-->

Followers of this Blog

2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

ഗ്രിഗോറിയന്‍ സംഗീതം

ഗ്രിഗോറിയന്‍ ചാന്റിന്നെ, ക്രൈസ്തവ സഭയുടെ ഔദ്യോഗികസംഗീതം എന്നു തന്നെ വിളിക്കാം. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനു മുന്പു വരെ, കേരളത്തിലെ ലത്തീന്‍ പള്ളികളില്‍ കുര്‍ബാനയ്ക്കും, മറ്റ് ആരാധനാക്രമങ്ങള്‍ക്കും, ഗ്രിഗോറിയന്‍ സംഗീതം ഉപയോഗിച്ചിരുന്നു. വത്തിക്കാന്‍ സൂനഹദോസിലെ സുപ്രധാനമായ തീരുമാനമായിരുന്ന ‘ആരാധനക്രമങ്ങളുടെ പ്രാദേശികവത്കരണം’ പ്രാബല്യത്തില്‍ ആയതോട് കൂടി ഈ സംഗീതശൈലി അപ്രത്യക്ഷമായിത്തുടങ്ങി. എങ്കിലും ഗ്രിഗൊരിയന്‍ നൊട്ടേഷന്‍ പിന്തുടര്‍ന്നുള്ള മലയാള ഭക്തിഗാനാലാപനം മാര്‍ത്തോമാസഭകളില്‍ ഇന്നും ഉണ്ട്.

ഗ്രിഗൊറിയന്‍ സംഗീതത്തിന്റെ ഉത്ഭവം പത്താം നൂറ്റാണ്ടിലെ ക്രൈസ്തവ സന്യാസ ആശ്രമങ്ങളില്‍ (Monastery) നിന്നാണെന്നാണൂ കരുതപ്പെടുന്നത്. ആശ്രമനിവാസികള്‍ ദിവസത്തിന്റെ ഒന്‍പത് വിശുദ്ധ മണിക്കൂറുകളില്‍(Divine Office), സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുമായിരുന്നു. ഇതിനോട് അകമ്പടി എന്ന നിലയിലാണു ഗ്രിഗോറിയന്‍ സംഗീതം ഉടലെടുത്തത്. ലത്തീന്‍ ഭാഷയിലുള്ള ഈ വരികള്‍ 12, 13 നൂറ്റാണ്ടുകളിലായി നൊട്ടേഷനുകളെഴുതി ചിട്ടപെടുത്തിയത്, പശ്ചിമ-മധ്യ യൂറോപ്പുകളില്‍ വെച്ചാണു. ഗ്രിഗോറി ദ് ഗ്രേറ്റ് പാപ്പയാണു ഈ സംഗീതം കണ്ടെത്തിയതെന്നു തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും, ലത്തീന്‍ സംഗീതത്തിന്റെ പ്രചാരത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ സ്മരണാര്‍ഹമാണ്. ഏകസഭ, ഏകസംഗീതം എന്ന ലക്ഷ്യത്തോടെ അദേഹം ചെയ്ത പ്രവര്‍ത്തനങ്ങളോടുള്ള ബഹുമാനാര്‍ത്ഥമാണു, ഈ സംഗീതരീതിക്ക്, ഗ്രിഗോറിയന്‍ സംഗീതം എന്ന പേരു വരാന്‍ കാരണം. ഈ ഒരു മൂവ്മെന്റോടു കൂടി, ഗ്രിഗോറിയന്‍ ചാന്റിനു, പ്രചുരപ്രചാരം ലഭിക്കുകയും സഭയുടെ ഔദ്യോഗികസംഗീതം എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. ഈ ഒരു മൂവ്മെന്റോടു കൂടി, ഗ്രിഗോറിയന്‍ ചാന്റിനു, പ്രചുരപ്രചാരം ലഭിക്കുകയും സഭയുടെ ഔദ്യോഗികസംഗീതം എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. ഏകധ്വനി(Monophonic) രീതിയിലുള്ള ഈ സംഗീത്തത്തിനു, പിന്നീട് പിയാനോയുടെ അകമ്പടി കൂടിആയി. പത്തൊന്പതാം നൂറ്റാണ്ടോടു കൂടി, റോമന്‍ കത്തോലിക്ക സഭയിലും, ആംഗലേയ കത്തൊളിക്കാസഭയുടെ ആംഗ്ളിക്കന്‍ കമ്മ്യൂണിയനിലും ഗ്രിഗൊറിയന്‍ സംഗീതം ശക്തി പ്രാപിച്ചു.

വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം, ആരാധനാക്രമം പ്രാദേശിക ഭാഷയിലാക്കിയപ്പോള്‍, ഏകസംഗീതം എന്ന ആശയത്തിനു വിള്ളല്‍ വീഴുകയും തദ്ദേശ്ശീയ സംഗീതശൈലികള്‍ ഗ്രിഗോറിയന്‍ സംഗീതഥെ ആദേശം ചയ്യുകയും ചെയ്തു. എങ്കിലും പുതുതായി ഉയര്ന്നു വന്നവ എല്ലാം തന്നെ ഗ്രിഗോരിയന്‍ സംഗീതത്തിന്റെ നേരിട്ടുള്ളതോ, പരോക്ഷമായുള്ളതോ ആയ അനുകരണങ്ങള്‍ ആയിരുന്നു എന്നു പറയം. ഏറ്റവും പ്രശസ്തിയാര്ജ്ജിച്ച കരോള്‍ ഗാനങ്ങളിലൊന്നായ ഓ! കം ഓള്‍ യെ ഫെയ്ത്ഫുള്‍(O! come all ye faithful) എന്ന ഗാനം ആദേസ്തെ ഫിദേലെസ്(Adeste fideles) എന്ന ഗ്രിഗോരിയന്‍ ഗാനത്തിന്റെ പൂര്‍ണ്ണമായ അനുകരണം ആണ്. മലയാളത്തില്‍ ആലപിക്കുന്ന ‘പരിശുദ്ധാത്മാവെ നീ എഴുന്നുള്ളി വരണമേ…’ എന്ന ഗാനം ‘വേനി ക്രെയാതോര്‍ സ്പിരിത്തൂസ്’(Veni creator spiritus) എന്ന ഗാനത്തിന്റെ പരോക്ഷ അനുകരണമാണ്. പൌരസ്ത്യ സഭകളില്‍ പ്രാര്‍ത്ഥനകള്‍ക്കിറ്റയിലും ഇവയുടെ അനുകൃതരൂപങ്ങളുണ്ട്. ‘കൂരിയാ ലൈസോണ്‍’ എന്ന പ്രാര്‍ത്ഥന, ‘കീരിയേ ലെയിസോണ്’(Kiriye laison) എന്ന ലത്തീന്‍ പ്രാര്‍ത്ഥന തന്നെയാണ്.

എന്തായലും ഇന്നത്തെ തലമുറ ഗ്രിഗോറിയന്‍ ചാന്റ് കേള്‍ക്കുന്നുണ്ടെങ്കില്‍ അതു എനിഗ്മ എന്ന ആല്‍ബത്തില്‍ മാത്രമാണു. പ്രൊചെദിമുസ് ഇന്‍ പാചെം(Procedemus in pacem), കൂ ആഞ്ജെലിസ് എത് കൂയി ഫീലിയെ(Qu anjelis et quis), മെയാ കുള്‍പ (Mea culpa), ഇന്‍ നോമിനെ ക്രിസ്തീ (In nomine Cristi) തുടങ്ങിയ എനിഗ്മ ആല്‍ബങ്ങളില്‍ കേള്‍ക്കുന്ന എല്ലാ ചാന്റുകളൂം തന്നെ ഗ്രിഗോറിയന്‍ ശൈലിയില്‍ ഉള്ളവയാണ്.

4 അഭിപ്രായങ്ങൾ:

N.J Joju പറഞ്ഞു...

ആരാധനാ സംഗീതത്തെക്കുറിച്ച് പോപ്പ് ബനഡിക്ട് 16 ന്റെ ഒരു ലേഖനമുണ്ടായിരുന്നല്ലോ. അതില്‍ എന്താണു പറഞ്ഞിരിയ്ക്കുന്നത്?

Thus Testing പറഞ്ഞു...

ഇതാണോ താങ്കള്‍ ഉദേശിച്ചതു?



In the ars celebrandi, liturgical song has a pre-eminent place. (126) Saint Augustine rightly says in a famous sermon that "the new man sings a new song. Singing is an expression of joy and, if we consider the matter, an expression of love" (127). The People of God assembled for the liturgy sings the praises of God. In the course of her two-thousand-year history, the Church has created, and still creates, music and songs which represent a rich patrimony of faith and love. This heritage must not be lost. Certainly as far as the liturgy is concerned, we cannot say that one song is as good as another. Generic improvisation or the introduction of musical genres which fail to respect the meaning of the liturgy should be avoided. As an element of the liturgy, song should be well integrated into the overall celebration (128). Consequently everything – texts, music, execution – ought to correspond to the meaning of the mystery being celebrated, the structure of the rite and the liturgical seasons (129). Finally, while respecting various styles and different and highly praiseworthy traditions, I desire, in accordance with the request advanced by the Synod Fathers, that Gregorian chant be suitably esteemed and employed (130) as the chant proper to the Roman liturgy (131).

--സാക്രമെന്തും കാരിതാതിസ്, പോപ്, ബെനെഡിക്ട് 16

N.J Joju പറഞ്ഞു...

അതുതന്നെയാണെന്നു തോന്നുന്നു.

“ആരാധനക്രമങ്ങളുടെ പ്രാദേശികവത്കരണം” എന്നത് എത്രമാത്രം ശരിയായ പദപ്രയോഗമാണെന്നറിയില്ല. ആരാധനാക്രമത്തിലെ പല ഗാനങ്ങള്‍ക്കും പ്രാദേശിക സംഗീതത്തോട് സാമ്യവുമില്ല. അങ്ങനെയല്ല രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വിവക്ഷ അത്തരത്തിലുള്ള ഒരു പ്രാദേശികവത്കരണമാണെന്നു തോന്നുന്നുമില്ല.

ഗ്രിഗോറിയന്‍ പാശ്ചാത്യശൈലിയാണെന്നു തോന്നുന്നു. ശരിയാണോ?

Thus Testing പറഞ്ഞു...

എനിക്ക് തോന്നുന്നതു ജിജോ ഉദ്ദേശിക്കുന്ന ഡിക്രി പോള്‍ ആറാമന്റെ സാക്രോസങ്തും കൊണ്‍ഷീലിയും ആണെന്നാണു. അതിലാണു പ്രാദേശികവത്കരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

പിന്നെ പലപാട്ടുകള്‍ക്കും സാമ്യമില്ലയിരിക്കാം, എന്നാല്‍ വാ വാ യേശു നാഥാ, സൂര്യകാന്തി പുഷ്പമെന്നും, ദൈവസ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യകാരുണ്യമേ, തുടങ്ങിയ ഒരുപാടു ഗാനങ്ങള്‍ ശാസ്ത്രീയ സംഗീത രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയതാണു. പലപാട്ടുകളും പാശ്ചത്യശൈലിയുടെ രീതിയും അവലംബിച്ചിട്ടുണ്ട്. അതിപ്പൊള്‍ മലയാള ചലച്ചിത്ര ഗാനശാഖയിലും ഇത്തരമൊരു സ്വാംശീകരണമുണ്ട്.

ഗ്രിഗോറിയന്‍ സംഗീതം പാശ്ചാത്യമാണ്.