-->

Followers of this Blog

2015, മാർച്ച് 24, ചൊവ്വാഴ്ച

To South Africa (2015)

ഒരു മഴയിലൊഴുകി
ഒലിക്കും നിറങ്ങളിൽ
ലോകസ്വപ്നം
വരച്ചവരായിരുന്നു
അവർ,
മഴയുടെ
നിയമങ്ങളിൽ
പതറി വീണവർ,
നെഞ്ചിനടിയിൽ
ചതയുന്ന
പച്ചപ്പുല്ലിന്റെ
വേരിൻ വിടവിലൂടെ
സ്വപ്നങ്ങൾ
ചോരുന്നത്‌
നോക്കി നിന്നവർ...

പെയ്യുവാനിരു
മിഴികളിൽ
ഒരു മേഘം കൂടി
തങ്ങി നിൽക്കേ
ഇനിയവർ കാണുന്ന
സ്വപ്നങ്ങൾക്ക്‌
ഒരു നിറം മാത്രം
ഇനിയും
നിർവ്വചിക്കാത്ത
മഴയുടെ നിറം
മാത്രം

1 അഭിപ്രായം:

ajith പറഞ്ഞു...

കൊള്ളാം

ടൈറ്റില്‍ കണ്ടപ്പോള്‍ യാത്രാവിവരണമായിരിക്കും എന്നോര്‍ത്തിരുന്നു