക്കി. മണ്ടന്മാരുണ്ടാക്കിയ സിലബസ്. അതില്‍ ഒരുഗ്രാം തങ്കത്തിലെങ്കിലും പൊതിഞ്ഞ തൃതീയ കാണുന്നില്ല. മഷിയിടാന്‍ അറിയാത്തതു കൊണ്ടു അത് പരീക്ഷിച്ചില്ല.

സംഭവം ശരിയാണു. ഭാരതീയ വിശ്വാസം: ഏറ്റം കൊള്ളാവുന്ന നാലു ദിവസങ്ങളില്‍ ഒന്നാണു അക്ഷയ ത്രിതീയ. അന്നു വിലയേറിയ ലോഹം വാങ്ങുന്നത് ഉത്തമവും ഐശ്യര്യപൂര്‍ണ്ണവുമാണു. നല്ലത്. കേരളത്തില്‍ മാത്രം 10 ടണ്‍ സ്വര്‍ണ്ണം വിറ്റ സ്വര്ണ്ണക്കടക്കാര്‍ക്കും എനിക്കും ഈ ബാക്കിയുള്ള മൂന്നു മികച്ച ദിനങ്ങള്‍ അറിയില്ല. കുറഞ്ഞ പക്ഷം അവരെങ്കിലും അറിഞ്ഞിരിക്കേണ്ടത്താണു. ഓണം, വിഷു, ക്രിസ്മസ്, ചിങമാസം, റംസാന്‍, പിന്നെ ലേറ്റെസ്റ്റ് ഫാഷന്‍ തൃതീയ കൂടാതെ ഈ മൂന്നു ദിവസത്തിലും കൂടി വില്‍പ്പന കൊഴുപ്പിക്കാമായിരുന്നു.

ഇതൊക്കെ ക്ഷമിക്കാം, പ്ലാസ്റ്റിക് പാത്രം വില്‍ക്കുന്ന പ്രഭാകരനും തുണിക്കടക്കാരന്‍ ഔസേപ്പിനും തൃതീയയില്‍ എന്തു കാര്യം എന്നു ചോദിക്കരുത്. പണ്ടാരചെമ്പിലേ ചോറില്‍ നിന്നു ഒരു പ്ലേറ്റ് അവരും തട്ടിവിടട്ടെ. സ്വര്‍ണ്ണം വാങ്ങാന്‍ കാശില്ലാത്തവനു ഒരു പ്ലാസ്റ്റിക് കപ്പ് വാങ്ങിയെങ്കിലും ഐശ്വരത്തെ വരവേറ്റാലതിന്നു ഭോഷത്വം കല്പിക്കാമോ? ഇതെന്തോന്നു പാവപ്പേട്ടവനു അഷയചിന്തകള്‍ വേണ്ടെന്നോ? ഇരന്നും കടം വാങ്ങിയും ഞാനും വാങ്ങി ഒരു ഗ്രാം കോയിന്‍. ഇനിയെങ്ങാനും ഈ പറയുന്നതൊക്കെ ശെരിയാണേല്‍ ഞാന്‍ ചുമ്മാ മണ്ടനാകണ്ടല്ലോ. അഥവാ ഇതു മണ്ടത്തരമാണെലും സ്വര്ണമല്ലേ കശില്ലാതിരിക്കുമ്പൊ വിറ്റു പുട്ടടിക്കാം, വെള്ളമടിക്കാം വാളുവെക്കാം, അതിനു വേണ്ടി ഭാര്യയുടെ താലി പൊട്ടിച്ചു എന്നു വേണ്ട.

അനക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നു പറഞ്ഞു ആ കോയിന്‍ കൊച്ചുമോന്റെ കയ്യില്‍ വെച്ചു കൊടുത്തു. അവനത് കൃത്യമായി അവന്റെ അമ്മയുടെ കയ്യില്‍ കൊടുക്കുകേം ചെയ്തു. “എന്റെ മനുഷ്യാ ആ നേരത്തിനു ഒരു വളയെങ്കിലും വാങ്ങാരുന്നില്ലെ”. “ദുഷ്ടേ, വിവാഹ വാര്‍ഷികം, ജന്മദിനം, എന്നൊക്കെ പറഞ്ഞു സ്വര്‍ണ്ണകട കയറ്റിക്കുന്ന നിന്നേ പോലുള്ള ഭര്യമാര്‍ക്ക്, പാവം ഭര്‍ത്താക്കന്മാരെ കൊല്ലാക്കൊല ചെയ്യാന്‍ ഉടയതമ്പുരാന്‍ അനുവദിച്ചു തന്ന ഈ ദിനം കൂടി ആഘോഷിക്കെടീ”.

വിവരമുള്ള സെയില്‍സ് മാനേജര്‍മാര്‍ മറക്കണ്ട…കൊള്ളാവുന്ന മൂന്നു ദിവസങ്ങള്‍ കൂടി ഇനിയും ബാക്കിയുണ്ട്. അതു കൂടി തപ്പി പിടിച്ചു, സ്വര്‍ണ്ണം ടണ്‍ കണക്കിനു വാരി വാരി വില്‍ക്കു. ഔസേപ്പിനും പ്രഭാകരനും ഈ ഓപ്ഷനെക്കുറിച്ച് ചിന്തിക്കാവുന്നതാണു.

സ്ഥിരമായി വെള്ളമടിച്ചു വരുന്ന ജോസി, ഭാര്യ മോളിയോട്:

“അവന്റമ്മേടെ തൃതീയ... കേറിപ്പോടി @#$&*(*! മോളേ അകത്ത്”