എന്റെ ഉറക്കത്തെ പലതായ് മുറിച്ചു നീ
മോഷ്ടിക്കുന്നതെന്തിനു?
നീ ചിരിക്കേണ്ട...
കണ്ണില്‍ നോക്കിയുള്ള നിന്റെയീ ചിരി,
അതുമായെന്‍ ഉറക്കത്തെ നീ
മോഷ്ടിക്കുന്നതെന്തിനു?
വഴിയരികില്‍ ലോറിയിറങ്ങി ചതഞ്ഞ
പൊമേറേനിയന്‍ പട്ടി,
അതിനരികിലിരിക്കുന്ന പാണ്ടന്റെ
നനവൂറുന്ന കണ്ണുകള്‍,
ഗര്‍ഭപാത്രത്തെ നിഷേധിച്ച
കാമുകനും ഭര്ത്താവിനുമിടയില്
ആളിയമര്‍ന്നൊരു പെണ് തരി,
സൂര്യനെതോല്പിച്ച്
ചുടുകട്ട കെട്ടിയുയര്‍ത്തി
പറന്നുയരുന്ന
ബംഗാളുകാരന് കുലിപ്പണിക്കാരന്,
കാലില്‍ തറച്ച മുള്ള്,
മടിയില്‍ വീണുറങ്ങുന്ന കുഞ്ഞ്,
നെഞ്ചിലെ റോസാപ്പുവുകള്‍,
ഇതെല്ലാം നീ തന്നെ...
എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത്
മോഷ്ടിച്ചവര്‍
ഇതെല്ലാം നീ തന്നെ
നീയെന്ന കവിത..
കവിതയാകുന്ന നീ...
എന്റെ ഉറക്കത്തെ പലതായ് മുറിച്ചവള്‍
മോഷ്ടിച്ചവള്‍
എന്റെ സ്വസ്ഥതയെ നശിപ്പിച്ചവള്
എന്നിട്ടും നിന്നെ പ്രണയിക്കാതിരിക്കാന്‍
എനിക്കു കഴിയുന്നില്ലല്ലോ?
16 അഭിപ്രായങ്ങൾ:
എത്രഅഭിനന്ദനമര്ഹിക്കുന്നു....
നല്ല വരികള്‍... ആശയം അവതരണം ആശംസകള്‍.
orupaatu nalla varikal...
Good
നല്ല വരികള്‍...
ഉറക്കത്തെ മോഷ്ടിക്കുന്നത്...
കണ്ണില്‍ മായാതെ നില്ക്കുന്ന കാഴ്ചകളെങ്കില്‍...
നീ പ്രണയിക്കുന്നതും ആ കാഴ്ചകളെത്തന്നെ അല്ലെ?
ആരാ മാഷേ ആ പ്രണയിനി...:)
നല്ല കവിത്.
സുന്ദരമായ കവിത...
നല്ല വരികള്‍.....
നല്ല വരികള്‍ ഇഷ്ടമായി
വരികള്‍ നല്ലത്..കുറച്ച് കൂടി മിനുക്കാമായിരുന്നു
ഉറക്കത്തെ മോഷ്ടിച്ച ഈ പ്രണയിനി ഒരുപക്ഷെ കവി പറഞ്ഞതു പോലെ മറ്റുള്ളവരുടെ വേദന കാണുന്ന, സമൂഹത്തെ സ്നേഹിക്കുന്ന ആരുടേയും ഉറക്കം കെടുത്തിക്കൊണ്ടു കവിതയായി ശല്യപ്പെടുത്താം...!
പക്ഷെ എന്നും അവളെ പ്രണയിക്കാനെ കഴിയൂ...
നല്ല കവിത..
kaviyum kavithayum thammilulla pranayam..
Manoharamaayirikkunnu.Kaviyude urakkathe moshticha aa sundarikku oraayiram nandi.
ഇതെല്ലാം നീ തന്നെ...
എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത്
മോഷ്ടിച്ചവര്‍
ഇതെല്ലാം നീ തന്നെ
നീയെന്ന കവിത..
നല്ല ആശയം...
ആശയത്തിലെ പുതുമ ഏറെ ഇഷ്ട്ടമായി...!
എല്ലാ ആശംസകളും...*
അരുണ്‍ജീ, നന്നായി കവിതയേക്കുറിച്ചുള്ള കവിത :)
നന്നായിരിക്കുന്നു
Urakkathe moshtikknath, paribhavam kalarnna poorna sammatham..
nalla varikal, hrudayasparshi
ഫസല്‍, സബിതാ, കാപ്പൂ, ജ്വാലാ, കിച്ചുചേച്ചി,ചാണക്യാ, ശിവാ, പാവപ്പെട്ടവന്,ജയേഷ്,ഷിനില്‍, അഭിജിത്, ശ്രീ, രാമേട്ടാ, ബിനോയ്, വയനാടാ, സതീശാ,
നന്ദി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ