-->

Followers of this Blog

2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

സത്യമെന്നതെന്ത്...?

What's TRUTH?
Asked Pontius Pialte
Tunred back and
never waited for the answer.
നസ്രായനു മറുപടിയുണ്ട്

എന്റെ മനസിനെതിരെ
ഞാനുമിരിക്കുന്നു.
സത്യമെന്ത്...?
മുഖം തിരിച്ച് ഞാന്‍ പടിയിറങ്ങുന്നു
സ്വയം വിധിച്ച
കുരിശുമരണമാണെനിക്ക്

നിങ്ങള്‍...
എന്റെ മുഖത്ത്
കാര്‍ക്കിച്ചു തുപ്പുക
മുള്‍തറച്ചിറങ്ങുന്ന
കിരീടമണിയിക്കുക
എന്റെ കയ്യില്‍
വളഞ്ഞ ഞാങ്കണ നല്‍കുക.

സത്യത്തിന്റെ നേര്‍ വഴി
വാതിലടച്ച്
ഗാഗുല്‍ത്താ വരെ ഞാന്‍
തനിച്ചു നടക്കാം
കണങ്കാലിലും ഇടംകൈയിലും
ഞാന്‍ തന്നെ ആണി തറക്കാം

അവസാനമായി
എന്റെ വലം കൈ തറച്ച് വെക്കുക
നെഞ്ചിലേക്കൊരു കുന്തമുനയും

ഇത് പരാജിതന്റെ
കുരിശുമരണമാണു
മൂന്നാം നാള്‍ എനിക്ക്
ഉയര്‍ത്തെഴുന്നേല്‍ക്കണ്ട...

5 അഭിപ്രായങ്ങൾ:

Jayesh San / ജ യേ ഷ് പറഞ്ഞു...

ഉയര്‍ ത്തെഴുന്നേല്പ്പിക്കാന്‍ ആവശ്യക്കാരുണ്ടെങ്കിലോ?

അജ്ഞാതന്‍ പറഞ്ഞു...

What's TRUTH?

നിങ്ങള്‍ പോസ്റ്റ് ചെയ്തതായി കാണിച്ച് ബ്ലോത്രം പത്രത്തില്‍ സിയാബിന്റേതായി ഒരു കുറിപ്പ് കണ്ടു.. ദയവായി പറയൂ..What's TRUTH?

junaith പറഞ്ഞു...

ഇപ്പോഴെല്ലാം ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ഉയിര്‍്ത്തെഴുന്നേല്‍്പ്പല്ലെ...

amantowalkwith പറഞ്ഞു...

maranam thanne uyirppu..athale truth

Thallasseri പറഞ്ഞു...

:)