സഖാവ് ബേബി അവര്‍കള്‍ക്കുണ്ടായ വീണ്ടു വിചാരമാണു പ്രതിപാദ്യം. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ വരുന്നതു, പഠിക്കാനാണു, സമരം ചെയ്യാനല്ല, എന്നു ഈ വിദ്വാന് കണ്ടെത്തിയിരിക്കുന്നു. ചില മുന്‍കാല പരിഷകള്‍ ഇതു ആവര്‍ത്തിച്ചു പറഞ്ഞു നടന്നു പല്ലും നഖവും കൊഴിഞ്ഞ കഥകള്‍ നമ്മുക്ക് സൌകര്യാര്‍ത്ഥം മറക്കാം. വെളിപാടുകാരന്റെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തനകാലം ജീവചരിത്രത്തില്‍ പൂപ്പലു പിടിക്കാതെ കിടപ്പുണ്ടല്ലോ. അന്നു കുരച്ചു കൊണ്ടിരുന്ന രക്തപ്പട്ടികള്‍ക്കെന്തു സംഭവിച്ചൊ ആവോ? എന്തൊക്കെയായാലും ഇതിനെയൊക്കെയാണു മോനെ ഒരു വെളിപാട് എന്നു വിളിക്കവുന്നതു. അല്പം വൈകിയാലും വരാനുള്ള ബുധ്ദി വഴിയില്‍ തങ്ങിയില്ലല്ല്ലൊ?
ഇതൊക്കെ കേട്ട ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നു, “വലതന്മാര് ഭരണത്തില്‍ വരുമ്പോ, ഈ സഖാവു തന്നെ കുട്ടി സഖാക്കന്മാരെക്കൊണ്ട് ചുടുചോര് വാരിക്കുമെന്നു”. കാക്ക കുളിചാല്‍…പട്ടിയുടെ വാല്…എന്നൊക്കെ അത്തരം മൂരാച്ചികള്‍ പരദൂഷണം പറയുന്നു.
കടല്‍ രണ്ടായി പിളര്‍ത്താനും ഇടിനാദം മുഴക്കാനും ഇറങ്ങിത്തിരിക്കുന്ന വിദ്യാര്‍ത്ഥി സഖാക്കന്മാര് ഇതൊക്കെ തള്ളുമോ അതൊ കൊള്ളുമോ? സമരം നടത്തുന്നതു നിര്‍ബന്ധമാണെങ്കില്‍ അതു പഠനസമയം കഴിഞ്ഞു മതിയെന്ന ബേബി ചിന്ത സുന്ദരമാണെന്നു അംഗീകരിച്ചു കൊണ്ടു തന്നെ, ഇതിനൊരു ചരമഗീതം എഴുതുന്നു. വേണമെങ്കില്‍ ബൂര്‍ഷ്വാഗാനം എന്നു വിളിച്ചോളൂ…
“കാരസ്കരത്തിന്‍ കരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ് ശമിപ്പതുണ്ടൊ?”
കാലാന്തരേ കയ്പ് ശമിപ്പതുണ്ടൊ?”
3 അഭിപ്രായങ്ങൾ:
ഭരണവും സമരവും ഒന്നിചെന്നു ചിലര്‍ , സമരം നയിക്കുന്ന നേരത്ത് പറമ്പില്‍ കിളക്കാന്‍ മറ്റു ചിലര്‍ , പഠനം കഴിഞ്ഞു മതി സമരമെന്ന് മറ്റു ചിലര്‍ പാവം സഖാക്കള്‍
'കുടിച്ചാല്‍ വയറ്റില്‍ കിടക്കാനാണെങ്കില്‍ പിന്നെ കള്ളു കുടിക്കണോ.. മോരുവെള്ളം കുടിച്ചാല്‍ പോരേ...' ജഗതിയുടെ പഴയ ഈഡയലോഗ് ഓര്‍മ്മ വരുന്നു പഠന സമയം കഴിഞ്ഞുള്ള സമരത്തേക്കുറിച്ച് വായിച്ചപ്പോള്‍.
ബേബിക്കുശേഷം ഒരു പ്രളയം ബേബിക്കും ആശിച്ചു കൂടെ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ