ബസ് യാത്ര
കണ്സഷന് കാര്‍ഡിലേക്കുള്ള കഴുകന് നോട്ടവും
കറുത്ത ബാഗില്‍ ചിതറിവീണ നാല്പത് പൈസയും
കണ്ടക്ടറുടെ അവജ്ഞയും
ഞാന്‍ സഹിച്ചത്
നിന്റെ വിയര്പ്പിന് ഗന്ധവുമേറ്റ്
പിന്നില്‍ ചാരിനില്‍ക്കാനല്ലായിരുന്നെങ്കില്‍
പിന്നെയെന്തിനാണ്?
സോഷ്യല്‍
ഇന്നലെ ഇതിലേ പോയവരുടെ
കാലടികള്‍ മാഞ്ഞ വഴിയിലൂടെ
എന്റെ പുതിയ യാത്രകള്‍ക്ക്
തിരി കൊളുത്തവേ
പ്രണയമരത്തിന്റെ ചുറ്റില്‍
ചിതറി വീണുറങ്ങിയ
മഞ്ഞപ്പൂക്കളുടെ ഗന്ധം മാഞ്ഞിരുന്നില്ല.
കാന്റീന്
ചുടുകടുപ്പന്‍ കാപ്പിയുടെ ഉറക്കമില്ലായ്മയില്‍
വായിച്ചു തള്ളിയ വിപ്ലവങ്ങള്‍.
നീയെന്നിലേക്ക് ചാരിയിരുന്നു,
ചായക്കോപ്പയിലെ ചൂടാറ്റിയത്.
പരിപ്പുവടയില്‍ നിന്നടര്‍ന്നു മാറിയ
കറിവേപ്പിലയും പച്ചമുളകും,
തിങ്കളാഴ്ചയ്ക്ക് തണുത്തുപോയ
മത്തിപൊരിച്ചതും,
എന്‍സിസി ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ മുട്ടക്കറിയും പൊറോട്ടയും,
പുകപരത്തിയൊരു ബസ് വരും മുന്‍പേ
കടിച്ചു പിടിച്ചൊരു കുറ്റിബീഡിയും.
ഗ്രാമര്‍ ക്ലാസ്
ആദ്യമേ നീ നല്കിയ ഉറക്കങ്ങള്‍ക്ക് നന്ദി..
പ്രണയമില്ലാത്ത വ്യാകരണത്തിന്റെ
ദിത്വസന്ധിയെ പ്രണയിച്ചു ഞാന്‍
ചേരുമ്പോളിരട്ടിക്കുന്ന നിന്
ചുംബനത്റ്റിന്റെ മധുരവും
സമരം
മരവിച്ചുപോയ ഇടിനാദങ്ങള്‍
പിളര്‍ന്നു തീര്‍ന്നുപോയ കടലുകള്‍
കുരച്ചു തളര്‍ന്ന രക്തപ്പട്ടികള്‍
ക്ളീഷെകളായ് പോയ
സ്വാതന്ത്ര്യവും, സമത്വവും
സാഹോദര്യവും, പിന്നെ
പഴകിയുറഞ്ഞൊരു പുരോഗമനവാദവും.
ഇലഞ്ഞിമരം
നീ പൂത്തതും കായുതിര്ത്തതും
ഇലപൊഴിഞ്ഞൊരു ഫെബ്രുവരിയില്‍
തലതാഴ്ത്തി നിന്നു യാത്ര മൊഴിഞ്ഞതും
തരളമെന്‍ പ്രണയ മര്‍മ്മരങ്ങള്‍ക്ക്
തണലായ് നിന്നതും...
നിന്റെ ചോട്ടിലിരുന്നു
പറയാതെയും പറഞ്ഞും പോയ
പ്രണയങ്ങളെത്ര?
[ടി.സി. വാങ്ങിപ്പോയതിന്റെ പിറ്റേന്ന് ശൂന്യമായ കോളേജിന്റെ ഇടനാഴിയിലിനുന്നപ്പോള്‍ കുറിച്ച് വെച്ചത്]
17 അഭിപ്രായങ്ങൾ:
പഴയ കോളേജ് ബസ് ഓര്‍ത്തു പോയി.....ഹ!എല്ലാം പോയില്ലേ
കൊതിയാകുന്നു വീണ്ടും ഒരു തിരിച്ചു പോക്കിന് ...
ഓര്‍മ്മകളിലേക്ക് തിരികെ പോകാന്‍ ഈ വരികള്‍ ധാരാളം......സന്ദര്‍ഭങ്ങളും ഘടകങ്ങളും വ്യത്യാസമുണ്ടെങ്കിലും.........
ഒത്തിരി മധുരവും,നോവും,പ്രണയാർദ്ധവുമായ സ്മരണകൾ നൽകി ഈ വരികൾ... നന്നായിട്ടുണ്ട്, ആശംസകൾ
ഇഷ്ടമായി...
ജുനൈതെ
കാസിം
മാറുന്നമലയാളി,
വരവൂരാ,
ശ്രീ,
കമന്റുകള്‍ക്ക് നന്ദി...
Rassayittundu. Simple and njoyable.
കോളേജ് ഓര്‍ത്തു പോയി :)
ഇഷ്ടമായി...
കോളേജ് .. ഒരിക്കലും മറക്കാനാകാത്ത ഒരുപാട് ഓര്‍മ്മകള്‍..
ഒരു കാമ്പസ് പ്രണയം.. ..
ഇവിടെ
പകലാ,
വാഴക്കോടാ,
രാമാ,
താങ്ക്സ്..
പകലാ അതു ഞാന്‍ വയിക്ചു കേട്ടോ. ഉഷാറായിട്ടുണ്ട്.
കൊള്ളാം. അരുൺ..
കൊള്ളാം അരുണെ കോളേജ് കവിത നന്നായിരിക്കുന്നു
അര്‍ഥം നഷ്ടപ്പെട്ട ആശയങ്ങളും, മുനയൊടിഞ്ഞ മുദ്രാവാക്യങ്ങളും, പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങളും...
കാമ്പസ് കാലത്തിണ്റ്റെ ഓര്‍മകള്‍ തിരിച്ചു തന്ന വരികള്‍ക്ക് നന്ദി. ചില ക്ളീഷെകള്‍ ഒഴിവാക്കിയാല്‍ കുറച്ചുകൂടി ഒതുക്കം കിട്ടും, ശക്തിയും.
ബസ്സ് യാത്ര, കാന്റീന്,ക്ലാസ്സ് റൂം , പ്രണയം,സമരം അനുഭവങ്ങളൊക്കെ ഒരേ പോലെ,ചില തിരുതലുകളുന്ടെങ്കിലും.... ഇലഞ്ഞി മരമായിരുന്നില്ല ,ഞങ്ങള്‍ക്ക് ....അക്കാഷിയാ കൂട്ടങ്ങലായിരുന്നു...പഞ്ചാരക്കാടെന്നു സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിച്ചവ...വായിച്ചു കഴിഞ്ഞപ്പോ ഒരു തുള്ളി കണ്ണീര് പൊഴിഞ്ഞ പോലെ ...ശരിക്കും മനസ്സില്‍ തട്ടുന്ന ലളിതമായ വരികള്‍...ഞങ്ങളുടെ കോളേജ് യാത്രകളും വരികളില്‍ കുറിക്കാന്‍ ഒരു പ്രചോദനം .....
കുമരേട്ടാ,
അനുപേട്ടാ,
വിനൂ,
മുഫാദേ,
നന്ദി.
വിനൂ, മക്സിമം, ഉപയോഗിക്കപ്പെട്ട പദങ്ങള്‍ ഒഴിവാക്കാന്‍ നോക്കിയിട്ടുണ്ട്. പക്ഷെ ചിലതങ്ങട് വിട്ടുമാറുന്നില്ല. എന്തായാലും ഇനി ശ്രദ്ധിക്കുന്നുണ്ട്.
മുഫാദേ,
വസ്തുക്കളിലോ സ്ഥലങ്ങളിലോ മാറ്റമുണ്ടെങ്കിലും, അതെല്ലാം ഒരു വികാരത്തില്‍ കൊണ്ടു ചെന്നെത്തിക്കുന്നു. ഇനിയുമെഴുതാന്‍ എത്രയോ വരികള്‍, ലൈബ്രറി, ഗ്രൌണ്ട്, കോമ്പ്രമൈസ് മരം, ഹെയര്‍ പിന് വളവുള്ള കോവണിപ്പടികള്‍, വിശാലമായ പൂമുഖം, പിന്നെ പറയുമ്പോള്‍ അത്ര നൊസ്റ്റാള്‍ജിയ തോന്നില്ലെങ്കിലും, ചൂടുപറ്റിയിരിക്കുന്ന ഇന്റെര്‍നെറ്റ് കഫേകള്‍.
മുഫാദ് എഴുതൂ.വായിക്കാം.
എല്ലാം ഇഷ്ടമായി.. :-) ആശംസകൾ
റഫീഖ്..നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ