നിലാവിൽ നീ
സ്നേഹത്തിൻ
കുളിർമ്മ കാണുക
നിലവിളക്കിൽ
സത്യത്തിൻ പ്രഭയും
തിരിയെരിയുന്നതിൽ
ഉരുകുന്ന ത്യാഗവും
ഹരിത വർണ്ണങ്ങളിൽ
പ്രകൃതിയെ കാണുക
നെറ്റിയിൽ വരച്ച
കുങ്കുമത്തിൽ
ബന്ധങ്ങളുടെ
പവിത്രതയും
വെണ്മയിൽ
മനസിന്റെ
നന്മയും കാണുക
നിന്റെ നെറ്റിയിൽ
ഞാൻ വരച്ച കുരിശിൽ
നിന്റെ കാഴ്ചകൾ
കുരുങ്ങാതിരിക്കുവാൻ
ഇത് നിന്റെ ഹൃദയത്തിൽ
എഴുതി വെക്കുക
ഇവിടം മുതൽ
നീ സ്വതന്ത്രനാണ്
3 അഭിപ്രായങ്ങൾ:
സ്വാതന്ത്ര്യം തന്നെയമൃതം
ന്യൂ ജനറേഷന്‍ പിള്ളാരാണ്....ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്...എല്ലാം അവര്‍ക്കറിയാം...
Thank you Ajith & Anu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ