-->

Followers of this Blog

2010, നവംബർ 4, വ്യാഴാഴ്‌ച

പുഴയൊഴുകുമ്പോള്‍

പുഴേ
നീ വഴിമാറി
ഒരുപാട് ദൂരം
ഒഴുകിപോയി

എന്റെ കാത്തിരിപ്പിന്‍
വഴിയിലേക്ക്
നിന്റെ ചാല് കീറുവാന്‍
എനിക്കായുസും
തീര്‍ന്നെ പോയ്‌

ഇനിയെന്റെ തീരം
നീ അറിയണമെങ്കില്‍
ഭൂമിയുടെ മാറില്‍
ഉരുള്‍ പൊട്ടണം
വേദ പുസ്തകങ്ങള്‍
അതിനെ പ്രളയം
എന്ന് വിളിക്കും
നാല്പത് രാവ്
നീണ്ട പ്രളയം

പുഴേ
നീ വഴിമാറി
ഒരുപാട് ദൂരം
ഒഴുകിപോയി

4 അഭിപ്രായങ്ങൾ:

അനൂപ്‌ .ടി.എം. പറഞ്ഞു...

കവിത നന്നായിട്ടുണ്ട്

Jayesh/ജയേഷ് പറഞ്ഞു...

നല്ല വരികളാണ്

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

കാത്തിരിക്കുന്നവന്റെ വഴികളിലേക്ക് അവളെ വിളിക്കല്ലെ പുഴയല്ലേ.. അവള്‍ ഒഴുകുന്ന വഴിയെ ഒഴുകിപ്പൊയ്‌ക്കോട്ടേ... :)

Thus Testing പറഞ്ഞു...

നന്ദി
അനൂപ്‌
ജയേഷ്
സന്തോഷ്‌
ജിഷാദ്