-->

Followers of this Blog

2009, ജനുവരി 13, ചൊവ്വാഴ്ച

വകുപ്പു ലോട്ടറികള്‍

നമ്മുക്കുചുറ്റും ഭാഗ്യം നിന്നു തിരിയുവാ. ലോട്ടറികള്‍. ലോട്ടറികളെ നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സുന്ദരസ്വപ്നങ്ങള്‍ക്കൊരു സുഖവുമുണ്ടാകില്ലായിരുന്നു. പണം കയ്യില്‍ ഇല്ലായെങ്കിലും പോക്കറ്റില്‍ കിടക്കുന്ന ലോട്ടറിയെ ഓര്‍ത്ത് മനക്കോട്ട കെട്ടുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട്. ആ സുഖം വര്‍ദ്ധിപ്പിക്കുകയാണു സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍. എന്റെ ഓര്മ്മ ശെരിയാണെങ്കില്‍ രണ്ടായിരത്തിയാറില്‍ കായികവകുപ്പാണു വകുപ്പു ലോട്ടറിക്കു തുടക്കം കുറിക്കുന്നത്. തദ്ദേശീയരായ പെരിയാര്‍, മാവേലി, സൌഭാഗ്യ, വിദ്ദേശീയരായ സിക്കിം സൂപ്പര്‍, ഡീലക്സ് തുടങ്ങിയ ഭാഗ്യദേവതകള്‍ ലക്ഷങ്ങള്‍ കാണിച്ചു മാടി വിളിക്കുമ്പൊഴാ 2 കോടിയുടെ സ്വപ്നവുമായി കായിക വകുപ്പു വരുന്നത്. അഴീക്കോടു പറഞ്ഞപോലേ രണ്ടു കോടി സ്വപ്നം കാണത്തക്ക വിധം നമ്മുടെ ജീവിതം ഉയര്‍ന്നു.

സഹകരണവകുപ്പാണു പിന്നീട് രംഗത്തു വരുന്നത്; നവരത്നങ്ങളുടെ ഭാഗ്യവുമായി വീണ്ടും രണ്ടു കോടി. എന്തായാലും സംഗതി വിജയിച്ച മട്ടാണു. അതുകൊണ്ടു തന്നെയാവും സാംസ്കാരിക വകുപ്പും ലോട്ടറി ഇറക്കുന്നത്. അവശകലാകാരന്മാരെ സഹായിക്കുക എന്ന സദുദ്ദേശവുമായി. ദോഷം പറയരുതല്ലോ. അവശകലാകാരന്മാരോടായി നമ്മുടെ സ്നേഹം വര്‍ദ്ധിച്ച് കൊണ്ടിരിക്കയാണു. അമ്മയുടെ 20-20 മുതല്‍ ബമ്പര്‍ ലോട്ടറി വരെ. 20-20യുടെ കാര്യം പറഞ്ഞപ്പോഴാണ്‍ സര്‍ക്കാരിന്റെ പുതിയ ലോട്ടറി 20-50 ഓര്‍മ്മവന്നത്. സംഗതി കൊള്ളാം കേട്ടൊ. 10നു 10, 30 നു മുപ്പത് എന്നത് മാറ്റിപ്പിടിച്ച് 20 രൂപയ്ക്ക് അന്പത് ലക്ഷം.

നമ്മുക്ക് വകുപ്പു ലോട്ടറിയിലേക്ക് മടങ്ങി വരാം. ഈ ലോട്ടറികള്‍ വകുപ്പുകള്‍ക്ക് കാര്യമായ സാമ്പത്തീക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് എന്നാണു എന്റെ വിശ്വാസം. അങ്ങിനെയാണെങ്കില്‍ ബാലന്‍ മൂപ്പരു ഒരു അരക്കൈ നോക്കുന്നത് നന്നായിരിക്കും. പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിനും വൈദ്യുത് ബോഡിലും ഒരേ പോലെ ലോട്ടറി ഇറക്കാവുന്നതാണു. അവസാനിക്കുന്ന സാമ്പത്തീക വര്‍ഷത്തേടടക്കം ബോഡ് അനുമാനിക്കുന്ന നഷ്ടം എകദ്ദേശം 2500 കോടി രൂപാ വരും. ഇതു മുഴുവനായിക്കിട്ടിയില്ലെങ്കിലും കുറച്ചൊക്കെ പിടിക്കാം. വൈദ്യുത ബില്ലടക്കുന്നവര്ക്ക് ഒരു ആവേശവുമാകും. ചാര്ഗ് വര്ധനയ്ക്ക് ഒരു സാന്ത്വനഭാവവും കൊണ്ടു വരാം. ഭാഗ്യമുള്ള ഉപഭോക്താക്കള്‍ക്ക് കോടിപതിയൊ ലക്ഷാധിപതിയോ ആകാം. ഒരു തരം പശു-കാക്ക മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്ഡിങ്..ബാലന്‍ സഖാവ് ഒരു കൈ നോക്കുന്നോ.

3 അഭിപ്രായങ്ങൾ:

സഞ്ചാരി പറഞ്ഞു...

ചുള്ളിക്കാ,
അതു കൊള്ളാം. "ഒരു തരം പശു-കാക്ക മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിംഗ്‌". ങാാാാാാ..ഇനി അതൊക്കെ ഉള്ളു നമ്മുടേയീ പാവം അലവലാതി, വായിനോക്കി ഗവണ്മെന്റിനു ചെയ്യാന്‍ ബാക്കി. അവര്‍ക്കു തന്നെ ആ ലോട്ടറി അടിക്കുകേം കൂടാരുന്നേല്‍ ..!

വേണാടന്‍ പറഞ്ഞു...

അല്ല ലോട്ടറിയാല്‍ സോഷ്യലിസം വരില്ല എന്നെങ്ങാനുമുണ്ടോ ചുള്ളിക്കലെ ? സോഷ്യലിസം വരുത്താന്‍ ഒരു വഴിയുമില്ലാതെ വിഷമിക്കുന്ന അദ്ധ്വാനവര്‍ഗ്ഗസര്‍ക്കാരിനു സ്വപ്നമെങ്കിലും കാണാന്‍ ഒരു വഴിയാവും.
വിപ്ലവം ലോട്ടറിയിലൂടെ, സഹായത്തിനു മാര്‍ട്ടിന്‍ എപ്പഴെ റെഡി.

പാവത്താൻ പറഞ്ഞു...

സർക്കാരിന്‌ കള്ളു വിൽക്കാം,ആരാധനാലയ ബിസിനസ്‌ നടത്താം, പിന്നെന്താ ലോട്ടറി നടത്തിയാൽ? അത്‌ ഇവയെക്കാൾ മോശമൊന്നുമല്ലല്ലോ...