മരവിച്ചു പോയവനെയും
തുളയ്ക്കുന്ന തണുപ്പില്‍
മാംസം പൂക്കുന്ന മണത്തിനൊപ്പം
കൊഴിഞ്ഞു വീഴുന്ന
അസ്ഥിയില്‍ മൊട്ടിട്ട
ശവം നാറി പൂവുകള്‍
കുടുസ്സുമുറിയുടെ നീലവെളിച്ചത്തിനു
കാവലിരിക്കുന്നൊരാള്‍
ജീവനും മരണത്തിനുമിടയില്‍
ഉറക്കം മുറിഞ്ഞ
ഇരട്ടക്കണ്ണുമായ്
ചങ്കുപൊട്ടിയൊരോട്ടയില്‍
മരണത്തിന്റെ ചൂളം വിളിയും
നെറ്റിയില്‍ താപത്തിന്റെ
ചുവന്ന കണ്ണുമായ്
നീട്ടിയ കയ്യില്‍ അറ്റ ചേതനയും പേറി
പാഞ്ഞു പോയൊരു
തകര വണ്ടി
തലയോട്ടിയുടഞ്ഞൊരുണക്ക മരത്തില്‍
പച്ചില കുരുക്കാത്ത കറുത്ത കൊമ്പില്‍
തൂങ്ങിയാടുന്ന കൂമന്റെ മൂളലും
അട്ടിയിട്ട കട്ടിലുകളില്‍
ശവങ്ങള് കാത്തു കിടക്കുകയാണു
ജന്മം കൊണ്ട് പതിച്ചു കിട്ടിയ
ആറടി മണ്ണിനോ
മരവിച്ചിട്ടും തീരാത്ത തണുപ്പിനെ
തീര്‍ക്കുവാന്‍
തെക്കു മാറി ചരിഞ്ഞു വീഴുന്ന
മാവിന്റെ ചില്ലയില്‍
കത്തുന്ന ചൂടിനോ
9 അഭിപ്രായങ്ങൾ:
'ചങ്കുപൊട്ടിയൊരോട്ടയില്‍
മരണത്തിന്റെ ചൂളം വിളിയും
നെറ്റില്‍ താപത്തിന്റെ
ചുവന്ന കണ്ണുമായ്'
ഇത് നന്നായി.
അക്ഷരപ്പിശാച് കൂടിയോ?
അട്ടിയിട്ട കട്ടിലുകളില്‍
ശവങ്ങള് കാത്തു കിടക്കുകയാണു
ജന്മം കൊണ്ട് പതിച്ചു കിട്ടിയ
ആറടി മണ്ണിനോ
മരവിച്ചിട്ടും തീരാത്ത തണുപ്പിനെ
തീര്‍ക്കുവാന്‍
തെക്കു മാറി ചരിഞ്ഞു വീഴുന്ന
മാവിന്റെ ചില്ലയില്‍
കത്തുന്ന ചൂടിനോ
ഇഷ്ടമായീ ഈ മോർച്ചറിയെ.
തീഷ്ണമായ വരികള്‍..
കൊള്ളാം നല്ല വരികള്‍...
അരുണേ, കൊള്ളാമടേ.നല്ല വരികളാ:)
അട്ടിയിട്ട കട്ടിലുകളില്‍
ശവങ്ങള് കാത്തു കിടക്കുകയാണു..
ഒന്നാന്തരം വരികൾ
മരണത്തിന്റെ മുഖം
നന്നായി അവതരിപ്പിച്ചു..
മരവിച്ചിട്ടും തീരാത്ത തണുപ്പിനെ
തീര്‍ക്കുവാന്‍
തെക്കു മാറി ചരിഞ്ഞു വീഴുന്ന
മാവിന്റെ ചില്ലയില്‍
കത്തുന്ന ചൂടിനോ.......
നന്നായി അവതരിപ്പിച്ചു!
നെറ്റില്‍ താപത്തിന്റെ??അക്ഷരപ്പിശാച് കൂടിയോ?
മരണം എത്ര നിശബ്ദം..ഭീകരം അല്ലെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ