എന്റെ വീടിനടുത്തു നിന്നു ഏകദേശം അരമണിക്കൂറു കൊണ്ടെത്താവുന്ന സ്ഥലമാണ് ചെറായി. എന്നിട്ടും അവിടെ വെച്ച് പ്രിയപ്പെട്ട ബ്ലോഗര്‍മാര്‍ സമ്മേളിക്കുമ്പോള്‍ അവിടെ എത്തിച്ചേരാനാവാതെ വരുന്നതിനെ വിധിയുടെ വിളയാട്ടമെന്നോ, യാദൃശ്ചികമെന്നൊ ഒക്കെ വിളിക്കാം. അതുപോലെ തന്നെ യാദൃശ്ചികമാണു ഈ ഗീതത്തിനു പിന്നില്‍ ആചാര്യനോടും, ജയേട്ടനോടും, കാപ്പുവിനോടും, പണിക്കരു മാഷിനോടുമൊപ്പം നില്ക്കാന് കഴിഞ്ഞതും. വെറുമൊരു ഗീതമെന്നതിനപ്പുറത്തേക്ക് ലോകത്തിന്റെ പലമൂലകളിരുന്നു കൈകോര്‍ത്തു എന്നുള്ളതാണു, എനിക്കേറ്റവും സന്തോഷം പകരുന്നത്. മലയാളമെന്നതാണു അങ്ങിനെ ഒന്നിപ്പിച്ചു നിര്‍ത്തിയ കണ്ണി. ബൂലോകമാണതിനു നിദാനം. മസ്കറ്റിലിരുന്നു ജയേട്ടന് വരികളെഴുതുന്നു, റായ്പൂരിലിരുന്നു പണിക്കരുമാഷും, ഇവിടെയീ ദുഫായിലിരുന്നു ഞാനും അതിന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നു, അമ്മേരിക്കയിലിരുന്നു കാപ്പുവും, പിന്നെയാചാര്യനും ഇതിനുപിന്നില്‍ ഓടി നടക്കുന്നു, ലോകത്തിന്റെ മറ്റൊരു കോണില്‍, ചെറായില്‍ ഇതാലപിക്കുന്നു. ഇതാണു ഈ ബൂലോകത്തിന്റെ സത്ത. ആശയങ്ങളിലും, വീക്ഷണകോണുകളിലും, സംഘട്ടനമോ, സമദൂരമോ ഉണ്ടെങ്കിലും ബൂലോകമെന്ന ഒറ്റയാശയം രാജ്യത്തിന്റെയോ മനസിന്റെയോ ആശയങ്ങളുടെയോ അതിരുകളെ മായ്ച്ച് ലോകത്തെ ഒറ്റയൊരു ഭൂചിത്രത്തില്‍ നിര്‍ത്തുന്നു. ജൂലൈ 26നു ചെറായില്‍, ശരീരത്തേക്കാളുപരി, മനസു കൊണ്ടവിടെ ഒത്തുചേരുന്നവരായിരിക്കുമധികവും. എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും. ഒപ്പം, ജയേട്ടനും, കാപ്പുവിനും, ആചാര്യനും നന്ദിയും, പണിക്കര്‍മാഷ്ക്ക് അഭിനന്ദനങ്ങളും.1. രചന: ജയകൃഷ്ണന് കാവാലം സംഗീതം, ആലാപനം: ഡോ. എന്‍.എസ്. പണിക്കര്‍
2. രചന: ജയകൃഷ്ണന് കാവാലം സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കല്‍
7 അഭിപ്രായങ്ങൾ:
പലരാണെങ്കിലും പലസ്ഥലത്താണെങ്കിലും നമ്മളൊക്കെ ഒന്നല്ലേ. ശരിക്കും സന്തോഷം തോന്നുന്നു, എല്ലാരും കൂടി ഇങ്ങിനെ ഉത്സാഹിക്കുമ്പോള്‍.
വളരേ ആസ്വാദ്യകരമായിട്ടുണ്ട്.അതിലുമുപരി ഈ ശ്രമത്തിനുപിന്നിലെ മനസ്സിന് പ്രത്യേകം നന്ദി
നന്നായി അരുണ്‍ .
കണ്ണുള്ളവര്‍ കാണട്ടെ , ചെവിയുള്ളവര്‍ കേള്‍ക്കട്ടെ . ബൂലോക ഐക്യം സിന്ദാബാദ് :)
അതേ ബൂലോക ഐക്യം സിന്ദാബാദ്.
അരുണിന് ആശംസകള്‍
സ്നേഹപൂര്‍വം
ബൂലോകരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
എല്ലാവര്ക്കും ചെറായി മീറ്റിനും ആശസകള്‍
ആശയം ശരിക്കും കാപ്പിലാന്റേതാണ്. ഗീതം രചയിതാവിനും, സംഗീതം നല്കി ആലപിച്ച പ്രതിഭകള്‍ക്കും നെഞ്ചേറ്റി വാങ്ങിയ സകലമാന ബൂലോകര്‍ക്കും നമോവാകം. (ഞാന്‍ ഏറ്റവും പിന്നില്‍ നടക്കുന്ന ആളാണേ, തിരിഞ്ഞോടേണ്ടി വന്നാല്‍ ആദ്യം ഓടാല്ലോ. എന്റെ പേര് ഇതില്‍ ഒട്ടിച്ചു വച്ച ജയനെ ഞാന്‍ ഒന്നു കാണുന്നുണ്ട് :-S)
ചലോ ചലോ ചലോ ചേറായി ..... ചേറാാാാാാാാാാാാാായി സിന്ദാബദ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ