-->

Followers of this Blog

2014, ഡിസംബർ 10, ബുധനാഴ്‌ച

ഡിസംബറിലെ മഴ

ഇരുട്ടിനെ മേയിച്ച്
കുന്നിന്‍ മുകളില്‍
കാവലിരുന്ന
ഇടയച്ചെറുക്കന്‍റെ
നക്ഷത്ര വിളക്കുകള്‍
തകര്‍ത്തെറിഞ്ഞ്
ഇന്നലെ രാത്രി
ഒരു മഴ പെയ്തു
ഡിസംബറിലെ മഴ

തുലാവര്‍ഷത്തിന്‍റെ
നെഞ്ചിടിപ്പുകള്‍ 
പൊട്ടിത്തെറിക്കുന്നത്
പോലെ
കാതിനു തൊട്ടരികില്‍
പെരുമ്പറകള്‍ കൊട്ടി
ഇവിടെയൊരു രാത്രി
മഴ പെയ്തു
ഡിസംബറിലെ മഴ

കൈയില്‍
അവശേഷിച്ചിരുന്ന
മഞ്ഞു തുള്ളികള്‍
വിരലുകളുടെ
വിടവിലൂടെ
ചോര്‍ന്നു പോയ
വേദനയില്‍
ഇവിടെയിന്നലെ
അവളാര്‍ത്ത്
കരഞ്ഞു
ഡിസംബറിലെ മഴ

തെങ്ങിന്‍ പൂവിനരികില്‍
കൂട് മേഞ്ഞൊരു
കാകസ്വപ്നങ്ങളില്‍
പിറന്നു വീണ
രക്ഷകനെ
ഒറ്റ രാത്രി കൊണ്ട്
രക്തസാക്ഷിയാക്കി
ഇവിടെയൊരു രാത്രി
മഴ പെയ്തു
ഡിസംബറിലെ മഴ

7 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഡിസംബറിലെ മഴ കൊള്ളാം

സൗഗന്ധികം പറഞ്ഞു...

കാവ്യമഴ നന്നായി

ശുഭാശംസകൾ....

പദസ്വനം പറഞ്ഞു...

ഇന്നലെ പെയ്ത മഴ !

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

നല്ല മഴ!

Thus Testing പറഞ്ഞു...

Thank you Ajith, സൗഗന്ധികം, പദസ്വനം, കൊച്ചു ഗോവിന്ദൻ

Salim kulukkallur പറഞ്ഞു...

കാലം തെറ്റുന്നതെന്തും കദനം വിതയ്ക്കും....

Thus Testing പറഞ്ഞു...

Thank you സലീം കുലുക്കല്ലുര്‍