ഏതാണു ദൈവത്തിന്റെ മതം എന്നതു എന്നെ അലട്ടുന്ന ചോദ്യമാണ്. ഒരിക്കല്‍ ഒരു പ്രൊട്ടെസ്റ്റന്റ് ആരാധനാലയത്തിനു മുന്നില്‍ എഴുതി വെച്ചിരുന്നതു ഈ അവസരത്തില്‍ ഞാനോര്‍ക്കുന്നു. “ക്രിസ്തുവാണു ഏകരക്ഷകന്‍”. കത്തോലിക്കനായ എനിക്ക് സന്തോഷം നല്കുന്ന വാക്യം ആണെങ്കിലും ദൈവം അങ്ങിനെ ആഗ്രഹിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. നന്മ ചെയ്തു കടന്നു പോകുന്ന ഒരാളെ മമോദീസ വെള്ളം തലയില്‍ വീണില്ല എന്ന കാരണം കൊണ്ട് ദൈവം രക്ഷിക്കാതിരിക്കുമോ? ബഹുദൈവങ്ങളുള്ള ഹിന്ദുമതാചാരം ഉള്‍ക്കൊള്ളാത്ത ഒരാള്‍ക്ക് മോക്ഷം ലഭിക്കാതിരിക്കുമോ? ബഹുദൈവങ്ങളെ ആരാധിക്കുന്ന ഒരാള്‍ക്ക് സുബര്‍ക്കം നിഷേധിക്കപ്പെടുമോ?
ദൈവമില്ല എന്നു വിശ്വസിക്കുന്ന ഒരാള്‍ക്ക് ഞാനീ പറയുന്നത് സ്വീകാര്യമാണെന്നു തോന്നുന്നില്ല. എങ്കിലും പൊതുവില്‍ എല്ലാ വിശ്വാസികളും ദൈവസന്നിധിയിലേക്കുള്ള യാത്രയിലാണു. സൃഷ്ടാവിനെ കാണുവാനുള്ള സൃഷ്ടിയുടെ ആഗ്രഹപൂര്‍തീകരണമെന്നൊ, മോക്ഷം എന്നൊ, സ്വര്ഗ്ഗരാജ്യപൌരത്വം എന്നതൊക്കെയാണു ഈ യാത്രയുടെ ലക്ഷ്യം. മരണത്തിനു ശേഷം തങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി അന്തിമവിധി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
പ്രവൃത്തികള്‍ക്കനുസൃതമാണു അന്തിമ വിധിയെങ്കില്‍ മതാചാരങ്ങള്‍ പാലിച്ചതു കൊണ്ടുമാത്രം, അല്ലെങ്കില്‍ ഒരു മതം പറയുന്ന ദൈവത്തില്‍ വിശ്വസിച്ചതു കൊണ്ടു മാത്രമേ മോക്ഷം, രക്ഷ ഇതൊക്കെ ലഭിക്കൂ എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? ദൈവം അങ്ങിനെ നിഷ്കര്‍ഷിക്കുന്നുണ്ടോ?
എനിക്ക് തോന്നുന്നത് ദൈവത്തിന്റെ മതം “മനുഷ്യന്” ആണെന്നതാണു. അന്തിമവിധിയില്‍ “നീ ഏതു മതക്കാരാണെന്നു എന്നൊ മതത്തിനു വേണ്ടി എന്തു ചെയ്തു എന്നൊ” എന്നീ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നു ക്രിസ്ത്യന്‍ പഠനങ്ങളില്‍ ഇല്ല. “അടുത്തു നില്ക്കുന്ന മനുഷ്യനു നീ എന്തു ചെയ്തു” എന്നതു മാത്രമായിരിക്കും ഓരോ ക്രിസ്ത്യാനിയും നേരിടേണ്ടി വരുന്ന ചോദ്യം. കാരണം ദൈവത്തിനു മനുഷ്യന് എന്ന മതത്തേക്കുറിച്ചു മാത്രമേ അറിവു കാണു. അതിനാല്‍ അദ്ദെഹം “ഹേയ് ക്രിസ്ത്യാനി”, “ഹെയ് സിഖ്”, “ഹെയ് ഹിന്ദു” എന്നു വിളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. മറ്റു മതങ്ങളിലും തതുല്യമായ ആശയങ്ങളാണു ഉള്ളത് എന്നാണു ഞാന്‍ കരുതുന്നതു.
അന്തിമവിധിനാളില്‍ ദൈവം എന്നെ “മനുഷ്യാ” എന്നു വിളിക്കും എന്നാണു എന്റെ വിശ്വാസം.
6 അഭിപ്രായങ്ങൾ:
സാക്ഷാല്‍ ദൈവം ഭൂമിയില്‍ ഇറങ്ങി വന്നു ആരോടെങ്കിലും ഒരു ഉത്തരവോ നിര്‍ദ്ദേശമോ കൊടുത്തതായി തെളിവുകളില്ല! എല്ലാ ഗ്രന്ഥങ്ങളും മനുഷ്യന് എഴുതിയതല്ലെ! അവരുടെ മനോഭാവനയില്‍ നിന്നും വന്ന വിവരങ്ങള്‍- കാല ദേശാനുസാരിയായി- അവര്‍ പകര്‍ന്നു വച്ചതാണു എല്ലാ മത ഗ്രന്ധങ്ങളും! ഏകാഗ്രതയിലും, തീവ്രമായ സത്യാന്വേഷണ തപസ്യയിലും മുഴുകിയ ഇവര്‍ രചിച്ച എല്ലാ ഗ്രന്ഥങ്ങളുടേയും അടിസ്ഥാനം മനുഷ്യസമൂഹത്തില്‍ നന്മയും, സാഹോദര്യവും, പരസ്പര വിശ്വാസവും, സഹകരണവും, സര്‍വ്വഥാ സമാധാനപൂര്‍ണ്ണമായ ജനങ്ങളുടെ ജീവിതവുമായിരുന്നു. ഗ്രന്ഥകാരന്മാര് മനുഷ്യരെ നന്മയിലുള്ല വിശ്വാസം ഉറപ്പിക്കാന്‍ പറഞ്ഞതാവാം ദൈവത്തിന്റെ നേരിട്ടുള്ള വെളിപാടുകള്‍ എന്നു! അല്ലങ്കില്‍തന്നെ, മനസ്സില്‍ തോന്നുന്ന നന്മകള് ദൈവത്തിന്റേയിം, തിന്മകള് പിശാചിന്റെയും!
ദൈവം എല്ലാ കഴിവുകളും നമുക്കു നല്‍കിയിട്ടുണ്ട്! അതുകൊണ്ട് നല്ല പ്രവര്‍ത്തിയും ചീത്ത പ്രവര്‍ത്തിയും ചെയ്യാം. ചില ബുദ്ധിയുള്ളവന് ആബുദ്ധി സ്വാര്‍ത്ഥതക്കുവേണ്ടി ലൊകത്തിന്റെ നിലനില്പുപോലും കണക്കിലെടുക്കാതെ തിന്മകള് ചെയ്യാനും,ഉപയോഗിക്കുന്നില്ലെ? (ഇന്നത്തെ പുരോഗമനം എന്നു പറയുന്നത്തു ഈ തിന്മയാണു)
അന്തിമവിധിയെപറ്റി വേവലാതിപെടാതെ, നമ്മുടെ പ്രവര്‍ത്തി ഇന്നു മറ്റൊരാളുടെ വിധി ദുരിതത്തിലാക്കാതെ സല്പ്രവര്ത്തികള് ചെയ്യുകയാണു ഉത്തമമ്
അഷ്ടാദശപുരാണത്താല്‍ വ്യാസന് ചൊന്നതു രണ്ടുതാന്‍ - പരോപകാരമേ പുണ്യം, പാപമേ പരപീഠനം!
ദൈവത്തിനു നിരക്കാത്ത പലകാര്യങ്ങളും ചെയ്യുന്നവനാണ് മനുഷ്യന്. അതില്‍ ഏറ്റവും പ്രഥമമായത് മതങ്ങളുടെ നിര്‍മ്മിതി തന്നെ.
കൊള്ളാം, നല്ല ചിന്തകള്‍.
ദൈവത്തിനെ അദ്ദേഹത്തിന്റെ വഴിക്ക് വിട്ടേക്കുക.
:)
പരോപകാരമേ പുണ്യം, പാപമേ പരപീഠനം!
ഇതാണ് ശരിയായ മാര്‍ഗം .
:):)
പരോപകാരമില്ലെങ്കില്, പരപീഢനമില്ലാതിരുന്നാല് മതി.
ദേശാഭിമാനിക്കും, ജീവിക്കും, അനിലേട്ടനും, കാപ്പുവിനും, ചാണക്യനും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ