-->

Followers of this Blog

2009, ഏപ്രിൽ 29, ബുധനാഴ്‌ച

ആടുതോമാ ലോഡിങ്ങ് ആന്‍ഡ് അണ്‍ലോഡിങ്ങ്

ദുബായ്
അസ്കോട്ടെല്‍ ഇന്റര്‍നാഷണല്‍
റും നം. എഫ് 002

ഞാന്‍: ആടുതോമാ ലോഡിങ്ങ് ആന്‍ഡ് അണ്‍ലോഡിങ്ങ്
സനോ: കൊള്ളാം ടൈറ്റില്‍ സൂപ്പര്‍
അജ്മല്‍: അപ്പൊ പടം കൂടി ഇനി സൂപ്പര്‍ ഹിറ്റ് ആയാല്‍ മതി.
സനോ: അല്ലെടാ ഇതു സ്ഫടികത്തിന്റെ രണ്ടാം പാര്‍ടല്ലെ…
ഞാന്‍: അതെ…പക്ഷെ…അല്ല. ഇതിന്റെ ടൈറ്റില്‍ മ്യൂസിക്കിന്റെ ലിറിക്സ് ഞാനെഴുതിയിട്ടുണ്ട്. ശ്രദ്ധിക്കൂ

“ദിസ് ഇസ് നോട് ദ് സെക്കന്റ് പാര്‍ട് ഓഫ് ക്രിസ്റ്റല്‍
ദിസ് ഇസ് ദ് സ്റ്റോറി ഓഫ് ദ് വേ ഫ്രം അണ്‍ലോഡിങ് മാന്‍ റ്റു അണ്ടര്‍ വേള്‍ഡ് കിങ്
ദ് വണ്‍ ഹു ഡ്രിങ്ക്സ് ദ് ബ്ളഡ് ഓഫ് ദ് ലീവര്‍ ഓഫ് ഗോട്ട്
(പ്ളേയിങ് ഡയലോഗുഎ (ലാല്‍): ആടിന്റെ ചങ്കിലെ ചോരക്കുടിക്കും അതാണെന്റെ ജീവന്‍ ടോണ്‍)
ദ് വണ്‍ ഹു സ്ട്രൈപ് ഓഫ് ലുങ്കി വൈല്‍ ഫൈറ്റിങ്
(പ്ളേയിങ് ഡയലോഗുഎ (ഇന്ദ്രന്സ്): തോമാചായന്റെ ഉടുമുണ്ടൂരിയടി ആഹാ അഹാഹാ)
ദ് വണ്‍ ഹു വെയര്‍ റേയ്ബാന്‍ ഗ്ളാസ്സ്
(പ്ളേയിങ് ഡയലോഗുഎ (ഉര്‍വശി): അശാന്റെ ഈ കണ്ണട എനിക്കു തരോ)
ഉവായിയോ ആയിയോ ഗോട് തോമ്മാസ്
ഉവായിയോ ആയിയോ ഗോട് തോമ്മാസ്
ഉവായിയോ ആയിയോ ഗോട് തോമ്മാസ്
ആടുതോമാ ലോഡിങ് ആന്ട് അണ്‍ലോഡിങ്ങ്”

അജ്മല്‍: പാട്ടൊക്കെ കൊള്ളാം. എന്നാലും ചുമ്മ അടിപിടി ഉണ്ടാക്കി നടക്കുന്ന ഒരുത്തനെ അണ്‍ടര്‍ വേള്‍ഡ് കിങ് ഒക്കെ ആക്കിയാല്‍ ആളുകള്‍ വിശ്വസിക്കോ?
ഞാന്‍: അതൊരു പ്രശ്നമല്ല…ഒന്നു രണ്ടു സീനും പിന്നെ അപ്പിയിടാന്‍ മുട്ടുന്ന സമയത്തെ പോലെ പരു പരുത്ത സ്വരത്തില്‍ ഡയലോഗും. സീന്‍ എന്നു പറയുമ്പൊ ഒന്നു രണ്ടു പേരെ വെടി വെച്ചു കൊന്നിട്ടു ഒരു വികാരവുമില്ലാതെ വടക്കോട്ടു തിരിഞ്ഞു നടക്കുക. കൂടെ രാജു, രാജന്‍ പി. ദേവ്, ഇന്ദ്രന്സ്, തുടങ്ങിയവര്‍ ത്രീ ബൈ ഫോര്‍ത്തും കറുത്ത ടീ ഷര്‍ട്ടും കൂളിങ്ങ് ഗ്ളാസ്സും വെച്ചു സ്ലോ മോഷനില്‍ നടക്കുന്നു. പിന്നെ ഒരു കാറു പൊട്ടിത്തെറിക്കുന്ന ബാക്ക് ഗ്രൌണ്ടില്‍ ചുരുട്ടു കത്തിക്കുന്നു…പൊടി പിടിച്ച ജീന്സിന്റെ ജാക്കറ്റ്..ഇടക്കിടെ മഴ..കുറ്റിത്താടി..പിന്നെ പല പല തോക്കുകള്‍... ഓരോ തോക്കിന്റെയും ജാതി, ജനുസ്സ്, നാട്‌ ഇതൊക്കെ നായകന്‍ പറയുന്നു…ഇതൊക്കെ മതി സംഭവം ചുമ്മാ അണ്‍ടര്‍ വേള്‍ഡ് ആയിക്കോളും.
സനോ: നായിക?
അജ്മല്‍ ഉര്‍വശിയാണൊ?
ഞാന്‍: അത് വേണ്ടാ. വേണേല്‍ ഒരു ഗസ്റ്റ് റോള്‍ കൊടുക്കാം. നടിമാര്‍ ഒരു മൂന്നു നാലെണ്ണം ഇരിക്കട്ടെ…നായകനെ മാറി മാറി പ്രേമിക്കാം. പിന്നെ കാമന, മോതിര്‍ ജയിന്‍ തുടങ്ങിയ ചരക്കുകളുടെ ഐറ്റം നമ്പറുകള്‍...പിന്നെ വില്ലന്മാര്‍ താടിം മുടിം വളര്‍ത്തിയത് ആവശ്യത്തിനു.
അജ്മല്‍: അപ്പൊ എന്താണു കഥ?
ഞാന്‍: കഥ അങിനെ പ്രത്യേകിച്ചൊന്നുമില്ല…ചുമ്മ വെടി വെപ്പു, പകരം വീട്ടല്‍, സ്ലോ മോഷന്‍ നടപ്പു, പാതിരാത്രി, മഴ, അഞ്ചെട്ടു കാറു, വേണെല്‍ ഒരു മൂന്നു നാലു ഹെലികോപ്റ്റര്, ഐറ്റെം ഡാന്സ്, ബീച്ച്, മല, മരുഭൂമി, തോക്ക്, ബോംബ് ഇതൊക്കെ മാറ്റി മാറ്റി കാണിക്കുന്നു…ആകെ മൊത്തം 57 സീന്‍ അതൊരു 57 ഇംഗ്ളീഷ് പടം കണ്ട് കൊള്ളാവുന്ന ഓരോ സീന്‍ വെച്ചു കോപ്പിയടിക്കം.
സനോ: അപ്പൊ ഇതിനു, ഫസ്റ്റ് പാര്‍ട്ടുമായി ഒരു ബന്ധവുമില്ലെ..
ഞാന്‍: അങ്ങിനെ ചോദിച്ചാല്‍ ങാ! ഒണ്ട്…ആടു തോമാ എന്ന പേരു…പഴയപടത്തിലും നായകന്റെ പേരു അതു തന്നെയാണല്ലോ?
സനോ: ഇതില്‍ ഒരു സീനെങ്കിലും നിന്റെ ആയിട്ടൊണ്ടൊ?
ഞാന്: ഇന്റര്‍വല്‍

സീന്‍ 29
വില്ലന്റെ കാബിന്‍

ആടു തോമായുടെ ഡയലോഗ്‌

“ഇതു വരെ നീയൊക്കെ ഫൌളു ചെയ്തും, പെനാള്‍ട്ടിയടിച്ചും കളിച്ചു, ഇനി പന്ത് എന്റെ കോര്ട്ടിലാ…ഇനി അങ്ങോട്ടുള്ള കളികള്‍ ഞാന്‍ കളിക്കും നീ ഇനി ഗാല്ലെറിയില്‍ ഇരുന്നു കണ്ടാല്‍ മതി…അതല്ല കളിക്കാനാണു ഭാവമെങ്കില്‍ മോനേ സുഗുണാ ഒരു സഡ്ഡന്‍ ഡെത്തിനു പോലും നിന്നെ ബാക്കി വെക്ക്ക്കില്ല ഞാന്…റെഫറീ…അടി മൊനെ ഹാഫ്‌ ടൈം വിസില്‍...”

മൂന്നു വിസില്‍ HALF TIME എന്നു സ്ക്റിനില്‍ എഴുതിക്കാണിക്കുന്നു…

അജ്മല്: കൊള്ളാം: അപ്പൊ ക്ളൈമാക്സ്?
സനോ: അതിനി പറയാനുണ്ടോ, കൊള്ളാവുന്ന ഏതെങ്കിലും ഇംഗ്ളീഷ് പടത്തിന്റെ ക്ളൈമാക്സ് ഇങ്ങു ചൂണ്ടും...
ഞാന്‍: അതന്നേ...

3 അഭിപ്രായങ്ങൾ:

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

:):)

hAnLLaLaTh പറഞ്ഞു...

:)

കാപ്പിലാന്‍ പറഞ്ഞു...

വിസില്‍ അടിച്ചു .ഇനി പോരട്ടെ ആടുതോമ