വ്യത്യസ്താനാമൊരു ബ്ലോഗറാം വാഴയെ
മൊത്തത്തിലാരും തിരിച്ചറിഞ്ഞില്ല
ചളുവടിക്കുന്നോര്‍ക്കുന്നോര്‍ക്ക്
തലവനാം വാഴ
ചളുവടിക്കാത്തപ്പോള്‍
ഗായകന് വാഴ
വെറുമൊരു വാഴയല്ലിവനൊരു ബ്ലോഗന്
വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന് അതിലോലന്‍
അടിപൊളി ബ്ലോഗന്
പ്രിയതോഴന് നമ്മുടെ
വാഴ വാഴ വാഴ
ഉലകം ചിരിക്കുന്ന പോസ്റ്റുമായെത്തി
ബൂലോകം ചുറ്റുന്ന പോഴത്തരങ്ങള്‍ (2)
ബ്ലോഗാശയത്തിന്റെ മുക്കിലും കോണിലും
നര്‍മ്മാശയങ്ങള്‍ തൂക്കുന്ന വീരന്
ബൂലോകര്‍ക്കെല്ലാര്‍ക്കും സ്നേഹിതന് വാഴ
വാഴക്കോടു നിന്നും വേരറ്റ വാഴ
വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന് അതിലോലന്‍
അടിപൊളി ബ്ലോഗന്
പ്രിയതോഴന് നമ്മുടെ
വാഴ വാഴ വാഴ
നെഞ്ചില്‍ തലോടുന്ന ആ ആ ആ
നെഞ്ചില്‍ തലോടുന്ന
മൈലാഞ്ചി പോലെ
ചാനലില്‍ പാട്ടുകള്‍ പാടുന്ന വാഴ
സെന്റിക്കഥകളും മണ്ടത്തരങ്ങളും
പോഴത്തരങ്ങളായ് മാറ്റുന്ന വീരാ
വ്യത്യസ്തനാമൊരു ബ്ലോഗനാം വാഴയെ
മൊത്തത്തില്‍ നമ്മള് തിരിച്ചറിയുന്നു
ബ്ലോഗ്ഗുനാടിന്റെ അഭിമാനമാണവന്‍
നര്‍മ്മലോകത്തെ അതികായനാണവന്‍
തോഴനാം വാഴെ നിനക്കഭിവാദ്യം
എടോ വാഴെ ഇതു തനിക്കു തന്നെ ഞാന്‍ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. തന്റെ തിരിച്ചു വരവിനു എല്ലാവിധ ആശംസകളും...
35 അഭിപ്രായങ്ങൾ:
ha ha ha
kalakki Arun,
nalla bhaaviyundu! vaazhaykkithu thanne venam :)
അരുണേ ,
കലക്കിട്ടോ , വഴെയുടെ തിരിച്ചു വരവിലുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായി.. അതില്‍ ഞാനും പങ്കാളിയാകുന്നു. വാഴക്കുള്ള എന്റെ അഭിപ്രായം ഞാന്‍ അവിടെ ഇട്ടിടുണ്ട്..
ഹഹഹ ഈണത്തില്‍ പാടണം അല്ലേ .. കലക്കീന്ന് പറഞ്ഞാപ്പോരാ കലകലകലകലക്കി..
വളരെ നല്ലൊരു വരവേല്‍പ്പുതന്നെ!
സ്വാഗതഗാനം ഉഷാറായിട്ടുണ്ട്...
Oru suhruthinu nalkavunna ettavum nalla oru varavelppu...!
manoharam, Ashamsakal...!!!
വാഴ ആരാ രാഹുല്‍ ദ്രാവിഡോ..തന്നെത്താന്‍ റിട്ടയര്‍ ചെയ്തു, പോയ പോലെ തിരിച്ചു വന്നു... വാഴേ ഡിഫന്റ് ചെയ്ത് കളിക്ക്, എല്ലാ പന്തും കേറി വെട്ടാതെ... അനോണി എറിഞ്ഞാല്‍ വാഴ ഡിഫന്റ് ചെയ്യണം അല്ലാതെ ക്രീസീന്നെറങ്ങി പിണങ്ങിപ്പോവല്ല വേണ്ടത്..
നന്നായിട്ടുണ്ട്.
അപ്പോ വാഴ ആരായി?
:)
ഹ ഹ ഹ...
സംഭവം ഉഗ്രന്‍.....
മിക്കവാറും ഇതോടെ വാഴയുടെ കൂമ്പ് അടയും.....
ഹ..ഹ.. കലക്കി...
വളരെ നന്നായിട്ടുണ്ട്!
എടാ ദുഷ്ടാ, നീയെന്നെ കൊന്ന് കൊലവിളിക്ക്. അധികം വൈകാതെ നിന്നെക്കൊണ്ട് ഒരു ബ്ലോഗ് ചരമ ഗീതം കൂടി ഞാന്‍ എഴുതിക്കുന്നുണ്ട് :)
ആത്മ പ്രശംസ ഇഷ്ടമല്ലാത്തോണ്ട് പറയാ, നിനക്ക് പാരഡിയെഴുതാന് നല്ല ഭാവിയുണ്ട്.ജീവിച്ച് പൊക്കോളും :)
ഞമ്മ്ടേ ബ്ലോവിതേല് ബാഴനേ പറ്റി രണ്ടേ രണ്ട് ബരി ഞമ്മളും എഴുത്യേക്ക്ണ്...പക്ഷേങ്കില് ഇത്രക്കും ബരൂലാ ട്ടാ..ഇങ്ങളെ സമ്മതിച്ചേക്ക്ണ് !!
ഠേ... ഠേ... ഠേ.... ഠേ... ഠേ.... പുസ്.... ഠേ.... സാപ്പീട വക വെടിക്കെട്ട്..... അല്ല പിന്നെ...
പേരു പോയ ബ്ലോഗിൽ നിന്നുയർന്ന്വന്നനൊണികൾ
വേതനകൾ നൂറു നൂറു തെറികാളായ് പൊഴിക്കവെ
നോക്കുവിൻ ബ്ലോഗരേ വാഴ വന്ന വീധിയിൽ
ആയിരങ്ങൾ കമന്റ്കൊണ്ടെഴുതിവച്ച വാക്കുകൾ
വാഴ കൊള്ളാം...വാഴ കൊള്ളാം..
ബ്ലോഗ് പൂട്ടി പോകലല്ല അനോണികൾക്ക് മറുപടി
ശക്തിയുള്ള പോസ്റ്റ് തന്നെയാണെന്നോർക്കണം
കമ്മന്റുകൾ തളച്ചിടാതെ പോസ്റ്റണം കരുത്തിനായ്
പോസ്റ്റിലൂടെ അനോണിയെ തുരത്തണം ജയത്തിനായ്
നട്ടു കണ്ണു നട്ടുനാം ടൈപ്പ് ചൈതപോസ്റ്റുകൾ
വന്നു കട്ടു കൊണ്ടു പോയ യാഹുകൾ ചരിത്രമായ്
സ്വന്തം പോസ്റ്റുകൾ ബലികൊടുത്ത കോടി ബ്ലോഗർമാർ
പോരടിച്ച് തെറിവിളിച്ച് മാനം കൊണ്ട് കളയിണ്
ഹഹ..
ഇതു തകർത്തു.
“ നെഞ്ചിൽ തലോടുന്ന മൈലാഞ്ചിയോ” അതെന്താ? :)
ബൂലോക ജാലകം,
സച്ചിന്,
തിരൂര്‍ക്കാരന്‍,
അനോണിമാഷ്,
കൊട്ടോട്ടികാരന്,
സുരേഷ്,
നന്ദി..
ആചാര്യാ,
വാഴയിനി ഇവിടെത്തന്നെ കാണും തട്ടിയും മുട്ടിയും
കുമാരേട്ടാ താങ്ക്സ്,
രാമേട്ടാ,
വാഴയിപ്പൊഴല്ലെ ഒന്നു മൂത്തത്
കൊച്ചുതെമ്മാടി
താങ്ക്സ്...വാഴയുടെ കൂമ്പടയാതിരിക്കാനല്ലെ ഇതു.
ആദര്‍ശ്,
Ramanika,
അപര്‍ണ്ണ,
നന്ദി..
വാഴക്കോടാ,
നമസ്ക്കാരാം. നേരില്‍ കാണുമ്പോള്‍ ബാക്കി. താന്‍ തന്നെ ഇതൊന്നു പാടികേള്‍പ്പിക്കണം.
hshshshs,
വായിച്ചു, ഒരു ഓട്ടന്‍ തുള്ളലിനുള്ള വകുപ്പുണ്ടല്ലോ
സാപ്പി,
വെടിക്കെട്ട് എന്റെ മുഖത്തല്ലല്ലൊ അല്ലെ :)
ജമാല്‍,
കവിത കിടിലം.
പള്ളിക്കുളം,
നന്ദി. മൈലാഞ്ചി എന്താണെന്നു വാഴയോട് നേരിട്ട് ചോദിക്കു. അല്ലേല്‍ വേണ്ട. ഏഷ്യാനെറ്റിനെയും വാഴയേയും ബന്ധിപ്പിക്കുന്ന ഒരു മൈലാഞ്ചിക്കൈ ഉണ്ട്. സംഗതി നെഞ്ചില്‍ തലോടുന്നു എന്നു മാത്രമേയുള്ളു.
വാഴകവിത വളരെനന്നായി,പാരഡിയാണെങ്കിലും
പാരയാണെങ്കിലും...
വാഴയോത്സവം കലക്കട്ടേ...
പാരഡിക്കാരൊക്കെ സിനിമയില്‍ പോയത് കൊണ്ടു കുറെ ഒഴിവുണ്ട് ആ രംഗത്ത്. ഒന്നു ശ്രമിച്ചു നോക്ക്..
വാഴയുടെ തിരിച്ചു വരവിനെ ആഘോഷമാക്കാന്‍ കൂടെ കൂടുന്നു.
കൊള്ളാമല്ലോ വഴക്കോട സുപ്രഭാതം...
ഇതിനെ ആണോ പാര പാരഡി എന്നു പറയുന്നത്.. :)
താരകന്,
നരിക്കുന്നന്‍,
മുഫാദ്,
രഘുനാദന്,
മനു,
നന്ദി.
ആശംസകള്‍ എല്ലാം വാഴക്കോടനിരിക്കട്ടെ.
ഗലക്കി ! :D
പാവം...എല്ലാരും എന്താ വാഴയില്‍ കയറുന്നത്?
എവിടേയും ഒരു കല്ലുകടിപോലുമില്ലാതെ പാടാവുന്ന ഒറിജിനലിനെ വെല്ലുന്ന സൂപ്പര്‍ വാഴപ്പാട്ട്... !!!!
വാഴ വെട്ട് മല്‍സരം അങ്ങനെ പരാജയപ്പെട്ടിരിയ്ക്കുന്നു. അരുണ്‍ നന്നായിട്ടുണ്ട്
സ്പെഷല്‍ ഒരു ആശംസ ജമാലിന്റെ വരികള്‍ക്കും
എല്ലാം ആകെ മൊത്തം ടോട്ടല്‍ അടിപൊളി :)
അരുണേ സൂപ്പർ പാരഡി..
മാഷെ അടിപൊളി
ആ തലക്ക് ചാക്കിട്ടോ..
കൊച്ചിന് കലാഭവന്‍ നോട്ടമിടും..
പിപഠിഷു,
വേദവ്യാസന്,
സന്തോഷേട്ടാ,
അഭിജിത്,
ഉമേഷ്,
നന്ദി.
പണിക്കരേ നന്ദി.
arun, i saw this very late..good paaradi... :-)
സിയാബിനെ കൈവിട്ടു അല്ലേ .. കഷ്ടം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ