-->

Followers of this Blog

2009, ജൂൺ 7, ഞായറാഴ്‌ച

പ്രവാസിയച്ഛന്

ഉണ്ണീ നിന്‍ കുഞ്ഞിക്കാലൊച്ച കാതോര്‍ത്തീ-
ചുടുമണല്‍ കാട്ടിലിരിപ്പൊണ്ടൊരച്ഛന്‍
വിളിയെത്താദൂരത്തിനപ്പുറം നിന്നു നീ
കൊഞ്ചിത്തന്നൊരുമ്മയും കൊണ്ടീ-
ക്കടല്‍ താണ്ടി വന്ന കാറ്റിന്നെ
മാറോട് ചേര്‍ത്തു വിതുമ്പൊന്നരച്ഛന്‍

നിന്റെ നെറ്റിത്തടം പൊള്ളുന്നെന്നമ്മ
പൊള്ളുന്നതെന്ന്നിട നെഞ്ചാണു
നിന്റെ പദങ്ങളില്‍ കല്‍മുന കൊണ്ട് ചോര-
പൊടിയുന്നതെന്‍ കരളിന്നകത്താണു

മമ താതന്‍ വിതുമ്പിയതെന്തെന്നിനി-
ചോദിക്കയില്ലൊരുത്തരമായ്‌ നീ നില്‍ക്കേ

ഉറക്കമില്ലാതെ നീ കരഞ്ഞു വെളുപ്പിച്ച
രാവുകളോര്‍ത്തെന്നുറക്കവും പോയി
കരച്ചിലെന്‍ കവിളില്‍ തനിച്ചായി
കരയാതേ കരയുമീരാവിനി.

കാത്തിരിപ്പെന്തെന്നറിയില്ല നിനക്കു നിന്‍
യുക്തിയാ വാക്കിനു പിറകിലുമല്ല.
മേഘക്കീറുകളില്‍ മറഞ്ഞുപോമെനിക്ക്
കൈവീശി നീ തന്ന കയ്പുള്ള കനിയാണതും
രുചിച്ചീ രാവില്‍ ഞാനിരിപ്പൂ

നീ ചാഞ്ഞുറങ്ങിയ നെഞ്ചിലൊരു വേദന
തഴമ്പിച്ചു കിടപ്പൂ, തൊടുമ്പോള്‍
നീറുന്ന താരാട്ടിന്നോര്‍മയും
നിന്നരിപ്പല്ലു താഴ്ന്ന ചെറിയോരു പാടും.

തീര്‍ന്നു തീരേണമീ നാളുകള്‍
കൊന്നുതള്ളുന്ന നിമികള്‍ക്കൊപ്പം
മേഘങ്ങളില്‍ തുഴഞ്ഞു തുഴഞ്ഞു
നിന്നെയണയും വരെ നിന്‍ ചിരി-
ചില്ലു ജാലകത്തിന്നപ്പുറം തെളിയും വരെ

ഉണ്ണീ നിന്‍ കുഞ്ഞിക്കാലൊച്ച കാതോര്‍ത്തീ-
ചുടുമണല്‍ കാട്ടിലിരിപ്പൊണ്ടൊരച്ഛന്‍


“If I had, but, two wings,
To you my dear I would fly.
Yet, words like these are idle
And I stay here.”

5 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഉറക്കമില്ലാതെ നീ കരഞ്ഞു വെളുപ്പിച്ച
രാവുകളോര്‍ത്തെന്നുറക്കവും പോയി
കരച്ചിലെന്‍ കവിളില്‍ തനിച്ചായി

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...പ്രവാസിയുടെ നെടുവീര്‍പ്പുകള്‍...

Unknown പറഞ്ഞു...

കൊള്ളാം മനസ്സിനെ ഈറനണയിക്കുന്ന വരികൾ

Unknown പറഞ്ഞു...

ഹന്‍ലലത്തേ പ്രവാസിയായ ഒരച്ഛന്റെ നെടുവീര്‍പ്പാകുന്നു അത്. നന്ദി

അനൂപിനും താങ്ക്സ്

Kasim Sayed പറഞ്ഞു...

ഹൃദയം വരികളില്‍...