-->

Followers of this Blog

2011, ജനുവരി 23, ഞായറാഴ്‌ച

സ്വാതന്ത്രമെന്നത്!!!

പിറന്നിറങ്ങിയ
ഗര്‍ഭപാത്രം
അവരുടേത്!

പഠിച്ചിറങ്ങിയ
വാക്കുകള്‍
അവരുടേത്
വിശ്വസിച്ച ദൈവം
അവരുടേത്

ജനായത്ത വിധിയും
സ്വാത്രത്തിന്റെ രുചിയും
അവരുടേത്

മുന്നില്‍ നിരക്കുന്ന
യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍
കണ്ണുകള്‍ മൂടവേ,

ഇരുട്ടില്‍
ഞാനടയിരുന്ന
ചിന്തയുടെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത
കടലാസിനു മുകളില്‍
ഈര്‍ഷ്യയുടെ രക്തപാടുകള്‍
ജല്പനങ്ങളെ മണത്ത
ഉപ്പിന്റെ കണ്ണീരും
ചവര്‍പ്പാര്‍ന്ന വിയര്‍പ്പും
കീറിക്കളഞ്ഞ
തുണ്ടുകളില്‍
കവിതയില്ലായിരുന്നു.

ശ്യാം ചോദിച്ചു
"എന്തോന്നു ആവിഷക്കാര സ്വാതന്ത്ര്യം?
എഴുത്തെല്ലാം
അവനവന്റെ സീയൂസിന്"

*കോക്കസസ് മലയില്‍
നിന്നു കഴുകന്മാര്‍
എന്റെ കരളും കൊത്തി
പറന്നകന്നു.

*എപ്പിതാഫ്:

"ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"


* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
*എപ്പിതാഫ്: ശവക്കല്ലറയിലേ കുറിപ്പ്.


10 അഭിപ്രായങ്ങൾ:

അവര്‍ണന്‍ പറഞ്ഞു...

നന്നായിരിക്കുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു...

നല്ല വരികള്‍ ..

നാമൂസ് പറഞ്ഞു...

``````
ഇവിടെ, ദുര്‍ഭൂതങ്ങള്‍
ജനഹിതത്തിന്‍ രക്തമൂറ്റുന്നു.
അധികാരമാവകാശം,
അടിമ വര്‍ഗത്തിന്‍റെ,
അകം പെയ്തു കണ്ണീര്‍
കണങ്ങളായ് നിറയുന്നു.

സാബിബാവ പറഞ്ഞു...

അവരുടെ വഴിയില്‍ നിന്നും വ്യതി ചലിക്കാതിരുന്നെങ്കില്‍

Kasim Sayed പറഞ്ഞു...

കൊള്ളാം...

MOIDEEN ANGADIMUGAR പറഞ്ഞു...

ജനായത്ത വിധിയും
സ്വാത്രത്തിന്റെ രുചിയും
അവരുടേത്

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

"ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"

Raghunath.O പറഞ്ഞു...

ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"

ശ്രീജ എന്‍ എസ് പറഞ്ഞു...

ബന്ധിതരല്ലല്ലോ..അപ്പോള്‍ പ്രത്യാശ മങ്ങിയിട്ടില്ല

Unknown പറഞ്ഞു...

നന്ദി അവര്‍ണന്‍, രമേശ്‌അരൂര്‍, നാമൂസ്, സാബിബാവ, Kasim Sayed, moideen angadimugar,SAJAN S, വാഴക്കോടന്‍, Raghunath O, Sreedevi