ഫറവോ ശവകുടീരങ്ങ(മമ്മി)ളുടെ ശാപവുമായി ബന്ധപ്പെട്ട യാദൃശ്ചികമെന്നോ അവിശ്വസ്സനീയമെന്നോ തോന്നുന്ന സംഭവങ്ങള്‍ ഇന്നും വാദപ്രതിവാദങ്ങള്‍ക്ക് വിഷയമാകുന്നുണ്ട്. തുത്തെന്ഖാമന്‍, ആമീന്‍ റാ, എന്നിവരുടെ മമ്മികളുമായി ബന്ധപ്പെട്ട സംഭവങ്ങളാണു അവയില്‍ പ്രധാനം.
മമ്മികളുടെ പ്രവേശന കവാടത്തില്‍ ശാപവചനങ്ങള്‍ എഴുതിവെക്കുന്ന രീതി അന്നു നിലവിലിരുന്നു. ശവശരീരങ്ങളോടൊപ്പം അടക്കം ചെയ്തിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കള്ളന്മാര്‍ അപഹരിക്കതിരിക്കാനായി സ്വീകരിച്ചു പോന്ന രീതികളില്‍ ഒന്നായിരുന്നു ശാപം. അത്തരം ശാപവാക്കുകള്‍ എഴുതിയ മമ്മികളില്‍ പ്രവേശിക്കുന്നവര്‍ മരിക്കുമെന്നൊ, മാരക വ്യാധിക്ക് അടിമപ്പെടുമെന്നൊ, എന്നൊക്കെ ആയിരിക്കും ശാപം. അത്തരം മമ്മികളുമായി ബന്ധപ്പെട്ട യാദൃശ്ചിക സംഭവങ്ങളിലൊന്നാണു ടൈറ്റാനിക് ദുരന്തം.
1500 BC -ല്‍ ജീവിച്ചിരുന്ന ആമീന്‍-റാ എന്ന രാജകുമാരിയുടെ മമ്മിയുമായിട്ടണു ടൈറ്റാനിക് ദുരന്തത്തിനു ബന്ധം. ചിത്രപണികളാലംകൃതമായ, മരം കൊണ്ടുള്ള ശവപ്പെട്ടിയില്‍, നൈല്‍ നദീതീരത്തുള്ള ലക്സോര്‍ എന്ന സ്ഥലത്താണു, അവരെ അടക്കം ചെയ്തതു. 1890 കളുടെ അവസാനത്തില്‍ എസ്കവേഷനുവേണ്ടി അവിടം സന്ദര്‍ശിച്ച നാലു ഇംഗ്ളീഷു യുവാക്കള്‍, ആമീന്‍-റായുടെ ഭൌതീക അവശിഷ്ടങ്ങള്‍ അടങ്ങിയ ഈ മമ്മി സ്വന്തമാക്കാന്‍ ക്ഷണിക്കപ്പെട്ടു. വിശിഷ്ടമായ കൊത്തുപണികളോട് കൂടിയ ഈ മമ്മി, അവരിലോരാള്‍ നറുക്കെടുപ്പിലൂടെ സ്വന്തമാക്കി, വലിയൊരു തുക വിലയായി നല്‍കുകയും ചെയ്തു. അവര്‍ അതു, തങ്ങള്‍ താമസിച്ചിരുന്ന ഹോസ്റ്റെലില്‍ എത്തിച്ചു. എന്നാല്‍ ഏതാനും മണിക്കൂറുകള്ക്ക് ശേഷം, മരുഭൂമിയിലേക്ക് പോയ അയാള്‍ , പിന്നീട് ഒരിക്കലും മടങ്ങി വന്നില്ല.
അടുത്ത ദിവസം, അവശേഷിച്ച മൂന്നുപേരില്‍ ഒരാള്‍ക്ക് അബദ്ധത്തില്‍ കയ്ക്ക് വെടിയേറ്റു. കയ്യിലെ മുറിവ് മാരമായതിനാല്‍ കൈ മുറിച്ചു കളയേണ്ടി വന്നു. മൂന്നാമത്തെയാള്‍ നാട്ടിലെത്തുമ്പോഴേക്കും അയാളുടെ സംപദ്യമെല്ലം നശിചിരുന്നു. നാലാമത്തെയാള്ക്ക്, മാരകമായ അസുഖം പിടിപെട്ടു അയാളുടെ ജോലി നഷ്ടപ്പെടുകയും, ശിഷ്ടകാലം തെരുവില്‍ തീപ്പെട്ടി വിറ്റ് കാലം കഴിക്കേണ്ടതായും വന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ആമീന്‍-റായുടെ മമ്മി ഒരുപാട് ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ സൃഷ്ടിച്ചു, ഒടുവില്‍ ഇംഗ്ളണ്ടില്‍ തന്നെ എത്തി. ഒരു ലണ്ടന്‍ ബിസിനസുകാരന്‍ അതു വാങ്ങിയിരുന്നു.
മൂന്നു മാസങ്ങള്ക്ക് ശേഷം, അയാളുടെ കുടുംബമ്തിലെ മൂന്നുപേര്‍ റോഡപകടത്തില്‍ പെട്ടു. മാതമല്ല, ഒരു തീപിടിത്തത്തില്‍ അയാളുടെ വീടിനു കാര്യമായ നാശം സംഭവിച്ചു. ഒടുവില്‍ അതു ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു.
മ്യൂസിയത്തിന്റെ മുന്നില്‍ ശവപ്പെടി ഇറക്കുന്നതിനിടയില്‍, ട്രക്ക് റിവേഴ്സ് ഗിയറില്‍ വീണു വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട്, മമ്മി മ്യൂസിയത്തിലേക്ക് മാറ്റുമ്പോല്‍ സ്റ്റെയറില്‍ വെച്ച് കാലിടറിവീണ്, അതു ചുമന്നു കൊണ്ടിരുന്ന രണ്ടു പേരില്‍ ഒരാളുടെ കാലൊടിഞ്ഞു. പൂര്‍ണ്ണാരോഗ്യവാനായിരുന്ന, മറ്റെയാള്‍ രണ്ട് ദിവസത്തിനു ശേഷം അവിശ്വസ്സനീയമാം വിധം മരണമടഞ്ഞു.
മ്യൂസിയത്തിലേ ഈജിപ്ഷ്യന്‍ റൂമില്‍ മമ്മി സ്ഥാപിച്ച ശേഷവും ദുരന്തങ്ങള്‍ തുടര്ന്നു. റൂമിനു രാത്രി കാവല്‍ നിന്നിരുന്നവര്‍ പെട്ടിക്കകതു നിന്നും ഭ്രാന്തമായ രോദനങ്ങളും, വിലാപങ്ങളും കേട്ടു തുടങ്ങി. ആ രാത്രി തന്നെ ആ റൂമിലുണ്ടായിരുന്ന മറ്റു പ്രദര്‍ശന വസ്തുക്കളും നിലത്തു വീണു. ഡ്യൂട്ടിയിലായിരുന്ന ഒരു വാച്മേന്‍ മരിച്ചു, മറ്റെയാള്‍ ജോലി ഉപേക്ഷിച്ച് പോയി. തൂപ്പുകാര്‍ ആ മുറി വൃത്തിയാക്കാന്‍ വിസമ്മതിച്ചു. ഇതിനെയൊക്കെ പുഛ്ചിച്ച് ഒരു പൊടിപിടിച്ച തുണികൊണ്ട് ശവപ്പെട്ടിയുടെ മുഖപ്പ് തുടച്ച ഒരു സന്ദര്‍ശകന്റെ കുട്ടി, മീസില്സ് പിടിപെട്ടു ഏതാനും ദിവസങ്ങള്കുള്ളില്‍ മരിച്ചു.
ഒടുവില്‍ അധികാരികള്‍, ഈ മമ്മിയെ മ്യൂസിയതിന്റെ ബേസ്മെന്റിലേക്ക് (കെട്ടിടത്തിന്റെ ഏറ്റവും അടിയിലെ അറകള്‍)മാറ്റാന്‍ തീരുമാനിച്ചു. അതോടെ പ്രശ്നങ്ങള്‍ തീരുമെന്നു കരുതി. എന്നാല്‍ അറയിലേക്ക് മാറ്റാന്‍ സഹയിച്ച ജോലിക്കാരന്‍ ദീനം പിടിച്ചു കിടപ്പിലായി. അതിനു നേതൃത്വം നല്കിയ സൂപ്പര്‍ വൈസര്‍ അയാളുടെ ഡെസ്കില്‍ മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു.
അപ്പൊഴേക്കും മാധ്യമങ്ങള്‍ ഈ സംഭവങ്ങള്‍ അറിഞ്ഞു തുടങ്ങി. ഒരു പ്രെസ്സ് ഫോട്ടോഗ്രാഫര്‍ മമ്മിയുടെ ചിത്രമെടുത്തു. ഫോട്ടൊ ഡിവെലപ് ചെയ്തപ്പോള്‍ അതില്‍ ഒരു മനുഷ്യന്റെ ഭീകരമായ ചിത്രമാണു അയാള്‍ കണ്ടതു. അതിനുശേഷം വീട്ടിലെത്തി, മുറിയില്‍ കയറി വാതില്‍ അടച്ച അയാള്‍ സ്വയം വെടി വെച്ചു മരിച്ചു.
10 വര്‍ഷത്തിനുള്ളില്‍ ഏകദേശം ഇരുപതോളം പേര്‍ മരണപ്പെടുകയോ മറ്റേതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങള്‍ അനുഭവിക്കുകയോ ചെയ്തു. ഒടുവില്‍ ഒരു അമ്മേരിക്കന്‍ ആര്‍ക്കയോളജിസ്റ്റ് മോശമല്ലത്ത ഒരു വില കൊടുത്ത് ഈ മമ്മി വാങ്ങി. അതു ന്യൂയോര്‍ക്കിലേക്ക് കൊണ്ടു പോകാനുള്ള ഏര്‍പ്പാടു ചെയ്തു.
1912 ഏപ്രിലില്‍, ന്യൂയോര്‍ക്കിലേക്കു കന്നിയാത്ര നടത്തുകയായിരുന്ന ഒരു കപ്പലില്‍ മമ്മിയും കൊണ്ട് യാത്ര തുടങ്ങി. 1912 ഏപ്രില്‍ 14, രാത്രി, കപ്പലില്‍ യാത്ര ചെയ്തിരുന്ന 1500-ഓളം വരുന്ന യാത്രക്കാരുമായി, ആ കപ്പല്‍ അറ്റ്ലാന്റിക് സമുദത്തില്‍ മുങ്ങി. അന്നു മുങ്ങിയ ആ കപ്പല്‍ റ്റൈറ്റാനിക് ആയിരുന്നു.
സംഭവങ്ങളും ശാപവും തമ്മിലുള്ള ബന്ധം വെറും യാദൃശ്ചികമാണെന്നും, അല്ലെന്നുമുള്ള വാദ ഗതികള്‍ അവശേഷിക്കെ, ആമീന്‍-റായുടെ മമ്മി ഒടുവില്‍ കടലിന്റെ അടിത്തട്ടില്‍ വിശ്രമിക്കുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ