ഇതു കൊള്ളാം, അടുക്കളപ്പൊറത്തേ സമരം. ഈ സംഭവത്തേക്കുറിച്ചു ഇതിനു മുന്നെ പ്രതികരിച്ചവരുണ്ടെങ്കില് അവരോടു മാപ്പു പറഞ്ഞു തുടങ്ങാം. മരുഭൂമിയിലെത്തിയതില്പിന്നെ വാര്‍ത്തകളൊക്കെ വൈകിയാണു അറിയുന്നത്…. അടുക്കള ജോലി ചെയ്യുന്നതിനു കൂലി വേണം എന്ന സമത്വ സുന്ദരമായ ആശയം മുളപൊട്ടിയത് ഏതു മൂളയിലാണാവോ…വി. എം. വിനുവിന്റെ ‘വെറുതേ ഒരു ഭാര്യ’ എന്ന അയല്‍ക്കൂട്ട വാര്‍ഷിക സ്കിറ്റ് കണ്ടതിനു ശേഷമാണോ എന്നു സംശയിക്കുന്നവരും കുറവല്ല. “മരണനു ചെയ്യുന്ന ജോലിക്കനുസരിച്ചു കൂലി” എന്ന ആപ്തവാക്യം ഇതി സ്മരണീയം.
“നിങ്ങളു ദുബായില്‍ കിനാവു കണ്ടു കിടന്നൊ മനുഷേനെ…ഇവിടെ പുകതിന്നും കൊച്ചിനെ നോക്കിയും കഴിയുന്ന എനിക്കു എന്തുണ്ട് ബാക്കി…”
“സ്കൂളില്‍ നിന്നു കിട്ടുന്ന ശമ്പളം നിന്നോട് ഞാന്‍ ചൊദിക്കാറില്ലല്ലോ…എന്നിട്ടും ഈ മരുക്കാറ്റില്‍ കിടന്നു വലയുന്ന എന്റെ പോക്കറ്റിലെ ദിറത്തിന്റെ എണ്ണം നീ കൃത്യമായി എണ്ണി നോക്കുന്നില്ലേ…”
“ഇതു സംഗതി വേറേ…നാളെ അടുക്കളയില്‍ സൂചനാ പണിമൊടക്കു കാണും..സൂചനകണ്ടു പഠിച്ചില്ലേല്‍…”
“സമരം അരങ്ങും തകര്‍ത്ത് അടുക്കളയിലും…നമ്മുടെ കുഞിനു നീ കൊടുക്കുന്ന പാലിനുള്ള മാസബില്‍ കൃത്യമായി അയച്ചു തരണേ…എങാനും ബില്ലു മുടങ്ങിയാല്‍ നീയവന്റെ ഫ്യൂസ് ഊരിയേക്കരുത്..”
“വാടകയിനത്തില്‍ ഒരു പത്തു മാസത്തേ കുടിശിക നമ്മുടെ മോന് തരാനുണ്ട്…”
“സത്യമാ…അവനെ മണ്ണില്‍കുത്തി മൊളപ്പിച്ചെടുത്താല് മതിയായിരുന്നു…എന്നാലും മറ്റേണിറ്റി ലീവും ലീവ് സാലറിയും കിട്ടിയ കൂട്ടത്തില്‍ അതങ്ങു എഴുതി തള്ളാവുന്നതാണു…”
“പിന്നേ കൊച്ചന് സ്കൂളില്‍ പോയിത്തുടങ്ങിയാല്‍ കൊണ്ടു വിടുന്നതിനും കൊണ്ടു വരുന്നതിനും നിങ്ങളുടെ അപ്പന് ടീ ഏ ചോദിച്ചിട്ടുണ്ട്…”
“ന്യായമായ ആവശ്യം..നല്ലത്…നിന്നെ ഷോപ്പിങിനു കൊണ്ടു പോകുന്നതിനും ചാന്ത്, ലിപ്സ്റ്റിക്ക്, കണ്മഷി്, തുടങ്ങിയ ചുമക്കുന്നതിനുള്ള കൂലിയും ഡ്രൈവര്‍ ബാറ്റായുമൊക്കെ കിഴിച്ചിട്ടേ ഞാന്‍ ഇനി സാലറി അയക്കൂ…”
“പി. എഫ്. വേണം..”
“ഉവ്വാ ഗ്രാറ്റുവിറ്റിയും ബോണസും ഒക്കേ അടുക്കളപ്പുറത്ത് എത്തിച്ചേക്കാം…”
“കളിയാക്കാണ്ട…വനിതാക്കമ്മീഷന്…”
“സത്യം നല്ല പേടിയുണ്ട്…എന്നാലും ഈ കമ്മീഷനൊന്നും ഇല്ലാതിരുന്ന കാലത്ത് നിന്നെ പ്രസവിക്കെം തീറ്റെം തുണീം തന്നു വളര്ത്തേം ചെയ്ത അപ്പനും അമ്മക്കും ഒരു പെന്ഷന് പ്ളാനെങ്കിലും കൊടുക്കാനുള്ള വകുപ്പു കമ്മീഷനില്‍ ഒണ്ടോ…അതിനു വേണ്ടി സമരം നടത്താനില്ലെലും ഒന്നു പ്രതികരിക്കാന്‍ വേണ്ടി മാത്രം ചോദിച്ചതാ…by the by നിന്റെ അടുക്കള ശമ്പളം സാലറി അക്കൌണ്ട് ആക്കിയിട്ടുണ്ട്…HR, leave, performance review തുടങ്ങിയ നൂലാമാലകള്‍ വഴിയേ അറിയിക്കാം. Here is your appointment order.”
5 അഭിപ്രായങ്ങൾ:
ഹഹഹ...
ബ്രഹ്മചര്യം എത്ര സമത്വ സുന്ദരമായ ആശയം... !!
ഹി ഹി ഹി സുന്ദരം അഴകുള്ള ചക്കപോല്‍
നന്നായിട്ടുണ്ട്.
Ithu kollaamallo!
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ