പിറന്നിറങ്ങിയ
ഗര്‍ഭപാത്രം
അവരുടേത്!
പഠിച്ചിറങ്ങിയ
വാക്കുകള്‍
അവരുടേത്
വിശ്വസിച്ച ദൈവം
അവരുടേത്
ജനായത്ത വിധിയും
സ്വാത്രത്തിന്റെ രുചിയും
അവരുടേത്
മുന്നില്‍ നിരക്കുന്ന
യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍
കണ്ണുകള്‍ മൂടവേ,
ഇരുട്ടില്‍
ഞാനടയിരുന്ന
ചിന്തയുടെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത
കടലാസിനു മുകളില്‍
ഈര്‍ഷ്യയുടെ രക്തപാടുകള്‍
ജല്പനങ്ങളെ മണത്ത
ഉപ്പിന്റെ കണ്ണീരും
ചവര്‍പ്പാര്‍ന്ന വിയര്‍പ്പും
കീറിക്കളഞ്ഞ
തുണ്ടുകളില്‍
കവിതയില്ലായിരുന്നു.
ശ്യാം ചോദിച്ചു
"എന്തോന്നു ആവിഷക്കാര സ്വാതന്ത്ര്യം?
എഴുത്തെല്ലാം
അവനവന്റെ സീയൂസിന്"
*കോക്കസസ് മലയില്‍
നിന്നു കഴുകന്മാര്‍
എന്റെ കരളും കൊത്തി
പറന്നകന്നു.
*എപ്പിതാഫ്:
"ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"
* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
*എപ്പിതാഫ്: ശവക്കല്ലറയിലേ കുറിപ്പ്.ഗര്‍ഭപാത്രം
അവരുടേത്!
പഠിച്ചിറങ്ങിയ
വാക്കുകള്‍
അവരുടേത്
വിശ്വസിച്ച ദൈവം
അവരുടേത്
ജനായത്ത വിധിയും
സ്വാത്രത്തിന്റെ രുചിയും
അവരുടേത്
മുന്നില്‍ നിരക്കുന്ന
യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍
കണ്ണുകള്‍ മൂടവേ,
ഇരുട്ടില്‍
ഞാനടയിരുന്ന
ചിന്തയുടെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത
കടലാസിനു മുകളില്‍
ഈര്‍ഷ്യയുടെ രക്തപാടുകള്‍
ജല്പനങ്ങളെ മണത്ത
ഉപ്പിന്റെ കണ്ണീരും
ചവര്‍പ്പാര്‍ന്ന വിയര്‍പ്പും
കീറിക്കളഞ്ഞ
തുണ്ടുകളില്‍
കവിതയില്ലായിരുന്നു.
ശ്യാം ചോദിച്ചു
"എന്തോന്നു ആവിഷക്കാര സ്വാതന്ത്ര്യം?
എഴുത്തെല്ലാം
അവനവന്റെ സീയൂസിന്"
*കോക്കസസ് മലയില്‍
നിന്നു കഴുകന്മാര്‍
എന്റെ കരളും കൊത്തി
പറന്നകന്നു.
*എപ്പിതാഫ്:
"ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"
* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
10 അഭിപ്രായങ്ങൾ:
നന്നായിരിക്കുന്നു.
നല്ല വരികള്‍ ..
``````
ഇവിടെ, ദുര്‍ഭൂതങ്ങള്‍
ജനഹിതത്തിന്‍ രക്തമൂറ്റുന്നു.
അധികാരമാവകാശം,
അടിമ വര്‍ഗത്തിന്‍റെ,
അകം പെയ്തു കണ്ണീര്‍
കണങ്ങളായ് നിറയുന്നു.
അവരുടെ വഴിയില്‍ നിന്നും വ്യതി ചലിക്കാതിരുന്നെങ്കില്‍
കൊള്ളാം...
ജനായത്ത വിധിയും
സ്വാത്രത്തിന്റെ രുചിയും
അവരുടേത്
"ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"
ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"
ബന്ധിതരല്ലല്ലോ..അപ്പോള്‍ പ്രത്യാശ മങ്ങിയിട്ടില്ല
നന്ദി അവര്‍ണന്‍, രമേശ്‌അരൂര്‍, നാമൂസ്, സാബിബാവ, Kasim Sayed, moideen angadimugar,SAJAN S, വാഴക്കോടന്‍, Raghunath O, Sreedevi
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ