ഗൌതം: നീ ബോസിന്റെ മെയില്‍ കണ്ടോ മൊഹമ്മദ്?
മൊഹമ്മദ്: Yes, Yes! ഞാന്‍ കണ്ടായിരുന്നു.
ഗൌതം: ഉം. ആള്‍ ആകെ worried ആണ് തോന്നുന്നു.
മൊഹമ്മദ്: ശരിയാണ്. അല്ലെങ്കില്‍ ഇങ്ങനെ ഒരു മീറ്റിംഗ് അതും എല്ലാ പ്രോജെക്റ്റ് ലീഡിനെയും വിളിച്ച് ഇതാദ്യമാ. By the way, നിന്റെ റിപ്പോര്‍ട്ട് തീര്‍ന്നോ?
ഗൌതം: ഉം തീര്‍ന്നു കൊണ്ടിരിക്കുന്നു. ഉച്ചക്ക് മുന്പ് തീര്‍ക്കാം. ആ ശങ്കര്‍ എവിടെ കാണുന്നില്ലല്ലോ?
മൊഹമ്മദ്: അവന്‍ ലൈബ്രറിയില്‍ കാണും. ഒരു പുസ്തകം കിട്ടിയാല്‍ പിന്നെ അതിന്റെ അവസാന പേജ് വരെ തിന്നു തീര്‍ക്കാതെ ഉറക്കം വരാത്ത പാര്‍ട്ടിയാ.
ഗൌതം: മീറ്റിങ്ങിന്റെ കാര്യമൊന്നും അറിഞ്ഞു കാണില്ല.
മൊഹമ്മദ്: ഉവ്വ് ഞാന്‍ പറഞ്ഞു.... One minute...ഒരു കോള്‍ വരുന്നു.
മൊഹമ്മദ് ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി വെച്ചു ക്യുബിക്കിളില്‍ നിന്നും പുറത്തേക്കിറങ്ങി. ഗൌതം തന്റെ കോഫീ മഗിലെക്ക് നോക്കി. രാവിലെ എടുത്തു വെച്ച കാപ്പിയാണ് ആറി തണുത്തിരിക്കുന്നു. കുടിക്കാന്‍ തോന്നിയില്ല. പിന്നെ കീ ബോര്‍ഡില്‍ F5 അടിച്ച് പ്രസന്റേഷന്‍ പ്രിവ്യു നോക്കിയിരുന്നു. മൊഹമ്മദ് തിരികെ എത്തുമ്പോഴേക്കും അവസാന സ്ലൈഡ് കൂടെ സ്ക്രീനില്‍ നിന്ന് മാഞ്ഞിരുന്നു.
മൊഹമ്മദ്: ഈശോ ജോസപ്പാ...
ഗൌതം: ആര് നമ്മുടെ ഇജോയോ?
മൊഹമ്മദ്: Yea!! വഴിയില്‍ വണ്ടി ബ്രേക്ക് ഡൌണ്‍ ആയി കിടക്കുന്നു. ഇതിപ്പോ മൂന്നാമത്തെ ബ്രേക്ക് ഡൌണ്‍ ആണ്. ഞാന്‍ അവനെ പിക്ക് ചെയ്തിട്ട് വരാം.
ഗൌതം: ഓകെ. അപ്പോഴേക്കും ഞാന്‍ ഒന്ന് റിഫ്രെഷ് ആയിട്ട് വരാം. പിന്നെ യാദവ്നെ കൂടെ വിളിച്ചോളൂ. ഈവനിംഗ് ഷിഫ്റ്റ് ആയത് കൊണ്ട് മീറ്റിങ്ങിന്റെ കാര്യം അറിഞ്ഞു കാണില്ല.
***
ഇജോയും മൊഹമ്മദും യാദവും വരുമ്പോള്‍ ഗൌതം ഉറങ്ങുകയായിരുന്നു. ഇജോ അയാളുടെ പുറത്ത് തട്ടി. അയാള്‍ ഞെട്ടി ഉണര്‍ന്നു.
ഇജോ: നല്ല ഉറക്കത്തിലാ അല്ലെ?
ഗൌതം: ഹേയ്...അല്ല. വര്‍ക്ക് തീര്‍ന്നപ്പോള്‍ ഒന്ന് ചാരി ഇരുന്നതാ മയങ്ങിപോയി. നിന്റെ
വണ്ടി എന്തെ?
ഇജോ: ഓ അത് തല്ക്കാലം വഴിയിലിട്ടു.
ഗൌതം: ഇവനെ എവിടുന്നു പൊക്കി.
ഗൌതമിന്റെ നോട്ടം അന്നേരം യാദവിന്റെ നേരെ ആയിരുന്നു.
മൊഹമ്മദ്: എവിടെ നിന്ന് പൊക്കാന്‍. ഏതെങ്കിലും പാര്‍കിലോ മരച്ചുവട്ടിലോ ഈ മൌത്ത് ഒര്‍ഗനുമായി കറങ്ങി നടക്കുന്ന ഇവനെ കണ്ടു പിടിക്കാനാണോ ഇത്ര പണി.
യാദവ്: വേണ്ട വേണ്ട. അധികം കളിയാക്കണ്ട. വാ പോവാം.മീറ്റിങ്ങിനു സമയമായില്ലേ..
മൊഹമ്മദ്: അല്ല ശങ്കര്‍ ഇത് വരെ വന്നില്ലല്ലോ?
യാദവ്: അവന്‍ ഇടക്ക് വന്നിരുന്നു. വീണ്ടും പോയി. ഒരു മിസ്ഡ് അടിച്ചാല്‍ മതി. വരും. ഒരു മിനിറ്റ് ഞാന്‍ വിളിക്കാം.
***
അഞ്ച് ലാപ്ടോപ്പുകള്‍ക്ക് പിന്നിലായി അവര്‍ ഇരിപ്പുറപ്പിച്ചു. ആറാമത്തെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. അതിലേക്ക് കണ്ണുകള്‍ കൊണ്ടൊരു ചോദ്യം ശങ്കറില്‍ നിന്നുയര്‍ന്നു.
ശങ്കര്‍: തെരെസയില്ലേ ഇന്ന്?
യാദവ്: ഉണ്ട്. ഞാന്‍ വിളിച്ചിരുന്നു. ഫീല്‍ഡില്‍ ആണ് വരാന്‍ വൈകും.
ശങ്കര്‍: ഐ സീ...
***
അഞ്ചാമത്തെ പ്രസന്റേഷന്‍ അവസാന സ്ലൈഡില്‍ എത്തുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ബോസിന്റെ മുഖത്തായിരുന്നു.
ബോസ്: എന്ത് തോന്നുന്നു? നമ്മള്‍ ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നുണ്ടോ?
അഞ്ച് പേരും മുഖത്തോട് മുഖം നോക്കി.
ബോസ്: നിങ്ങള്‍ നന്നായി എക്സിക്യൂട് ചെയ്തില്ല എന്ന് ഞാന്‍ പറയില്ല. നമ്മുക്കെത്ര വേണമെങ്കിലും ഇനിയും invest ചെയ്യാം. പക്ഷെ അതിന്റെ റിസള്‍ട്ട്? See അതിനൊരു longterm effect ഉണ്ടോ എന്നത്? ഞാന്‍ വല്ലാതെ hopeless ആണ്.
ഇജോ: പക്ഷെ ഒറ്റയടിക്ക് എല്ലാ പ്രോജെക്ടും പിന്‍ വലിക്കുക എന്ന പറഞ്ഞാല്‍?
ബോസ്: പിന്നെ...
യാദവ്: ഇവയുടെ ഔട്ട് കം പ്രതീക്ഷിക്കുന്ന പ്രോസ്പെക്ടിവ് യൂസേര്‍സ് ഇല്ലേ?
മൊഹമ്മദ്: മാത്രമല്ല എത്ര പേര്‍ ഈ പ്രോജക്ടുകളെ ഡിപെന്റ്റ് ചെയ്ത് നില്‍ക്കുന്നു?
ബോസ്: ഉം.. നോക്കട്ടെ..തെരേസയുടെ ഫീല്‍ഡ് റിപ്പോര്‍ട്ട് കൂടെ നോക്കിയിട്ട് പറയാം.
"മേ ഐ കം ഇന്‍?" റൂമിന് പുറത്ത് നിന്നുള്ള ശബ്ദം അവരുടെ കണ്ണുകളെ വാതില്‍ പാളിയിലേക്ക് നീങ്ങി. ഒരു ചെറിയ ഞെരക്കത്തോടെ വാതില്‍ അനങ്ങി.
ബോസ്: ആഹ്. തെരേസ വരൂ.
തെരേസ: സോറി. അയാം ലേറ്റ്.
ബോസ്: ഇറ്റ്സ് ഓക്കേ. ഞങ്ങള്‍ തെരേസയുടെ ഇന്പുട്ട് കൂടെ കിട്ടാന്‍ വെയിറ്റ് ചെയ്യുവായിരുന്നു. എന്താണ് ഫീല്‍ഡ് റെസ്പോന്‍സ്?
തെരേസ: ലെറ്റ് മി ഹവ് സം വാട്ടര്‍ ഫസ്റ്റ്?
ഗൌതം: ഷുവര്‍.
ഗൌതം തന്റെ മുന്നിലിരുന്ന മിനെരല്‍ വാട്ടര്‍ ബോട്ടില്‍ തെരേസയ്ക്ക് നേരെ നീട്ടി. മറ്റുള്ളവര്‍ അക്ഷമയോടെ നോക്കിയിരുന്നു.
തെരേസ: ഫീല്‍ഡ് റെസ്പോന്‍സ് പൂര്‍ണ്ണമായും പോസിറ്റിവ് അല്ല. പക്ഷെ! എനിക്ക് തോന്നുന്നത് നമ്മള്‍ പെട്ടെന്ന് നിര്‍ത്തേണ്ട എന്നാണു.
ബോസ്: വൈ?
തെരേസ: Sir, still the market is in great need of our project. I think we have to extend them.
ബോസ്: ഊം.. ഓക്കേ. എന്തായാലും നിങ്ങളുടെ projektum തെരേസയുടെ റിപ്പോര്‍ട്ടും സബ്മിറ്റ് ചെയ്തിട്ട് പൊയ്കോളൂ. തല്‍ക്കാലം നമ്മള്‍ക്ക് തുടരാം. Ok. That's it for now. See ya all.
പരസ്പരം ഷേക്ക് ഹാന്‍ഡ് കൊടുത്ത് അവര്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റു. പിന്നെ മിനിട്സ് പേജില്‍ അവരവരുടെ പേരും അതിനു നേരെ പ്രൊജക്റ്റ് ടൈറ്റിലും എഴുതി വെച്ച് അവര്‍ പിരിഞ്ഞു.
9 അഭിപ്രായങ്ങൾ:
നന്നായിരിക്കുന്നു..
ഒട്ടും വിചാരിയ്ക്കാത്ത ഒരു പ്രെസന്റേഷന്‍!!!
very good presentation or rather very good twist indeed!.
Thank you Muhammed, Nileenam, Maithreyi.
വിത്യസ്തമായ അവതരണം,
നന്നായി ഇഷ്ട്ടായി
ഓരു ഐറ്റി കമ്പനിയുടെ പശ്ചാത്തലമാണ് അവസാനം വരെ മനസില്‍ ഉണ്ടായിരുന്നത്, മിനുറ്റ്സ് ബൂക്കിലെ കളികളിലെത്തിയപ്പോ ഒന്നുകൂടെ മുകളില്‍ നിന്നും വായിച്ച് തുടങ്ങി. ഒത്തിരി ഇഷ്ട്ടായി എഴുത്ത്
എനിക്ക് അത്രയ്ക്ക് ഇഷ്ടപെട്ടില്ല ...ആധുനികത ആത്മാവ് നഷ്ടപെടുത്തുന്ന എഴുത്തിന്റെ പുതിയ രൂപം എന്ന് പറഞ്ഞത് ചാലക്കോടനാണ്
ഇഷ്ടമാവാതത് ആധുനികതയോ ത്രെടോ. രണ്ടായാലും അഭിപ്രായത്തിനു നന്ദി. ഹാഷിം, പാവപ്പെട്ടവന്‍.
wonderful...
നന്നായി ഇഷ്ടപ്പെട്ടു, അവതരണത്തിന്റെ രീതി. അതിലേറെ ട്വിസ്റ്റും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ