കക്ഷി സ്റ്റാര്‍ സിങ്ങറിലെ അവതാരകയാണു. ഉള്ളതു പറയാമല്ലൊ, മലയാളത്തിലെ മറ്റു റിയാലിറ്റി ഷൊ അവതാരകകളേക്കാള് ഒരു അഞ്ചാറൂ പടി മുന്നിലാണ് രഞ്ജിനി. സംഗതി- സ്റ്റാര്‍ സിങ്ങര്‍ ബോര് സിങ്ങര്‍ ആയി തുടങ്ങിയിട്ട് ഒരു വ്യാഴവട്ടമായെങ്കിലും, ഇതു അംഗീകരിക്കാതെ വയ്യ. പക്ഷെ രഞ്ജിനീ, നിന്റെ മലയാളം! :-( വെഞ്ഞാറന്മൂടന്റെ വാക്കില്‍ പറഞ്ഞാല്‍ ‘പെറ്റ തള്ള സഹിക്കൂല’.
രഞ്ജിനീ മലയാളം എന്ന പ്രതിഭാസം (ആഭാസം) ആദ്യമായി കണ്ടു തുടങ്ങിയതു കൊച്ചി നഗരത്തിലെ ഒരു വിമെന്‍സ് കോളേജിലാണെന്നു അനുമാനിക്കാം. മലയാളത്തെ വളചും ഒടിച്ചും ചതച്ചും ഒരു മാതിരി വിരൂപമാക്കി അവളുമാരു കൊഞ്ചിക്കുഴഞ്ഞപ്പോള്‍, കേരളത്തില്‍ വന്ന സായിപ്പു പോലും നാണിച്ചു പോയി. അനാവശ്യമായ നീട്ടലും കുറുക്കലും, അക്ഷരങ്ങളുടെയും വാക്കുകളുടെയും ആംഗലേയ ശൈലിയിലുള്ള ഉച്ചാരണവും കൊണ്ടു വികൃതമായ ഈ രീതി ടി വി ചാനലു പെമ്പിള്ളാരു കൂടി ഏറ്റെടുത്തതോടു കൂടി അതൊരു ട്രെന്റ് ആയി മാറിയിരിക്കുന്നു.
ചില സൊസൈറ്റി കൊച്ചമ്മമാര് കരുതി “ഇങ്ങനെയങ്ങ് സംസാരിച്ചാല്‍ അവര്‍ ഇംഗ്ളീഷില്‍ പണ്ഡിത പരിഷകളാണെന്നു, പൊതു ജനം കരുതും”. എന്ന്. കഴിഞ്ഞ ദിവസം മുന്‍കാല സൌത് ഇന്ത്യന്‍ നായിക, ഉര്‍വശിയുടെ പരമാര്‍ശം ഇത്തരുണത്തില്‍ പ്രതിപാദ്യമാണു. “രഞ്ജിനിയെപ്പോലെ ഇംഗ്ളീഷ് സംസാരിക്കന്‍ കഴിയാത്ത അസൂയാലുക്കളാണു രഞ്ജിനിയുടെ മലയാളത്തെ കളിയാക്കുന്നതു”. ‘അരിയെത്ര എന്നു ചോദിചല്‍ പയറഞ്ഞാഴി’ എന്നു പറയുമ്പോലാണതു. അന്ന്യഭാഷ നന്നായി സംസാരിക്കുന്ന ഒരാള്‍ മാതൃഭാഷ വികലമായി സംസാരിക്കുന്നുവെങ്കില്‍ അതു കഴിവില്ലായ്മ അല്ല, മറിച്ചു നല്ല ചുട്ട അടികിട്ടാത്തതിന്റെ കുഴപ്പമാണു.
എന്തായലും ഇതു കൊണ്ടു ചില ഗുണങ്ങളുണ്ട് എന്നു സമ്മതിക്കതെ വയ്യ. ഒന്നാമതായി, നല്ല ശോദന ലഭിക്കാന്‍ ഈ ഭാഷണം ശ്രവിക്കുന്നത്തു നല്ലതാണു. പിന്നെ, വയററിയാതെ വലിച്ചു വാരിത്തിന്നവര്ക്കു, വായില്‍ വിരല്‍ ഇടാതെ, ഛര്‍ദ്ദിക്കാന്‍ രഞ്ജിനീ മലയാളം ഒരു രണ്ടോ മൂന്നോ മിനുറ്റ് കേള്‍ക്കുന്നതു ഉത്തമം. വയറു കഴുകല്‍, ഭ്രാന്തിനുള്ള ഇലക്ട്രിക് ഷോക്ക്, തുടങ്ങിയ ട്രീറ്റ്മെന്റുകള്‍ക്ക് ബദല്‍ ആയിട്ടും ഇതു ഉപയോഗിക്കാവുന്നതാണു. ഏറ്റവും പ്രധാനമായി എന്റെ മക്കളോടു എങ്ങിനെ മലയാളം പറയരുതു എന്നു പഠിപ്പിക്കാനും ഇതുപകരിക്കും.
ഇതു വായിച്ചിട്ടു, രഞ്ജിനീ മലയാളികള്‍ നന്നാകുമെന്നു കരുതിയല്ല ഞാനിതു എഴുതിയതു. മറിച്ച്, ഇതു കേള്‍ക്കുന്നവര്‍ മലയാള ഭാഷ ഇത്ര വികൃതമോ എന്നു ചിന്ത്തിക്കാതിരിക്കാനും, മലയാള ഭാഷണ രീതിയുടെ യഥാര്‍ത്ഥ സൌന്ദര്യം തേടി പോകാനുമത്രേ.
4 അഭിപ്രായങ്ങൾ:
please change the word "avatharika" in the first sentence, to "avatharaka".. you can not afford to make such a mistake in an article which talks about good malayalam.
BTW, i don't know how to write malayalam (in the computer). thats why i post this comment in english.
:)
ഷെയ്ഡ്സ്, ഇപ്പൊ അതു ഞാന്‍ തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിചതിനു നന്ദി.
പിന്നെ മലയാളത്തില്‍ എഴുതാന്‍ ഈ ലിങ്ക് ഉപയോഗിച്ചു നോക്കൂ...
http://kerals.com/write_malayalam/malayalam.htm
Hey, wonderful article. Keep it up..
Still, most of the mallus are watching her nonsense actions..
കൊള്ളാം മാഷെ! 100% യോജിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ