-->

Followers of this Blog

2008, സെപ്റ്റംബർ 30, ചൊവ്വാഴ്ച

വിലക്കയറ്റങ്ങളുടെ ഭൂമിക: കേരളം ഇനി കട്ടന്‍ ചായ കുടിക്കും

അച്ചുമാമന്റെ സര്‍ക്കാര്‍ ഇനി വിലകൂട്ടാന്‍ എന്തുണ്ട് ബാക്കി എന്നോര്‍ത്ത് കുണ്ഠിതപ്പെടുകയാണ്. ഭരണത്തിലെത്തിയ ശേഷം മൂന്നാം തവണയും, ഈ വര്‍ഷം രണ്ടാം തവണയും മില്മാപാലിനു വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ 14 രൂപയ്ക്കും 16 രൂപയ്ക്കും പാല്‍ ലഭിക്കുമ്പോല്‍ ഇവിടെ അതു 20 രൂപായിലെത്തിച്ചു എന്ന റെക്കോര്ഡ് ഇനി നമുക്ക് സ്വന്തം. വര്ധനയ്ക്ക് നിദാനം സ്ഥിരം പല്ലവി തന്നെ. കെ.എസ്.ആര്‍ടി.സി, വൈദ്യുതി, ജലവിതരണം, അരിവിതരണം എന്നീ മേഖലകളില്‍ വിലവര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ അതേ ‘പ്രതിസന്ധി’യാണു പാല്‍ വില വര്‍ധനയക്കും കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. പ്രതിസന്ധിരോഗം ബാധിക്കാവുന്ന അടുത്ത മേഖല ഏതായിരിക്കും എന്ന ആശങ്കയിലാണു കേരളീയര്‍.

പാല്‍വില വര്‍ദ്ധനയുടെ കൂടെ ഉയര്‍ത്തിക്കാട്ടിയ ഒന്നാണ്, ക്ഷീരകര്‍ഷകനു 90 പൈസ ലാഭം കിട്ടും എന്നതും കൂടുതല്‍ പേര്‍ ഈ ക്ഷീരകാര്‍ഷിക മേഖലയിലേക്കു ആകൃഷ്ടാരാകും എന്നതും. നാലുമാസം മുമ്പ് 2 രൂപ കൂട്ടിയപ്പൊഴും ഇതു തന്നെയാണു പറഞ്ഞതു. ഒപ്പം വിദര്‍ഭാ മോഡല്‍ ആവിഷ്കരിക്കുമെന്നും മറ്റു ചില പദ്ധതികളൊക്കെ നടപ്പിലാക്കി, പ്രതിസന്ധി ഒഴിവാക്കുമെന്നും. പക്ഷെ, ഫലത്തില്‍ ഇവയൊന്നും കാണുന്നില്ല എന്നു മാത്രമല്ല, വിലവര്ദ്ധന അടിയന്തിരമായി നടപ്പിലാക്കുകയും ചെയ്യുന്നു. മറ്റൊന്നു കൂടി ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു, മില്മയുടെ മലബാര്‍ മേഖല ലാഭകരമാണെന്നതും അവിടെ കര്‍ഷകനു 1 രൂപ അധികവരുമാനം നല്കാന്‍ കഴിയുന്നുണ്ട് എന്നതും. അങ്ങിനെയെങ്കില്‍ ഈ വിലവര്‍ധന, പ്രതിസന്ധിയുടെ ശിശുതന്നെയോ?

സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചതു കൊണ്ട്, വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരുന്നെന്നും അതിനാലാണു ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടി വന്നത് എന്നു സമ്മതിക്കാം. കഴിഞ്ഞ വേനല്‍മഴയില്‍ ലഭിചച അധികജലം കൊണ്ടുല്പാദിപ്പിച്ച വൈദ്യുതി വിറ്റവകയില്‍ ലഭമായി ലഭിച്ച 164 കോടി രൂപയിലെ വിഹിതം എന്ന നിലയിലെങ്കിലും ആ കാലയളവില്‍ ചാര്‍ജ്ജില്‍ കുറവുവരുത്താം എന്നു ചിന്തിക്കാതിരുന്നത് എന്തു കൊണ്ടാണ്? നഷ്ടം നികത്താന്‍ വര്‍ധനവ് ഏര്‍പ്പെടുത്തുന്നതു പോലെ ലാഭം ലഭിക്കുമ്പോള്‍ കുറവ് നല്‍കുവാനും സര്‍ക്കാരിനു കടമയില്ലേ?.

കേന്ദ്രവും, കേരളവും വിലവര്‍ധിപ്പിക്കുന്നതില്‍ കാണിക്കുന്ന ശുഷ്കാന്തി, വിലകുറക്കുന്നതില്‍ കാണിക്കുന്നില്ല. ബാരലിനു 152 ഡോളര്‍ വിലയുള്ള സമയത്താണ്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതു. ഇപ്പോള്‍ ബാരലിനു 92 ഡോളര്‍ എത്തിയിട്ടു പോലും (സെപ്റ്റം.30 നു $97.43) വിലകുറക്കാന്‍ ഭരണപക്ഷമോ, ശുപാര്‍ശ എങ്കിലും ചെയ്യാന്‍ പ്രതിപക്ഷമോ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. കേരളത്തിലെ പ്രതിപക്ഷം എന്നാല്‍ ചത്തതിനൊക്കുമെ, ജീവിച്ചിരിക്കിലും എന്ന നിലയിലായിട്ടുണ്ട്.

ഏതു പ്രതിസന്ധിക്കും വിലവര്‍ദ്ധനായാണു മറുമരുന്നെന്നു വരികയാണെങ്കില്‍, ജനം ഒരു രണ്ടാം നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് പോകേണ്ടിവരും. പക്ഷെ, അതിനും നേതൃത്വം നല്കാന്‍ ഈ രാഷ്ട്രീയചെറ്റകള്‍ കൊടിയും തൂക്കി വരും എന്ന ഗതികേടുകൂടി നമുക്കുണ്ടല്ലൊ?

6 അഭിപ്രായങ്ങൾ:

Suvi Nadakuzhackal പറഞ്ഞു...

പെട്രോള്‍ വില വന്‍ സബ്സിഡിയോടെ ആണിവിടെ വില്‍ക്കുന്നത്. അത് അമ്പാനിയ്ക്കും ടാടയ്ക്കും ബിര്‍ലയ്ക്കും വരെ കൊടുക്കുന്നുണ്ട്. ഈ സബ്സിഡിയ്ക്കായി എടുക്കുന്ന പലിശയുടെ രൂപത്തില്‍ വിലക്കയറ്റം വീണ്ടും വരുമെന്ന കാര്യം പാവം കഴുതകളായ വോട്ടര്‍മാര്‍ അറിയുന്നില്ലല്ലോ?

റേഷന്‍ വിതരണത്തിനും മണ്ണെണ്ണ/പാചക വാതകം എന്നിവയ്ക്ക് കൊടുക്കുന്ന പൈസയില്‍ ഭൂരിഭാഗവും ഇട നിലക്കാരുടെ പോക്കെറ്റില്‍ ആണെത്തുന്നത്.

മുക്കുവന്‍ പറഞ്ഞു...

'am not a blind communist. but I disagree with your views about price raise!

price for an item is related to many factors. those factors goes up, we need to increase the price of the item. in our state nothing is produced. its not because our style of living, mentality and expense for the workers.

so instead of blaming the goverment, blame the people who supported it :)

every bussiness try to make profit out of its business. if they can;t make that they will close the unit or increase the price until the customer say BIG NO to it

Unknown പറഞ്ഞു...

I disagree with your view
ഏതൊക്കെയാണ്?
price for an item is related to many factors.
ഏതൊക്കെയാണ്?
in our state nothing is produced.
ഇവിടെ നിന്നു ലഭിക്കുന്ന വെള്ളതിനാണു കരം വര്ദ്ധിപ്പിച്ചിരിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന പാല്‍ ആണു മില്മ വിതരണം ചെയ്യുന്നത്.
every bussiness try to make profit out of its business. if they can;t make that they will close the unit or increase the price until the customer say BIG NO to it,

ഒരു ഉല്പന്നത്തോട് ബിഗ് നോ പറയണമെങ്കില്‍ മറ്റൊരു alternative ഉണ്ടാകണം. BSNL കത്തിചാര്ജ്ജ് ഈടാക്കിയിരുന്നിട്ടും ആളുകള്‍ അതിനോട് നോ പറയാതിരുന്നത് മറ്റ് സേവനദാതാക്കള്‍ ഇല്ലാതിരുന്നത് കൊണ്ടാണു. പിന്നീട് പുതിയ പ്രൊവൈഡേഴ്സ് വന്നപ്പോള്‍ BSNL- നോട് നോ പറയുകയും ചെയ്തു.
വെള്ളത്തിനും വൈദ്യുതിക്കും ഒക്കെ പുതിയ സേവനദാതാക്കള്‍ ഉണ്ടായാല്‍ തീര്‍ച്ചായാലും ആളൂകള്‍ നിലവിലുള്ള വ്യവസ്ഥയോട് ബിഗ് നോ പറയും.

മുക്കുവന്റെ അഭ്പ്രായങ്ങള്ക്ക് താങ്ക്സ്. :)

Suvi Nadakuzhackal പറഞ്ഞു...

ഇവിടെ വില്‍ക്കുന്ന പാലിന്റെ നല്ലൊരു ശതമാനം കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ആണ് വരുന്നത്.

Unknown പറഞ്ഞു...

അപ്പൊ മില്മ പാല്‍വില വര്ദ്ധിപ്പിക്കുന്നതു, തമിഴ്നാട്ടിലെയും, കര്‍ണ്ണാടകയിലെയും ക്ഷീരകര്‍ഷകര്‍ക്ക് 90 പൈസ ലാഭം കൊടുക്കനാണോ?

just curious :-D

Suvi Nadakuzhackal പറഞ്ഞു...

മില്‍മ അവരുടെ ചിലവുകളും അതിന് മുകളില്‍ ഒരു ലാഭവും എടുത്തിട്ടേ പാല്‍ വില്‍ക്കൂ. കര്‍ണാടകത്തില്‍ നിന്നും മറ്റും പാല്‍ ഇവിടെ എത്തിക്കാനുള്ള ചിലവും പാല്‍ വിലയില്‍ പ്രതിഫലിക്കും. അല്ലാതെ വാങ്ങിക്കുന്നവന്‍ ആഗ്രഹിക്കുന്നത് പോലെ അല്ല വില. അത് വില്‍ക്കുന്നവന്റെ ചിലവുകളെ ആശ്രയിച്ചാണ്‌ നില്‍ക്കുന്നത്. മില്‍മയുടെ കാര്യത്തില്‍ മാത്രം അല്ല. എല്ലാ സാധനങ്ങളുടെ കാര്യത്തിലും അങ്ങനെ ആണ്. മുക്കുവന് താങ്കള്‍ ആഗ്രഹിക്കുന്ന വിലയ്ക്ക് എന്തെങ്കിലും കിട്ടണമെങ്കില്‍ താങ്കള്‍ തന്നെ ആ വസ്തുക്കള്‍ ഒക്കെ ഉല്‍പ്പാദിപ്പിക്കണം. പാലിന്റെ കാര്യമാണെങ്കില്‍ സ്വന്തമായ് ഒരു പശുവിനെ മേടിച്ചു വളര്‍ത്തണം.