-->

Followers of this Blog

2010, നവംബർ 6, ശനിയാഴ്‌ച

ജീവിതവും മരണവും

നിന്റെ പുല്‍നാമ്പുകള്‍
രാത്രിയുടെ ആദ്യയാമത്തില്‍
ഞാന്‍ കണ്ടതാണ്
എന്റെ മിഴികള്‍
ഉറങ്ങി തുടങ്ങും വരെ
മഞ്ഞു തുള്ളിയെ
നീ കടം വാങ്ങിയിരുന്നില്ല.

അതില്‍ നിന്റെ കണ്ണുണ്ട്
മഞ്ഞിന്റെ കണ്ണുകള്‍
കൃഷ്ണമണിയില്‍
എന്റെ വിളറിയ ചിരിയും
കണ്ണുകൊണ്ട് മാത്രം
നീ പറയുന്നതിനെ
ഞാന്‍ ജീവിതം എന്ന് വിളിച്ചു

വെയില്‍ വീണു തുടങ്ങുന്നു
നീ കടം വാങ്ങിയ
മഞ്ഞു തുള്ളിയുടെ കഥകള്‍
പാതി വഴി തീരുകയാണ്
വെയിലിനു ചൂട് കൂടുന്നു
അടയുകയാണ്
മഞ്ഞിന്റെ കണ്ണുകള്‍

എന്റെ വിളറിയ ചിരി
അത് കൊണ്ട് നിനക്കൊരു
റീത്ത്
മഞ്ഞിന്റെ കണ്ണുകള്‍
അടയുകയാണ്
അതിനെ
ഞാന്‍ മരണം
എന്ന് വിളിച്ചു.






3 അഭിപ്രായങ്ങൾ:

Anurag പറഞ്ഞു...

എന്റെ വിളറിയ ചിരി
അത് കൊണ്ട് നിനക്കൊരു
റീത്ത്
മഞ്ഞിന്റെ കണ്ണുകള്‍
അടയുകയാണ്
അതിന്റെ ഞാന്‍ മരണം
എന്ന് വിളിച്ചു.
കവിത നന്നായിട്ടുണ്ട്

Junaiths പറഞ്ഞു...

വെയില്‍ വീണു തുടങ്ങുന്നു
നീ കടം വാങ്ങിയ
മഞ്ഞു തുള്ളിയുടെ കഥകള്‍
പാതി വഴി തീരുകയാണ്
വെയിലിനു ചൂട് കൂടുന്നു
അടയുകയാണ്
മഞ്ഞിന്റെ കണ്ണുകള്‍

അറിയാതെ ഉരുകുകയാണ്...

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

പ്രണയത്തിന്റെ നേര്‍ത്ത സ്പര്‍ശം ഈ കവിതയിലൂണ്ടെങ്കിലും അത് ശരിയായി അനുഭവിപ്പിക്കാന്‍ ഈ കവിതയ്ക്ക് കഴിയുന്നില്ല. നാലൊ ആറോ വരിയിലൊതുക്കാവുന്ന ഒരു മിന്നാമിന്നിക്കവിത അത്രയേ ഉള്ളു...

കവിത പോര... :(