-->

Followers of this Blog

2010, ഡിസംബർ 14, ചൊവ്വാഴ്ച

സ്റ്റാര്‍ സിങ്ങറിനൊരു വൈല്‍ഡ് കാര്‍ഡ്

സംഭവം വല്ലാതെ ഗുരുതരമായി കൊണ്ടിരിക്കുവാ. എലിമിനേഷന്‍ അഥവാ ഉണ്ടയില്ല വെടി..പൊട്ടികരച്ചില്‍...മൂക്ക്പിഴിച്ചില്‍...അവതാരക, വിധികര്‍ത്താക്കള്‍ തുടങ്ങിയവര്‍ പണ്ട് വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ തലക്കാം ഭാഗത്ത്വന്നിരുന്നു കരയുന്ന കാര്‍ന്നോത്തികളെ പോലെ " എന്നാലും എങ്ങാനെ പാടിന്നതാ എന്റെ മക്കളെ! ഞങ്ങളെ വിട്ടുപോയല്ലാ.." എന്ന് ഈണത്തിലും താളത്തിലും കരഞ്ഞു പഞ്ചപാവങ്ങളും, സര്‍വ്വോപരി കണ്ണുനീര്‍ തുള്ളിയെസീരിയലിനോടുപമിച്ച ബൈജു ദേവരാജിന്റെ പങ്കപ്പാടുകള്‍ കണ്ടു വിമ്മി പൊട്ടി ഇരിക്കുന്നവരുമായ സെന്റികുഷ്മാണ്ടാങ്ങളുടെ എസ് എം എസ് വിലയിട്ടു വാങ്ങി പോയവര്‍ ആടെണ്ട കാട്ടുചീട്ടുമായി കേറി വരുന്നു. ആരുംപേടിക്കണ്ട. സംഗതി വൈല്‍ഡ് കാര്‍ഡാണ് വിഷയം. മനസിലായില്ലേ വൈല്‍ഡ് കാര്‍ഡ് അഥവാ സീസന്‍ 5 ല്‍ നേരത്തെഎലിമിനെഷനില്‍ പുറത്തായവരെ കയ്യും കാലും പിടിച്ചു തിരികെ കൊണ്ട് വരിക.

വലിയ പരിക്കൊന്നുമില്ലാതെ പാടുന്നവരെ സ്റ്റാര്‍ സിങ്ങര്‍ സീസന്‍ ഫൈവില്‍ ചുമ്മാ അലഞ്ഞു നടക്കുന്നുള്ളൂ എന്ന് ഏതുവക്കു പൊട്ടിയ കലത്തിനുമറിയാം (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന് എടുത്തു പറയട്ടെ. അല്ലേല്‍ മഞ്ച് പിള്ളേര് വന്നുഎടുത്തിട്ടടിക്കും) എന്നിരിക്കെ, ചവിട്ടി പുറത്താക്കിയവന്മാരെ കൂടി വലിച്ചു കേറ്റുന്നത് എന്തിനാണ് എന്ന് മാന്യശ്രോതാക്കള്‍ ചിന്തിച്ചേക്കാം. മറ്റൊന്നും കൊണ്ടല്ല നിലവിലുള്ളവര്‍ ഗുണം കൊണ്ട് എസ് എം എസ് ഉണ്ടാക്കില്ല. എന്നാപിന്നെ എണ്ണം കൊണ്ടെങ്കിലും ഉണ്ടാക്കാം എന്ന് പ്രൊഡ്യൂസര്‍ ചിന്തിച്ചു പോയാല്‍ "അതിലെന്താശ്ചര്യം" എന്നാണുഅടിയന്റെ മനസ് പറയുന്നത്. പുള്ളിക്കാരനും ജീവിച്ചു പോവണ്ടേ.

ചവുട്ടി പുറത്താക്കുന്നതും വലിച്ചു കേറ്റുന്നതും ഒരു പുതുമയാണോ സാര്‍ എന്ന് ചോദിക്കരുത്..എനിക്കറിയാം..സമകാലീനകേരള രാഷ്ട്രീയ ചിന്താഗതികള്‍ വഴിക്കാണല്ലോ. ഒരു പാര്‍ട്ടി ചവിട്ടും മറ്റവന്‍ വലിക്കും. എന്നെ ഒന്ന് ചവിട്ടിയിരുന്നേല്‍പുറത്താകാമായിരുന്നു എന്ന് ചിന്തിക്കുന്ന ഘടാഘടിയന്‍മാരും ആരെങ്കിലും പുറത്തു വീഴുന്നുണ്ടോ ഒന്ന് വലിച്ചു കേറ്റാന്‍എന്ന് നോക്കി നാവും നീട്ടി ഇരിക്കുന്നവരും ആവശ്യത്തിനുണ്ട്. As is the king so is the people എന്നാണല്ലോമൂത്തൊരു പറയുന്നേ. അപ്പൊ പിന്നെ ഇങ്ങനെയുള്ള കൊശവന്മാര്‍ ഭരിക്കുന്ന നാട്ടില്‍ കാട്ടുചീട്ടല്ല കൊടുംകാട്ടുചീട്ടുകൊടുത്തു ആളെ കേറ്റിയാലും ദോഷം പറയാന്‍ ഒക്കുകേല. ഇതില്‍ ഒരു ഗുണമുള്ള കാര്യം ചവിട്ടുന്നതും വലിക്കുന്നതുംഒരേ പ്രസ്ഥാനമാണ് എന്നുള്ളതാണ്.

കാശ് ഇമ്മിണിയൊന്നുമല്ല വാരി പൊടിച്ചത്. അല്ലെങ്കില്‍ പാട്ടുകാര്‍ പോരാ എന്ന് നേരത്തെ തോന്നിയത് കൊണ്ടാണോആവോ, ഓരോരുത്തരെയും വീട്ടില്‍ ചെന്ന് കൊട്ടും പാടും ഗാനമേളയും ഒക്കെ ആയി വലിച്ചിഴച്ചു കൊണ്ട് വന്നത്. ഓരോളമായിക്കോട്ടേ എന്ന് കരുതിക്കാണും. പക്ഷെ വേലിയേറ്റം കൊണ്ടത് വേലിയിറക്കത്തിനു പോയി എന്ന് പറഞ്ഞാല്‍മതിയല്ലോ. പ്ലേബാക്ക് സിങ്ങറ(?)ടക്കം നിരന്നു നിന്നിട്ടും സംഗതി പ്രേക്ഷകര്‍ കൈവിട്ട മട്ടാണ്. അടിയനൊരു സ്ഥിരപ്രേക്ഷകന്‍ അല്ല എങ്കിലും. ഇതിനു മുന്‍പുള്ള സീസണുകളില്‍ അപ്പുറത്തെ മുറിയില്‍ എന്തേലും അപരാധംവായിച്ചോണ്ടിരിക്കുമ്പോള്‍, ഒറിജിനല്‍ ട്രാക്കിനെ വെല്ലും വിധം പാടുന്നവരുടെ സ്വരം കേട്ടു "ആരാ മമ്മി പാടുന്നെ" എന്ന് ഞാന്‍ അറിയാതെ വിളിച്ചു ചോദിച്ചിട്ടുണ്ട്, അങ്ങിനെ പലരുടെയും പേരും അറിഞ്ഞിരുന്നു. ദൈവം സഹായിച്ചു സീസണിലെ ആരും എനിക്കങ്ങിനെ ഒരു ബുദ്ധിമുട്ടുണ്ടാക്കിയില്ല. വഴിക്കുള്ള ഹൃദയംഗമമായ നന്ദി ഇവിടെരേഖപ്പെടുത്തുന്നു. പേരെടുത്തു പറയാന്‍ ആരെയും വിട്ടു പോയതല്ല. പേരറിയാഞ്ഞിട്ടാ.

അധികം ദൂഷിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ഇനിയെന്ത് പറവാന്‍. Well, പറയാനുള്ളത് തുറന്നു പറയാമല്ലോ എന്തായാലുംനിങ്ങള് വൈല്‍ഡ് കാര്‍ഡു കൊടുത്തു കേറ്റുന്നുണ്ട്, എന്നാ പിന്നെ കൊള്ളാവുന്നവരെ കേറ്റിക്കൂടായോ? ഞാന്‍ പറഞ്ഞ്വരുന്നത് മ്മടെ പണ്ടത്തെ പിള്ളാരെ കുറിച്ചാ. സച്ചിതാനന്ദന്‍, റിതിക്ക്, സോമു, തുടങ്ങിയവരെയൊക്കെ അവരുംപുറത്തായവര്‍ തന്നെ ആണല്ലോ. കാര്‍ഡുകള്‍ കശക്കി നിരത്തുന്ന കൂട്ടത്തില്‍ ഇവര്‍ക്ക് കൂടെ കൊടുക്കുവാണേല്‍ സേഫ്ആയി സ്കൂട്ടെങ്കിലും ചെയ്യാം. കുറച്ച നാള്‍ കൂടെ ആയുസ് കാണും. അല്ലേല്‍ പിന്നെ ഒരു ഭയങ്കരമാന ഭയങ്കര വൈല്‍ഡ്കാര്‍ഡ് ഉണ്ടാക്കി വെച്ചോളൂ. പോക്ക് പോയാല്‍ ഉടനടി സ്റ്റാര്‍ സിങ്ങരിനെ മൊത്തമായി പ്രേക്ഷകര്‍ വീട്ടില്‍ നിന്നംഎലിമിനേറ്റുചെയ്യും. അപ്പോള്‍ സ്വന്തമായി ഒരു വൈല്‍ഡ് കാര്‍ഡ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ക്കൊരുപകാരമാകില്ലേ? എന്ന് ഒരു അഭ്യുദയകാംഷി. ഒപ്പ്. ശുഭം.

7 അഭിപ്രായങ്ങൾ:

നന്ദു | naNdu | നന്ദു പറഞ്ഞു...

ഇപ്പോഴേ ഈ പരിപാടി പല വീടുകളില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
റേറ്റിംഗില്‍ പിടിച്ചു നില്‍ക്കാനുള്ള ഓരോ ഗിമ്മിക്കുകള്‍!

മിസിരിയനിസാര്‍ പറഞ്ഞു...

ഞാന്‍ ആ വഴിക്കേ പോകാറില്ല..........കരച്ചിലും മൂക്ക് പിഴിച്ചിലും മാത്രമേ ഇപ്പോള്‍ ഇതു പരിപാടിയിലും കാണാനുള്ളൂ.
വല്ല കോമെടി പരിപാടി കാണാം എന്ന് വെച്ചാല്‍ ദാണ്ടേ കരഞ്ഞുകൊണ്ട് ഓടുന്നു ...തിരിച്ചു വിളിക്കുന്നു....ടൈം വേസ്റ്റ് അല്ലാതെന്തു പറയാന്‍....

jayanEvoor പറഞ്ഞു...

ഐഡിയ സ്റ്റാർ സിംഗർ - എലിമിനേറ്റഡ് ബൈ പീപ്പിൾ!!

രമേശ്‌അരൂര്‍ പറഞ്ഞു...

പാട്ടല്ലേ ..പാട്ടിനു പൊക്കോട്ടെ ..:)

സാബിബാവ പറഞ്ഞു...

ഹവൂ ഈ എഴുത്തിനു എന്‍റെ വക താങ്ക്സ് ഒടുക്കത്തെ സ്റാര്‍ സിങ്ങര്‍
അധികമായാല്‍ അമൃതും വിഷം
ഇപ്പോള്‍ ഇതും വിഷമായി

മുക്കുവന്‍ പറഞ്ഞു...

കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഇതും കോമഡി സ്റ്റാര്‍സും അല്ലാതെ ഏതാണപ്പാ കാണാന്‍ കൊള്ളാവുന്ന ഒരു പരിപാടി? നമ്മള്‍ തമ്മിലും ചില എപ്പിസോഡുകള്‍ കൊള്ളാം.. പിന്നെ എല്ലാം ഒരു വക.. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവല്ലെ!

BIJU KOTTILA പറഞ്ഞു...

njaanum ee star singerinte vazhikke pokarilla vallappozhum thabala muttan nalla pattundenkil eduthu veykkum ennu maathram