നിന്റെ കണ്ണിലെന്താ കറുപ്പ്?
അതു പ്രണയമാണു.
അപ്പൊ എനിക്ക് പ്രണയമില്ലേ?
നിന്റെ വെള്ളാരം കണ്ണുകള് മോഹിപ്പികുന്നു എന്നെ ഉള്ളൂ
മോഹം മാത്രമോ?
അതേ!
അതില് നീ പ്രണയത്തിന്റെ കറുപ്പു കലര്തിയതെന്തിനു?
പ്രണയത്തിന്റെ കറുപ്പു ഇരുട്ടുപോല് പടര്ന്നു കയറുന്നു
പ്രണയം ഇരുട്ടാണോ?
അതെ..വെളിച്ചത്തിലേക്കുള്ള ഇരുട്ട്…
സനാതനമായ ഇരുട്ട്
അന്ധകാരം... സുന്ദരം... പ്രണയ പൂര്‍ണ്ണം...
അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്‍ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
2009, മാർച്ച് 30, തിങ്കളാഴ്‌ച
2009, മാർച്ച് 19, വ്യാഴാഴ്‌ച
തവളകള്‍
തവളകള്‍ തവളകള്‍
മാക്കാച്ചി തവളകള്‍ പോക്കാച്ചി തവളകള്‍
വിടുവായന്‍ തവളകള്‍
ലത്തീന്‍ തവളകള്‍ സുറിയാനി തവളകള്‍
ഓര്ത്തഡോക്സ് തവളകള്‍ പ്രൊട്ടസ്റ്റന്റ് തവളകള്‍
തവളകള്‍ തവളകള്‍
മഞ്ഞത്തവളകള്‍ പച്ചത്തവളകള്‍
പുലയ തവളകള്‍ നായര്‍ തവളകള്‍
പട്ടിക തവളകള്‍ പിന്നാക്ക തവളകള്‍
തവളകള്‍ തവളകള്‍
കരത്തവളകള്‍ കടല്‍ തവളകള്‍
സുന്നി തവളകള്‍ സിയ തവളകള്‍
മുനാഫി തവളകള്‍ കാഫറു തവളകള്‍
തവളകള്‍ തവളകള്‍
എല്ലാത്തിനും ഒരേ രാഗം
ക്രോം ക്രോം ക്രോം

2009, മാർച്ച് 5, വ്യാഴാഴ്‌ച
വിശപ്പിനിടയില്‍
റാസ് അല്‍ ഖെയ്മായില്‍ പോയ് വന്നിറങ്ങിയ ഉടന്‍ തന്നെ ഒരു ഹൊട്ടേല്‍ തപ്പി പിടിച്ചു എന്തെങ്കിലും തട്ടി വിടാം എന്നോര്ക്കുമ്പോ പിറകില്‍ നിന്നൊരു വിളി.
അളിയാ…നീയാരുന്നൊ ഇതു…ബസില്‍ വെച്ചേ എനിക്ക് ഡൌട്ട് അടിച്ചിരുന്നു… എന്താ ഇവിടെ?
എനിക്കിവിടെ ജോലി കിട്ടി…
എപ്പോ…
വന്നിട്ട് ഒരു മാസമായതേ ഉള്ളൂ…
എന്നിട്ടു നീ ഒരു വാക്കെന്നോടു പറഞ്ഞില്ലല്ലോ…
അതിനു നീ എന്റെ നമ്പര്‍ കണ്ടാല്‍ എടുക്കില്ലല്ലോ…
തിരക്കായതു കൊണ്ടാ അളിയാ…
ഒഃ..ഞാന്‍ കരുതി ജോലി വെല്ലതും ശെരിയായോന്നു ചോദിച്ചു വിളിക്കുവാന്നു വെച്ച് നീ എടുക്കാതിരുന്നതാണെന്നു…
ഇത്തവണ നാട്ടില്‍ വരുമ്പോ നിനക്കു പറ്റിയൊരു ജോലിയുമായിട്ടു വരാനിരുന്നതാ…ഇനി ഇപ്പൊ നിനക്കു ജോലി കിട്ടിയല്ലൊ…
കുഴപ്പമില്ല..എന്റെ കസിന്‍ ഒരുത്തനുണ്ട് അവനു പറ്റിയതാണേല്‍ നോക്കാമല്ലോ…
അതു ശെരിയാവോ…ഇതു നിന്റെ എക്സ്പീരിയെന്സും ക്വാളിഫിക്കാഷനുമൊക്കെ കാണിച്ചു ശെരിയാക്കിയതാ…
ഓ.. അങ്ങിനേ…
പിന്നെ ദുബ്ബായ് ലൈഫ് എങ്ങനെ ഒണ്ട്…
വലിയ കൊഴപ്പമൊന്നുമില്ല…
ജോലി ഒക്കെ
കൊള്ളാം...
ഭക്ഷണം
റൂമില്‍ ഉള്ളവര്‍ ഷെയര്‍ ഇട്ടു ഫൂഡ് ഒണ്ടാക്കുന്നുണ്ട്…
അപ്പൊ സൌകര്യമായല്ലൊ…
പക്ഷെ ഉച്ചക്കു വരുമെന്നു അവന്മാരോടു പറഞ്ഞിട്ടില്ല അതു കൊണ്ടു ഇപ്പൊഴത്തെ കാര്യം ഏതെങ്കിലും ഹോട്ടലീന്നു തരമാക്കണം
ഉവ്വാ.. ഞാനിവിടെ ഉള്ളപ്പോ നിനെ ഹോട്ടലീന്നു കഴിപ്പിക്കും.. നീ വാ.. നമ്മുക്കെന്റെ റുമില്‍ പോകാം...ഞങ്ങള്‍ക്കും കുക്കിങ് ഉണ്ട്…
അതു വേണ്ടടെയ്…ഇതൊരു നേരത്തേ കാര്യമല്ലേ ഉള്ളു..
അതൊന്നും പറഞ്ഞാല്‍ പറ്റില്ല. നീ വന്നേ ഒക്കൂ…
നിന്റെ വര്‍ക്ക് ഒക്കെ എങനേ പോകുന്നു?
വലിയ മെച്ചമൊന്നുമില്ല…മാന്ദ്യം ഒന്നു തള്ളി നീക്കണം അത്ര തന്നെ..
റൂമില്‍ ആരുമില്ലാന്നു തോന്നുന്നു…വെള്ളിയാഴ്ച്ച ആയതു കൊണ്ടു എല്ലാവന്മാരും കറങ്ങാന്‍ പോയിക്കാണും...അളിയനിരിക്ക് ഞാന്‍ ഭക്ഷണമെടുത്തു വെക്കാം
എന്തോന്നാ കഴിക്കാന്‍?
നോക്കട്ടെ…അളിയാ ചതി പറ്റി.
എന്ത്…(മനസ്സില്‍: കാലമാടാ)
ഞാന്‍ ഉച്ചക്കു വരുമെന്ന കാര്യവും പറഞ്ഞിരുന്നില്ല…ചോറു കലം കാലി…
സാരമില്ല..പുറത്തു നിന്നു കഴിക്കാം ..
അതു വേണ്ട..അളിയന്‍ ഒരരമണിക്കൂര്‍ ഇരുന്നാ, ഞാനിപ്പൊ ഉണ്ടാക്കം.
ഹും
അയ്യോ…
എന്താ അരിയില്ലേ…
എന്നു വെച്ചാല്‍ അവന്മാര്‍ ഇന്നു ഷോപ്പിങ്ങിനു പോയതാണോന്നൊരു ഡൌബ്ട്…
മരത്തലയാ…ദുഷ്ടാ…വെശന്നു കുടലുകരിയുന്ന നേരത്താണൊ നിന്റെ ഒടുക്കത്തെ സംശയം...
നീ ഒരു കാര്യം ചെയ്യ് ഒരു 5 റുപ്യ തന്നെ…നൂഡില്‍സ് ഒണ്ടാക്കാം...
വങ്ങുന്നതൊക്കെ കൊള്ളാം പെട്ടെന്നു വേണം
ഒരു രണ്ടു മിനിറ്റ്…
ഹും
ഈ പണ്ടാര സ്റ്റൌവ് കത്തുന്നില്ലല്ലോ അളിയാ…
എവിടേ നൊക്ക്ക്കട്ടെ…
ഗ്യാസ് തുറന്നു വെച്ചിട്ടും മണമൊന്നും വരുന്നില്ലല്ലോ…
കുറ്റിയുടെ അകത്തു എന്തെങ്കിലും ഒണ്ടായാലല്ലെ മണം വരൂ…
അളിയനിങ്ങനേ കലിപ്പിച്ചു നോക്കല്ലെ…
ബ്ളഡി നത്തോലി…നീയാ നൂഡില്സിന്റെ കാശു കൂടെ തൊലച്ചല്ലോട മരമാക്രീ…ഞാന്‍ പോകുവാ…ഹോട്ടലുകള്‍ അടച്ചോ ആവോ?
അളിയാ ഞാനും വരുന്നു…
വേണ്ടാ…ഞാന്‍ തനിയേ പൊയ്ക്കോളാം..
അതല്ലളിയാ എന്റെ അടുത്തു പത്തു പൈസ ഇല്ലാ… ഈ വെശപ്പു എന്നു പറയുന്ന സാധനം എനിക്കുമുണ്ടല്ലൊ…
ഹോ ഒരു കാര്യത്തില്‍ എനിക്കു സന്തോഷമായെടാ പോത്തേ… ദുബ്ബായിലെത്തിയിട്ടും നിന്റെ എച്ചിത്തരത്തിനും ഓസിനും യാതൊരു മാറ്റവുമില്ലല്ലോ.. സന്തോഷം... ഹോട്ടലൊന്നും അടച്ചു പോകല്ലെ കര്ത്താവേ…

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)