നാളെ കാണാമെന്നു പറഞ്ഞാണ്
അവന്‍ ഇന്നലെ വൈകീട്ട് പോയതു…
ലോറിക്കടിയില്‍ തളം കെട്ടി നിന്ന
ചോരയില്‍…
അവന്റെ നുണ മാത്രം
മരവിച്ചു നിന്നു…
കുഞ്ഞിന്റെ കവിളില്‍
ഒരുമിച്ചു മുത്തമിടാം എന്നു പറഞ്ഞാണു
അവള്‍ ലേബര്‍ റൂമിലേക്കു പോയതു…
വെള്ളപുതച്ച തണുപ്പില്‍
അവള്‍ നുണ പറഞ്ഞു…
കുട്ടനു സൈക്കിള്‍ വാങ്ങി വരാമെന്നു പറഞ്ഞാണു
അച്ഛന്‍ പോയതു…
തുന്നിക്കെട്ടിയ മാംസ പിണ്ഡങ്ങള്‍
നുണകളാവര്‍ത്തിച്ചു…
ഇനി എന്നാണാവോ
ഞാന്‍ നുണ പറയുന്നതു?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ