-->

Followers of this Blog

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

അടുത്തതായി ഫയര്‍ ഡാന്‍സ് ബൈ ഉല്‍പ്പന്‍

എ ആര്‍ റഹ്മാന്‍റെ പാട്ട്... പ്രഭുദേവയുടെ ഡാന്‍സ്... ഇതൊക്കെ ടിവിയില്‍ കണ്ട് വായും പൊളിച്ച് ഫാനിന്‍റെ പങ്കയുമെണ്ണി കിടക്കുമ്പോള്‍ ഉല്‍പന് ഒരു വെളിപാടുണ്ടായി. എന്താ? സിനിമാറ്റിക് ഡാന്‍സ് പഠിക്കണം... എന്തിനാ? എന്ന് വെച്ചാ അതായിരുന്നു അപ്പോഴത്തെ ഒരു സ്റ്റൈല്‍...
സംഗതി 1990 കളുടെ സെക്കണ്ട് ഹാഫ്. സിനിമാറ്റിക് ഡാന്‍സായിരുന്നു അന്നത്തെ ട്രെന്‍ഡ്. ഫ്രീക്കന്മാര്‍ മുതല്‍ ഓള്‍ഡ്‌ ജെനറേഷന്‍ വരെ വഴിയെ നടന്നു പോകുന്നതിനിടയില്‍ ഒരു കാര്യോമില്ലാതെ വണ്‍ ടൂ... വണ്‍ ടൂ ത്രീ യെന്നും പറഞ്ഞ് സ്റ്റെപ്പിട്ട് നടക്കുന്ന കാലം. നെറ്റിയുടെ പരിസരപ്രദേശങ്ങളില്‍ വരുന്ന ചെമ്പിപ്പിച്ച മുടി, കാതില്‍ തൂക്കിയിട്ട കുരിശോ കുപ്പിച്ചില്ലോ ഒന്നു വീതം, കഴുത്തിലും കൈയിലും അഞ്ചെട്ട് കളറിലെ ചരടുകള്‍ കൂട്ടി പിണച്ചിട്ടത് രണ്ടു വീതം, ടൈറ്റ് ജീന്‍സ് നരപ്പിച്ചത് ഒന്ന്, നരപ്പിക്കാതെ തുട ഭാഗത്ത് കീറിയത് ഒന്ന് (ഒരു വര്‍ഷത്തേക്ക് രണ്ടു ജീന്‍സ്... അതാണതിന്‍റെയൊരു ഇന്തുക്കൂട്ട്.)... പിന്നെ അന്ന് ഇന്നത്തെ പോലെ ജട്ടിയുടെ ബ്രാന്‍റ് കാണിക്കുന്ന പരിപാടി മാത്രം ഇല്ലായിരുന്നു. ഇങ്ങനെ പച്ചപരിഷ്കാരിയായി സ്റ്റെപ്പിട്ട് നടക്കുന്ന തന്നെ സ്വപ്നത്തില്‍ കണ്ട് ഉല്‍പ്പന്‍ ഒരു രണ്ടു കിലോ കുളിര് അപ്പോ തന്നെ കോരിയിട്ടു. പിന്നെ ഇറങ്ങി നടന്നു... പച്ച മണ്ണ് വാരിയിടാന്‍ പറ്റിയ കണ്ണുള്ള ഗുരുവിനേം തേടി.

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

മംഗള്‍യാനും 450 കോടിയും ദാരിദ്ര്യരേഖയും

ചിലരിപ്പോഴും 1980 ലാണ്. അവര്‍ നിരന്ന് നിന്ന് സമരം ചെയ്യുന്നു. “ആദ്യം ദാരിദ്യ്രം മാറ്റൂ... എന്നിട്ടാകാം കമ്പ്യൂട്ടര്‍”. അവര്‍ക്ക് ഒരു മാറ്റവുമില്ല. ഇന്നലെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമ്പോഴും അവര്‍ അതെ വെയിലത്ത് തന്നെ നില്‍ക്കുന്നു. (ഇത് ഇടതുപക്ഷ പ്രസ്ഥാനത്തിനങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനമല്ല. മറിച്ച്, ഇത്തരം മനോഭാവമുള്ള എല്ലാവര്‍ക്കും നേരെയാണ്.) അവരുടെ വാദങ്ങള്‍ പ്രത്യക്ഷത്തില്‍ കരുണാപൂര്‍ണ്ണമാണ്. കോടിക്കണക്കിന് പേര്‍ പട്ടിണിയില്‍ കിടക്കുമ്പോള്‍ 450 കോടി മുടക്കി ഈ റോക്കറ്റ് വിടുന്നത് എന്തിനാണ്? അത് ദരിദ്രര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അവര്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും കഴിക്കില്ലേ? എന്നിട്ട് ഇതൊന്നും കാണാതെ നമ്മള്‍ ചൊവ്വയില്‍ എത്തിയതില്‍ അഹങ്കരിക്കുന്നു. എന്തൊരു നാടാണിത്.?

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കോടി സ്വപ്നം

ആറുകോടിയുടെ സ്വപ്നം
പലതുണ്ടുകളായ്‌
കീറിയിട്ടടത്ത്‌
നിന്നുതന്നെ
രണ്ടുകോടിയുടെ സ്വപ്നം
പൂവിടുന്നു.
സ്വപ്നത്തിൽ നിന്നും
സ്വപ്നത്തിലേക്കുള്ള ദൂരം
ഓണത്തിൽ നിന്നും
പൂജയിലേക്കും

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ശലഭം ചിലന്തിയോട്‌


ഞാൻ ചിറകടിച്ചു
വരുന്ന വഴിയുടെ
വളവുകളിലൊന്നിൽ
കൊമ്പുകൾ
ചേർത്തു കെട്ടിയ
വലവിരിച്ച്‌
നീ കാത്തിരിപ്പുണ്ടെന്നും
എന്റെ ചിറകതിലൊട്ടുന്ന
നിമിഷം മുതൽ
നിന്റെ ദന്തമുനകൾ
എന്നിലാഴ്‌ന്നിറങ്ങുമെന്നും
എനിക്കറിയാം

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

സംഗതിയെല്ലാം ഒന്നല്ലേ ചേട്ടാ?

അങ്ങിനെയിരിക്കെ നുമ്മട നവോദയ അപ്പച്ചനൊരു പൂതി; പണ്ട് വവ്വാലായി പറന്നു പോയ 3ഡി കുട്ടിച്ചാത്തനെ ‘പുതിയ കുപ്പി’യിലടച്ച് പുറത്തെടുത്താലോ എന്ന്. സംഗതി ഞങ്ങളറിയുന്നത് 1997 ഫെബ്രുവരിയിലോ മാര്‍ച്ചിലോ പുറത്തിറങ്ങിയ രാഷ്ട്രദീപിക സിനിമയില്‍ നിന്നാണ്. ബാക്ക് കവറിലേം സെന്‍റര്‍സ്പ്രെഡിലേം മാന്യമായി മാത്രം വസ്ത്രം ധരിച്ച് പോസ് ചെയ്തു നില്‍ക്കുന്ന നടിമാരെ കാണാന്‍ വേണ്ടി മാത്രം വാങ്ങിയിരുന്ന സംഗതിയാ ഈ രാഷ്ട്രദീപിക സിനിമ, യേത്?. എന്തായാലും വാര്‍ത്ത കണ്ടതോടെ ഞങ്ങള്‍ക്കൊരിത്. ആ ഇതിനു കാരണം 9ആം ക്ലാസിലെ മാര്‍ട്ടിസാറാ. പുള്ളിക്കാരനാ 3ഡി പടം പുലിയാണെന്ന് പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ചിരുന്നത്. വിവരമറിഞ്ഞപ്പോ ഉല്‍പ്പനും പൂതിയായി. പക്ഷെ ഒരു പ്രശ്നം... ഉല്‍പ്പന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചട്ടില്ല. അതൊരു ഭീകരമായ ഫ്ലാഷ്ബാക്കാ.

ഉല്‍പ്പന്‍ എട്ടാം ക്ലാസില്‍ നിന്ന് ഒരു കണക്കിന് പാസായി ഒന്‍പതിലേക്ക് കാലെടുത്ത് കുത്താന്‍ നില്‍ക്കുന്ന കാലം. അപ്പോഴാ ഉല്‍പ്പന്റെ ചേട്ടന് വീട്ടുകാര്‍ കല്യാണാലോചനകള്‍ നടത്തുന്നത്.

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

സപ്തമശ്രീ തസ്കരാ: റിവ്യൂ

വില്ലാളിവീരന്‍, രാജാധിരാജന്‍, പെരുച്ചാഴി എന്നൊക്കെ കേള്‍ക്കുമ്പോള്‍ പേഴ്സിരിക്കുന്ന ഭാഗത്തെ ചങ്ക് രണ്ടു റൗണ്ട് കൂടുതലിടിക്കും. സംഗതി പേടിച്ചിട്ടു തന്നെയാ. പിന്നെയുള്ളത് പണ്ട് ചൂടുവെള്ളത്തില്‍ വീണ പൂച്ചകള്‍ക്ക് മേല്‍പറഞ്ഞ ബ്രഹ്മാണ്ഡങ്ങള്‍ അടുത്ത ക്രിസ്മസ് വെക്കേഷന് ടിവിയില്‍ വരുമ്പോള്‍ കാണാം എന്നുകരുതി സമാധാനിക്കാം എന്നതാണ്. അങ്ങിനെയിരിക്കെയാണ് പേരിലെ “സമ്പ്രതി വാര്‍ത്ത ഹര്‍ഷ് സൂയന്താം” (നുമ്മക്കിത്ര സംഗതിയെ സംസ്കൃതത്തില്‍ അറിയൂ) കണ്ട് സപ്തമശ്രീ തസ്കരാഹയ്ക്ക് കയറിയത്. കുറ്റം പറയരുതല്ലോ ഇതൊരു ഫുള്‍ടൈം എന്റര്‍ടെയിനര്‍ ചിത്രമാണ്. എന്ന് പറയുമ്പോള്‍ ആ പേരില്‍ പടച്ചു വിട്ടിട്ടുള്ള (വിറ്റിട്ടുള്ള) പരമബോറുകളല്ല ഈ ഏഴു മാന്യകള്ളന്മാര്‍ക്ക് പറയാനുള്ളത്.

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

എന്റെ മകനോട്


നിലാവിൽ നീ
സ്നേഹത്തിൻ
കുളിർമ്മ കാണുക
നിലവിളക്കിൽ
സത്യത്തിൻ പ്രഭയും
തിരിയെരിയുന്നതിൽ
ഉരുകുന്ന ത്യാഗവും

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഉൽപ്പന്റെ ചാട്ടം


ചാട്ടം എന്നത് ഒരൊന്നര സാഹസീകമായ സംഗതിയാണ്. എന്ന് പറയുമ്പോള്‍ പലതരത്തിലുള്ള ചാട്ടങ്ങള്‍ അതില്‍ പെടും. വേലിചാട്ടം, മതിലുചാട്ടം, റോഡിനു വട്ടം ചാട്ടം മുതല്‍ ഒരു കമ്പനീന്ന് മറ്റൊരു കമ്പനിയിലേക്കുള്ള ചാട്ടം വരെ സംഗതി അതിഭീകരസാഹസീകമായ ഇടപാടാണ്. അത്തരത്തിലുള്ള ഒരു വന്‍ചാട്ടമാണ് നുമ്മട ബാല്യകാലസഖനും സഹപാഠിയും സഹചാരിയുമൊക്കെയായ ഉല്‍പന്‍ നടത്തിയത്. ഉല്‍പ്പന്‍ പിന്നീട് ലോപിച് ഉപ്പനായതും വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒന്നാംതരം വെള്ളമടിക്കാരനായ കാലത്ത് കണ്ണുചുവന്നു ഉപ്പന്റെ (പരുന്തിന്‍റെ ഫാമിലിയില്‍ വരുന്ന ഒരു പക്ഷി) കണ്ണിനെ തോല്‍പ്പിച്ചതും ഉല്‍പ്പന്റെ ജീവചരിത്രത്തിലെ പ്രധാന അധ്യായങ്ങളാണ്. അത്രയൊക്കെ പ്രധാനമല്ലെങ്കിലും വളരെ അ പ്രധാനമല്ലാത്ത ഒരധ്യായമാണ് ഉല്‍പ്പന്റെ “ആ ചാട്ടം”.