-->

Followers of this Blog

2009, ജനുവരി 2, വെള്ളിയാഴ്‌ച

നേര്‍ച്ചക്കുറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്

ദേവാലയങ്ങള്‍ എന്തിനുള്ളതാകുന്നു? കാശു വാരാനും എന്നാല്‍ പറയാന്‍ കൊള്ളാവുന്നതുമായ ഏരിയ ഇതല്ലാതേ മറ്റെന്തുണ്ട്. അതു കൊണ്ടാണു ഇത്തരം വാണിങ്ങുകള്‍ അഥവാ 'നേര്‍ച്ചക്കുറ്റിക്കു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യരുത്', എന്ന നിര്‍ദ്ദേശങ്ങ്ങള്‍ ബഹുമാനപ്പെട്ട ഭക്തജനങ്ങള്‍ക്കു കിട്ടുന്നത്. ദൈവം മറഞ്നിരുന്നാലും നേര്ച്ചക്കുറ്റി മറയരുത് എന്നത് വെറുമൊരു ഭക്തനായ എനിക്ക് സന്തോഷം തരുന്നു. ദൈവത്തെ മറച്ചു വെച്ചുള്ള നേര്ച്ചക്കുറ്റികളുടെ പ്രദര്ശനം എന്നെ ആവേശം കൊള്ളിക്കുന്നു. ചാട്ടയും ഉലക്കയുമൊക്കെ എടുത്തു വീശാന്‍ യേശുവോ, നബിയോ, അവതാരങ്ങളോ വരില്ല എന്നതിനാല്‍ ഇതരം ബോര്ഡുകള്‍ കാലാന്തരത്തോളം നിലനില്ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പണ്ടൊക്കെ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ ഡാഡി ഒരു രൂപാ തരും. അതു നേര്ച്ചകുറ്റിയിലിടാനുള്ളതാണു. അതു കൊണ്ടെനിക്കെന്തു കിട്ടും? പ. ഖുര്‍ ആന്‍ പറയുന്നു, 'ദാനധര്മ്മം ആപത്തില്‍ നിന്നു രക്ഷിക്കും' എന്നു. കൊള്ളാം നല്ലതു തന്നെ, അതിനാല്‍ ക്രിസ്ത്യാനി ആണെങ്കിലും മോസ്കിനു മുന്നിലുള്ള നേര്ച്ച്ക്കുറ്റികളിലും ഞാന്‍ പണ്ട് കാശിടുമായ്രുന്നു. അതൊക്കെ നേരിട്ടു ദൈവത്തിന്റെ കയിലെത്തുമെന്നും ദൈവം ആ കാശ് വേഷം മാറി നടന്നു കാശില്ലാത്തവര്ക്കു കൊടുക്കുമെന്നൊക്കെയായിരു എന്റെ പിള്ള ബുദ്ധിയില്‍ തോന്നിയിരുന്നത്.

ദേവാലയങ്ങള്ക്ക് അങ്ങിനെ ഒരു കാലമുണ്ടായിരിക്കണം. വിശ്വാസികളില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് നിലനിന്നു പോകുക എന്നത്. പക്ഷേ ഇന്നൊ? ഇന്നു ഒരോ മത വിഭാഗങ്ങള്ക്കും വരുമാനമുണ്ടക്കിത്തരുന്ന, എന്നു മാത്രമല്ല കൊള്ളവരുമാനമുണ്ടാകിത്തരുന്ന എത്ര സ്വാശ്ര്യ കോളേജുകളും, സ്ഥാപനങ്ങളും, ഷോപ്പിങ് കോമ്പ്ലെക്സുകളും, സ്വകാര്യ ആശുപത്രികളും ഉണ്ട്. തന്ത്രിമാര്ക്ക് ലക്ഷ്ങ്ങള്‍ ശമ്പളം നല്കാന്‍ പ്രാപ്തമാണവ,ഒരു രൂപത മൊത്തം വിലക്കുവാങ്ങാന്‍ പ്രാപ്തമാണവ, യത്തീമുകളെ അത്യന്താധുനിക സൌകര്യങ്ങളില്‍ വളര്‍ത്താന്‍ പ്രാപ്തമാണവ. പക്ഷേ നേച്ചക്കുറ്റികളിന്നും ദേവാലയങ്ങള്ക്ക് കാവല്‍ നില്ക്കുന്നു. അതില്‍ കാശും വീഴുന്നു. വീഴന്‍ ബുദ്ധിമുട്ടുണ്ടാക്കി പാര്ക്ക് ചെയ്യുന്ന വാഹനങ്ങളെ തള്ളി നീക്കുന്നു. ആ വാഹനങ്ങള്‍ ദൈവത്തെ മറഞ്ഞു നില്ക്കുകയും നേര്ച്ചക്കുറ്റികള്‍ തെലിഞ്ഞു നില്ക്കുകയും ചെയ്യുന്നു.

കാലാകാലങ്ങളായി ദേവലയങ്ങള്‍ അതു തന്നെയാണു ചെയ്യുന്നത്, ഒരു കൈ കൊണ്ട് ദൈവത്തെ മറച്ചു പിടിക്കുകയും മറുകൈ കൊണ്ട് കാശു വാരുകയും ചെയ്യുന്നു. ആ കൈ എന്റെ പോക്കറ്റിലും വീഴുന്നല്ലോ കര്‍താവേ.

17 അഭിപ്രായങ്ങൾ:

sreeNu Guy പറഞ്ഞു...

അരുണെ, ദൈവദോഷം കിട്ടും കേട്ടോ.

:)

മാറുന്ന മലയാളി പറഞ്ഞു...

ദൈവത്തെ വിറ്റ് കാശാക്കാന്‍ ഒരോരുത്തര്‍ക്കും ഓരോരോ വഴികള്‍

ശിവ പറഞ്ഞു...

ഒരു ബിസിനസ്സ് തുടങ്ങണമെന്നുണ്ടായിരുന്നു....അപ്പോള്‍ എന്റെ കൂട്ടുകാര്‍ പറഞ്ഞതാണ് ഏറ്റവും ലാഭകരം ഒരു ആരാധനാലയം തുടങ്ങുന്നതാകും എന്ന്.....

പ്രിയ പറഞ്ഞു...

അമ്പലത്തില്‍(പള്ളിയില്‍) പോയാല്‍ നേര്ച്ചയിടും. കാരണം സര്‍ക്കാര്‍ നിലനിര്‍ത്തുന്ന പാര്‍ക്കുകള്‍ പോലെ അല്ലല്ലോ. ചിലവുണ്ടല്ലോ. അതിനാല്‍ അടുത്ത പ്രാവശ്യം ചെല്ലുമ്പോഴും അതങ്ങനെ തന്നെ ഉണ്ടാകാന്‍. അല്ലാതെ ദൈവത്തിനല്ല.

ദൈവത്തിനു പ്രിയംകരമായ ദാനത്തിനു അര്‍ഹരായ അനേകം പേരെ ദിനവും നമ്മുടെ കണ്മുന്നില്‍ അദ്ദേഹം തന്നെ കൊണ്ടുവന്നു നിര്തുന്നുണ്ടല്ലോ.

അതായത് വഴിയരികില്‍ കാണുന്ന നേര്ച്ചപെട്ടിയില്‍ പണം ഇടാറില്ല.

അരുണ്‍, നല്ല വിഷയം നന്നായി പറഞ്ഞിരിക്കുന്നു. അധികം ആരും ദേവാലയത്തെ തൊടാറില്ല :)

ശ്രീഹരി::Sreehari പറഞ്ഞു...

ദൈവത്തിനെന്തിനാ കാശ്. ദൈവത്തെ സംബന്ധിച്ചേടത്തോളം ഇത്രേം വലിയ ഒരു ബ്രഹ്മാണ്ഡത്തിലെ അത്ര വലുതല്ലാത്ത ഒരു ഗാലക്സിയില്‍ തീരെ ചെറിയ ഒരു നക്ഷത്രവ്യൂഹത്തിലെ ഇത്തിരിപ്പോന്ന ഒരു ഗ്രഹത്തില്‍ അനേകായിരം സ്പീഷിസുകള്‍ക്കിറ്റയിലെ ഒരേ ഒരു സ്പീഷീസ്, അവരുടെ ആവശ്യങ്ങള്‍ക്കായി സൃഷ്ടിച്ച ഒരു മീഡിയം. അത് ഭണ്ഡാരപ്പെട്ടിയില്‍ ഇട്ടതോണ്ട് ദൈവം സന്തോഷിക്കുമെങ്കില്‍ അതൊരു വലിയ അല്‍ഭുതം തന്നെ!

ബിനോയ് പറഞ്ഞു...

ദൈവത്തെ വേണേല്‍ ഒന്നു തോട്ടുതലോടിപ്പോയ്ക്കോ. പക്ഷെ കായി.. കായി തൊട്ടുള്ള കളി വേണ്ട മകനെ അരുണേ.

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

എല്ലാ കൊമ്മെന്സിനും താങ്ക്സ്. ശിവയുടെ ബിസിനസ്സ് പൊടിപൊടിക്കും. പ്രിയ പറഞ്ഞപോലെ അതൊരു ടൂറിസ്റ്റ് സെന്റര്‍ പോലെ ആക്കി എടുക്കണം എന്നു മാത്രം.

മലമൂട്ടില്‍ മത്തായി പറഞ്ഞു...

Apologies for commenting in English.

Money does not smell, does it? Any money is welcome :-)

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

No foul smell, infact it smells nice. LOL

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

പകല്‍ക്കിനാവന്‍ ഈമെയിലില്‍ അയച്ച കൊമ്മെന്റ്.

തീര്‍ച്ചയായും സുഹൃത്തേ... ഈ എഴുത്ത് നന്നായി...
തല്ലു കിട്ടിയാലും വേണ്ടില്ല... കയ്യേറ്റങ്ങളുടെ പേരില്‍ കേരളത്തില്‍
നടന്ന വിപ്ലവം ഇത്തരം നേര്ച്ചകുട്ടികളുടെ മേലും ഉണ്ടാവണമായിരുന്നു....
അതിനുള്ള ചങ്കൂറ്റം ഉണ്ടാവണം ഭരിക്കുന്നവര്‍ക്ക്?

പകല്‍കിനാവന്‍...daYdreamEr...

അരങ്ങ്‌ പറഞ്ഞു...

അരുണ്‍, നല്ല ഭാഷയും നിരീക്ഷണവും ഉള്ള ഒരു കുറിപ്പാണിത്‌. അഭിനന്ദനങ്ങള്‍. ഏതൊരു വ്യവസ്ഥിതിയെയും ആചാരത്തെയും വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും എളുപ്പമാണ്‌. എന്നാല്‍ അതിന്റെയൊക്കെ പിന്നിലെ ചൈതന്യവും അര്‍ത്ഥവും അറിയാന്‍ അല്‍പ്പം പഠനവും അന്വേഷണവുമൊക്കെ ആവശ്യമാണ്‌. അരുണ്‍ നന്നായി വായിക്കുന്ന ആളാണ്‌. എന്നിട്ടും ഒരു വശം മാത്രം ഇവിടെ എഴുതിയിരിക്കുന്നു.
എല്ല ലോക മതങ്ങളിലുമുള്ളതാണ്‌ ഈ സമര്‍പ്പണം, പല പേരുകളില്‍. കാണിക്ക, നേര്‍ച്ച, സക്കത്ത്‌ എന്നോക്കെ. ഈശ്വരനോടുള്ള ഭക്തന്റെ തന്നെതന്നെയുള്ള സമര്‍പ്പണം അതിന്റെ ഒരു പ്രകാശനമാണാ കാണിക്ക. നേര്‍ച്ചകുറ്റികളും കാണിക്ക വഞ്ചിയും ഒക്കെ മാറ്റിയാല്‍ പ്രതിഷേധിക്കുന്നത്‌ മത നേതാക്കന്‍ മാരല്ല. പകരം വിശ്വാസികള്‍ തന്നെയവും. ഒരു വിളക്കു കത്തിക്കുന്നതൊ നേര്‍ച്ചയിടുന്നതോ അവനു നല്‍കുന്ന ആദ്ധ്യാത്മിക സംതൃപ്തി വലുതാണ്‌. പിന്നെ ഈ പണം ആരെങ്കിലും സ്വന്തം കാര്യതിനല്ല മറിച്ച്‌ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നെ പരസഹായത്തിനുമാണുപയോഗിക്കുന്നത്‌.

കടവന്‍ പറഞ്ഞു...

അവനവന്‍ പറയുന്നതിനു കിട്ടുന്ന തല്ലു അവനവന്‍ വാങ്ങിക്കോണം. എനിക്കതില്‍ യാതൊരു ഉത്തരവാദിത്വവുമില്ല.

മുക്കുവന്‍ പറഞ്ഞു...

ദൈവം മറഞ്നിരുന്നാലും നേര്ച്ചക്കുറ്റി മറയരുത് എന്നത് വെറുമൊരു ഭക്തനായ എനിക്ക് സന്തോഷം തരുന്നു.

thats a wonderfull line...

smooth writting..

cheers

നവരുചിയന്‍ പറഞ്ഞു...

ശബരി മല എണ്ണ ഒരു നേര്‍ച്ച കുറ്റി ഉള്ളത് കൊണ്ടാണല്ലോ കേരള സര്‍ക്കാര്‍ കഞ്ഞി കുടിച്ചു പോകുന്നത് ..... അപ്പൊ നോട്ട് ഒല്ലി ബട്ട് ആള്‍സോ ...

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

അരങ്ങ്...

നല്ല വശങ്ങള്‍ അറിയാത്തത് കൊണ്ടൊ പറയാന്‍ മടിയുള്ളതുകൊണ്ടോ അല്ല. പക്ഷേ നേര്‍ച്ചയിടുന്നതിനും വിളക്കു കത്തിക്കുന്നതിനും നല്കാവുന്നതിനേക്കാള്‍ മനസ്സിനു സുഖം തരുന്നതും ആത്മീയ സംതൃപ്തി തരുന്നതുമായ പലതുമുണ്ട്. ഇത്തിരി ചോറോ ചൂടുവെള്ളമോ ഒരുടുപ്പൊ കിട്ടുമ്പോള്‍ അവശന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി കണ്ടിട്ടുണ്ടോ? അതു കാണുമ്പോള്‍ കിട്ടുന്ന സുഖം സുന്ദരമാണു.

സാമൂഹ്യസേവനത്തിനായി ഈ പണം ഉപയോഗിക്കുന്നെങ്കില്‍ നല്ലതു. അതു പള്ളിയുടെ മുഖം മിനുക്കാനും മറ്റുമല്ലെങ്കില്‍ കൂടുതല്‍ നല്ലത്.

ajeesh dasan പറഞ്ഞു...

haai...
aashamsakal

വേണാടന്‍ പറഞ്ഞു...

ഹെയ് അതൊക്കെ ദൈവത്തിനു കൊടുക്കുന്നതല്ലെ? അതു കൊണ്ട് ദൈവത്തിനു കൊടുത്ത കാശ് എന്തു ചെയ്യുന്നു എന്നത് നമുക്കു ചോദിക്കാന്‍ പാടുണ്ടോ ചുള്ളിക്കലെ ? അതു ദൈവദോഷമല്ലിയോ ?