ഒക്ടോ. 1, 2008 മുതല്‍ സംസ്ഥാനത്ത് വെള്ളക്കരം 90% വര്‍ദ്ധനയില്‍ പ്രാബല്യത്തില്‍ വരികയാണു. എന്നു വെച്ചാല്‍ നിലവില്‍ 80 രൂപ വീതം അടച്ചിരുന്ന ഉപഭോക്താക്കള്‍ ഇനി 150 രൂപാ വെച്ചടക്കണം. ഗാര്‍ഹിക ഇന്ധനം, അവശ്യവസ്തുക്കള്‍, പെട്രോള്‍, വൈദ്യുതി, ബസ് ചാര്‍ജ്ജ്, അരി ഇങ്ങനെ തൊട്ടതിനൊക്കെ പൊള്ളുന്ന വില ആയതിനാല്‍ ഈ വെള്ളക്കരത്തിലെ പൊള്ളലും മാവേലി പ്രജകള്‍ സഹിക്കാനാണു സാധ്യത.
എങ്കിലും വസ്തുതാപരമായി, ഈ വിലവര്‍ദ്ധന ജലവിതരണ ബോര്ഡിനു അനിവാര്യമായിരിക്കുന്നു. പ്രധാനമായും വൈദ്യുതി ബോര്‍ഡിനു നല്‍കാനുള്ള കുടിശ്ശിക ഒടുക്കാനെങ്കിലും. ജലവിതരണത്തിനു ഒരു വര്‍ഷം ഏകദേശം 350 കോടി രൂപയാണു ബോര്‍ഡിനു ചെലവാകുന്നതു. ബോര്‍ഡിന്റെ വരുമാനമാകട്ടെ 156 കോടി രൂപയും. 1999 നു അവസാനമായി കരം വര്‍ദ്ധിപ്പിച്ച ശേഷം പിന്നീട് രണ്ട് തവണ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധനയക്ക് ബോര്‍ഡ് ശുപാര്‍ശ ചെയ്തെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല.
വൈദ്യുതി കുടിശ്ശിക ഉയര്‍ന്നു വരികയും ചാര്‍ജ്ജ് വര്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍, ബോര്‍ഡ് കരം ഉയര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതു വഴി ബോര്‍ഡ് പ്രതീക്ഷിക്കുന്നതും പ്രാബല്യത്തില്‍ വരുത്താനുദെശിക്കുന്നതുമായ ചില കാര്യങ്ങള്‍ ഒന്നു വിശകലനം ചെയ്യണമെന്നു തോന്നി.
1. ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിലൂടെ, ബോര്‍ഡ് പ്രതീക്ഷിക്കുന്ന അധിക വരുമാനം 140 കോടി രൂപയാണ്. ഇതു ഒരു പരിധി വരെയുള്ള നഷ്ടമേ നികത്തൂ.
2. മുഖ്യമന്ത്രിയുടെ ഔദ്യൊഗിക വസതിയായ ക്ളിഫ് ഹൌസടക്കം ജലബോര്ഡിനു നല്‍കാനുള്ള കുടിശിക 165 കോടി രൂപയാണു. ഇതില്‍ സിംഹഭാഗവും തന്നു തീര്‍ക്കാനുള്ളതു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഇതു പിരിച്ചെടുത്താല്‍ ബോര്ഡിന്റെ ബാധ്യതകള്ക്ക് താല്‍ക്കാലിക പരിഹാരം കാണുവാന്‍ കഴിയും. പക്ഷെ നടപടികള്‍ ഒന്നും എടുത്തു കാണുന്നില്ല.
3. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടിശ്ശിക എഴുതിത്തള്ളും എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതില്‍ വലിയ ത്യാഗമുള്ളതായി തോന്നിയില്ല. കാരണം ആകെ ഉപ്ഭോക്താക്കളില്‍ 7% മാത്രമാണു ഈ ഗണത്തില്‍ വരുന്നതു.
4. 10000 മി.ലി താഴെ ഉപയോഗിക്കുന്ന ബി.പി.എല്‍-കാര്‍ കരമടക്കേണ്ടാ എന്നു പറയുമ്പൊള്‍ എത്ര എ.പി.എല്‍-കാര്‍ക്ക് 10000 മി.ലി. വെള്ളം കിട്ടുന്നു എന്നു കൂടി ചിന്തിക്കേണ്ടതാണു. കുറഞ്ഞ പക്ഷം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ 1000 മി.ലി. തികച്ചു കണ്ടിട്ടു കാലങ്ങളായി. കരം കൂട്ടുമ്പോള്‍ സേവന നിലവാരം കൂടി ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ വരണമെന്നാണു എന്റെ എളിയ പക്ഷം
വാല്‍ക്കഷണം : യുഡിഎഫ് കാലത്തു കരം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഒരു പൊതുപണിമുടക്കോ, ഹര്‍ത്താലോ വീണുകിട്ടിയേനെ…
1 അഭിപ്രായം:
സ്വന്തമായി ‘നീന്തല്‍ കുളം’ ഉള്ള വീടുകള്‍ ഉണ്ട്, അവര്‍ക്ക് വളരെയധികം നിരക്ക് കൂട്ടിയിട്ടൂന്ണ്ട് പോലും. സാധാരണക്കാര്‍ക്കുള്ള മറ്റൊരു ഇരുട്ടടിയാണിത്.
വീട്ടില്‍ നീന്തല്‍കുളമുള്ളവര്‍ തീര്‍ച്ചയായും സാധാരണക്കാരല്ല, സര്‍ക്കാരുദ്ദ്യോഗസ്ഥരുമല്ല. മറിച്ച് വ്യവസായികളാവാനേ തരമുള്ളൂ. ഈ കൂടുതല്‍ കൊടുക്കാനുള്ള കരം കൂടി അവര്‍ അവരുണ്ടാക്കുന്ന ഉല്പന്നങ്ങളുടെ വിലയില്‍ കൂട്ടുമെന്ന് തീര്‍ച്ച. അങ്ങനെ ഉപഭോക്താവിനു വീണ്ടും ഒരു indirect tax.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ