നിഴല്‍ വിട്ടു പോയവരുടെ
യാത്രയാണിത്
ഒരു മരത്തണലില്‍
ഉറങ്ങിയുണരും മുന്നേ
ഹൃദയത്തിലൊരു കുഞ്ഞു
മുറിവിന്റെ വിടവിലൂടെ
നിഴല്‍ ചോര്‍ന്നു
പോയവരുടെ
യാത്രയാണിത്...
ഒരു രാത്രി വിട്ടുണരുന്നത്,
ഒരു തോളില്‍ പരതി
നോക്കുന്നത്..
നിഴല്‍ തേടിയെങ്കില്‍,
ഓര്‍ക്കുക...
നിഴല്‍ വിട്ടു പോയവരുടെ
യാത്രയാണിത്
പിന്നിലെക്കൊരു കണ്ണ്
നീട്ടി തിരയുന്നത്
തിരികെ നടക്കുവാന്‍
കഴിയാത്ത വഴിയും
ചിതലുകളരിക്കുന്ന
കാലടികളുമെങ്കില്
ഓര്‍ക്കുക
നിഴല്‍ ചോര്‍ന്നു
പോയവരുടെ
യാത്രയാണിത്..
ഇവിടെ എല്ലാവര്ക്കും
ഒരേ ചരിത്രം
മനുഷ്യന്
ഏകനായിരുന്നെന്ന
ആദിമ ചരിത്രം
നിഴല്‍ ചോര്‍ന്നു
പോയവരുടെ
ചരിത്രമാണത്...
യാത്രയാണിത്
ഒരു മരത്തണലില്‍
ഉറങ്ങിയുണരും മുന്നേ
ഹൃദയത്തിലൊരു കുഞ്ഞു
മുറിവിന്റെ വിടവിലൂടെ
നിഴല്‍ ചോര്‍ന്നു
പോയവരുടെ
യാത്രയാണിത്...
ഒരു രാത്രി വിട്ടുണരുന്നത്,
ഒരു തോളില്‍ പരതി
നോക്കുന്നത്..
നിഴല്‍ തേടിയെങ്കില്‍,
ഓര്‍ക്കുക...
നിഴല്‍ വിട്ടു പോയവരുടെ
യാത്രയാണിത്
പിന്നിലെക്കൊരു കണ്ണ്
നീട്ടി തിരയുന്നത്
തിരികെ നടക്കുവാന്‍
കഴിയാത്ത വഴിയും
ചിതലുകളരിക്കുന്ന
കാലടികളുമെങ്കില്
ഓര്‍ക്കുക
നിഴല്‍ ചോര്‍ന്നു
പോയവരുടെ
യാത്രയാണിത്..
ഇവിടെ എല്ലാവര്ക്കും
ഒരേ ചരിത്രം
മനുഷ്യന്
ഏകനായിരുന്നെന്ന
ആദിമ ചരിത്രം
നിഴല്‍ ചോര്‍ന്നു
പോയവരുടെ
ചരിത്രമാണത്...
3 അഭിപ്രായങ്ങൾ:
നല്ല വരികൾ..
എന്ന്.
ഒരു നിഴൽ ചോർന്ന് പോയവൾ...
Thank you Ahalya
ഒറ്റയ്ക്കു വന്ന് ഒറ്റയ്ക്കു യാത്രയാകുന്നവരെപ്പറ്റി...എല്ലാവരേയും പറ്റി.
ഹൃദ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ