ജോസഫ്
നീ എവിടെയാണ്?
ഇവിടെ തിരഞ്ഞ
വീടുകള്‍ക്കൊന്നും
തുറക്കാന്‍പറ്റുന്ന
വാതിലുകളില്ല.
ഒരിടയന്റെ ഗുഹ വേണം
കാലിയുടെ കച്ചയും,
അവളുടെ വേദനയില്‍
ഞാനും പുളയുന്നു.
ദൈവമേ!
ഞാനിവിടെയാണ്...
ജോസഫ്!
നീ എവിടെയാണ്?
ഒരിടയന്റെ ബോഗിയില്‍...
ആടിയുലയുന്ന
ഇരുമ്പിന്റെ
മണമുണ്ടിവിടെ
താഴേ തുറക്കുന്ന
ചെറു വാതിലുണ്ട്...
ഇവിടെയവള്‍
പേറ്റുനോവിറക്കുന്നു
ദൈവമേ!!
ഞാനിവിടെയാണ്...
ജോസഫ്!
നീ എവിടെയാണ്?
ഇരുമ്പിന്‍മണമുള്ള
പാളത്തിനരികില്‍..
വാല്‍നക്ഷത്രവും
ജ്ഞാനികളും കാണാതെ
ഇവിടെയിന്നലെ
യേശു പിറന്നു.
പാഞ്ഞു വരുന്നത്
പുക തീര്‍ന്ന വണ്ടിയുടെ
ചൂളം വിളിയാണ്.
ദൈവമേ!!
ഞാനിവിടെയാണ്.
(ട്രെയിനിലെ
കക്കൂസ്ദ്വാരത്തിലൂടെ ട്രാക്കില്‍വീണ ചോരക്കുഞ്ഞിന്)
4 അഭിപ്രായങ്ങൾ:
:(
ആര്‍ക്കും വേണ്ടാത്ത കുഞ്ഞുങ്ങള്‍
വേദനപ്പിച്ചു
ആശംസകള്‍
നല്ല വരികള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ