"I have fought my battle to my heart content, although
I fail in glory."
നമ്മുടെ ബൂലോകത്തിലെ ആരോപണത്തിന്റെ മറുവശത്തേക്ക് നടന്നു എന്നതില്‍ നിന്നാണു ഇങ്ങനെ ഒരു മറുപടി അനിവാര്യമായത്. സത്യം അവ്യക്തമായി കിടക്കുന്നെങ്കിലും ആധികാരികമായ തെളിവുകള്‍ ലഭിക്കാത്തത് ഇത്തരമൊരു മറുപടിയിലേക്ക് എത്തിച്ചിരിക്കുന്നു. നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ സിയാബ് സഹകരിക്കും എന്നു അദ്ദേഹം ഈ-മെയില്‍ മറുപടി നല്കിയ പ്രതീക്ഷയിലാണു ഞാനും എന്റെ സ്റ്റാന്‍ഡിനോട് അനുകൂലിക്കുന്ന ആളെന്ന നിലയില്‍ മേരിലില്ലി, എന്റെ നാട്ടിലെ ചില സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോട് കൂടി ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. സിയാബിന്റേതു പോലെ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന സാഹചര്യം, ക്യാന്‍സര്‍ എന്ന രോഗം ഒരാളുടെ ശാരീരിക, മാനസിക അവസ്ഥയെയും എങ്ങിനെ ബാധിക്കുമെന്നു നേരില്‍ കണ്ടിട്ടുള്ള അനുഭവം, കാരുണ്യപ്രവര്‍ത്തനമേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് തടസമായേക്കാവുന്ന അവസ്ഥ, സിയാബിന്റെ പ്രയത്നങ്ങളോടുണ്ടായിരുന്ന മതിപ്പ് ഇതെല്ലാമാണു ഈ ഒരു വഴിയിലേക്ക് പ്രേരകമായത്.
നമ്മുടെ ബൂലോകം സിയാബിനെതിരെ ആരോപണങ്ങളുമായി വരുമ്പോള്‍ അയാള്‍ കീമോ തൊറാപ്പിക്കു വിധേയനാകുന്ന സമയമാണെന്ന അറിവ് കിട്ടിയതിനാലാണ് മാനുഷിക പരിഗണന എന്ന വാദവുമായി ഞാനും മേരി ലില്ലിയും രംഗത്തെത്തുന്നത്. കാന്‍സര്‍ രോഗിയെന്നു സിയാബ് സ്വയം സമ്മതിച്ച ശേഷവും അതെ മാനുഷിക പരിഗണന തന്നെ ആണ് അയാള്‍ക്ക് വേണ്ടി നിലയുറപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും. അയാളുടെ രോഗാവസ്ഥ സത്യമെങ്കില്‍, അയാളെ കാരണമറിയാതെ കല്ലെറിയരുത് എന്ന ധാര്‍മ്മിക ചിന്ത മനസിലുണ്ടായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രോഗത്തിന്റെ പൂര്‍ണ വിവരങ്ങള്‍ കൈമാറാം എന്നായിരുന്നു സിയാബ് ഏറ്റിരുന്നത്. പക്ഷെ പറഞ്ഞ തീയതിക്കുള്ളില്‍ രേഖകള്‍ കൈമാറാന്‍ സിയാബ് തയ്യാറായില്ല. തന്റെ കൈയില്‍ ചികിത്സയുടെ പൂര്‍ണ വിവരങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും അതു മറ്റൊരാള്‍ക്ക് കൈമാറാന്‍ സിയാബ് മാനസികമായി തയ്യാറല്ല എന്നാണു ഇതില്‍ നിന്നും മനസിലാകുന്നത്. രോഗിയുടെ വിവരങ്ങള്‍ മറച്ച് വെക്കാന്‍ അയാള്‍ക്കുള്ള വ്യക്തിപരമായ അവകാശത്തെ അംഗീകരിക്കമെങ്കിലും, അതിന്റെ പിന്നില്‍ ഉയര്‍ന്നിട്ടുള്ള സാമ്പത്തീക ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അയാള്‍ തയ്യാറാകുമെന്ന പ്രതീക്ഷയില്‍ അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി കാത്തിരുന്നത്. പിടിച്ചു വാങ്ങുക എന്നത് അസാധ്യവുമാണ് . അയാളുടെ കൈയില്‍ ഇനിയും അതവശേഷിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കൈമാറി, അസുഖകരമായ ഈ അവസ്ഥയെ അയാള്‍ ഒഴിവാക്കും എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. പക്ഷെ അതു ഈ വിഷയത്തില്‍ ഞങ്ങള്‍ ഏറ്റെടുത്തിരുന്ന ദൌത്യത്തിനതീതമായി നില്‍ക്കുന്നതാണ്.
ബൂലോകവുമായി ആരോഗ്യപരമായ സംവാദം നടന്നു എന്നു തന്നെയാണു കരുതുന്നത്. അനോണിമസ് അഭിപ്രായങ്ങളും വ്യക്തിഹത്യയും അപവാദമാണ്. സംവാദത്തില്‍ പറഞ്ഞിരുന്നത് പോലെ രേഖകള്‍ സമയബന്ധിതമായി നല്കാന് കഴിയാത്തതില്‍ ഞങ്ങള്‍ ഇതില്‍ നിന്നും പിന്മാറുകയാണ് . ഇതില്‍ തോല്‍വിയും ജയവുമുണ്ട്. ഞങ്ങളെ എതിര്‍ത്തവര്‍ പോലും നേരില്‍ വിളിച്ച് ശ്രമങ്ങളെ അഭിനന്ദിച്ചത് അംഗീകാരമായി തന്നെ കണക്കാക്കുന്നു. മാത്രമല്ല, ആരോപണം കേട്ടയുടനെ ഒരാളെ മുന്‍വിധിയോട് കൂടി സമീപിച്ചില്ല എന്നതും പിന്നിട് അയാള്‍ നിരപരാധിയാണു എന്ന തിരിച്ചറിവില്‍ മനസാക്ഷി വേദനിക്കില്ല എന്നതും ഞങ്ങള്‍ക്ക് അഭിമാനത്തിനു വകയുള്ള കാര്യങ്ങളാണ് . നാലുവശത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്കിയ എല്ലാവര്ക്കും നന്ദി പറയുന്നു.
ഗ്യാലറിയില്‍ ഇരുന്നു കയ്യടിച്ചില്ല, മൂക്കത്ത് വിരല്‍ വെച്ചില്ല, കളത്തിലിറങ്ങി കഴിവിന്റെ പരമാവധിയില്‍ നന്നായി തന്നെ പരിശ്രമിച്ചു. മനസാക്ഷിക്കു മുന്നില്‍ വിജയിച്ചും എതിര്‍ത്തവര്‍ക്കുമുന്നില്‍ പരാജിതരായും ഞങ്ങള്‍ പിന്തിരിയുന്നു. സത്യം അവ്യക്തത നീക്കി, മാതൃകപരമായ ജ്വാലയോടെ പുറത്തുവരും എന്ന പ്രതീക്ഷയില്‍ തന്നെ. കാലവിളംബത്തില്‍ സത്യം തന്നെ ജയിക്കും. കല്ലെറിയാം, അപഹസിക്കാം, ആരോപണങ്ങളുമായി മുന്നോട്ട് വരാം. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്, നിങ്ങളുടെ മുന്നില്‍.
27 അഭിപ്രായങ്ങൾ:
അരുണ്‍,
താങ്കളുടെ നല്ല ശ്രമങ്ങളെയും അതിനുപുറകിലെ നല്ല മനസ്സിനെയും ആദ്യമായി ആശംസിയ്ക്കട്ടെ. ഈ ആരോപണങ്ങളുടെ തുടക്കം മുതല്‍ ഞാന്‍ ആഗ്രഹിച്ചതാണ് ആ മെഡിയ്ക്കല്‍ ഡോകുമെന്റുകള്‍ സിയാബ് ആര്‍ക്കും കൊടുക്കരുതെന്ന്.
ആ പത്രം ഈ പ്രശ്നത്തില്‍ നിന്ന് പിന്മാറിയത് ഭയം കൊണ്ടാണ്. ആവശ്യമില്ലാതെ ആളുകളുടെ പേരുകള്‍ പരാമര്‍ശിയ്ക്കുക, ആരോപണങ്ങള്‍ ഉന്നയിയ്ക്കുക, വ്യക്തിസംബന്ധമായ വിവരങ്ങള്‍ പരസ്യപ്പെടുത്തുക മുതലായ നിയമപരമായ നൂലാമാലകളാല് പ്രശ്നം സിയാബില് നിന്ന് മാറി അവര്‍ക്ക് തന്നെ തലവേദനയുണ്ടാക്കുന്ന ഒന്നായി മാറുമെന്ന ഭീതിയിലാണ് അവര്‍ ഈ പ്രശ്നം അടച്ചുപൂട്ടുന്നത്.
ഈ പ്രശ്നത്തില്‍ ഒരു പ്രതികാരനടപടിയെന്ന നിലയില്‍ അപകീര്‍ത്തിപരമായ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച് വ്യക്തിയെ കരിതേച്ച് കാണിയ്ക്കുക എന്ന ദുരുദ്ദേശം മാത്ര്മേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതല്ലായിരുന്നെങ്കില്‍ ഈ അന്വേഷണത്തെ അവര്‍ അങ്ങേയറ്റം കൊണ്ടുപോയേനെ!
അവര്‍ ഇതുകൊണ്ട് നേടിയതെന്താണ്?
സത്യം തെളിയിക്കാന്‍ താങ്കള്‍ നടത്തിയ നല്ല ശ്രമങ്ങള്‍ക്കും താങ്കളുടെ മാനുഷികപരിഗണനകള്ക്കും അഭിനന്ദനങ്ങള്‍.
ഈ വിവരങ്ങള്‍ നേരിട്ട് പറയാന്‍ കുറച്ചുനേരമായി താങ്കളെ ഫോണില്‍ ശ്രമിയ്ക്കുന്നു, തിരക്കിലായിരുന്നു എന്ന് തോന്നുന്നു...
അരുണിന്റെയും മേരി ലില്ലിയുടെയും ശ്രമങ്ങള്‍ക്ക് നന്ദി . എനിക്ക് പറയേണ്ടതും , ഞാന്‍ പറഞ്ഞതുമായ കാര്യങ്ങള്‍ ത്രിശൂര്കാരന് പറഞ്ഞിരിക്കുന്നു . ഈ വിവാദം ഇവിടെ കെട്ടടങ്ങട്ടെ ആശംസകള്‍
"ആരോപണം കേട്ടയുടനെ ഒരാളെ മുന്‍വിധിയോട് കൂടി സമീപിച്ചില്ല എന്നതും പിന്നിട് അയാള്‍ നിരപരാധിയാണു എന്ന തിരിച്ചറിവില്‍ മനസാക്ഷി വേദനിക്കില്ല എന്നതും... "
തീര്‍ച്ചയായും ഇതു തന്നെയായിരുന്നു നല്ല സമീപനം.
അരുണ്‍, താങ്കളുടെ ഉദ്ദേശശുദ്ധിയെ ആരും കുറ്റപ്പെടുത്തില്ല. സിയാബ് പറഞ്ഞ പോലൊരു അവസ്ഥയില്‍ ആണെങ്കില്‍ (ആവാതിരിക്കട്ടെ എന്ന് ഇപ്പോഴും കരുതുന്നു) താങ്കളുടെ നന്മയേറുന്നു.
പക്ഷെ എന്തായാലും സിയാബ് ചെയ്തതിനെ ന്യായീകരിക്കാനാവില്ല. സ്വതേ ആളുകളെ വിശ്വസിക്കാനാവാത്ത ഈ കലിയുഗത്തില്‍ ആ അവിശ്വാസം കൂട്ടാന്‍ സിയാബ് ഇടയാക്കി.
പത്രമോ കൂട്ടായ്മയോ എന്തുമായിക്കൊള്ളട്ടെ, അവര്‍ അതു വ്യക്തമായി അന്യോഷിച്ചതിനു ശേഷം മാത്രമാണ് പ്രസിദ്ധീകരിച്ചത്. അവര്‍ അതിനു നന്ദി അര്‍ഹിക്കുന്നു.
പക്ഷെ സിയാബിനെ പിന്തുണക്കുന്നെന്ന നാട്യവുമായി വന്നവര്‍ മറ്റുപലരും ഗ്യാലറിയില്‍ നിന്നു കൈയടിക്കുകയും പറ്റിയാല്‍ അതില്‍ നിന്നും തനിക്ക് മെച്ചം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ്. അതിനാല്‍ തന്നെ അവര്‍ ഒരു വാക്ക്, ഒരു വിമര്‍ശനം പോലും അര്‍ഹിക്കുന്നില്ല.
ഗ്യാലറിയില്‍ ഇരുന്നു കയ്യടിച്ചില്ല, മൂക്കത്ത് വിരല്‍ വെച്ചില്ല, കളത്തിലിറങ്ങി കഴിവിന്റെ പരമാവധിയില്‍ നന്നായി തന്നെ പരിശ്രമിച്ചു.
തീര്ച്ച്യായും ചുള്ളീ...
താങ്കളുടെ പരിശ്രമത്തിനു അഭിനന്ദനങ്ങള്‍... :)
അരുണ്‍,
തിങ്കളാഴ്ച തരാം എന്ന് പറഞ്ഞിട്ട് കണ്ടില്ല എന്നതിനാല്‍ നിരാശനാകാതെ. “ബ്ലോഗിന്റെ നാലതിരുകള്‍ക്കുള്ളില്‍” നില്ക്കും എന്ന “നമ്മുടെ ബൂലോകത്തിന്റെ” മുന്‍ വിധി അരുണ്‍ വെച്ച് പുലര്‍ത്തരുത് എന്ന് അപേക്ഷ....
കേസ്സ് കൂട്ടങ്ങളിലേയ്ക്ക് പോകുന്നതിന് മുന്‍പ് ഒരു ഒത്ത് തീര്‍പ്പിനുള്ള അവസരം ഇനിയും മുന്നിലില്ലേ... സിയാബിന് വിശ്വാസമുള്ള ഏതെങ്കിലും ഒരാള്‍ കാണില്ലേ... ആ വഴി ഉപയോഗിച്ച്...
പ്രതീക്ഷകളാണല്ലോ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് :)
“രോഗ വിവരങ്ങള്‍ കമ്പനിക്ക് പോലും കൊടുക്കരുത്”
ഒരാളുടെ രോഗവിവരം പരസ്യപ്പെടുത്തണമെന്ന് പറയുവാന്‍ ഏത് കമ്പനിക്കാണ് അവകാശമുള്ളത്!!!! കമ്പനിയെ കൊണ്ട് ഇത് ചോദിപ്പിച്ചവരെയാണ് ബ്ലോഗ് വിചാരണ ചെയ്യേണ്ടത്....
മെഡിക്കല്‍ എത്തിക്സ് എന്തെന്ന് ആദ്യം നാം പഠിക്കേണ്ടിയിരിക്കുന്നു.....
അരുണേ താങ്കളുടെ ശ്രമങ്ങള്‍ക്ക് ആശംസകള്‍!!
ആ ചെറുപ്പക്കാരന് തെറ്റു പറ്റിയെങ്കില്‍ തിരുത്താനുള്ള അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രേഖകള്‍ നല്‍ക്കാത്തതിന് എന്തെങ്കിലും കാരണമുണ്ടാവും..
അല്ലെങ്കിലും അവ ആവശ്യപ്പെടാന്‍ ധാര്‍മ്മികമായി നമുക്ക് യാതൊരു അവകാശവുമില്ല..
എന്താണേലും എല്ലാവര്ക്കും സമാധാനമായല്ലോ..?
ഒരുത്തനെ ചതിയനും , വെറുക്കപ്പെട്ടവനുമായി മുദ്ര കുത്തി ഒറ്റപ്പെടുത്തുകയും ചെയ്തു.
നിറുത്തിക്കൂടെ ഇനിയെങ്കിലും..
ബൂലോകത്തെ ആരുടെ മുമ്പിലും അതിയാന് ഇനി കൈ നീട്ടില്ല..
പണി കളയുന്ന കാര്യം എല്ലാവരും കൂടി ഉറപ്പാക്കുകയും ചെയ്തു.
ഇനിയെന്നാ വേണം..ചാകണോ..?
ഒരിക്കലും കള്ളത്തരം പറയാത്ത, ഒരാളെപ്പോലും പറ്റിക്കാത്ത ബൂലോകത്തെ യോഗ്യന്മാര്ക്ക് എന്റെ ഒരു നല്ല നമസ്കാരം.!!!
വിനയുടെ കമന്റിനെ ബഹുമാനപൂര്‍വ്വം കാണുന്നുവെങ്കിലും പരാമര്‍ശങ്ങള്‍ ഒരു സ്ഥാപനത്തെ ബാധിക്കുമെന്നതിനാല്‍ നീക്കം ചെയ്യുന്നു.
"ഗ്യാലറിയില്‍ ഇരുന്നു കയ്യടിച്ചില്ല, മൂക്കത്ത് വിരല്‍ വെച്ചില്ല, കളത്തിലിറങ്ങി കഴിവിന്റെ പരമാവധിയില്‍ നന്നായി തന്നെ പരിശ്രമിച്ചു. മനസാക്ഷിക്കു മുന്നില്‍ വിജയിച്ചും എതിര്‍ത്തവര്‍ക്കുമുന്നില്‍ പരാജിതരായും ഞങ്ങള്‍ പിന്തിരിയുന്നു."
ഈ ഒരു ഒറ്റ പോസ്റ്റില്‍ എതിര്‍ത്തവര്‍ക്ക് മുമ്പിലും നിങ്ങള്‍ വിജയിച്ചു സുഹൃത്തേ!!
അരുണ്‍...
താങ്കള്‍ ഈ ഒരു വിവാദത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കാണിച്ച മനസ്സിനെയും കൈക്കൊണ്ട പക്വമായ തീരുമാനങ്ങളെയും ബഹുമാനിക്കുന്നു. ഏറ്റെടുത്ത ഉദ്യമത്തില്‍ നിന്ന് പിന്മാറുമ്പോഴും അത് കൊണ്ട് തന്നെ അതൊരു പരാജയം എന്ന് ഒരിക്കലും കരുതരുതേ.. താങ്കളുടെ നിലപാടുകള്‍ തീര്‍ത്തും ഉചിതം തന്നെ ആയിരുന്നു, ഈ നിമിഷം വരെയും
Dear Arun,
I do appreciate you efforts and understand that you were doing it with a good intention. Most of the others, are trying to take this chance as a weapon to attach Boolokam. A human being called Siyab is nothing for them, and i don't think they worry about him.
Siyab and the lady who supported him, both are in my contact list. For the last few months, both of them were on-line most of the time. Still, he was avoiding her, saying he was in Delhi etc, is a clear sign of what was going on.
Same way I appreciate your efforts, I respect what Boolkam did. Even though they had all the evidence at the time of first post, they gave a fair chance for Siyab to prove to them or to the Lady, that he is clean. Once it didn't happen, they published the rest of the scandal. I would say, that was the right approach.
I am sure, this incident would be an eye opener for the rest of the bloggers about the traps in cyber world. Also, i am sure the next person who is trying to make a fortune from Malayalam Blog world, will think twice.
Once again, man..ur brave ...and have a wonderful heart. Stay like that !
missed to add in the last comment :
Boolokam risked their name, when they came with the first post. If Siyab proved to that lady that he is really a patient, by now, the blog called "Boolokam" would have gone for ever. I think they risked it for a good cause, not for few hits.
അസത്യവും നുണയും നമ്മളേ എത്തിപെടുത്തുന്നത് അവസാനം വേദനയിലേയ്ക്ക് തന്നെയാണു. ആ കുട്ടിയ്ക്ക് അസുഖം ഒന്നുമില്ലാതിരിയ്ക്കട്ടെ. എന്തെങ്കിലും അസത്യങ്ങള്‍/അബദ്ധങ്ങല്/തെറ്റുകള്‍ പറഞിട്ടുണ്ടെങ്കില്‍ അതിന്റെ പരിണിതഫലങ്ങളില്‍ നിന്നും രക്ഷപെടുക എന്നത് ബ്ലോഗ്ഗ് ആണെങ്കിലും/സാധാരണ നാട്ടില്‍/വീട്ടില്‍ തന്നെ ഉണ്ടായതാണെങ്കില്‍ തന്നെയും, അല്പം ബുദ്ധിമുട്ട് തന്നെയല്ലേ? ഒരു പരാതി എന്ന മട്ടില്‍ ബ്ലോഗിലൂടെ അറിയപെടുന്ന ഒരു വ്യക്തിയ്ക്ക് എതിരായിട്ട് എന്തെങ്കിലും ഉയര്‍ന്ന് വന്നാല്‍ അതിനെ കുറിച്ച് അന്വേക്ഷിയ്ക്കാന്‍ ഇറങ്ങുക എന്നത് ആ വ്യക്തിയുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടും/അത് ഒരു പാതകം എന്ന് ഒക്കെ വിചാരിയ്ക്കുന്നതില്‍ വിയോജിപ്പുണ്ട്. വ്യക്തിയുടെ ഭാര്യയുടെ മുതുകില്‍ മറുകുണ്ടോ അല്ലെങ്കില്‍ എത്രരുപയുടെ താലിമാല പണിയിച്ചു എന്ന് ഒന്നുമല്ലലോ ചോദിയ്ക്കുന്നത്, പന്നിപനിയാണോ/എയിഡ്സുണ്ടോ സംശയം തോന്നുന്നു എന്നു വരെ ചോദിച്ചു പോകുന്ന കാലഘട്ടതിലൂടെയാണു നമ്മളിപ്പോ നീങ്ങുന്നത് അല്ലേ? ഈ വ്യക്തി പൊതുജനങ്ങള്‍ കാണുന്ന മീഡിയയില്‍ പ്രത്യക്ഷപെടുകയും,എഴുതുകയും/അഭിമുഖം നടത്തുകയും ഒക്കെ ചെയ്യുമ്പോഴ്, നമുക്ക് ഇമ്പ്രസ്സ്ഡ് ആവുകയാണെങ്കില്‍ നമ്മള് ആ വ്യക്തിയേ കാണാനോ അല്ലെങ്കില്‍ ഒരു ഓട്ടോഗ്രാഫിനോ മറ്റോ ശ്രമിയ്ക്കുന്നു,വളരെ കഴിവുള്ള ഡോക്ടറാണെങ്കില് നമ്മള് നമ്മുടെ അസുഖവുമായിട്ട് ചികല്‍സയ്ക്കായി ബന്ധപെടുവാന്‍ താല്പര്യം കാട്ടുന്നു. അത് പോലെ, അതേ ആങ്കിളില്‍ നമുക്ക് അല്പം സംശയം തോന്നുന്ന്വെങ്കില് അത് അന്വേക്ഷിയ്ക്കുന്നതില് തെറ്റുണ്ടോ? അസത്യത്തിന്റെ പുകമറയില്ലെങ്കില് അതില്‍ സന്തോഷിയ്ക്കുകയലേ വേണ്ടത്? പച്ചില കൊണ്ട് പെട്റോള് എന്ന് പറഞപ്പോള്, ഹെക്ടര്‍ കണക്കിനു സ്ഥലം രാമറുടേ പേരില്‍ എഴുതിവചവര് പിന്നീട് പരാതിയ്ക്ക് പോവരുത് എന്ന് പറയുന്നതില്‍ അര്‍ഥമുണ്ടോ?
നവാബ് രാജേന്ദ്രനേ ആര്‍ക്കും ഓര്‍മ്മയില്ലേ? ഏത് ചെറിയ സംശയങ്ങള്‍ക്കും/കൊല്ലരുതായ്മയ്ക്കെതിരേയും ഹര്‍ജ്ജി സമര്‍പ്പിച്ച് നീതി നേടിയിരുന്ന വ്യക്തി? മിക്ക ആസ്പത്രിയ്കളിലും ചികല്‍സാ സഹായം നേടുന്നവര്യ്ക്കായുള്ള ആളുകളുടെ പൂര്‍ണ മേല്‍വിലാസവും, ചികല്‍സയുടെ രീതികളും അസുഖങ്ങളുടെ വിശദാംശങ്ങളും ലഭ്യമാണു. ഇതൊക്കെ തന്നെ, വ്യക്തികളുടെ സമ്മതമില്ലാതെ തന്നെ ലഭ്യമാവുന്നവ തന്നെ. LBS ന്റെ സൈറ്റില്‍ കേഡര്‍ അനുസരിച്ചുള്ള ആളുകള്ടെ ഡീറ്റേയില്സ്ം ഫോണ്‍ നമ്പ്രും പോസ്റ്റിങ് അഡ്രസ്സും ഒക്കേനും ഉണ്ട്. അതൊക്കെ പബ്ലിക്ക് ഇന്‍ഫോര്‍മേഷന്റെ പ്രോട്ടോക്ക്ക്കോള് അനുസരിച്ച് കൊടുക്കുന്നതാണു. ഒരാളുടെ പഠിത്തവും, അസുഖവും, ഭാര്യയുടെ വീട്ട് പേരും ഒക്കെ നാലാളോട് പറയണ്ട കാര്യമില്ല എന്ന വാദം അനുവദിച്ച് കൊടുക്കുമ്പോള്‍ തന്നെ, പ്രഫഷണല്‍ എത്തിക്ക്സിന്റെ ഭാഗമായിട്ട് പൊതുജനമായിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഏത് ഒരാളുടെയും പടം/ഫോണ്‍ നമ്പ്ര്/വിലാസം എന്നിവയൊക്കെ ആര്‍ക്കും എവിടേയും പറയാവുന്നതും കൊടുക്കാവുന്നതും ആണു. RTI Act അനുസരിച്ച്, ഏത് ഒരാളുടെയും ഉദ്ദ്യോഗം/വിദ്യഭാസം എന്നിവ ഏത് ആള്‍ക്കും എപ്പ വേണമെങ്കില്‍ അറിയാന്‍ സ്വാതന്ത്ര്യമുണ്ട്, അതിനൊന്നും ഒരു കാര്യങ്ങളും തടസ്സം നില്‍ക്കില്ല. ഒരു ഡോക്ടര്‍ക്ക് എം.ഡിയുണ്ടോ എന്ന് എനിക്ക് അറിഞിട്ട് വേണം എനിക്ക് ചികില്‍സയ്ക്ക് പോവാന്‍ എന്ന് ഞാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും MCI യൊട് ഞാന്‍ ചോദിച്ചാല്‍ അത് എനിക്ക് കിട്ടിയിരിയ്ക്കും. അതില്‍ ഡോക്ടറുടെ സ്വകാര്യത്ായ്ക്ക് ഒരു സ്ഥാനവുമില്ല. മന്ത്രിമാര്‍ സംബദ്ധിയ്ക്കുന്ന വിവാഹ/മരണ ചടങ്ങുകളുടെ ചിത്രങ്ങള്‍ ആരോടും ചോദിയ്ക്കാതെ തന്നെ പത്രങ്ങളില്‍ നമ്മള് കൊടുക്കുന്നില്ലേ ?നമ്മള് കാണുന്നില്ലേ?
കേട്ട് കേള്‍വി വച്ച് ചാറ്റ് ചെയ്യുന്നവരോട് ഒക്കെ തന്നെയും പല പ്ല അസുഖങ്ങള്‍ തനിയ്ക്കുണ്ട് എന്ന് ഈ കുട്ടി പറഞിട്ടുണ്ട്. സോ , സൂക്കേടിന്റെ സ്വകാര്യത അവിടെ തീര്‍ന്നു. ഈ കുട്ടിയുടെ നാട്ടിലും പലരോടും ഈ കുട്ടി അസുഖത്തേ കുറിച്ച് പറഞിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴ്, പരാതി ഉയര്‍ന്ന സ്ഥിതിയ്ക് കാശ് അയച്ച് കൊടുത്ത വ്യക്തിയ്ക്കെങ്കിലും ഡീറ്റേയില്‍സ് കൈമാറുക അല്ലെങ്കില്‍ ഡോക്ടറുടെ പേര് എങ്കില്ം പറയാമായിരുന്നു. അതില്‍ തെറ്റില്ല തന്നെ. പോലീസിനും/വനിതാ കമ്മീഷനും/സ്വകാര്യ വ്യക്തിയ്ക്കും ഒക്കെ കേട്ട് കേള്‍വി/"മാധ്യമങ്ങള്‍"/ഇന്റര്‍നെറ്റ് (ഇതില്‍ ബ്ലോഗ്ഗും പെടും) എന്നീ മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങളില്‍/പരാതികളില്‍/മനുഷ്യവകാശലംഘനം എന്നിവയില്‍ സ്വയമേധയാ പരാതി സ്വീകരിച്ച് കേസുകള്‍ സമര്‍പ്പിയ്ക്കാം എന്നിരിയ്ക്കേ, കേസേടുക്കാനും തെളിയിയ്ക്കാനും നീ ആരാടാ കമ്മീഷണറോ എന്നുള്ള ചോദ്യം അസ്ഥാനത്താണു. കാരണം, സത്യങ്ങളുടെങ്കില് ആരേയും നമുക്ക് പേടിയ്ക്കാനില്ലല്ലോ.
ആ കുട്ടിയ്ക്ക് അസുഖം എന്നത് സത്യമായിരുന്നാല്‍, തുടര്‍ ചികല്സയ്കുള്ള കാര്യങ്ങളും നമ്മള് തന്നെ ചെയ്യുമായിരുന്നില്ലേ? അന്വേക്ഷിയ്കാതെ അറിയാന്‍ കഴിയുമായിരുന്നോ? സത്യമായിരുന്നെങ്കില്‍ ഒരു ജീവന് രക്ഷിച്ച്, പടി പടിയായിട്ട് അവനെ ഉയര്ച്ചേയിലേയ്ക്ക് തന്നെ നമ്മള് നയിയ്കുമായിരുന്നില്ലേ? അല്ലാ അസത്യങ്ങളാണു ഉയര്‍ന്ന് വന്നതെങ്കില്‍ അതും നല്ലതല്ലേ? നാളുകള്‍ ഏറെ കഴിയുമ്പോള്‍, ഈ വക അസത്യങ്ങളിലൂടെ ജീവിതം മുമ്പോട്ട് കൊണ്ട്പോകാന്‍ തീരുമാനിച്ഛാല് , കൂടുതല്‍ കൂടുതല്‍ പണമിടപാടുകള്‍ ചെന്ന് എത്തുകയും, അത് വഴി മറ്റു പല ഭീകര വഴിയ്കളിലേയ്യ്ക്ക് ഈ കേസ് എത്തിപെടുകയും ചെയ്യുമ്മായിരുന്നില്ലേ? ഈ ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ട്, ആ കുട്ടിയ്ക്ക് അത്രയും വേഗം നയങ്ങള്‍ മാറ്റി, നല്ലൊരു ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നൂടേ? Siyab, be brave maan and Allow Truth to Prevail and Live a Peacful Life.
ഈ വിഷയത്തില്‍ സ്വന്തം മനസ്സിനെങ്കിലും സംത്രുപ്തി തരുന്ന ഒരുത്തരം ലഭിക്കാതെ എങ്ങിനെയാ അരുണ്‍ മനസാക്ഷിക്ക് മുമ്പില്‍ വിജയിച്ചു എന്ന് പറഞ്ഞൊഴൊയുന്നത്. ബൂലോകം ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ നിന്നും മാറിച്ചിന്തിച്ചു എന്നല്ലാതെ താങ്കളെന്തോ മഹത്തായ കാര്യം ചെയ്തു എന്നെനിക്കു തോന്നുന്നില്ല. തെളിവോ എന്തു കുന്തം വേണമെങ്കിലും ആകട്ടെ.. അത് നല്‍കാമെന്നു പറഞ്ഞ് പ്രത്യേകിച്ചൊരു കാരണം പോലും പറയാതെ താങ്കളുടെ സുഹ്രുദ് ബന്ധത്തിനും അത് മൂലം താങ്കള്‍ ബൂലോകത്തിനു നല്കിയ ഉറപ്പിനും യാതൊരു വിലയും കല്‍പ്പിക്കാതെ എന്നെപ്പോലൊരു സാധാരണ ബ്ലോഗര്‍ക്ക് ഒരു വിധത്തിലും ബോധിക്കാത്ത ഒരു പൈങ്കിളി മറുപടിയും ബ്ലോഗിലിട്ട് ഒളിച്ച് നടക്കുന്ന താങ്കളുടെ സുഹ്രുത്തിന്റെ മുമ്പിലാണ് സത്യത്തില്‍ താങ്കള്‍ തോറ്റത് സുഹ്രുത്തേ...
വിനയുടെ കമന്റില്‍ ഒരു പ്രസ്ഥനത്തെ വലിച്ചിഴക്കുന്ന കമന്റ് ഉള്ളത് കൊണ്ടാണു പബ്ലീഷ് ചെയ്യാത്തത്. എതിരഭിപ്രായമുള്ളവര്ക്കും അതിലെ പക്വത മനസിലാവും.
നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞത് മാത്രം ഞാന്‍ പോസ്റ്റ് ചെയ്യുന്നു.
വിവരക്കേടല്ലാതെ, ഈ വിഷയത്തില്‍ താനെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?
അതിനെവിടാ വിവരം ഇല്ലേ...
അരുണ്‍ ചുള്ളിക്കല്‍ ഇതു പബ്ലീഷ് ചെയ്യില്ലായിരിക്കാം...
മിസ്റ്റര്‍ അരുണ്‍
താങ്കളുടെ പൈങ്കിളി കേള്‍ക്കാന്‍ ഇനി മേലില്‍ ഈ ബ്ലോഗില്‍ വരില്ല.
സിയാബിനെ പോലുള്ളവര്‍ ശിക്ഷ അര്‍ഹിക്കുന്നു പക്ഷെ എല്ലാ തെറ്റുകാരും ഈ ലോകത്ത് ശിക്ഷിക്കപ്പെടുന്നില്ലല്ലോ, അതാണല്ലോ ലോകനീതി എന്ന് സമാധാനിക്കുന്നു.
ഇപ്പോള്‍ താങ്കളോടുള്ള ബഹുമാനം ഒട്ടും അവശേഷിക്കുന്നില്ല എന്നുകൂടി പറയട്ടെ.
Anil
anilnair .at technologist .dot com
arun:
I know yur efforts man-
I will be with u
those who guiding Siyab is misguiding now
പ്രിയപ്പെട്ട രഞ്ജിത്,
താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. സിയാബിന്റെ പ്രതികരണം ഇവ്വിധം ആയതില്‍ പൂര്ണ്ണതൃപ്തിയില്ല എന്നത് സത്യം തന്നെ. പക്ഷെ ഇതിനപ്പുറം ഒരു ചുവടുപോലും വെക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് പിന്തിരിയുന്നു.
Anil :)
എനിക്ക് പറയണ്ടത് തന്നെ മുമ്പെ വന്നവര്‍ പറഞ്ഞു കഴിഞ്ഞു . ഇന്നി പ്രതേകിച്ചു ഒന്നും എനിക്ക് പറയുവാന്‍ ഇല്ല.
അരുണ്‍, ഞാനും രഞ്ജിത്തേട്ടന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നു. എന്റെ നിരീക്ഷണത്തില്‍ അരുണ്‍ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ സ്വന്തം മനസാക്ഷിയ്ക്ക് പോലും തൃപ്തികരമായ ഒരു പോസ്റ്റ് ആണൊ ഇത്.
പ്രിയ അജയന്,
അനുകൂലമായിട്ടാണു കമന്റ് ഇട്ടതെങ്കിലും, ഒരു വാഗ്വാദം ഇനിയും ഒഴിവാക്കാന്‍ മാത്രമാണു അത് ഡിലീറ്റ് ചെയ്തത്. തുടക്കം മുതലേ ഞങ്ങള്‍ക്ക് നല്കിപ്പോന്ന പിന്തുണയ്ക്ക് നന്ദി കൂടി അറിയിക്കട്ടെ...
"ഗ്യാലറിയില്‍ ഇരുന്നു കയ്യടിച്ചില്ല, മൂക്കത്ത് വിരല്‍ വെച്ചില്ല, കളത്തിലിറങ്ങി കഴിവിന്റെ പരമാവധിയില്‍ നന്നായി തന്നെ പരിശ്രമിച്ചു. മനസാക്ഷിക്കു മുന്നില്‍ വിജയിച്ചും എതിര്‍ത്തവര്‍ക്കുമുന്നില്‍ പരാജിതരായും ഞങ്ങള്‍ പിന്തിരിയുന്നു."
സ്വന്തം മനസാക്ഷിക്കുമുന്‍പില്‍ നീതിപുലര്‍ത്തുക എന്നത് തന്നെ പരമപ്രധാനം.
പ്രിയ അരുണ്‍, കുറച്ചു ദിവസങ്ങളായി ഇവിടെ നടക്കുന്ന ചര്‍ച്ചകളും അരുണിന്റെ മധ്യസ്ഥശ്രമങ്ങളും ഞാന്‍ കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അരുണിന്റെ പരിശ്രമങ്ങള്‍ക്ക് നന്ദി.
എങ്കിലും ഒന്നു ചോദിക്കട്ടെ, അരുണിനു സിയാബുമായുള്ള ‘സുഹൃദ്ബന്ധം‘ ചാറ്റുവഴി മാത്രമുള്ളതാണോ അതോ നിങ്ങള്‍ അടുത്ത സുഹൃത്തുക്കളാണൊ? ചാറ്റുവഴിയുള്ള സൌഹൃദം മാത്രമേയുള്ളൂവെങ്കില്‍ ഈ മദ്ധ്യസ്ഥശ്രമത്തില്‍ ഇപ്പോള്‍ അരുണിനു ലഭിച്ചതില്‍ കൂടുതല്‍ ഒരു മറൂപടീ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇന്റര്‍നെറ്റ് സൌഹൃദങ്ങളുടെ അതിര്‍വരമ്പുകള്‍ എത്രത്തോളം ആവാമെന്നും ഏത് അതിരുകളില്‍ നിര്‍ത്തണം എന്നും സിയാബിന് അറിയാവുന്നതിനാലാവാം അത്. അതില്‍ ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല.
മറിച്ച്, നിങ്ങള്‍ തമ്മില്‍ വളരെ അടുത്ത സ്നേഹിതന്മാരാണെങ്കില്‍, അരുണിനെ മാത്രമല്ല സിയാബിനെ സ്നേഹിക്കുകയും അദ്ദേഹത്തിന്റെ ജീവിതകഥയെ വളരെയേറെ ബഹുമാനത്തോടെ നോക്കിക്കാണുകയും ചെയ്ത ഒരു കൂട്ടം ആളുകളെയാണ് സിയാബ് ഈ മൌനത്തിലൂടെ സംശയത്തിന്റെ മുനയില്‍ തന്നെ നിര്‍ത്തിയിരിക്കുന്നത്. ആ ഒരു വീക്ഷണകോണില്‍ അരുണിന്റെ ഈ പിന്മാറല് യാതൊരു ഉത്തരങ്ങളും തരുന്നുമില്ല. സിയാബിന് ക്യാന്‍സര്‍ എന്ന മഹാവ്യാധി ഇല്ലാതിരിക്കട്ടെ എന്നാണിപ്പോഴും എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും.
ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ അവസാനിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഈ കമന്റ് പബ്ലിഷ് ചെയ്യണമെന്നില്ല. ഞാന്‍ എന്റെ അഭിപ്രായം എഴുതി എന്നുമാത്രം.
ആശംസകള്‍.
പ്രിയ അപ്പു,
സിയാബിനെ അടുത്തറിയുന്ന ഒരാളല്ല ഞാന്‍ എന്നത് ഈ വിഷയത്തില്‍ ഇടപെടുമ്പോഴെ പറഞ്ഞിരുന്നു. ദൂരെ നിന്നു നോക്കിക്കണ്ടിരുന്നു. അയാളുടെ കഠിനപ്രയത്നങ്ങളെ ബഹുമാനപൂര്‍വ്വം നോക്കിക്കണ്ടിരുന്നു. സിയാബിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ എനിക്കും വിഷമമുണ്ട്. അയാള്‍ സ്വയം മുന്നോട്ട് വന്നില്ലെങ്കില്‍ അപ്പു പറഞ്ഞപോലെ അയാള്‍ നിരപരാധിയാണെങ്കില്‍ അയാളുടെ ഏറ്റവും അടുത്ത് സുഹൃത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഈ ഒരവസ്ഥയില്‍ അയാള്‍ക്ക് ആവശ്യമായ ധൈര്യം നല്കി മുന്നില്‍ നിര്‍ത്തുമായിരുന്നു. സിയാബിന്റെ സഹകരണം കൂടിയില്ലാതെ ഇത്തരമൊരവസ്ഥയില്‍ പിന്മാറേണ്ടി വന്നുവെന്നതു കൊണ്ട് തന്നെ നിലനില്‍ക്കുന്ന ആരോപണങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കാതെ നിവൃത്തിയില്ല.പരാതിയുള്ളവരോ സിയാബോ ഇനി ഇതിലെന്തെങ്കിലും നടപടികളുമായി മുന്നോട്ട് പോയി കാര്യങ്ങള്‍ വ്യകതമാകുന്നത് വരെയെങ്കിലും ഇങ്ങനെയിരു മുള്‍മുനയില്‍ തന്നെ നില്‍ക്കേണ്ടി വരും.
അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചവരുമായ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ഈ പോസ്റ്റില്‍ കമന്റിടാനുള്ള സൌകര്യം നിര്‍ത്തുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ