ഞാൻ ചിറകടിച്ചു
വരുന്ന വഴിയുടെ
വളവുകളിലൊന്നിൽ
കൊമ്പുകൾ
ചേർത്തു കെട്ടിയ
വലവിരിച്ച്
നീ കാത്തിരിപ്പുണ്ടെന്നും
എന്റെ ചിറകതിലൊട്ടുന്ന
നിമിഷം മുതൽ
നിന്റെ ദന്തമുനകൾ
എന്നിലാഴ്‌ന്നിറങ്ങുമെന്നും
എനിക്കറിയാം
പക്ഷെ...
പറന്നുയരാൻ
ഒരു നീലാകാശം മുഴുവൻ
ബാക്കി നിൽക്കുമ്പോഴും
നിന്റെ വിരലുകൾ നെയ്ത
കണ്ണികളുടെ സൗന്ദര്യത്തെ
മറന്ന് വഴി മാറിപ്പോകുവാൻ
എനിക്ക് കഴിയില്ലല്ലോ
3 അഭിപ്രായങ്ങൾ:
വഴി മാറി എങ്ങോട്ട് പോകും!
അനിവാര്യത എന്ന കവിത
Thank you Ajith
Thank you Vinodkumar
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ