-->

Followers of this Blog

2009 മേയ് 31, ഞായറാഴ്‌ച

നീര്‍ മാതളം പൊഴിയുമ്പോള്‍...

പ്രിയപ്പെട്ട മാധവിക്കുട്ടിയമ്മയ്ക്ക്‌,
അങ്ങയേക്കുറിച്ച് എഴുതിയിട്ടു പോകണമെങ്കില്‍
നാളെ ഞാന്‍ മരിക്കണം

പ്രണയത്തിന്റെ നീര്‍മാതളപ്പൂവിനു മുന്നില്‍
കപടതയില്ലാത്ത ഒരു തുള്ളികണ്ണു നീര്‍

സ്നേഹപൂര്‍വ്വം

നിന്‍ സ്നേഹദുഃഖങ്ങള്‍ ശാശ്വതമാണതില്‍-
നിന്നുയിര്‍കൊള്ളുന്ന ഗാനവുമായിതാ
വന്നുനില്‍ക്കുന്നു ഞാനീ വഴിത്താരയില്‍
വന്നിടും മറ്റൊരു ഗായകന്‍(ഗായിക) പിന്നെയും -ഓ.എന്‍.വി

2009 മേയ് 27, ബുധനാഴ്‌ച

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ - ഫ്രെഞ്ച്

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്
Notre père (French)
നൊതര്‍ പെരെ (ഫ്രെഞ്ച്)


Notre père, qui êtes aux cieux!
നൊതര്‍ പെരെ കി എതൊ ഒ സ്യൂഓ!
Que votre nom soit sanctificié.
കെ വോതര്‍ നോം സ്വാ സങ്ക്തിഫിസിയെ.
Que votre règne vienne.
കെ വോതര്‍ രേഞ് വിയാന്‍.
Que votre volonté soit faite, sur la terre comme au ciel.
കെ വോതര്‍ വൊളോന്തേയ് സ്വ ഫായ്ത് സ്യൂര്‍ ല തെര്‍ കോം ഒ സിയേല്‍.
onnez-nous aujourd'hui notre poindre ce jour.
ഡോണേയ് നു ഒയുര്‍ദ്വി, നോതര്‍ പ്വെന്ദ്രെ സെ ഴര്‍.
Pardonnez-nous nos offenses, comme nous pardonnons aussi a ceux, qui nous ont offensés,
പാര്‍ദോണെയ് നു നൊ ഒഫെന്‍സെ, കോം നു പാര്‍ദൊനോ ഒസി ആ സൊ കി നു ഒ(ന്‍) ഒഫെന്‍സെയ്‌
et ne nous soumetez pas à la tentation,
അ നെ നു സുമെതേയ് പ അ ല ടെന്താഷന്‍
mais délivrez-nous du mal.
മയ് ദെലിവെരെയ് നു ദ്യു മല്‍

Car c'est à toi qu'appartiènne, le régne, la puissance et la gloire, pour les siècles des siècles.
കാര്‍ സയ് അ ത്വ ക്‌അപാര്‍തിയെന്‍, ലെ രെഞ്, ല പുയിസസ് അ ല ഗ്ലുഅര്‍ പുര്‍ ലെയ് സിയെകിള്‍ ദെയ് സിയെകിള്‍

Amen.
ആമെന്‍

മലയാളം English ഗ്രീക്ക് ലത്തീന്‍ സംസ്കൃതം ജെര്‍മ്മന്‍ ഇറ്റാലിയന്‍ ഫ്രെഞ്ച്

2009 മേയ് 26, ചൊവ്വാഴ്ച

മിറാക്കുലസ് ഓള്‍ഡ്മാന്

ഇതു ഒരു സംഭവകഥയാണു. ഇതു വായിച്ചിട്ട് യഥാവിഥം പ്രവര്‍ത്തിച്ചവര്‍ക്ക് ജീവിതത്തില്‍ സൌഭാഗ്യങ്ങള്‍ ഒന്നിനു മീതേ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. നിഷേധിച്ചവര്‍ ശപിക്കപ്പെടുകയും ജീവിതത്തില്‍ പല അനര്‍ത്ഥങ്ങള്‍ക്കും വിധേയരാകേണ്ടിയും വന്നിട്ടുണ്ട്.

ഗ്വാണ്ടനോമായിലേ കിമൊസോട്ടൊ ഗ്രാമത്തിനടുത്തുള്ള അജനമോട്ടൊ പ്രദേശത്താണു ഈ സംഭവം നടന്നത്. അവിടെ ആളുകള്‍ പട്ടിണി മൂലം ബാര്‍ബര്‍ ഷോപ്പു കണ്ടാല്‍ ഹോട്ടലാണെന്നു തെറ്റിദ്ധരിക്കുക പതിവായിരുന്നു. കഴിഞ്ഞ ഡിസം: 18 നു വിശന്നു വലഞ്ഞ വക്കന്‍ എന്ന വൃദ്ധന്‍ ഹോട്ടലാണെന്നു കരുതി ഒരു ബാര്‍ബര്‍ ഷോപ്പില്‍ കയറി, എന്താ ഉള്ളതെന്നു ചോദിച്ചു. ബാര്‍ബര്‍ 'കട്ടിങ്ങും ഷേവിങ്ങും' എന്നു പറഞ്ഞു. വിശപ്പു മൂലം എന്താണു ബാര്‍ബര്‍ പറഞ്ഞതെന്നു മനസിലാകാതെ കടം പറഞ്ഞിട്ടായേലും വിശപ്പടക്കണമെന്നു കരുതി വൃദ്ധന്‍ "രണ്ടും ഓരോ പ്ളേറ്റു പോരട്ടെ" എന്നു പറഞ്ഞു. ഇതു കേട്ടു നിന്നവര്‍ പൊട്ടി ചിരിച്ചു. അപമാനഭാരവും വിശപ്പും താങ്ങാനാവാതേ വൃദ്ധന്‍ തല്‍ക്ഷണം മരിച്ചു വീണു.

ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ആള്‍ പന്നിപ്പനിയടിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ മരണമടഞ്ഞു. വൃദ്ധനെ കളീയാക്കിയവരില്‍ ഒരാളുടെ ഒരു കപ്പല്‍ നിറയേ വരുന്ന ഡയമണ്ട്സ്‌ സൊമാലിയന്‍ തീരത്ത് വെച്ചു കൊള്ളയടിക്കപ്പെട്ടു. മറ്റൊരാള്‍ക്ക് ദുബായില്‍ ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഇനിയുമൊരാളുടെ ഭാര്യ കാമുകന്റെ കൂടെ ഒളീച്ചോടവേ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു. വൃദ്ധന്റെ മറുപടികേട്ട് ചിരിക്കാതിരുന്ന ഗോപി എന്നയാള്‍ക്ക് നവ രത്ന ബംബര്‍ അടിച്ചു. അയാളുടെ മകന്‍ എസ്. എസ്. എല്‍.സി. ക്ക് ഏ പ്ളസ് വാങ്ങി എല്ലാ വിഷയത്തിനും പാസായി. ഒരു വിഷയത്തില്‍ പോലും പത്ത് മാര്‍ക്ക് തികച്ച് വാങ്ങാതിരുന്ന തന്റെ മകന്റെ വിജയത്തിനു പ്രത്യുപകാരമായി, വൃദ്ധന്റെ കഥ ലോകമാകേ അറിയിക്കുമെന്നു ഗോപി പ്രതിജ്ഞയെടുത്തു.

തന്റെ മെയില്‍ ലിസ്റ്റിലേ ആയിരം പേര്‍ക്ക് അയാള്‍ ഈ മെയില്‍ അയച്ചു. ക്രിസ്‌മസ് ബംബര്‍ കൂടി അയാള്‍ക്ക് അടിച്ചു. ഇതു കേട്ട ജോസപ്പനും ഇതു പോലേ ചെയ്തു. ആ മാസം അയാള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായിരുന്ന ഓസി ഓസി വൈ ബാങ്ക് കുത്തു പാളയേടുത്തു, ജോസപ്പന്‍ കടവിമുക്തനായി. ഈ മെയില്‍ ഡിലീറ്റ് ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ജോലി നഷ്ടപ്പെടുകയും അയാളുടെ ഭാര്യ്യുടെ സാലറി കമ്പനി വെട്ടിക്കുറക്കുകയും ചെയ്തു.

ആക്രാന്തപുരത്തേ അന്തപ്പന്‍ ഈ മെയില്‍ ഐഡി ഇല്ലാഞ്ഞിട്ടു 100 കോപ്പി ഫോട്ടൊസ്റ്റാറ്റെടുത്ത് വിതരണം ചെയ്തു. അയാളുടെ മകന്‍ ചാണ്ടികുഞ്ഞിനു റിയാലിറ്റി ഷോയില്‍ ഒരു കോടി രൂപയുടെ ഫ്ളാറ്റടിച്ചു (ഇനി അതിന്റെ ടാകസടയ്ക്കാനുള്ള പണത്തിനു ഒരു 50 ഫോട്ടോകോപ്പി കൂടെ എടുത്തു വിതരണം ചെയ്യാമെന്നു വിചാരിച്ചിരിക്കുവാ അന്തപ്പന്‍). അന്തപ്പന്റെപ് പ്രവര്‍ത്തിയേ പുഛ്ചിച്ച ജഡ്‌ജസ് മതാ ലങ്കേഷ്ക്കറേയും അവുസേക്കുഞ്ഞിനേയും ചാനലുകാരു പിരിച്ചു വിട്ടു.

മാത്രമല്ല. നിങ്ങള്‍ ഓരോ തവണയും ഈ മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ റപ്പായിസ് തട്ടുകടയില്‍ നിന്നും ഓരോ പരിപ്പുവട അജ്നാമോട്ടോയിലേ വിശന്നു കരയുന്ന വൃദ്ധന്മാര്‍ക്ക് കിട്ടും അതു കൊണ്ട് ഇതു നിങ്ങളുടെ ലിസ്റ്റിലേ പത്തു പേര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്യണം. ഇല്ലെങ്കില്‍ വൃദ്ധന്റെ ശാപമേല്‍ക്കേണ്ടി വരുന്ന അടുത്ത ആള്‍ നിങ്ങളായിരിക്കും.


ഈ ആശയം പണ്ടൊരിക്കല്‍ എന്നോടാരൊ പറഞ്ഞതോര്‍മ്മയുണ്ട്. ആശയത്തിനുള്ള കയ്യടി അയാള്‍ക്ക്. നമ്മള്‍ക്ക് ആശയം വികസപ്പിച്ചതിനുള്ള 5 മാര്‍ക്ക് മതി.

2009 മേയ് 25, തിങ്കളാഴ്‌ച

ഇരുട്ടിന്റെ കവിത

നിങ്ങളെന്നെ കറുപ്പെന്നു വിളിച്ചു
എനിക്കൊരിക്കലും നിറമുണ്ടായിരുന്നില്ല.

എന്നിലേക്കു വിരല്‍ ചൂണ്ടി
നിങ്ങളുടെ കുഞ്ഞുങ്ങള്‍ ചോറുണ്ടു
അവര്‍ക്കെന്നും എന്നെ ഭയമായിരുന്നു.

യക്ഷിയും മറുതയും ഒടിമറയനും
ചാത്തന്‍ മറഞ്ഞിരുന്ന കല്ലേറും
ചോരയൂറ്റാനായലഞ്ഞൊരു രക്ഷസും
എന്നോട് ഗണം ചേര്‍ത്തു
നിശാചരരെന്നു വിളിപ്പേര്‍

കണ്ണിലേ രക്തം വറ്റിപ്പോയവര്‍,
അറിവ് തീണ്ടാത്തവര്‍,
ബോധം നശിച്ചവര്‍,
അപഥസഞ്ചാരിണികള്‍,
വഴിപിഴച്ചവര്‍,
ചോരന്മാര്‍, മനസാക്ഷി
വേരറ്റു പോയവര്

അവര്‍ പാഞ്ഞു പോയവഴികളെ നിങ്ങള്‍
പുഛിച്ചും ഒട്ടോരവജ്ഞയോടും
ഇരുട്ടിന്റെ വഴികളെന്നു വിളിച്ചു.

ഞാന്‍ പിഴച്ചതെന്ത്?
വെളിച്ചത്തിനു ധൈര്യമില്ലാതേ പോയത്
ആരുടെ തെറ്റ്?

തന്റെ പാതയേ തടുക്കുന്ന കൈകളില്‍ തട്ടി
ഉടഞ്ഞു പോയ വെളിച്ചത്തേ നിങ്ങള്‍
പൂവിട്ടിരുത്തി.

മരവും മതിലും
ഭൂമിയുടെ പാതിയും
ഭയന്നൊളിച്ചിരുന്നവന്‍
മടങ്ങിയ വഴികളില്‍ പരന്ന-
താണീക്കറുപ്പതില്‍ തെല്ലുമെനിക്കില്ല പാപം
പിന്നീ കല്ലുകളെന്റെ നേര്‍ക്കെറിയുന്നതെന്ത്?

ജീവന്റെ നിറമായവന്‍ ചരിക്കട്ടേ
മരണത്തിന്‍ ഗന്ധമെനിക്കു കല്പിക്കിലും
ശപിക്കപ്പെട്ടവനെന്നും വിളിക്കാമീ
കുറ്റപത്രം ഞാന്‍ സ്വീകരിക്കുന്നു

എങ്കിലും...

ഇരുളിന്റെ കുളിര്മ്മയെടുത്തു കൊള്‍ക ഞാന്‍
നിലാവിനു നല്കിയ നീലിമയും
രാത്രിക്കു നല്‍കിയ ലാവണ്യവും
എന്നില്‍ പെയ്യുന്ന മഴയുടെ
തണുപ്പും താളവുമെന്റെ-
പ്രഭമങ്ങുമീ ഉദയവും
ചുവപ്പിന്‍ കളമിട്ട സായാഹ്നവും
എന്‍ നേഞ്ഞത്തു ചായും നിന്
കൊച്ചു മയക്കവും.

പിന്നെ

എന്നെ ജയിക്കുവാന്‍ തെളിച്ചൊരു
മണ്ണെണ്ണ വിളക്കിന്‍ കഥയൊരു
വീരഗാഥയായ്
പുസ്തകത്താളില്‍ പരത്തിയെഴുതിയാ-
ചാരുകസേരയില്‍ ഞെളിഞ്ഞിരിക്കുക നീ

കണ്ണുനീര്‍ത്തുള്ളിയോട്

കണ്ണുനീര്‍ തുള്ളികളേ നിങ്ങള്‍
മണ്ണില്‍ വീണുടയാതെയെന്‍-
കൈയിലക്കുമ്പിളില്‍ പൊതിഞ്ഞെടുത്തു

ജീവിതത്തിന്റെ മുള്‍പടര്‍പ്പില്‍ വീണെന്‍-
ഹൃദയം മുറിഞ്ഞതില്‍
ചോര പൊടിയുമ്പോള്‍

കാത്തുവെച്ചൊരാ കണ്ണുനീര്‍ മണികള്‍
നീറുന്ന മുറിവില്‍ പുരട്ടി ഞാന്‍
കുളിര്‍മ്മയെഴുന്നൊരു ലേപനമെന്നോണം