-->

Followers of this Blog

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

എന്റെ മകനോട്


നിലാവിൽ നീ
സ്നേഹത്തിൻ
കുളിർമ്മ കാണുക
നിലവിളക്കിൽ
സത്യത്തിൻ പ്രഭയും
തിരിയെരിയുന്നതിൽ
ഉരുകുന്ന ത്യാഗവും


ഹരിത വർണ്ണങ്ങളിൽ
പ്രകൃതിയെ കാണുക
നെറ്റിയിൽ വരച്ച
കുങ്കുമത്തിൽ
ബന്ധങ്ങളുടെ
പവിത്രതയും
വെണ്മയിൽ
മനസിന്റെ
നന്മയും കാണുക

നിന്റെ നെറ്റിയിൽ
ഞാൻ വരച്ച കുരിശിൽ
നിന്റെ കാഴ്ചകൾ
കുരുങ്ങാതിരിക്കുവാൻ
ഇത് നിന്റെ ഹൃദയത്തിൽ
എഴുതി വെക്കുക
ഇവിടം മുതൽ
നീ സ്വതന്ത്രനാണ്

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

സ്വാതന്ത്ര്യം തന്നെയമൃതം

AnuRaj.Ks പറഞ്ഞു...

ന്യൂ ജനറേഷന്‍ പിള്ളാരാണ്....ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്...എല്ലാം അവര്‍ക്കറിയാം...

Thus Testing പറഞ്ഞു...

Thank you Ajith & Anu