-->

Followers of this Blog

2010, നവംബർ 29, തിങ്കളാഴ്‌ച

മരുക്കാടില്‍ തനിയെ



ഇവിടെയൊരു പുഴ
വഴി മാറിയെത്തുമെ-
ന്നാശിച്ചു നീണ്ടങ്ങ്‌
പോയ പ്രവാസങ്ങള്‍
ആശകള്‍ തീരാതെ
വേരുകള്‍ വറ്റിയെന്‍
ഇലകളും പൂക്കളും
ശേഷിക്കുമസ്ഥിയും

6 അഭിപ്രായങ്ങൾ:

The Editors Catalogue പറഞ്ഞു...

കൊള്ളാം.നന്നായിട്ടുണ്ട്

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

പുഴയെ തേടി പോയ്ക്കൂടെ അവള്‍ നിന്നെ തേടി വരില്ല എന്ന് നിന്റെ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞതല്ലേ.....

കവിതയ്ക്ക് പക്ഷെ പുഴയുടെ ഒഴുക്കുണ്ട്. വശ്യതയല്ല വരികളില്‍ തീക്ഷ്ണതയാണുള്ളത്. മരുഭൂമിയിലെ ജീവിതം മടുത്തൂ ല്ലേ... ?
:( :(

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

പുഴ നിന്നെ വിളിക്കുന്നുണ്ടാവും അവളെ വേനലുകള്‍ തിന്നു തീര്‍ക്കുമുന്‍പ് നീ അവിടെ എത്തണം.

'ഓതിരം തുള്ളുന്നയോര്‍മ്മപ്പെരുനാളി
നൊരുകുടം തണ്ണീരിന്‍ കുളിരു പകര്‍ന്നവള്‍
കൊത്തങ്കല്ലാടുവാന്‍ കൂര്‍മ്മുനക്കല്ലിനെ
ഉരച്ചു മിനുക്കിയെന്‍ ബല്യത്തിനേകിയൊള്‍

അവളെവിടെ തേടുന്നു ഞാനിന്നീ-
അരിമണല്‍ കടല്‍ നീളെ
മരുപ്പച്ചതേടിയുരുകും മനസ്സുമായ്'

പണ്ട് വളരെ പണ്ട് ഒന്‍.എന്‍.വി. യുടേയൊക്കെ സ്വധീനത്തില്‍ എഴുതിയ ഒരു അനുകരണ കവിതയാണ്.
അരുണിന്റെ കവിത വായിച്ചപ്പോള്‍ വെറുതെ ഒന്നോര്‍ത്തെടുത്തു എന്നേയുള്ളു.

Aarsha Abhilash പറഞ്ഞു...

കൊഴിഞ്ഞതും കരിഞ്ഞതും....
അടര്‍ന്നു വീണതും...
അങ്ങനെ എത്ര എത്ര...
നന്നായി അരുണ്‍

Thus Testing പറഞ്ഞു...

@സന്തോഷ്‌ പല്ലശ്ശന: കവിതയായി എഴുതിയതല്ല. ഒരു ഫോട്ടോ എടുത്തു. അതിനു ഒരു അടിക്കുറിപ്പായി എഴുതിയതാണ്.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഹ... ഹ..
ഞാന്‍ ഫോട്ടോ നോക്കിയതേയില്ല...
കവിതമാേ്രത നോക്കിയുള്ളു..
കോണ്‍ട്രസ്റ്റ് കുറച്ചുകൂടി കൂട്ടിയിരുന്നേല്‍ കുറച്ചുകൂടി നന്നായേനേ..ല്ലേ...!!