ക്രിസ്തുവിന്റെയും ശ്രീകൃഷ്ണനന്റെയും സാമ്യങ്ങള്‍ ഇതിനോടകം തന്നെ പലരും പഠനവിഷയമാക്കിയിട്ടുണ്ട്. ഇവയൊക്കെ ഇന്റെര്‍നെറ്റില്‍ ഇംഗ്ളീഷില്‍ ലഭ്യമാണു. അത്തരം പഠനങ്ങളില്‍ നിന്നും ലഭിച്ച ചില ആശയങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതു നല്ലതായിരിക്കും എന്നു തോന്നി.
ക്രിസ്തുവും കൃഷ്ണനും ഒരാളാണെന്നും, അല്ല, ഒരേ ദേവസങ്കല്‍പ്പത്തിന്റെ വ്യത്യസ്ത അവതാരങ്ങളാണെന്നും എന്ന ചിന്തകള്‍ക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ നിലവിലുണ്ട്. അതേ സമയം തന്നെ വിശ്വസിക്കത്തക്കവണ്ണമുള്ള സാമ്യതകള്‍ രണ്ടുപേരുടെയും പേരുകളിലും, പ്രബോധനങ്ങളിലും, ജീവിതത്തിലും കാണാം.
1. ക്രിസ്തു എന്ന വാക്ക്, അഭിഷിക്തന് (the anointed) എന്നര്‍ത്ഥം വരുന്ന ക്രിസ്തോസ്(kristos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നണു ഉത്ഭവിച്ചിട്ടുള്ളതാണ്. കൃഷ്ണ എന്ന പദത്തിന് തതുല്യമായ ഗ്രീക്ക് പദവും ക്രിസ്തോസ് എന്നതാണ്. കൂടാതെ, പശ്ചിമബ്ഗാളിലെ ഹിന്ദുക്കളുടെ ഇടയില്‍ കൃഷ്ണനെ ക്രിസ്തൊ (Kristo)എന്നു വിളിക്കുന്ന രീതിയും നിലവിലുണ്ട്. ഈ പദം ക്രിസ്തു എന്ന പേരിന്റെ സ്പാനിഷ് രൂപമായ ക്രിസ്തൊ(Cristo) എന്ന പദവുമായി സദൃശ്യമുള്ളതാണ്.
2. ഭാരതീയ ഹിന്ദു മതത്തില്‍ ഇങ്ങനെ ഒരു വിശ്വാസം കൂടിയുണ്ട്. അതായത്, യേശുക്രിസ്തുവിന്റേത്, ധര്‍മ്മ പുനഃസ്ഥാപനത്തിനായുള്ള, വിഷ്ണുവിന്റെ മറ്റൊരവതാരം തന്നെയാണെന്നും ആയതിനാല്‍ ക്രിസ്തുവും കൃഷ്ണനും പരസ്പരപൂരകങ്ങളാണെന്നും.
3. രണ്ടുപേരുടെയും അവതാരലക്ഷ്യങ്ങള്‍ ഒന്നു തന്നെയായിരുന്നു - മനുഷ്യകുലത്തിന്റെ രക്ഷ.
4. രണ്ടുപേരും ദൈവത്തിന്റെ മാനവരൂപത്തിലുള്ള അവതാരമായിരുന്നു. രണ്ടവതാരങ്ങളും മനുഷ്യകുലത്തിന്റെ സന്നിഗ്ധഘട്ടത്തില്‍ ആയിരുന്നു.
5. രണ്ടുപേരും ഗര്‍ഭസ്ഥരായതു ദൈവീകമായ അരൂപിയുടെ പ്രവര്‍ത്തനത്താലാണു.
6. രണ്ടുപേരുടെയും ജനനം നേരത്തെ പ്രതീക്ഷിക്കപ്പെടുകയും, സ്വര്‍ഗ്ഗീയ അശരീരിയാല്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.
7. രണ്ടും പേരുടെയും ജനനം അസ്വാഭാവികമായ സ്ഥലത്തു വെച്ചായിരുന്നു.ക്രിസ്തു കാലിത്തൊഴുത്തിലും, കൃഷ്ണന് തടവറയിലും. രണ്ടു പേരുടെയും ജനനസമയത്തു, സഹായിക്കാന്‍ ആയമാരോ, ശുശ്രൂഷികളോ, അടുത്തില്ലായിരുന്നു.
8. രണ്ട് പേരുടെയും ജനനം രാജകോപത്തിനു (കംസന്, ഹെറോദേസ്) നിദാനമാകുകയും, ദൈവകൃപയാല്‍ ജീവന് രക്ഷിക്കപെടുകയും ചെയ്തു.
9. രാജകോപത്തില്‍ നിന്നും രക്ഷനേടാന്‍ രണ്ടു പേരും ശൈശവത്തിലേ പലായനം ചെയ്യേണ്ടി വന്നു. കൃഷ്ണന് മധുര (Madhura)യില്‍ നിന്ന് അമ്പാടിയിലേക്കും, ക്രിസ്തു മെത്തൂറ (Muturea) എന്നു വിളിക്കപ്പെട്ടിരുന്ന ഈജിപ്ഷ്യന്‍ പ്രദേശത്തേക്കും. രാജാവിന്റെ ഉത്തരവിനെക്കുറിച്ച് അറിവ് നല്‍കിയത് ദേവദൂതന്മാരയിരുന്നു.
10. സര്‍പ്പതാഡനവുമായി രണ്ടുപേരും ബന്ധമുള്ളവരാണ്. ഒരാള്‍ സര്‍പ്പത്തിന്റെ ശിരസ്സില്‍ ചവിട്ടി നൃത്തം ചെയ്തപ്പോള്‍ മറ്റെയാളുടെ മാതാവിനെ, സര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന സ്ത്രീ ആയി ചിത്രീകരിച്ചിരിക്കുന്നു.
11. കൃഷ്ണന് കാലിമേയ്ക്കുന്ന ഇടയനായിരുന്നു. യേശു, സ്വയം ഇടയന് എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ ഇടയന് എന്ന concept-ന് വളരെ അധികം പ്രാധാന്യമുണ്ട്.
12. തങ്ങളുടെ കുലമഹിമയെക്കുറിച്ച് അഹങ്കരിക്കുന്ന തങ്ങളുടെ ജനതയെ (യാദവകുലം, ഇസ്രയേല്‍ ഗോത്രം) ഓര്‍ത്ത് രണ്ടുപേരും ദുഃഖിതരായിരുന്നു.
13. രണ്ടുപേരും വിജാതീയ സ്ത്രീകളെ കിണറ്റിന്കരയില് വെച്ച് കണ്ടുമുട്ടിയിട്ടുണ്ട്.
14. രണ്ടുപേരുടെയും മരണം ഭൂമിയില്‍ സ്പര്‍ശിക്കാതെ ആയിരുന്നു. കൃഷ്ണന് ഒരു മരത്തില്‍ വെച്ചും യേശുകുരിശുമരത്തില്‍ വെച്ചും. രണ്ട് പേരുടെ ശരീരത്തിലും മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മുറിവേറ്റിരുന്നു. (ശരം, ആണി)
15. രണ്ടുപേരും തങ്ങളുടെ മരണത്തിനു കാരണക്കാരയവര്‍ക്ക് മരിക്കും മുമ്പ് മാപ്പ് നല്‍കിയിരുന്നു.
16. രണ്ടുപേരും മരണത്തില്‍ നിന്നു ഉയര്ത്തെഴുന്നേല്ക്കുകയും സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു.
രണ്ടുപേരും ത്രീത്വത്തിലെ രണ്ടാമത്തെ ആള് ആണ്. (ബ്രഹ്മ, വിഷ്ണു (കൃഷ്ണന്), ശിവ- പിതാവ്, പുത്രന്(ക്രിസ്തു), പ.ആത്മാവ്.)
5 അഭിപ്രായങ്ങൾ:
Dear Arun,
ക്രിസ്തു ജീവിച്ചിരുന്നു എന്നത് ചരിത്രസത്യമാണു. എന്നാൽ ക്രിഷ്ണനോ ഒരു സാങ്കല്പിക കഥാപാത്രം മാത്രമല്ലേ?
മനോജ്
:)
4. രണ്ടുപേരും ദൈവത്തിന്റെ മാനവരൂപത്തിലുള്ള അവതാരമായിരുന്നു. രണ്ടവതാരങ്ങളും മനുഷ്യകുലത്തിന്റെ സന്നിഗ്ധഘട്ടത്തില്‍ ആയിരുന്നു.
HAaaaa..then why not they appears in these days?..add mohammed for balance.. are you freeവേറെ പണിയൊന്നുമില്ലെ മാഷെ..?
നല്ല ലേഖനം അരുണ്‍. Krishna Cult (A. K. Bhattacharya) എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു:
"Dr. A. L. Basham thinks that the "dying God" aspect of Krishna and the massacre of the innocents involved at the beginning of the legend must be of foreign origin. According to him this concept is foreign to Indian literature, and may owe its presence to Europea influence".
A. L. Basham-The Wonder What Was India.
കൃഷ്ണന് ഒരു സാങ്കല്‍പ്പിക കഥാപാത്രമാണോ അല്ലയോ എന്ന സത്യം വിശ്വാസങ്ങള്‍ക്ക് വിടുന്നു. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്നു വിശ്വസിക്കാന്‍ മനസ്സനുവദിക്കുന്നുമില്ല.
മായാവിയോട്. അവതാരങ്ങള്‍ ഉണ്ടാകാത്തത് എന്ത് എന്നത് ഞാന്‍ വിഷയമാക്കിയിട്ടില്ല. അവരുടെ സാമ്യ്ങ്ങള് മാത്രമേ ഉദേശിച്ചുള്ളു. വേറേ പണി ഒക്കെ ഉണ്ട്, എന്നു വെച്ച് എപ്പോഴും പണിയെടുത്ത് കൊണ്ടിരിക്കാന് പറ്റില്ലല്ലൊ :-D
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ