ഓര്‍മ്മിക്കാനുള്ളതും ഒരിക്കലും ഓര്‍മ്മിക്കരുത് എന്നു വിചാരിക്കുന്നതും അതൊക്കെ എഴുതാമെന്നു തോന്നി. എഴുതാമെന്നല്ല എഴുതിതുടങ്ങിയിരിക്കുന്നു. അവ കറുത്തുപോയ പകലുകള്‍ ആണൊ എന്നു ചോദിച്ചാല്‍, മുഴുവനായും അങ്ങിനെയല്ല, വെളിച്ചവുമുണ്ടിവിടെ. പക്ഷെ എഴുതിതുടങ്ങിയപ്പോള്‍ സ്വന്തം പേരില്‍ എഴുതാന്‍ തോന്നിയില്ല. ഭീരുത്വം കൊണ്ടുതന്നെ. ഇപ്പോള്‍ വെളിച്ചത്തിരുന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഒരാളുണ്ട്. ആ മനസിനു ഒരുപാട് നന്ദി. പിന്നെ ഇടയ്ക്കിടെ ഞാന്‍ വായിക്കുന്ന ചിദംബര സ്മരണയ്ക്കും.
മൂന്നു ചോദ്യങ്ങളായിരുന്നു മുന്നില്‍..
1. സ്വന്തം പേരില്‍ എഴുതണമോ... അതിനുത്തരം ഇനി വേണമെന്നില്ല.
2. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ പ്രായമായോ? ഇല്ല. ആയിട്ടില്ല. പക്ഷെ മരണമോ അത്ഷിമേഴ്സോ മെമ്മൊറി ലോസോ ഇതൊക്കെ എപ്പൊ വരും എന്നു പറയാനാവും. ഓര്മ്മകള്‍ പോയാലോ, ഓര്‍മ്മിക്കാനാളില്ലാതായാലോ, പിന്നെ എന്തു കുറിപ്പുകള്‍. ചുമ്മാ എഴുതി വെച്ചിട്ടു പോകാമെന്നെ.
3. ഓര്‍മ്മക്കുറിപ്പെഴുതാന്‍ മാത്രം നീ ആരു? നല്ല ചോദ്യം. എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ താല്പര്യപൂര്‍വ്വം വായിക്കുന്ന ഒരു മാസിനെ ഉണ്ടാക്കാന്‍ മാത്രം ഞാനാരുമല്ല. പക്ഷെ, എന്റെ ഓര്‍മ്മകളും ഓര്‍മ്മകള്‍ തന്നെയാണു. ഏതൊരു സാധാരണക്കാരന്റെ ഓര്‍മ്മകള്‍ക്കും അയാളുടെ ജീവിതത്തില്‍ അതിന്റേതായ പ്രാധാന്യം കാണും. വെറും സാധാരണ സംഭവങ്ങള്‍, ചിലര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ കാര്യമായിരിക്കം. To the world, it might be a simple thing, but to him, it might be the world.
ആ ലോകത്തിലെ ചില കാര്യങ്ങള്‍ ഇവിടെ എഴുതുന്നു....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ