വെള്ളമുണ്ട് കീറിയെടുത്ത്
അമ്മ അവളുടെ വീട്ടിലേക്ക്
പായുമ്പോള്‍...
“നീ വരണ്ട യ്പ്പോ
അവള് പെണ്ണായേക്കണ്”
കാവലിരുന്ന
പല്ല് കൊഴിഞ്ഞ മോണയൊരെണ്ണം
വേലിയുടെ നേരെ
കണ്ണുമുരുട്ടി
“ബ്ടന്ന് പോ ചെക്കാ,
ഓള് പെണ്ണായേക്കണ്”
വള്ളിനിക്കറില്‍
മണ്ണു പുരണ്ട ഉണ്ണിയപ്പം
“ന്താദ്” ഹംസ.
“അവള് പെണ്ണായേക്കണ്”
പല്ലിട കുത്തിയിരിക്കുമ്പോള്‍
കൊതി തീരാതെ ഹംസ
“ഓളിനിയെന്നാ നീം പെണ്ണാകണേ?“
സന്ധ്യയില്‍ ചാരനിറം ചേരുമ്പോള്‍
പള്ളിമണി കേട്ടിട്ടും
വേലിയുടെ അരികില്‍
അന്നവള്‍ വന്നില്ല
അച്ഛന് കൊണ്ടുവന്ന
പൊതി പലഹാരവുമായി.
ഇത്താക്കിന്റെ പീടികത്തിണ്ണ...
മഴ നനയാതിരിക്കാന്‍
നമ്മളിവിടെയാണ്
കയറിനിന്നത്
നിന്റെയും എന്റെയും
പുസ്തകം ചുമന്നിവിടെയാണ്
ഞാന്‍ തളര്‍ന്നിരുന്നത്.
“ഇനി നീ ഇവിടെ കാത്ത് നിക്കണ്ട
ന്റെ കൂടെ നടക്കേണ്ട
“ഞാന്‍ പെണ്ണായേക്കണ്”
നീ പെണ്ണായതില്‍
അന്ന് ഞാനാദ്യമായി കരഞ്ഞു.
ഇനി നീയൊരിക്കലും
എന്റെ മുന്നില്‍ വരില്ലല്ലോ
മണ്ണിന്റെ കറപറ്റിയ
ഷെമ്മീസുമിട്ട്.
34 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട്
ആശംസകൾ
,
നല്ല വായന... പലരും പറഞ്ഞിട്ടുള്ളതും...അറിഞ്ഞിടുള്ളതും...
പണ്ടൊക്കെ അങ്ങനായിരുന്നു...
പക്ഷെ,ഇന്നുമുണ്ടൊ ഇങ്ങനൊക്കെ...?!!
അൽഭുതം തന്നെ..!!
ആശംസകൾ..
"നീ പെണ്ണായതില്‍
അന്ന് ഞാനാദ്യമായി കരഞ്ഞു"
സങ്കടമുണ്ട്, തടുത്താല്‍ നില്‍ക്കുന്നതാണോ?
ഇഷ്ടമായി ആശംസകള്‍
അതന്ന്,
ഇന്ന് "ഡാ നീ ബൈക്ക് എടുത്ത് ഒന്നു ഓടീട്ട് വാ
ഒരു പാക് whisperവാങ്ങിക്കോ"...
"നീ പെണ്ണായതില്‍
അന്ന് ഞാനാദ്യമായി കരഞ്ഞു."
ഹഹഹഹഹ...അരുണേ ഈ പുരുഷവിലാപം ഇഷ്ടായി:):):)
ഇതേ പ്രമേയവുമായി ഒരു ഇറാനിയന്‍ സിനിമ ഓര്‍ക്കുന്നു- പേരോര്‍മയില്ല-
അതിന് ഒരു ജീവിതാനുഭവമായി തോന്നുന്നു ഈ കവിത
മണ്ണിന്റെ കറപറ്റിയ
ഷെമ്മീസുമിട്ട് വരില്ല..
പട്ടുപുടവയുടുത്ത് കതിര്‍മണ്ടപത്തില്‍
നാണം തുളുംബും മുഖവുമായ് അവള്
നിന്നരികില്‍ വരും.....
നിന്റെയും എന്റെയും
പുസ്തകം ചുമന്നിവിടെയാണ്
ഞാന്‍ തളര്‍ന്നിരുന്നത്.
പെണ്ണായാല്‍ അവള് ഇനി പുരുഷനെ അകറ്റണം അല്ലങ്കില്‍ പിഴച്ചു പോകുമത്രേ
ഇഷ്ടമായി ആശംസകള്‍
നിന്റെയും എന്റെയും
പുസ്തകം ചുമന്നിവിടെയാണ്
ഞാന്‍ തളര്‍ന്നിരുന്നത്.
നന്നായിട്ടുണ്ട്!
നല്ല വരികള്‍,
നാടന്‍ ഓര്‍മ്മകള്‍ വീണ്ടുമുണര്ത്തിയതിനു നന്ദി...
ആശംസകള്‍..
നന്നായിരിക്കുന്നു കവിത
ജ്ജ് ആണായേക്കണ്...
:)
ജ്ജ് ബല്ലാത്ത സംബവം തന്നെ പഹയാ....
ഓള് പിന്നെ മിണ്ടിട്ടെ ഇല്ലെ....?
കൊള്ളാം...
നിഷാല്‍,
തിരൂര്‍ക്കാരന്‍,
വീകെ,
ചാറ്റല്‍,
അജ്ഞാത,
ചാണക്യന്,
റഷീദ്ക്കാ,
ഭായി,
പാവപ്പെട്ടവന്,
കാസിം,
അനിത,
കാപ്പിലാന്,
വാഴക്കോടന്‍,
കൊട്ടോട്ടിക്കാരന്,
വയനാടന്‍,
പള്ളിക്കുളം,
കൊച്ചു തെമ്മാടി,
ലക്ഷ്മി,
എല്ലാവര്ക്കും സ്നേഹപൂര്‍വ്വം നന്ദി..
boolokam muzhukke gavikal ayallo hente bloggammachee
othiri per paranja prameyam..engilum ente ayalpakka kara nammalokke kandu muttan othiri vaikiyalle? eni sradhicholam...
മനോജേ, നല്ല വിമര്‍ശനം. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് കേട്ടോ.
അയല്ക്കാരന് അഭിവാദ്യങ്ങള്‍
ishtaayi..
കൊള്ളാം...
aval pennayi aval pennayi
ee vaakkukal ennu eduthu kalayunnuvo annu manassrinju purushanum sthreyum enna druvangalallathe manushya janmangalay snehamulla kuttukaray pinthudaraamayirunnu
aval pennay enna vaakkiludeyanu avalkku entho valiyakaryam sambhavichu ini shokshikkanam ii oru munnariyippu iniyum vendayirunnennu thionnunnu
ദ് മേന്‍ ഹു വോക് വിത്,
മുഫാദ്,
സബീ,
സ്നേഹപൂര്‍വ്വം നന്ദി..
അരുണ്‍ നല്ലതാണി കവിത - നന്നാവുന്നുണ്ട് അരുണിന്റെ കവിത. പ്രമേയം ആവര്‍ത്തിക്കപ്പെടുന്നത് പലപ്പോഴും ഒരു തെറ്റല്ല. ചിലകാര്യങ്ങള്‍ സമൂഹത്തെ പലപ്രാവശ്യം പറഞ്ഞോര്മ്മിപ്പിക്കേണ്ടിവരും (ഇവിടെ വിഷയം തികച്ചും വൈയ്യക്തികമാണെന്നത് മറക്കുന്നില്ല) അരുണിന്റെ ആവിഷ്ക്കാരത്തില്‍ പ്രമേയത്തിന് ഒരു ഫ്രഷ്നെസ്സ് വരുന്നുണ്ട് എന്നതിലാണ് കാര്യം. പലവരികളും മനോഹരമാണ്. ഒരു വള്ളിനിക്കറുകാരന് ചെക്കന്റെ നിഷ്ക്കളങ്കമായ മനസ്സ് ഈ കവിതയില്‍ നന്നായി ആവിഷ്ക്കരിക്കാന്‍ അരുണിനു കഴിഞ്ഞു.
നന്നായിട്ടുണ്ട്...
സന്തോഷേട്ടാ,
തൃശൂര്ക്കാരന്,
നന്ദി.
നല്ലത് ..
ഈ നിഷ്കളങ്കമായ ചിന്തകള്‍ ...
ഇവ കൈ മോശം വരാതിരിക്കട്ടെ .... ഒരിക്കലും .
അരുണേ.. നന്നായിട്ടുണ്ട് ഞാന്‍ ഇവിടെ ആദ്യമായിട്ടാണ്....
എനിക്കും ഒരു അഭിവാദ്യവും നന്ദിയും തന്ന് കമന്റിടാന്‍ പ്രോത്സാഹനം തരൂ...
yes
Evdeyokeyo kettath thanne, ezhuthil puthumakal undaavanam,pazhayakaalathek thirich pokaan aanenkil puthiya ezhuthukal aavasyam undaavilla,pazhayath thanne orupaad undaakm
try for changes in Style and Theme
കവിതയുടെ ഈ മുഖം നന്നായി!
നല്ലത് ..
ബാല്യകാലത്തിന്റെ ബാക്കിപത്രങ്ങള്‍..
നിഷ്കളങ്ക ഭാവങ്ങള്‍ ...നന്നായിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ