ജീവന്റെ ഗന്ധം
ചോര്‍ന്നു
തീര്‍ന്നോര്‍മ്മകള്‍
വരി തീര്‍ന്നു വഴിയില്‍
മരവിച്ച പ്രണയം
പേന തുമ്പിന് ചവിട്ടേറ്റ് വാടിയ
പനിനീര് ദലങ്ങളും
നിന്റെ ചുണ്ടുകളിലെ
വാകമര ചോപ്പും
കണ്ണനും രാധയും
ചതിയും മഴയും
മഞ്ഞിന്റെ വരകളും
ഭാവനയുടെ തവിയൂര്ത്തി
പേര്‍ത്തും നീ
വിളമ്പുന്നതിത്
മാത്രമെങ്കില്‍
പട്ടിണി കിടന്നു
മരിക്കട്ടെയെന്നിലെ
വാക്കിന്റെ പ്രേമവും
മടുപ്പിന് മണമുള്ള
ചവറ്റു കൊട്ടയും
പിന്നെ...
അക്ഷരങ്ങള്‍ക്ക്
രക്തം നേദിച്ച
രാത്രികള്‍ക്ക്
കൂട്ടിരുന്ന കവികളും
ഏകാന്തതയും
തീര്‍ന്നോര്‍മ്മകള്‍
വരി തീര്‍ന്നു വഴിയില്‍
മരവിച്ച പ്രണയം
പേന തുമ്പിന് ചവിട്ടേറ്റ് വാടിയ
പനിനീര് ദലങ്ങളും
നിന്റെ ചുണ്ടുകളിലെ
വാകമര ചോപ്പും
കണ്ണനും രാധയും
ചതിയും മഴയും
മഞ്ഞിന്റെ വരകളും
ഭാവനയുടെ തവിയൂര്ത്തി
പേര്‍ത്തും നീ
വിളമ്പുന്നതിത്
മാത്രമെങ്കില്‍
പട്ടിണി കിടന്നു
മരിക്കട്ടെയെന്നിലെ
വാക്കിന്റെ പ്രേമവും
മടുപ്പിന് മണമുള്ള
ചവറ്റു കൊട്ടയും
പിന്നെ...
അക്ഷരങ്ങള്‍ക്ക്
രക്തം നേദിച്ച
രാത്രികള്‍ക്ക്
കൂട്ടിരുന്ന കവികളും
ഏകാന്തതയും
6 അഭിപ്രായങ്ങൾ:
അതെയതെ
പട്ടിണികിടന്ന് മരിയ്ക്കട്ടെ
വരികളെ ഇങ്ങനെ പട്ടിണിക്കിടണോ...മാഷേ...
ജീവിക്കട്ടെ കവിതകൾ...
ഇനിയുമെഴുതൂ....
ശുഭാശംസകൾ.......
കവിതയ്ക്ക് പട്ടിണി മരണമോ... ഒരിക്കലുമില്ല.
Thank you all
NANNAAYITTUNDU. INIYUM EZHUTHUKA--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ