-->

Followers of this Blog

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഉത്തരം പറയേണ്ടത് സിയാബോ അതോ...

...മേരിലില്ലിയോ? അല്ലെങ്കില്‍ ഹന്‍ലലത്ത്, അനീഷ് (അനു), അലക്സ്, നന്ദകുമാര്‍, പിന്നെ ഈ എളിയവനും മറ്റുചിലരുമൊക്കെ സിയാബിനെ അനുകൂലിച്ച് തന്നെ സംസാരിച്ചവരാണു. ഇവരില്‍ നിന്നാണൊ ആധികാരികമായ ഉത്തരം വരേണ്ടത്. കാപ്പിലാനും ഹന്‍ലലത്തും, മേരിലില്ലിയും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണു. പക്ഷെ അതിനര്‍ത്ഥം ഇവരൊക്കെ എല്ലാം ചേര്‍ന്നു കോക്കസോ, ക്ലിപ്തമോ ഉണ്ടാക്കി ബൂലോകത്ത് തട്ടിപ്പുവീരന്മാരായി നടക്കുന്നു എന്നാണോ?

നമ്മുടെ ബൂലോകത്തിലെ വാര്‍ത്തകള്‍ തെളിവുകള്‍ നിരത്തിയുള്ളതാകയാല്‍ അതു മാനിച്ച് കൊണ്ട് തന്നെ പറയട്ടെ. ഇവിടെ സംസാരിക്കേണ്ടവര്‍ രണ്ടുപേരാണു. ഒന്നു സിയാബ്. രണ്ട് ഉമ്മ്ച്ചി എന്നു സിയാബ് വിളിക്കുന്ന പ്രവാസി ബ്ലോഗര്‍. രണ്ടുപേരും അവ്യക്തത നിലനിര്‍ത്തുന്നു. ഇവിടെ സിയാബിനെ അനുകൂലിച്ചവരടക്കം അറിയുന്ന കഥ ക്യാന്‍സര്‍ രോഗത്തിന്റേതാണു. ഇതാദ്യമെ നമ്മുടെ ബൂലോകം പറഞ്ഞിരുന്നെങ്കില്‍ ഇതുപോലൊരു വൈകാരിക വിപ്ലവം ഉണ്ടാകുമായിരുന്നില്ല. മേരിലില്ലിയേയും ഹന്‍ലലത്തിനേയും ടി. പത്രം ക്ഷണിച്ച് വരുത്തി അഭിപ്രായമറിയിക്കാന്‍ ആവശ്യപ്പെട്ടതാണു എന്നത് ആദ്യപോസ്റ്റിലെ കമന്റുകളില്‍ നിന്നു വ്യക്തമാണു. ഈ പോസ്റ്റ് മേരിലില്ലിയുമായി നടത്തിയ അഭിമുഖത്തില്‍ “വിന” നല്‍കിയ ലിങ്കില്‍ നിന്നാണു എനിക്ക് ലഭിക്കുന്നത്. മേരിലില്ലിക്ക് സിയാബിനെ അറിയാം എന്നതു കൊണ്ട് ഉടനെ അവരെ വിളിച്ചു കാര്യം തിരക്കി. അവര്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാമായിരുന്നു. പക്ഷെ എന്നോട് അവര്‍ പറഞ്ഞത് അവനു ചില പ്രശ്നങ്ങള്‍ ഉണ്ട്. അതറിയുമ്പോള്‍ ഈ ഒരു ആരോപണം പിന്‍വലിക്കപ്പെടും എന്നാണു.

പിന്നിട് ക്ഷണിക്കപ്പെട്ടപ്പോള്‍ മാത്രമാണു അവര്‍ പ്രതികരിക്കാന്‍ തയ്യാറായത്. അവര്‍ക്കറിയാമായിരുന്ന പ്രശ്നം ഈ രോഗമാണു എന്നറിഞ്ഞപ്പോള്‍ മുതലാണു സിയാബ് മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന നിലയില്‍ അടുത്ത വാര്‍ത്ത ഹോള്‍ഡ് ചെയ്യാന്‍ പത്രാധിപരോട് ഞാനും അപേക്ഷിക്കുന്നത്. അത് നമ്മുടെ ബൂലോകം ഒരു പക്ഷെ രോഗത്തെക്കുറിച്ചുള്ള കാര്യം അറിഞ്ഞു കാണില്ല എന്നു കരുതിയാണു. അതു മനസിലിരിക്കുമ്പോള്‍ ആരായാലും സുഹൃത്തിനുവേണ്ടി പ്രത്യേകിച്ച് അനിയനായി കരുതുന്ന ഒരാള്‍ക്ക് വേണ്ടി വൈകാരികമായി പ്രതികരിക്കും. അതിനെ കോക്കസ് എന്നൊക്കെ വിളിക്കും മുന്‍പ് ഒരു കാര്യം മനസിലാക്കണം. സിയാബ് ആ സമയത്ത് കീമൊതെറാപ്പിക്ക് വിധേയനാകുന്ന സമയം ആണു (ഇതിലെ സത്യം സിയാബ് തന്നെ പറയട്ടെ). എന്റെ ഒരു ഡോക്ടര്‍ സുഹൃത്തുമായി സംസാരിച്ചതില്‍ നിന്നു, കീമോ ചെയ്യുന്നത് അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരിക്കും എന്നറിയാന്‍ കഴിഞ്ഞു. അങ്ങിനെ ഒരു അവസ്ഥ തരണം ചെയ്യാന്‍ ശ്രമിക്കുന്നയാളെ ഇത്തരണുത്തില്‍ വേദനിപ്പിക്കരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമേ എല്ലാ സുഹൃത്തുക്കള്‍ക്കും ഉണ്ടാകു. അതു ഉയര്‍ന്ന വികാരത്തില്‍ പുറത്ത് വന്നില്ലെങ്കിലേ അതിശയമുള്ളു. ആ വികാരത്തെ ശരിയായ അര്‍ത്ഥത്തില്‍ മാനിക്കേണ്ടതല്ലെ. അതിനു തട്ടിപ്പുവീരന്മാരുടെ ക്ലിപ്തമെന്നോ കോക്കസ് എന്നൊ പങ്കുപറ്റല്‍ എന്നോ ഒക്കെ പറഞ്ഞ് ക്രൂശിക്കേണ്ടതുണ്ടോ?

ഈ വാര്‍ത്ത ആദ്യമെ വരുത്താതെ അതിനൊരു ഇന്‍ട്രോ ഇട്ട്, ചലനം ഉണ്ടാക്കി വികാരത്തള്ളിച്ച ഉണ്ടാക്കി, ആളുകളെ ക്ഷണിച്ചു വരുത്തി കമന്റിടീച്ച് നടത്തിയ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് ആണു ഇതു പോലെയുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കിയത്. രോഗവിവരം അറിയാതെയാണെന്നും അതു രോഗിയെത്തളര്‍ത്തരുതെന്നുമുള്ള നല്ല ഉദ്ദേശമേ സിയാബിനെ അനുകൂലിച്ചവര്‍ക്കുണ്ടായിരുന്നുള്ളു. അല്ലാതെ ഇവിടെ ആര്‍ക്കും ഒരു ടൊട്ടല്‍ ഫൊര്‍ യു ഉണ്ടാക്കണ്ട. ഉത്തരമെല്ലാം സിയാബിന്റെ കൈയിലാണു. അയാളുടെ നട്ടെല്ലു നിവര്‍ത്താതെയുള്ള മറുപടി ദുരൂഹമായത് കൊണ്ട് തന്നെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. പ്രവാസിബ്ലോഗര്‍ ചെയ്തത് നല്ല കാര്യമെങ്കിലും അവരും കാര്യങ്ങള്‍ കുറച്ച് കൂടെ വ്യക്തമാക്കാന്‍ തയ്യറാകേണ്ടതാണു. രണ്ടുപേരും നേരിട്ട് നല്‍കുന്ന വിശദീകരണത്തിലാണു സത്യമിരിക്കുന്നത്, അത് വികാരപരമായ മറുപടിയിലോ, സഹതാപം ജനിപ്പിക്കുന്ന പോസ്റ്റിലോ അല്ല. സിയാബിന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതലായി എന്തെങ്കിലും അറിയുമോ എന്നറിയില്ല. പണമിടപാടിന്റെ കാര്യം തന്നെ അവരറിയുന്നത് ഒരു പക്ഷെ ഇപ്പോഴാണു. മേരിലില്ലിയും അതു വ്യക്തമാക്കുന്നുണ്ട്.

ഇതില്‍ കൂടുതല്‍ അറിയാനുള്ള വ്യക്തിപരമായ ശ്രമത്തില്‍, സിയാബിനെ ചികിത്സിക്കുന്ന ഡോക്ടര്‍, ഹോസ്പിറ്റല്‍, ബയോപ്സി തുടങ്ങിയ വിവരങ്ങള്‍ തിങ്കളാഴ്ച തരുമെന്നു സിയാബ് തന്നെ എനിക്ക് മെയില്‍ അയച്ചിട്ടുണ്ട്. തരുമെന്ന പ്രതീക്ഷയിലാണു ഞാന്‍. അതു കാര്യങ്ങള്‍ സുതാര്യമാക്കുന്നു എന്നു കരുതുന്നു. അങ്ങിനെയൊന്നു സിയാബ് ചെയ്തില്ലെങ്കില്‍ നാളെ കരയുന്നൊരാള്‍ക്ക് വേണ്ടി കൈ നീട്ടാന്‍ എന്റ് കൈകള്‍ ഉയരില്ല. അവിടെയൊക്കെ സിയാബിന്റെ മുഖം ഉയര്‍ന്നു വരും. അര്‍ഹിക്കുന്നവനു നേരെ പോലും മുഖം തിരിഞ്ഞു പോകും. ചാരിറ്റി എന്ന വാക്കിനെ തന്നെ വെറുത്തു പോകും. സിയാബും പ്രവാസിബ്ലൊഗ്ഗറും ഒരുപോലെ പുറത്ത് വന്നു ബൂലോകത്തോട് സംസാരിക്കണം. എങ്കില്‍ മാത്രമെ ഈ രക്തത്തിലെ ശരിയായ പങ്ക് അളക്കാന്‍ കഴിയൂ.

മനസിലുയരുന്ന ഒരുചോദ്യം കൂടി, സിയാബ് പണം വാങ്ങി എന്നത് അയാള്‍ അംഗീകരിക്കുന്നു. ആ പണം തിരികെ നല്‍കാമെന്നു പറയുന്നു. രോഗമാണെന്ന കാര്യത്തിനു തെളിവ് നല്‍കാമെന്നും സമ്മതിക്കുന്നു. രോഗമുണ്ട് എന്നതിനു ഞാന്‍ നേരിട്ട് കണ്ടില്ലെങ്കിലും വിശ്വസ്തനായ സുഹൃത്ത് വായ തുറന്നു തന്നെ അവസ്ഥ കണ്ടതാണു. ഞാന്‍ നേരില്‍ കാണാത്തത് കൊണ്ട് സുഹൃത്തിന്റെ സാക്ഷ്യം വിശ്വാസയോഗ്യമെങ്കിലും അതു അടിസ്ഥാനമാക്കി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സിയാബ് നല്‍കിയാല്‍ അതു കൊണ്ടുള്ള പുനരന്വേഷണത്തില്‍ സിയാബ് തെറ്റുകാരനല്ലെന്നു തെളിഞ്ഞാല്‍ നമ്മുടെ ബൂലോകം നാളെ എന്താണു ചെയ്യാന്‍ പോകുന്നത്. മാപ്പ് പറയുമോ? കാശു പിരിച്ച് അയാള്‍ക്ക് ചികിത്സനടത്തുമോ? അത് പോലെ ഒരു അപമാനം ദയവായി ചെയ്യരുത്. അയാളെ സ്വതന്ത്രമായി വിടുക. നല്ലൊരു പടയാളിക്കു നല്‍കുന്ന അംഗീകാരമാകുമത്. നേരെ മറിച്ച്, സിയാബാണു കുറ്റക്കാരനെങ്കില്‍ അയാളെ നിയമത്തിനു തന്നെ വിട്ടു കൊടുക്കണം. നമ്മള്‍ക്ക് തെറ്റ് ചൂണ്ടിക്കാണിക്കാം. പക്ഷെ കല്ലെറിയാതിരിക്കുക. ഒപ്പ്ം അയാളുടെ കൂടെ ഒരു ദുരവസ്ഥ തരണം ചെയ്യാന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ വികാരത്തെക്കൂടി മാനിക്കുക. ഒരു മുന്‍വിധി ഒഴിവാക്കുക. സ്നേഹപൂര്‍വ്വം.

49 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇതും ട്രാക്കിംഗിന്.

പാവത്താൻ പറഞ്ഞു...

സിയാബ് എന്ന പേരു ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് 2 ദിവസം മുന്‍പാണ്.പിന്നീടു വന്ന പോസ്റ്റുകള്‍ വായിച്ചതില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ ആയത് (തെറ്റാവാം) ഈ വിവാദങ്ങലൊക്കെ ഒഴിവാക്കാന്‍ വേണ്ട സാഹചര്യങ്ങളെല്ലാം സിയാബിനു കിട്ടിയിരുന്നു പക്ഷെ അദ്ദേഹം അതൊന്നും ഉപയോഗിച്ചില്ല. എന്നാണ്.
സിയാബിനെ സഹായിച്ചവരോടും അദ്ദേഹത്തിനു വേണ്ടി വാദിച്ചവരോടും ആദരവുണ്ട്. ഒരു ദുര്‍ഘട ഘട്ടത്തില്‍ സുഹൃത്തിനെ ഉപേക്ഷിച്ചു പോകാതിരുന്നതില്‍... അദ്ദേഹത്തോടൊപ്പം നിന്നതില്‍..
പക്ഷേ സത്യം പുറത്തു വരട്ടെ. ഇനിയാരും ചതിക്കപ്പെടാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

mary lilly പറഞ്ഞു...

അരുണ്‍,

നമ്മുടെ ബൂലോകം ആവേശത്തിമിര്‍പ്പില്‍ ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ചെയ്തു.
സിയാബിനോട് ചോദിച്ചു അവന്‍ നിഷേധിച്ചാല്‍ മാത്രം കൊടുക്കാമായിരുന്നു
ആ ചാറ്റ് ഹിസ്റ്ററി. ആ ചാറ്റ് ഹിസ്റ്ററി കണ്ടതോടെ സത്യത്തില്‍ മനുഷ്യരില്‍ ഉള്ള
വിശ്വാസമാണ് നഷ്ടപ്പെട്ടു പോയത്‌. ആരോട് സംസാരിക്കാം. ആരോട് സംസാരിക്കരുത്‌
എന്ന് ഇനി ഒരു വട്ടം ചിന്തിക്കേണ്ടി വരുന്നു. സിയാബ്‌ ഉമ്മച്ചി എന്ന് വിളിക്കുന്ന
സ്ത്രീ ആരായാലും നല്ല കാര്യമാണ് ചെയ്തത്‌. കാശ് കൊടുത്തു സഹായിച്ചു.
വളരെ വലിയ തുക. പക്ഷെ സിയാബ്‌ ഈ അവസ്ഥയില്‍ ആ തുക തിരിച്ചു കൊടുക്കുന്നതോടെ
അവര്‍ തമ്മില്‍ ഉണ്ടായിരുന്ന ബാധ്യത തീരും. അല്ലെങ്കില്‍ കടപ്പാട്‌ തീരും. പക്ഷെ ആ പേരില്‍
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അപമാനങ്ങള്‍...ഒരു ചെറുപ്പക്കാരന്‍റെ ജീവിതം...നഷ്ടപ്പെട്ട
അഭിമാനം...ഇതൊക്കെ ആ സമയത്ത് അവര്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിയുമോ? അവന്‍റെ
രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കു തിരിച്ചു കൊടുക്കാന്‍ കഴിയുമോ?
അവന്‍ ഉമ്മച്ചി എന്ന് വിളിക്കുന്നത് കൊണ്ടു അവര്‍ ഒരു മുസ്‌ലിം സ്ത്രീ ആയിരിക്കും
എന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ലൊരു നോമ്പ് കാലത്ത് ഇതുപോലെ ഒരു ചെറുപ്പക്കാരനെ
തീചൂളയിലേക്ക് തള്ളി വിടണമായിരുന്നോ? സിയാബ്‌, എനിക്ക് നിന്നെ വിശ്വാസമില്ല
കാശ് തിരിച്ചു തരണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അവന്‍ അതു തരുമായിരുന്നല്ലോ.
എന്തിനായിരുന്നു കൂട്ടായ ഈ ആക്രമണം? അതും രോഗാവസ്ഥയില്‍ ഉള്ള ഒരുവനോട്?

അജ്ഞാതന്‍ പറഞ്ഞു...

സിയാബിന് രോഗാവസ്ഥ ഇല്ലെങ്കിലോ മേരിയേ? രോഗം ഇല്ലാതിരിക്കട്ടെ.

പാവപ്പെട്ടവന്‍ പറഞ്ഞു...

ഞാന്‍ ആ പ്രവാസി ബ്ലോഗ്ഗറോട് ഇപ്പോള്‍ ഫോണില്‍ സംസാരിച്ചു. സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. മാത്രമല്ല ആ കാശും അവര്‍ക്കിനി തിരിച്ചു വേണ്ട. അത്കൊണ്ട് അവന്‍ ജീവിയ്ക്കട്ടെ,പക്ഷെ ഇനി മേലില്‍ ആരെയും വഞ്ചിക്കാതിരിക്കാനുള്ള സല്‍ബുദ്ധി അവന് ഈശ്വരന്‍ നല്‍കട്ടെ എന്നും അവര്‍ പറഞ്ഞു. ഇതോടെ ഈ വിവാദം അവസാനിപ്പിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.

Unknown പറഞ്ഞു...

എന്റെ മാഷെ ഐ എ സും , പി ജി ക്കു രണ്ടാം റാങ്കും , ജാർഖണ്ടിലെ സബ് കളക്റ്റർ പോസ്റ്റും ,എം ഫിൽ പഠിക്കുന്നതും ലണ്ടനിൽ പോവുകയാണെന്നും പറഞ്ഞതോ ,ബീന കളക്റ്റർ ,ഐ ജി എന്നിവർ സഹായിച്ചു എന്നു സ്വന്തം പോസ്റ്റിൽ പറയുന്നതോ ?അവരുടെ പേരും പറഞ്ഞാണു കാശു തട്ടിയിരിക്കുന്നതു ചുമ്മാ സെന്റിയടിക്കാതെ ,രോഗത്തിന്റെ കാര്യം അവിടെ നിക്കട്ടെ .അതിനു മുന്നെ പറഞ്ഞ ഈ നുണകളൊ . ദിവസവും അനിയനെ പൊലെ ഉപദേശം നൽകി സഹായിച്ചിരുന്ന ബീന കളക്റ്റർ പറയുന്നു അങ്ങിനെ അല്ലെന്നു .ചുമ്മാ കള്ളനും നുണ പറയുന്നവനും കഞ്ഞീ വെക്കല്ലെ മോനെ .സരസ്വതിയുടെ മുല എണ്ണി എന്നു പറഞ്ഞ് കേസു കൊടുക്കാനും ബ്ലോഗ് പൂട്ടിക്കാനും ജെയിലടക്കാനും എത്ര പേരായിരുന്നു , ഇത്രയും നുണ എഴുതി വെച്ചിരിക്കുന്ന ബ്ബ്ളോഗ് പൂട്ടിക്കാനും അവനെ കൊണ്ടു സത്യം പറയിക്കാനും ഇവിടെ പോലീസു കാരില്ലെ

അജ്ഞാതന്‍ പറഞ്ഞു...

Dear Friends,

Shihab (Not Siyab) is not a Cancer Patient!

I will come with solid proof. Please wait..........

Shanavas.

Sabu Kottotty പറഞ്ഞു...

ഇത്രയേറെ വിവാദമാക്കേണ്ട പ്രശ്നുമുണ്ടെന്നു തെളിഞ്ഞിട്ടില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്...

പാവപ്പെട്ടവൻ പറഞ്ഞു...

ഇതെന്താണ് ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്‍റെ പേരില്‍ വരുന്നത് .ഞാന്‍ അങ്ങനെ ഒരു പ്രവാസി ബ്ലോഗ്ഗറെ വിളിച്ചെന്നു പറയുന്നത് ഞാനറിയാത്തതാണു .ഞാനറിയാതെ എന്‍റെ പേരിലൊരു അഭിപ്രായം ഇതെന്തു മറിമായമാണ്‌

പാവപ്പെട്ടവന്‍ പറഞ്ഞു...
ഞാന്‍ ആ പ്രവാസി ബ്ലോഗ്ഗറോട് ഇപ്പോള്‍ ഫോണില്‍ സംസാരിച്ചു. സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. മാത്രമല്ല ആ കാശും അവര്‍ക്കിനി തിരിച്ചു വേണ്ട. അത്കൊണ്ട് അവന്‍ ജീവിയ്ക്കട്ടെ,പക്ഷെ ഇനി മേലില്‍ ആരെയും വഞ്ചിക്കാതിരിക്കാനുള്ള സല്‍ബുദ്ധി അവന് ഈശ്വരന്‍ നല്‍കട്ടെ എന്നും അവര്‍ പറഞ്ഞു. ഇതോടെ ഈ വിവാദം അവസാനിപ്പിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.

Unknown പറഞ്ഞു...

സിയാബിനെ കല്ലെറിയുന്ന ബൂലോകം മണ്ടന്മാരെ ,

ഈ ലിങ്ക് കൂടി നോക്ക്.

http://www.youtube.com/watch?v=m8aWvXeOQJs


http://www.youtube.com/watch?v=KAHItlETL3I

Unknown പറഞ്ഞു...

ദാനം കൊടുത്ത പണത്തിന്‍റെ കാര്യം വിളിച്ചു പറഞ്ഞതോടെ അതിന്‍റെ മഹത്വം തീര്‍ന്നു. മേരി ലില്ലി, അരുണ്‍, കാപ്പിലാന്‍, ഹന്ലലലത്, നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോവുക. എല്ലാവരും ഒരാളെ ചുറ്റും നിന്നും കല്ലെറിയുന്നു. നിങ്ങള്‍ ഒരാളെ അതില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നു. സിയാബിനെ പോലെ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെ കൂടെ എന്നെപോലെ ഒരുപാട്‌ പേര്‍ ഉണ്ട്. സിയാബിനെ പോലെ ഉള്ള ഒരാള്‍ അതു അര്‍ഹിക്കുന്നുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

വിഷയം വഷളാക്കി കുളമാക്കാനുള്ള ശ്രമത്തിന്റെ ഏറ്റവുംനല്ല ഉദാഹരണമാണ് സിയാബിനെ അനുകൂലിക്കുന്ന പല പോസ്റ്റുകളും ‌. പരമാവധി പ്രകോപനമുണ്ടാക്കി ആരെക്കൊണ്ടും തീര്‍ക്കാന്‍ പറ്റാത്ത പ്രശ്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ഇത്! സിയാബ്‌ വഞ്ചിച്ചു എന്ന ആരോപണം ഉന്നയിച്ച വ്യക്തിയുടെയടുത്തു സംസാരിച്ചാല്‍ തീരുന്ന പ്രശ്നം പോലീസ്‌,കോടതി എന്നിവടെ എല്ലാം എത്തിക്കാനുള്ള ഈ ശ്രമം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ.... ഇതെല്ലാം കണ്ടു ആവേശം കൊള്ളുന്ന സിയാബ്‌ മാത്രമേ അനുഭവിക്കാനുണ്ടാവൂ.... ഇപ്പോള്‍ കൂടെ നില്‍ക്കുന്ന ഒറ്റ അഭ്യുടയകാംഷികളും ജയിലില്‍ കൂട്ടുണ്ടാവില്ല എന്ന് ഓര്‍ത്താല്‍ ആ ചെറുപ്പക്കാരന് നന്ന്!

സ്വയം വഞ്ചിക്കപ്പെട്ടാല്‍ മാത്രമേ അതിന്റെ വേദന മനസിലാവൂ..... പത്തുപൈസ പോലും വേദനിക്കുന്ന ഒരുവന് നല്കില്ലാത്തവന് കൊടുത്തവനെ കുറ്റം പറയുകയോ വേദാന്തം വിളംബുകയോ ഒക്കെ ചെയ്യാം ...... ചേതമില്ലല്ലോ!
ഇങ്ങനെ വഞ്ചിക്കപെട്ട ആ നല്ല മനസ് ഇനി പരസമായി വന്നു "നന്നായിപ്പോയി , അങ്ങനെ വരണം ," എന്നൊക്കെ കേള്‍ക്കുകയും വേണമല്ലേ? ഈ ബൂലോഗത്ത് വളരെയധികം ആളുകള്‍ക്ക് ആരാനവരെന്നു നന്നായറിയാം !

സിയാബിനെ ബന്ധപ്പെടാന്‍ ഒരാഴ്ച നമ്മുടെ ഭൂലാഗം പുറകെ നടന്നു, എന്തിനാണ് സിയാബ്‌ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്? അവസാനം നിവൃത്തിയില്ലാതെ കൊടുത്ത വാര്‍ത്തയല്ലേ ഇത് ? ഒരു സുപ്രഭാതത്തില്‍ വന്ന വാര്‍ത്തയോന്നുമല്ലല്ലോ?
മേരി ലില്ലിക്കും ഇതൊക്കെ അറിയാവുന്നതല്ലേ ?



ഇനി സംഭവിക്കുന്ന ഓരോ കാര്യങ്ങള്‍ക്കും ഉത്തരവാദി സിയാബും അനുകൂലികളും മാത്രമാണ്. കാരണം കളി കൈവിട്ടു പോകുന്നു. കലക്ടര്‍ വീണ്ടും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് !

Thus Testing പറഞ്ഞു...

പാവപ്പെട്ടവന്‍ ക്ഷമിക്കണം. അനോണിമസ് പോസ്റ്റിംഗ് ഇപ്പോ ഡിസേബിള്‍ ചെയ്തു.

അദ്ദേഹം ഇങ്ങനെ ഒരു കൊമ്മെന്റ് ഇട്ടിട്ടില്ല എന്നത് ഇന്നലെ തന്നെ ഞാന്‍ വെരിഫൈ ചെയ്തതാണു. ബ്ലോഗര്‍ ലോഡാകാതിരുന്നത് കൊണ്ട് അതിരാവിലെ തന്നെ കറക്ട് ചെയ്യണമെന്നു കരുതിയാണു ഇന്നവധിയായിട്ടും ചാടിയെണീറ്റത്. ഇതൊരു കോണ്‍ട്രവെഴ്സറി ആയതിനാല്‍ അനോണിമസ് പോസ്റ്റിങ് താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നു.

ഇതാരു ചെയ്തതായാലും പാവപ്പെട്ടനോട് മാപ്പു പറയുന്നു.

Thus Testing പറഞ്ഞു...

സജിയുടെ ചോദ്യം ഞാനാവര്‍ത്തിക്കുകയാണു..ഇവിടെ പോലീസുകാരില്ലെ. തെളിവുകള്‍ ഇമ്പിടി ഉണ്ടായിട്ടും എന്ത് കൊണ്ട് നിയമത്തിന്റെ വഴി സ്വീകരിക്കുന്നില്ല. ബ്ലോഗും പൂട്ടിച്ച് സിയാബിനെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തിയിട്ട് അയാള്‍ കുറ്റക്കാരനാണെന്നറിഞ്ഞാല്‍ ഇതിനൊക്കെ ഒരു ശേലുണ്ടാകുമായിരുന്നു. അല്ലാതെയുള്ള കല്ലേറ് നിര്‍ത്തിവെക്കേണ്ടതല്ലെ...

Thus Testing പറഞ്ഞു...

സ്വയം വഞ്ചിക്കപ്പെട്ടാല്‍ മാത്രമേ അതിന്റെ വേദന മനസിലാവൂ..... പത്തുപൈസ പോലും വേദനിക്കുന്ന ഒരുവന് നല്കില്ലാത്തവന് കൊടുത്തവനെ കുറ്റം പറയുകയോ വേദാന്തം വിളംബുകയോ ഒക്കെ ചെയ്യാം

എല്ലാവരും ഇങ്ങനെയാണു എന്നു കരുതരുത് അഞ്ജാതാ...അത്രമാത്രം.

പറഞ്ഞാല്‍ തീരാവുന്ന അവസ്ഥയൊക്കെ കഴിഞ്ഞില്ലെ. സിയാബിനെ അനുകൂലിക്കുന്നു എന്നതിനു വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നു എന്ന അര്‍ത്ഥമില്ല. സത്യമറിയാന്‍ തന്നെയാണു അന്വേഷണം ഞാനും നടത്തുന്നത്. കളക്ടര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ അതിന്റെ സീരിയസ്നെസ് അറിഞ്ഞു കൊണ്ടു തന്നെയാണു സംസാരിക്കുന്നതും. സത്യമിപ്പോഴും മുടന്തുകയാണു. നേരെ ഒന്നു നടത്തട്ടെ.

ഷാനവാസ് തെളിവുകള്‍ കൊണ്ട് വരണം, ഇതിന്റെ നേര് പുറത്തു കൊണ്ടുവരാന്‍.

Anil cheleri kumaran പറഞ്ഞു...

:)

Unknown പറഞ്ഞു...

മേരി ലില്ലിയെ എനിക്ക് അറിയാം. കോഴിക്കോട് വെച്ചു തന്നെ അറിയാം. രണ്ടാം മാറാട്‌ പ്രശ്നം വന്നപ്പോള്‍ എല്ലാവരും ആട്ടിയോടിച്ച മുസ്‌ലിം സ്ത്രീകള്‍ താമസിക്കുന്ന കപ്പക്കല്‍ അഭയാര്‍ഥി ക്യാമ്പിലും മാറാടും പോയി അവരുടെ ജീവിതം പകര്‍ത്തിയെഴുതിയ ആളാണ്‌ മേരി ലില്ലി. അന്ന് അതു മാധ്യമം ആഴ്ച്ചപ്പതിപ്പ് പ്രസീധീകരിചത്തിനു ശേഷമാണ് മറ്റ് മാധ്യമങ്ങള്‍ ആ സ്ത്രീകളുടെ ജീവിതത്തിനു പിറകെ പോയത്‌.

അതുകൊണ്ടു തന്നെ സിയാബിനെ പോലെ മണ്ണും കല്ലും ചാണകവും ചുമന്ന ഒരു ചെറുപ്പകാരനെ അവര്‍ പിന്തുനയ്ക്കുന്നുവെങ്കില്‍ അതില്‍ മാനുഷികമായ എന്തെങ്കിലും ഉണ്ടായിരിക്കും. അയാള്‍ക്ക്‌ ഐ എ എസ് ഉണ്ടായിരിക്കട്ടെ, ഇല്ലായിരിക്കട്ടെ, കാന്‍സര്‍ ഉണ്ടായിരിക്കട്ടെ, ഇല്ലായിരിക്കട്ടെ. ആര്‍ക്കെന്തു ചേതം? പണം കൊടുത്തവര്‍ മുന്നോട്ടു വരട്ടെ. സിയാബ്‌ കാശ് തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞതോടെ ആ അദ്ധ്യായം അവിടെ തീര്‍ന്നു.

മേരി ലില്ലി, അരുണ്‍ ചുള്ളിക്കല്‍, കാപ്പിലാന്‍, ഹാന്‍ ലല്ലത്, മുന്നോട്ടു പോവുക. ഞങ്ങള്‍ ഉണ്ട് കൂടെ. സിയാബ്‌ കള്ളം പറഞ്ഞാലും ഇല്ലെങ്കിലും അത്തരം അവസ്ഥകള്‍ താണ്ടി വന്ന ആ ചെറുപ്പക്കാരനെ ക്രൂശിക്കാന്‍ നമുക്ക്‌ അവകാശമില്ല.

Unknown പറഞ്ഞു...

അജയന്‍ പറഞ്ഞത് ശരിയാണ്. മാധ്യമത്തില്‍ വന്ന മേരി ലില്ലിയുടെ ആ ലേഖനത്തിന് ശേഷം കുറച്ചു മാസങ്ങള്‍ കഴിഞ്ഞു മാറാട്ടെ സ്ത്രീകള്‍ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നല്ലോ. ആ സമയത്ത് അരയസമാജം അവരുടെ കട്ടിലും അലമാരയും ടി വിയുമൊക്കെ കിണറ്റില്‍ എറിയുകയും വീടുകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തപ്പോള്‍ തേജസ്‌ ദ്വൈവാരികയില്‍ അന്നത്തെ മുഖ്യമന്ത്രിയായ ഏ. കെ ആന്‍റണിയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടു എന്തിനിങ്ങനെ ഒരു മുഖ്യമന്ത്രി എന്നെ തലക്കെട്ടില്‍ എഴുതിയ കവര്‍ സ്റ്റോറി ഇന്ന് ഞാന്‍ വീണ്ടും തപ്പി പിടിച്ചു വായിച്ചു. അന്നത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നു ഒരു സ്ത്രീയായിട്ടും ഇവര്‍ക്ക് ഭരണകൂടത്തെ, അതും ഒരു മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്ന്. ഇന്ന് ആ ലേഖനം വീണ്ടും എടുത്തു വായിച്ചപ്പോള്‍ എനിക്ക് മനസിലാകുന്നു മേരി ലില്ലിയുടെ മനസ്സ്. അതു കൂടാതെ കോഴിക്കോട് പാലിയെടിവ്‌ കെയര്‍ യുണിറ്റ്‌ സന്ദര്‍ശിച്ചു കാന്‍സര്‍ രോഗികളെ കുറിച്ച് എഴുതിയ ലേഖനം ....എല്ലാം വേദനിക്കുന്ന ആളുകളോടുള്ള അവരുടെ സമീപനത്തിന്റെ ഉദാഹരണങ്ങള്‍ ആണെന്ന് വ്യക്തമാക്കുന്നു.

പ്രദീപ്‌ പറഞ്ഞതും വളരെ ശരിയാണ്. കാരണം ദാനം കൊടുത്ത പണം വിളിച്ചു പറഞ്ഞപ്പോള്‍ അതിന്‍റെ മഹത്വം തീര്‍ന്നു. അജയന്‍ പറഞ്ഞത് പോലെ സിയാബ്‌ പണം വാങ്ങിയെന്ന് സമ്മതിക്കുകയും പണം തിരിച്ചു കൊടുക്കാമെന്നു പറയുകയും ചെയ്തതോടെ ആ വിഷയവും അവസാനിച്ചു. പിന്നെയുള്ളത്‌ ഐ . എ എസും കാന്‍സര്‍ എന്നിവ. അതു നമ്മുടെ കാര്യമാണോ? നമ്മുടെ ചിലവില്‍ ആണോ അവന്‍ ഐ എ എസിന് പോയത്‌? ബൂലോകം വിളിക്കുമ്പോള്‍ വന്നു ഒചാനിച്ചു നില്‍ക്കാന്‍ അവര്‍ ആണോ അവനു ചിലവിനു കൊടുക്കുന്നത്? ഐ എ എസ് എന്ന് കണ്ടതോടെ എല്ലാവരും അവന്‍റെ ബ്ലോഗിലേക്ക് ഓടാന്‍ നിന്നത്? വ്യാജ സര്‍ട്ടിഫിക്കറ്റ് കൊണ്ടു അവന്‍ ഒരു സ്ഥാപനവും ഭരിക്കാന്‍ പോയില്ലല്ലോ. ആ സ്ത്രീ ആദ്യം രംഗത്ത് വരട്ടെ. അവര്‍ എന്തിനാണ് മറഞ്ഞു നില്‍ക്കുന്നത്‌? മേരി ലില്ലി പറഞ്ഞത് പോലെ ഈ നല്ല നോമ്പു കാലത്ത് തന്നെ വേണമായിരുന്നോ ഇതൊക്കെ? ആരും അറിയാതെ കൊടുത്തത്‌ ആരും അറിയാതെ വാങ്ങാമായിരുന്നു. എല്ലാവരും പറയുന്നത് പോലെ അവന്‍ മോശം ചെറുക്കന്‍ ആയിരിക്കില്ല. അങ്ങനെ ഉള്ള ഒരാളെ തള്ളി പറയുന്നില്ല എന്ന പേരില്‍ മേരി ലില്ലിയെ കല്ലെറിയാം എന്ന് ആരും വിചാരിക്കേണ്ട. ആരെയെങ്കിലും സഹായിക്കുന്നവരുടെ മേല്‍ കുതിര കയറാന്‍ ആളുകള്‍ക്ക് വലിയ മിടുക്കാനല്ലോ. ഒരു ബൂലോകം !

Unknown പറഞ്ഞു...

islamika annanmarum support -nu vannuthudangiyallo!!

Thus Testing പറഞ്ഞു...

കാപ്പിലാന്‍ (ലാല്‍ തോമസ്), അരുണ്‍, മേരി ലില്ലി, പ്രദീപ്, ഹന്‍ലലത്ത്, സിയാബ്, ഉമ്മച്ചി (പ്രവാസി ബ്ലോഗര്‍), ഇവരെല്ലാവരും മനുഷ്യരാണു. ലിലിയയും മനുഷ്യന്‍ എന്നു തന്നെ കരുതുന്നു. ഞാന്‍ ക്രിസ്ത്യാനിയാണു എന്നു കരുതി മനുഷ്യനാകാതിരിക്കുന്നില്ല. പ്രകോപനപരമായ ഈ പരാമര്‍ശത്തിനു മറ്റുള്ളവര്‍ ദയവായി പ്രതികരിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. മനുഷ്യന്‍ മനുഷ്യനു വേണ്ടി സംസാരിക്കുന്നു അത്രതന്നെ.

Unknown പറഞ്ഞു...

Arun

I wrote my gut feelings. It is indeed correct according to me.
You may remove if you like to.

"Mary liliy is trusted because the news which she reported is favouring my sector!!!"

There are other criteria to judge someone.

There is no justification for tarnishing 'nammude boolokam' for exposing a crooked guy.

You may be a good person but don't expect others to be the same. Do not reduce the value of charity to mere 'paiinkili' feelings!

Be rational instead.

Thanks

Anil (liliya is my wife's profile)
"anilnair at technologist dot com"

Thus Testing പറഞ്ഞു...

പ്രിയപ്പെട്ട അനില്‍,

എന്റെ നിലപാട് പൈങ്കിളി ആകാം, യുക്തിരഹിതമാകാം, മേരിലില്ലിയെപ്പോലെ ക്രെഡിബിള്‍ ആയ ആയ ആളുമല്ലായിരിക്കാം. നമ്മുടെ ബൂലോകത്തിന്റെ പത്രധര്‍മ്മത്തെ ഞാന്‍ മാനിക്കുകയും ചെയ്യുന്നു. എനിക്ക് വ്യക്തമായ ധാരണകള്‍ ഉണ്ട്. ഇതിന്റെ രണ്ടറ്റത്തു നില്‍ക്കുന്നവരേയും എനിക്കറിയാം. സിയാബ് നല്‍കാമെന്നു പറഞ്ഞരേഖകള്‍ നല്‍കിയില്ലെങ്കില്‍ അതു വാലിഡ് അല്ലെങ്കില്‍ എനിക്ക് ഉണ്ടെന്നു ഞാന്‍ കരുതുന്ന ക്രെഡിബിലിറ്റി കൂടി ഇല്ലാതാകുകയും ചെയ്യും. പക്ഷെ എനിക്ക് കഴിയാവുന്നത് ഞാന്‍ ചെയ്യണം. പ്രവാസിബ്ലോഗ്ഗറുടെ നല്ലമനസും സിയാബിനു ഉണ്ട് എന്നു വിശ്വസിക്കുന്ന നന്മയും, ചാരിറ്റി എന്ന വാക്കിന്റെ മഹത്വവും തകരരുത്. അത്രയേ ഉള്ളു. നമ്മുടെ ബൂലോകത്ത് പറഞ്ഞു തന്നെ ആവര്‍ത്തിക്കുന്നു. ഇതില്‍ സെന്റിമെന്‍സ് Or so called പൈങ്കിളി ഒന്നും കാണേണ്ട. കല്ലെറിയുന്നവര്‍ക്കെറിയാം. With all respect, I'm here.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അരുണ്‍,
സത്യമെന്തെന്ന് അറിയാന്‍ താല്പര്യമെടുക്കുന്നത് തെറ്റല്ല. എതിര്‍ക്കുന്നവരാണ് ഭുരിപക്ഷം എന്നത് കൊണ്ട് ഭൂരിപക്ഷത്തിന്റെ സത്യം അംഗീകരിക്കണം എന്നില്ലല്ലോ?

ഇനി അതാണ് സത്യമെങ്കില്‍ അംഗീകരിക്കാം. അല്ലെങ്കില്‍ കാര്യമറിയാതെ ഒരാളെ ക്രൂശിച്ചു എന്ന കുറ്റബോധം ഉണ്ടാവാതിരിക്കുമല്ലോ?

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

അരുണ്‍ എന്തെങ്കിലും കിട്ടിയോ...

Thus Testing പറഞ്ഞു...

എന്റെ ബ്ലോഗിന്റെ വലതു ഭാഗത്ത് മുകളിലായി അപ്ഡേറ്റുകള്‍ ഇടുന്നുണ്ട്. പ്രതികരിക്കാനും എന്റെ ഭാഗത്ത് നിന്നും ലഭിക്കേണ്ട വിവരങ്ങള്‍ അറിയുന്നതിനുമുള്ള എല്ലാവരുടെയും അവകാശത്തെ മാനിച്ചുകൊണ്ടാണു ഇങ്ങനെ ചെയ്യുന്നത്. എന്റെ മൊബൈല്‍ നമ്പര്‍ അതില്‍ ഇട്ടിട്ടുണ്ട്. ചാറ്റില്‍ കഴിയാവുന്ന സമയത്തൊക്കെ ഞാന്‍ ഓണ്‍ലൈന്‍ ആണു. സാവകാശമോ ക്ഷമയോ ആഗ്രഹിച്ചല്ല. എങ്കിലും ദുബായിലിരുന്ന് നാട്ടിലെ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കുമല്ലോ. ഇതൊരു ഒഴിവുകഴിവായി എടുക്കേണ്ടതില്ല. നിരന്തരമായ പരിശ്രമത്തില്‍ തന്നെയാണു.

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

അരുണ്‍,
താങ്കള്‍ നിരാശപ്പെടേണ്ടി വരും. ഇന്നു മുതല്‍ നിങ്ങള്‍ക്കും സിയാബ് പരിധിയ്ക്ക് പുറത്താകും. ഫോണിലോ ചാറ്റിലോ സിയാബിനെ നിങ്ങള്‍ക്കും ഇന്നി കിട്ടില്ല ചങ്ങാതീ.

ക്യാന്‍സര്‍ എന്താണെന്നറിയുമായിരുന്നെങ്കില്‍ അങ്ങിനെയൊരു കളവ് പറഞ്ഞ് പണം പിരിയ്ക്കാന്‍ സിയാബ് ഒരുങ്ങുമായിരുന്നില്ല. ഒരിയ്ക്കലും.

Thus Testing പറഞ്ഞു...

അഞ്ചല്‍ക്കാരന്‍,

പ്രതീക്ഷ കൈവിട്ടിട്ടില്ല. നിങ്ങളുടെ നല്ല മനസിനു നന്ദി പറയുന്നു.

Thus Testing പറഞ്ഞു...

രേഖകള് ഇന്നുതന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണു. ഇതിനിടയില് സിയാബ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെ HR മാനേജറുമായി (Mr. Vinay) സംസാരിച്ചു. ക്യാന്സര് ഉള്ള വിവരം അദ്ദേഹം ശരിവെച്ചു. സ്ഥാപനത്തിന്റെ എം.ഡി. അടക്കമുള്ളവര്ക്ക് ഈ വിവരം അറിവുള്ളതാണു. സിയാബിന്റെ എജ്യുക്കേഷണല് സര്ട്ടിഫികറ്റുകളില് അയാളുടെ പേര് Siyab എന്നാണു. വോട്ടേഴ്സ് കാര്ഡില് Shihab എന്നും. ഇതു കൊണ്ടാവാം ബാങ്ക് അക്കൌണ്ടില് ആ പേര് വന്നത് എന്നു കരുതുന്നു. സിയാബ് 2008 മെയ് മുതല് കീമോ ചെയ്യുന്നു. മേരിലില്ലി ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നതിനാല് വിശദമായ പോസ്റ്റ് അവരുടെ ബ്ലോഗില് ഇടുന്നതാണു. മി. വിനയ് അദ്ദേഹത്തിന്റെ Contact number തന്നിട്ടുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാന് താല്പര്യമുള്ളവര്ക്ക് നേരിട്ടൊ ഫോണിലോ സംസാരിക്കാം

മുസ്തഫ|musthapha പറഞ്ഞു...

...സിയാബ് തെറ്റുകാരനല്ലെന്നു തെളിഞ്ഞാല്‍ നമ്മുടെ ബൂലോകം നാളെ എന്താണു ചെയ്യാന്‍ പോകുന്നത്...

പല കാര്യങ്ങളും സിയാബിന് നേരെ വിരൽ ചൂണ്ടുമ്പോഴും ഒന്നും പറയാതിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും ഈ ചോദ്യം തന്നെ...

നിസ്സാരന്‍ പറഞ്ഞു...

അരുണ്‍ പെട്ടന്ന് ഊരിക്കോ, അതാ നല്ലത്.

Unknown പറഞ്ഞു...

ബൂലോകം എന്തിനു ഇങ്ങനെ വെപ്രാളപ്പെടുന്നത് എന്ന് മനസിലാകുന്നില്ല. നിങ്ങള്‍ കൊച്ചിയില്‍ തന്നെ ഉള്ളവര്‍, ഒരു ഓട്ടോ വിളിച്ചു പോയാല്‍ വിനയിനെ കാണാമല്ലോ. സംസാരിച്ചു മടങ്ങി വരാം. അരുണിന് സിയാബിന്‍റെ രേഖകള്‍ കിട്ടിയില്ലെങ്കില്‍ അത് പെരുനാള്‍ ആയതു കൊണ്ടായിരിക്കും. സിയാബ്‌ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പോയി അവന്‍റെ വായ തുറന്നു പരിശോധിക്കുകയും ചെയ്യാം. കാന്‍സര്‍ ഉണ്ടെന്നു ഒരു സ്ഥാപനത്തിന്‍റെ ആളുകള്‍ മൊതം സമ്മതിച്ചിട്ടും നിനക്കൊക്കെ എന്തിന്‍റെ കേടാണ്? നിന്‍റെ വീട്ടുക്കാര്‍ക്ക് ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നാല്‍ നീ വായും തുറന്നു പിടിച്ചു ലോകത്തെ കാണിച്ചു നടക്കുമോടാ?

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Thus Testing പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

സിയാബിനു കാന്‍സര്‍ ആണെന്ന് വളരെ വ്യക്തമായി അറിയുന്നതുകൊണ്ടാണ്‌ മേരി ലില്ലി അവനു വേണ്ടി രംഗത്ത് വന്നത്. അത് അരുണിനും അറിയാം. പിന്നെ വേണ്ടത് രേഖകള്‍. അത് വളരെ വ്യക്തമായി തന്നെ അവര്‍ തരും. നിങ്ങള്‍ പിടക്കാതെ അവിടെ ഇരിക്ക്. ഒരു പാവം ചെറുപ്പകാരനെ കല്ലറിഞ്ഞതിനു ബൂലോകവും പ്രവാസി ബ്ലോഗറും ലോകത്തോട്‌ മറുപടി പറഞ്ഞെ മതിയാവൂ. എന്‍റെ അറിവില്‍ അവനു ഐ എ എസും ഉണ്ട്. പക്ഷെ നിങ്ങള്‍ക്ക് തെളിവ് തരാന്‍ അവനു മനസ് ഇല്ലെങ്കില്‍ നിങ്ങള്‍ പോയി കേസ് കൊടുക്ക്‌. നിങ്ങളുടെ വീട്ടില്‍ നിന്നും കൊടുത്തിട്ടല്ല അവന്‍ ഇവിടെ വരെ എത്തിയത്‌. പത്രക്കാര്‍ ചമഞ്ഞു കുറെ പേര്‍ നടക്കുന്നു. നിന്നെയൊക്കെ പാഠം പഠിപ്പിച്ചു തരാം. ഒരു പാവം ചെറുപ്പക്കാരന്‍ അവന്‍ ഒന്നും മിണ്ടില്ല എന്ന് കരുതി അവന്‍റെ മേല്‍ കുതിര കയറാം എന്ന് കരുതി അല്ലെ? ദൈവം എന്ന ഒരാള്‍ ഉണ്ട്. അതിനുള്ള മറുപടി നിങ്ങള്‍ക്ക് അധികം വൈകാതെ കിട്ടും. ഉമ്മച്ചി, ഈ പാപം ഒക്കെ എവിടെ കൊണ്ടു പോയി കഴുകി കളയും?

Thus Testing പറഞ്ഞു...

താങ്ക്യു...മുകളിലത്തെ കമന്റ് ഡിലീറ്റ് ചെയ്യുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇന്നലെ സ്റ്റാര്‍ സിംഗറില്‍ (സാധാരണ കാണാന്‍ ഇരിക്കാറില്ല) അവരുടെ 100 മത്തെ എപ്പിസോഡ് കണ്ടു. കാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങളോടൊപ്പം അവര്‍ പാടുന്നത്. വല്ലാതെ വേദനിപ്പിച്ചു. കുറെ കരഞ്ഞു. സിയാബിന് അസുഖം ഉണ്ടാവതിരിക്കട്ടെ. സിയാബിനെന്നല്ല, ലോകത്തില്‍ ഒരാള്‍ക്കും. അയാള്‍ തട്ടിപ്പുകാരനെങ്കില്‍ പോലീസ് കേസാക്കുക, അയാളെ ഇങ്ങനെ കൊല്ല്ലാക്കൊല ചെയ്യാതെ. സിയാബിനെ പിന്തുണക്കുന്നവര്‍ മാനുഷികപരിഗണനയിലാണ് അങ്ങനെ ചെയ്യുന്നതെന്ന് കരുതുന്നു. അല്ലാതെ ഇതില്‍ എന്ത് നേട്ടം? സിയാബിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് സത്യമാണെന്ന് തെളിവ് സഹിതം വീശ്വസിക്കുന്നെങ്കില്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാല്‍ ചെയ്ത് ഇത് ഇവിടെ അവസാനിപ്പിക്കണം.

സിയാബ് ശരിയാണെങ്കില്‍ കാലം തെളിയിക്കും. അന്ന് ആര്‍ക്കും ദു:ഖിക്കാന്‍ ഇടവരരുത്. സത്യം സിയാബിനും, ദൈവത്തിനും അറിയാം. മറ്റുള്ളവര്‍ അറിയുന്നത് അര്‍ദ്ധസത്യങ്ങള്‍ മാത്രം. അത് വെച്ച് ഇനിയും കളിക്കാതിരിക്കുക.

പൈസ കൊടുത്തയാള്‍ക്ക് പരാതി ഉണ്ടെങ്കില്‍ കേസാക്കുക, അല്ലെങ്കില്‍ ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കുവാന്‍ ബൂലോകത്തെ എല്ലാവരോടും അഭ്യര്‍ത്ഥിക്കണം.

ദയവ് ചെയ്ത് ഇതിവിടെ അവസാനിപ്പിക്കുക.

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

ഇത്രയും ദിവസം ഈ വാര്ത്തയെ ഗൌരവകരമായി പിന്തുടര്ന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ.. ഇതിങ്ങനെ എങ്ങൂമെത്താതെ നീളുന്നത് ശരിയല്ല.. ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത.. കാണേണ്ട കാര്യവുമില്ലാത്ത ഒരാളെക്കുറിച്ചാണീ വിവാദം എല്ലാം.. എങ്കിലും മനസ്സില്‍ അയാളെക്കുറിച്ച് ശരിയായ ചിത്രം വേണമെന്ന ആഗ്രഹം ഉണ്ട്.
സത്യം പറയട്ടെ ഇപ്പോള്‍ മനസ്സിലുള്ളത് ഒരു നല്ല ചിത്രമേയല്ല.. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എത്രയോ സാഹചര്യങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു.. എന്നാല്‍ അവയ്ക്കു നല്കിയ മറുപടിയോ തികച്ചു അവ്യക്തം.. നീയൊക്കെയാരാ അവനെ ക്രോസ് വിസ്താരം നടത്താന്‍ എന്നു സ്വാഭാവികമായും ചോദിക്കാം.. ഒരാളുടെ സ്വകാര്യത ഏറ്റവും വലിയ അവകാശവുമാണ്. പക്ഷെ സിയാബിനെതിരെ ഉയര്ന്ന ആരോപണങ്ങള്‍ അത്രമാത്രം ശക്തമാണ്. അതിന് മനസ്സിനു ബോധിക്കുന്ന ഒരു മറുപടി ഒരു ബ്ലോഗ് വായനക്കാരന്‍ എന്ന നിലയില്‍ ഞാനാഗ്രഹിക്കുന്നുണ്ട്. നീയൊക്കെ പോയി പണി നോക്കെടാ എന്നാണ് മറുപടിയെങ്കില്‍ അങ്ങിനെ.. ജീവിതയാത്രയില്‍ കണ്ട മറ്റൊരു കള്ളനായി സിയാബിന്റെ മുഖം മനസ്സില്‍ പതിഞ്ഞു കിടക്കും അത്രമാത്രം..

desertfox പറഞ്ഞു...

വിനയ്‌ എന്ന HR മാനേജറും രോഗവിവരത്തെപ്പറ്റി കൂടുതലൊന്നും അറിയില്ല എന്നു പറഞ്ഞൊഴിഞ്ഞതായാണ്‌ ബൂലോകം പത്രം പറയുന്നത്‌. അരുണിനു ചികിത്സാരേഖകള്‍ സിയാബ്‌ അയച്ചു തന്നോ? തരാതിരിക്കുകയാണെങ്കില്‍ നിങ്ങളോടു കാണിക്കുന്നതാവും പ്രവാസിബ്ലോഗറോടു കാണിച്ചതിലും വലിയ വഞ്ചന.

നിസ്സാരന്‍ പറഞ്ഞു...

1.സിയാബിന് ഐ.എ.എസ് ഇല്ല.

2.സിയാബ് പ്രചരിപ്പിക്കുന്നതുപോലെ 62 ശതമാനം (അല്ലെങ്കില്‍ തേഡ് സ്റ്റേജ്) ഓറല്‍ ക്യാന്‍സര്‍ ഇല്ല.

3.സിയാബ് ഇതുവരെ നല്‍കിയ ചികിത്സാ വിവരങ്ങള്‍ എല്ലാം തെറ്റായിരുന്നു.

4.ഐ.എ.എസ് ഉണ്ടെന്നും, അത് പോകുമെന്നതിനാലാണ് രോഗം ഉണ്ടെന്ന് പുറത്ത് പറയാത്തത് എന്നും തെറ്റിദ്ധരിപ്പിച്ചത് വഞ്ചനയാണ്.

5.ബ്ലോഗില്‍ ഇനി ആര്‍ക്കും ഇത്തരം ചതി പറ്റരുത്.

6.ഇനി എല്ലാവര്‍ക്കും പിരിഞ്ഞു പോകാം.

Unknown പറഞ്ഞു...

Arun,

As Siab is your friend, do you think that he is an IAS passout?

When you answer, please consider that Dr.Beena IAS and others (after informal investigation) don't think so.

Based on your reply I shall discuss more with you.

thanks
Anil

Thus Testing പറഞ്ഞു...

എനിക്ക് രേഖകള്‍ നേരിട്ട് കിട്ടിയാലും ഇല്ലെങ്കിലും കണ്ടെത്തല്‍ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നാളെ വൈകുന്നേരത്തോടെ എനിക്ക് ഒരു മറുപടി നല്‍കാന്‍ കഴിയും. നിങ്ങളുടെ സ്നേഹത്തിനും, സഹകരണത്തിനും, വിമര്‍ശനത്തിനും നന്ദിപറയുന്നു.

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

പ്രിയപ്പെട്ട അരുണ്‍,

കല്യാണിന്റെ പരസ്യത്തില്‍ പറയുന്ന പോലെ.."വിശ്വാസമല്ലേ എല്ലാം"

സുഹൃത്തിനെ വിശ്വസിച്ച് അയാള്‍ക്ക് വേണ്ടി വാദിക്കുന്ന താങ്കളെ ഞാന്‍ ബഹുമാനിക്കുന്നു.
പക്ഷേ താങ്കളുടെ അപ്ഡേറ്റ് എന്താണേലും അത് കൂടുതല്‍ വേദനിപ്പിക്കാനാണ്‌ വഴി.
ആ ചെറുപ്പക്കാരനെ രോഗിയായോ, കള്ളനായോ കാണാന്‍ ആഗ്രഹിക്കുന്നില്ല..
എന്തായാലും കൂടൂതല്‍ വിവരങ്ങള്‍ കാത്തിരിക്കുന്നു.

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

ഇത്രയും നേരം കുത്തിയുരുന്ന് ഞാന്‍ സിയാബിന്റെ പോസ്റ്റുകള്‍ വായിച്ചു.
തികച്ചും മാതൃകയാക്കേണ്ട് ഒരു വ്യക്തി തന്നെയാണ്‍ ആ പയ്യന്‍.
എല്ലാം തികഞ്ഞ ആരുണ്ടിവിടെ...?
പേരിന്റെ കൂടെ IAS എഴുതുന്നത്, അത് അവന്റെ ജീവിത അഭിലാഷമായതിനാലാവാം..
തന്നെക്കുറിച്ചുള്ള പത്രവാര്‍ത്തകളും മറ്റും വായിച്ച് ആരെങ്കിലും സഹായിക്കുമെങ്കില്‍ ആയിക്കോട്ടേ എന്ന് ആ പാവം കരുതിക്കാണും.
എനിക്കുറപ്പാണ്‌ കിട്ടുന്ന കാശില്‍ ഒരു മണി പോലും അയാള്‍ അനാവശ്യമായി ചിലവാക്കില്ല എന്ന്..
രോഗവിവരം നേരാണെങ്കിലും , നുണയാണെങ്കിലും എന്ത്..?
ആയമ്മ കണ്ടറിഞ്ഞ് കൊടുത്ത കാശല്ലേ...അവരുടെ മനസ്സിന് പുണ്യം കിട്ടും..
മാത്രമല്ല ചാറ്റ് പത്രത്തിനു കൊടുക്കുന്നതു ഒരിക്കലും നീതികരിക്കാനാവില്ല..
അതിയാന്‍ പൂര്‍ണ്ണമായും തെറ്റുകാരന്‍ ആണെങ്കില്‍ കൂടിയും..
അല്ലെങ്കില്‍ അമ്മ- മകന്‍ റിലേഷനു എന്തു മൂല്യം..
എത്രയ്യോ നുണകള്‍ പറഞ്ഞ് അമ്മമാരുടെ കൈയ്യില്‍ നിന്നും നാം കാശടിച്ചു മാറ്റാറുണ്ട്..
ആ അമ്മ നെഞ്ച് നൊന്ത് ശപിച്ചാല്‍ പിന്നെ നമ്മളില്ല..
എങ്കിലും എന്നെങ്കിലും പിടീക്കപ്പെട്ടാല്‍ കൂടീ എല്ലാം ക്ഷമിച്ചു തരുന്നു അമ്മ.
ഞാനൊരിക്കലും അവരെ കുറ്റപ്പെടുത്തില്ല...
അവര്‍ക്ക് എല്ലാ നന്മകളും നേരുന്നു...


തെറ്റിദ്ധാരണകള്‍ പറഞ്ഞ് തീര്‍ക്കുന്നതായിരുന്നു നല്ലത്....
പത്രത്തിനു പ്രസിദ്ധി കിട്ടാനുള്ള വൃത്തികെട്ട കളി വേണ്ടായിരുന്നു..
പത്രം ചെയ്ത എല്ലാ നല്ല കാര്യങ്ങളെയും അഭിനന്ദിച്ചു കൊണ്ടൂ തന്നെ പറയുന്നു
ഡെഡ് ലൈനും വച്ച് വില പേശീ, ഇപ്പോ പോസ്റ്റും അടുത്തത് എന്ന മട്ടില്‍ ആളെക്കൂട്ടിക്കളി
ആര്‍ക്ക് ഗുണം ചെയ്യും..?


കാര്യമറിയാതെ എന്തിനും കേറീ അഭിപ്രായം വിളമ്പുകയും, കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്യുന്ന പ്രമാണികാര്‍ക്ക് ധാന്യസമാഹരണത്തിനുള്ള വഴി തുറന്നു കൊടുത്തു . അത്ര തന്നെ..


കള്ള നാണയങ്ങളെ തുറന്നു കാണിക്കുക തന്നെ വേണം..!!
പക്ഷേ..എന്തിനും ഒരു മാനുഷിക പരിഗണന വേണം..

അല്ല.... ഇതൊക്കെ പറയാന്‍ ഞാനാര്..
മലയാളികളുടെ തനിഗുണം ഞാനും കാണിക്കും..

വല്ലവന്റെം കുറ്റം വിളമ്പാന്‍ എന്തു രസം..!!!

മരത്തലയന്‍ പട്ടേട്ടന്‍ പറഞ്ഞു...

എനിക്കുറപ്പാണ്‌ കിട്ടുന്ന കാശില്‍ ഒരു മണി പോലും അയാള്‍ അനാവശ്യമായി ചിലവാക്കില്ല എന്ന്..

ഹ ഹ ഹ ചാറ്റില്‍ പാട്ട് കേള്‍ക്കാന്‍ വേണ്ടി IPOD ആവശ്യപ്പെട്ട പയ്യന്‍ ഒരു മണി പോലും ചുമ്മാ കിട്ടുന്ന കാശ് ഹ ഹ ഹ...

കാപ്പിലാന്‍ പറഞ്ഞു...

കൊള്ളാം , കാപ്പിലാന്റെ വ്യാജനും ഇറങ്ങിയോ ? നടക്കട്ടെ കളികള്‍ .

കാപ്പിലാന്‍ പറഞ്ഞു...

കൊള്ളാം , കാപ്പിലാന്റെ വ്യാജനും ഇറങ്ങിയോ ? നടക്കട്ടെ കളികള്‍ .

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

എന്റെ മോനിനി എന്താ വേണ്ടേ എന്ന് ഒരു അമ്മ ചോദിക്കുമ്പോ,
ഞാനായിരുന്നേല്‍ ഒരു ലാപ്ടോപ്പ് ചോദിച്ചേനേ..
കാപ്പൂ, iPod ഒക്കെ ഇപ്പോ വളരെ സാധാരണ അല്ലേ..?
ഹൈസ്കൂള്‍ പിള്ളേര്‍ പോലും ചോദിക്കില്ല. ...

പിന്നെ ഞാനതിയാനെ ന്യായികരിക്കുകയല്ല..
എങ്കിലും എല്ലാവന്മാരും കൂടി വിധിക്കുന്നതു കാണുമ്പോ ഒരിത്. അത്ര തന്നെ..
നുണയനാരിക്കാം...പക്ഷേ കൊടും വഞ്ചകനല്ല..
പറഞ്ഞു കൊല്ലല്ലേ..എങ്ങനേലും ജീവിച്ചോട്ടേ..

ചാര്‍ളി (ഓ..ചുമ്മാ ) പറഞ്ഞു...

അല്ല കാപ്പിലാനേ..
അറിയാന്മാലേഞ്ഞിട്ട് ചോദിക്കുവാ..നിങ്ങളത്ര മോശക്കാരനാണോ...
എവിടെ തിരിഞ്ഞാലും ശത്രുക്കള്‍ മാത്രമേ ഉള്ളല്ലോ..?
ആര്‍ക്കറിയാം..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അരുണ്‍,
തല്‍ക്കാലം ഇത് നിര്‍ത്തൂ. എന്തെങ്കിലും കിട്ടിയാല്‍ മാത്രം ഇനി ഇതെ പറ്റി ചര്‍ച്ച നടത്തിയാല്‍ മതിയാവും. കമന്റ് മോഡറേഷനെങ്കിലും വെക്കൂ.