-->

Followers of this Blog

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

തിരികെ ഒഴുകുന്ന കടല്‍

നീ കടലാണു
നിന്നിലേക്കൊഴുകുന്ന പുഴയാണു
ഞാന്‍...
ഈ വരികള്‍ മടുത്തുപോയി...

നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.

തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍,
ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു
പറയാതിരുന്നതെന്ത്...
എനിക്കുള്ള വരികള്‍ നീ എഴുതിയില്ല,
നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍
മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ
അക്ഷരങ്ങളെ നീ മറച്ചു വെച്ചു...

Thou art the sea,
I flow down to which.
Nor did you flow back.
Yet,
On a day
It breaks the conventional
And,
By a power unknown
Thou shall flow back to me

നിന്നിലേക്കൊഴുകാനിനി
നനവുള്ള മണ്ണില്ല,
വഴിച്ചാലു തീര്‍ത്ത
മഴക്കാലവും തീര്‍ന്നുപോയി.
എന്റെ വഴിയും നീരൊഴുക്കും
ഇവിടെ തീരുകയാണു.

വരണ്ട മണ്ണിനോട് ചേര്‍ന്നൊരു
വയലേല
അതു ചെന്നു തീരുന്നിടത്ത്
ഞാനിരിപ്പുണ്ട്...

നാളെ മഞ്ഞുവീഴുന്ന പ്രഭാതമാണു
എന്റെ സന്ധ്യ തണുത്തു തുടങ്ങുന്നു
ചിതറിയ സ്പന്ദനങ്ങളും
ചിലമ്പിച്ച സ്വനങ്ങളുമായി
നിന്റെ കടല്‍ ഒഴുകിതുടങ്ങിയോ?

17 അഭിപ്രായങ്ങൾ:

Steephen George പറഞ്ഞു...

hmm vayichu .. chila ethi nottangal

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ചിലതങ്ങനയാണ്, തിരിച്ചൊഴുകില്ല.

നന്നായി

മുഫാദ്‌/\mufad പറഞ്ഞു...

നിന്നിലേക്കൊഴുകാനിനി
നനവുള്ള മണ്ണില്ല,
വഴിച്ചാലു തീര്‍ത്ത
മഴക്കാലവും തീര്‍ന്നുപോയി.
എന്റെ വഴിയും നീരൊഴുക്കും
ഇവിടെ തീരുകയാണു.

ഹൃദയത്തില്‍ തൊടുന്ന വരികള്‍..

shaijukottathala പറഞ്ഞു...

വരണ്ട മണ്ണിനോട് ചേര്‍ന്നൊരു
വയലേല
അതു ചെന്നു തീരുന്നിടത്ത്
ഞാനിരിപ്പുണ്ട്...

വളരെ ഇഷ്ടപ്പെട്ടു

Junaiths പറഞ്ഞു...

തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍,
ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു
പറയാതിരുന്നതെന്ത്...
എനിക്കുള്ള വരികള്‍ നീ എഴുതിയില്ല,
നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍
മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ
അക്ഷരങ്ങളെ നീ മറച്ചു വെച്ചു..

അരുണ്‍ നന്നായിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍,
ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു
പറയാതിരുന്നതെന്ത്...
എനിക്കുള്ള വരികള്‍ നീ എഴുതിയില്ല,
നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍
മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ
അക്ഷരങ്ങളെ നീ മറച്ചു വെച്ചു...

നല്ല വരികള്‍

kichu / കിച്ചു പറഞ്ഞു...

hey.........

good

Sabu Kottotty പറഞ്ഞു...

തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍,
ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു
പറയാതിരുന്നതെന്ത്...
എനിക്കുള്ള വരികള്‍ നീ എഴുതിയില്ല,
നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍
മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ
അക്ഷരങ്ങളെ നീ മറച്ചു വെച്ചു...

അതുതന്നെ, നല്ല അര്‍ത്ഥവത്തായ വരികള്‍...

ഷാജി കൊക്കോടന്‍ പറഞ്ഞു...

നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.
ഇഷ്ടപ്പെട്ടു, നന്നായിട്ടുണ്ട്
ആശംസകള്‍

Anil cheleri kumaran പറഞ്ഞു...

മനോഹരം.. ഇതാണ് കവിത... പ്രണയത്തിന്റെ അപൂർവ്വ ചാരുത...!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

അരുണ്‍, നിന്റെയുള്ളിലെ ശുദ്ധമായ കവിതകള്‍ ഇനിയും ഇത് പോലെ നിര്‍ഗ്ഗളിക്കട്ടെ!
വളരെ മനോഹരമായ വരികള്‍...
ഹൃദയത്തില്‍ എവിടെയോ നിന്റെ വരികള്‍ പതിഞ്ഞിരിക്കുന്നു!
അഭിനന്ദനങ്ങള്‍

റോണി പറഞ്ഞു...

നാളെ മഞ്ഞുവീഴുന്ന പ്രഭാതമാണു
എന്റെ സന്ധ്യ തണുത്തു തുടങ്ങുന്നു
ചിതറിയ സ്പന്ദനങ്ങളും
ചിലമ്പിച്ച സ്വനങ്ങളുമായി
നിന്റെ കടല്‍ ഒഴുകിതുടങ്ങിയോ?

അരുണ്‍,

ഇതില്‍ ഏതു വരിയെടുത്തു വെച്ചാലും അതില്‍ ആഴമുള്ള പ്രണയം കാണുന്നു. ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന പ്രണയം. ഇതു ജീവിതത്തില്‍ നിന്നാണെങ്കില്‍ കടല്‍ തീര്‍ച്ചയായും തിരികെ ഒഴുകും. ജീവിതത്തില്‍ നിന്നല്ലാതെ ഇത്ര ജീവിനുള്ള വരികള്‍ എഴുതാന്‍ കഴിയില്ല.

അഭിനന്ദനങ്ങള്‍..ഓര്‍മ്മക്കുറിപ്പുകള്‍ ഇന്നലെ വായിച്ചു തുടങ്ങി നന്നായിട്ടുണ്ട്. തുടര്‍ന്നും എഴുതുക.

Vinodkumar Thallasseri പറഞ്ഞു...

കടല്‍ എത്ര നാള്‍ ഒഴുകാതിരിക്കും. എത്ര കെട്ടിനിര്‍ത്തിയാലും.

എത്ര മറച്ചുവെച്ചാലും, പുറത്തു വന്നേ ഒക്കൂ,നല്ല വരികള്‍.

പ്രണയം ഒരു കടല്‍ തന്നെ. എത്ര വാരിയാലും മുത്തുകള്‍ ഇനിയും ഉണ്ട്‌. ആഴത്തിലേക്കിറങ്ങണമെന്ന്‌ മാത്രം.

Anusree പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

നന്നായി ഈ ശൈലി.
നല്ല വായനാസുഖം.മനോഹരം.
ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.


(ക്ഷമിക്കണം ഇതിനു തൊട്ട് മുമ്പുള്ള അഭിപ്രായം ഞാന്‍ തന്നെ പോസ്റ്റിയതാണ്.ഐഡന്റിറ്റി തിരഞ്ഞെടുക്കുമ്പോള്‍ അക്കൌണ്ട് മാറിപ്പോയി.)

mary lilly പറഞ്ഞു...

നാളെ മഞ്ഞുവീഴുന്ന പ്രഭാതമാണു
എന്റെ സന്ധ്യ തണുത്തു തുടങ്ങുന്നു
ചിതറിയ സ്പന്ദനങ്ങളും
ചിലമ്പിച്ച സ്വനങ്ങളുമായി
നിന്റെ കടല്‍ ഒഴുകിതുടങ്ങിയോ

Thus Testing പറഞ്ഞു...

സ്റ്റീഫന്‍,
വഴിപോക്കന്‍,
മുഫാദ്,
ഷൈജു,
ജുനൈത്,
പകലാ,
കിച്ചുചേച്ചി,
സാബു,
ഷാജി,
കുമാരേട്ടാ,
വാഴക്കോടാ,
റോണി,
വിനുവേട്ടാ,
അഭിജിത്,
മേരിലില്ലി,
The man who walk with

വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും സ്നേഹപൂര്‍വ്വം നന്ദി.