വെള്ളമുണ്ട് കീറിയെടുത്ത്
അമ്മ അവളുടെ വീട്ടിലേക്ക്
പായുമ്പോള്‍...
“നീ വരണ്ട യ്പ്പോ
അവള് പെണ്ണായേക്കണ്”
കാവലിരുന്ന
പല്ല് കൊഴിഞ്ഞ മോണയൊരെണ്ണം
വേലിയുടെ നേരെ
കണ്ണുമുരുട്ടി
“ബ്ടന്ന് പോ ചെക്കാ,
ഓള് പെണ്ണായേക്കണ്”
വള്ളിനിക്കറില്‍
മണ്ണു പുരണ്ട ഉണ്ണിയപ്പം
“ന്താദ്” ഹംസ.
“അവള് പെണ്ണായേക്കണ്”
പല്ലിട കുത്തിയിരിക്കുമ്പോള്‍
കൊതി തീരാതെ ഹംസ
“ഓളിനിയെന്നാ നീം പെണ്ണാകണേ?“
സന്ധ്യയില്‍ ചാരനിറം ചേരുമ്പോള്‍
പള്ളിമണി കേട്ടിട്ടും
വേലിയുടെ അരികില്‍
അന്നവള്‍ വന്നില്ല
അച്ഛന്‍ കൊണ്ടുവന്ന
പൊതി പലഹാരവുമായി.
ഇത്താക്കിന്റെ പീടികത്തിണ്ണ...
മഴ നനയാതിരിക്കാന്‍
നമ്മളിവിടെയാണ്
കയറിനിന്നത്
നിന്റെയും എന്റെയും
പുസ്തകം ചുമന്നിവിടെയാണ്
ഞാന്‍ തളര്‍ന്നിരുന്നത്.
“ഇനി നീ ഇവിടെ കാത്ത് നിക്കണ്ട
ന്റെ കൂടെ നടക്കേണ്ട
“ഞാന്‍ പെണ്ണായേക്കണ്”
നീ പെണ്ണായതില്‍
അന്ന് ഞാനാദ്യമായി കരഞ്ഞു.
ഇനി നീയൊരിക്കലും
എന്റെ മുന്നില്‍ വരില്ലല്ലോ
മണ്ണിന്റെ കറപറ്റിയ
ഷെമ്മീസുമിട്ട്.
അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്‍ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
2009, ഒക്‌ടോബർ 31, ശനിയാഴ്‌ച
2009, ഒക്‌ടോബർ 10, ശനിയാഴ്‌ച
വാഴക്കോടന് ഒരു മംഗളപത്രം
വ്യത്യസ്താനാമൊരു ബ്ലോഗറാം വാഴയെ
മൊത്തത്തിലാരും തിരിച്ചറിഞ്ഞില്ല
ചളുവടിക്കുന്നോര്‍ക്കുന്നോര്‍ക്ക്
തലവനാം വാഴ
ചളുവടിക്കാത്തപ്പോള്‍
ഗായകന്‍ വാഴ
വെറുമൊരു വാഴയല്ലിവനൊരു ബ്ലോഗന്‍
വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ
ഉലകം ചിരിക്കുന്ന പോസ്റ്റുമായെത്തി
ബൂലോകം ചുറ്റുന്ന പോഴത്തരങ്ങള്‍ (2)
ബ്ലോഗാശയത്തിന്റെ മുക്കിലും കോണിലും
നര്‍മ്മാശയങ്ങള്‍ തൂക്കുന്ന വീരന്‍
ബൂലോകര്‍ക്കെല്ലാര്‍ക്കും സ്നേഹിതന്‍ വാഴ
വാഴക്കോടു നിന്നും വേരറ്റ വാഴ
വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ
നെഞ്ചില്‍ തലോടുന്ന ആ ആ ആ
നെഞ്ചില്‍ തലോടുന്ന
മൈലാഞ്ചി പോലെ
ചാനലില്‍ പാട്ടുകള്‍ പാടുന്ന വാഴ
സെന്റിക്കഥകളും മണ്ടത്തരങ്ങളും
പോഴത്തരങ്ങളായ് മാറ്റുന്ന വീരാ
വ്യത്യസ്തനാമൊരു ബ്ലോഗനാം വാഴയെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
ബ്ലോഗ്ഗുനാടിന്റെ അഭിമാനമാണവന്‍
നര്‍മ്മലോകത്തെ അതികായനാണവന്‍
തോഴനാം വാഴെ നിനക്കഭിവാദ്യം
എടോ വാഴെ ഇതു തനിക്കു തന്നെ ഞാന്‍ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. തന്റെ തിരിച്ചു വരവിനു എല്ലാവിധ ആശംസകളും...
മൊത്തത്തിലാരും തിരിച്ചറിഞ്ഞില്ല
ചളുവടിക്കുന്നോര്‍ക്കുന്നോര്‍ക്ക്
തലവനാം വാഴ
ചളുവടിക്കാത്തപ്പോള്‍
ഗായകന്‍ വാഴ
വെറുമൊരു വാഴയല്ലിവനൊരു ബ്ലോഗന്‍
വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ
ഉലകം ചിരിക്കുന്ന പോസ്റ്റുമായെത്തി
ബൂലോകം ചുറ്റുന്ന പോഴത്തരങ്ങള്‍ (2)
ബ്ലോഗാശയത്തിന്റെ മുക്കിലും കോണിലും
നര്‍മ്മാശയങ്ങള്‍ തൂക്കുന്ന വീരന്‍
ബൂലോകര്‍ക്കെല്ലാര്‍ക്കും സ്നേഹിതന്‍ വാഴ
വാഴക്കോടു നിന്നും വേരറ്റ വാഴ
വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ
നെഞ്ചില്‍ തലോടുന്ന ആ ആ ആ
നെഞ്ചില്‍ തലോടുന്ന
മൈലാഞ്ചി പോലെ
ചാനലില്‍ പാട്ടുകള്‍ പാടുന്ന വാഴ
സെന്റിക്കഥകളും മണ്ടത്തരങ്ങളും
പോഴത്തരങ്ങളായ് മാറ്റുന്ന വീരാ
വ്യത്യസ്തനാമൊരു ബ്ലോഗനാം വാഴയെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
ബ്ലോഗ്ഗുനാടിന്റെ അഭിമാനമാണവന്‍
നര്‍മ്മലോകത്തെ അതികായനാണവന്‍
തോഴനാം വാഴെ നിനക്കഭിവാദ്യം
എടോ വാഴെ ഇതു തനിക്കു തന്നെ ഞാന്‍ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. തന്റെ തിരിച്ചു വരവിനു എല്ലാവിധ ആശംസകളും...
2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച
കേള്‍ക്കാന്‍ കൊതിച്ചത്...
അന്നെന്റെ വാക്കുകള്‍ക്കും
നിന്റെ മൌനത്തിനുമിടയില്‍
നീ നെയ്തു വെച്ച
അകലമുണ്ടായിരുന്നു
ഇന്നു
നീ പറഞ്ഞു തുടങ്ങുമ്പോള്‍
എന്റെ കാതുകള്‍
മരവിച്ചിരിക്കുന്നു
ഇനിയെന്റെ മൃതിയോട് നീ
സല്ലപിച്ചു കൊള്ളുക...
നിന്റെ മൌനത്തിനുമിടയില്‍
നീ നെയ്തു വെച്ച
അകലമുണ്ടായിരുന്നു
ഇന്നു
നീ പറഞ്ഞു തുടങ്ങുമ്പോള്‍
എന്റെ കാതുകള്‍
മരവിച്ചിരിക്കുന്നു
ഇനിയെന്റെ മൃതിയോട് നീ
സല്ലപിച്ചു കൊള്ളുക...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)