മഴയ്ക്ക് വാര്‍ദ്ധക്യമാണു.
അവളുടെ ലഹരിയും സൌന്ദര്യവും പൊഴിഞ്ഞിരിക്കുന്നു.
തെന്നി നീങ്ങുവാന്‍ ചേമ്പില കുമ്പിളില്ലീ-
ക്കാറ്റത്തുലയുവാന് പുളിയിലക്കൂട്ടവും.
കോണ്‍ക്രീറ്റിനു മുകളില്‍ നിന്റെ
തുള്ളികള്‍ വീണു തകര്‍ന്നു
ഓവുചാലുകള്‍ വെട്ടിക്കീറി
തുഴഞ്ഞു പോയ കടലാസു വഞ്ചികള്‍
പോയവഴി വെള്ളവുമൊലിച്ചു പോയീ
നീര് വഴിചാലും വരണ്ടു പോയി.
എന്‍ മണിക്കുട്ടനു തുഴഞ്ഞു പോകുവാന്‍
വിരല്തുമ്പിലമരും മൌസുണ്ട്
*കരീബിയന്‍ കടലിലേ കറുത്ത കപ്പലും.
വയലിനു മുകളില്‍ പെയ്തിറങ്ങിയ നിന്-
ഹരിതസ്പര്ശവുമൊഴിഞ്ഞുപോയി.
തെറിച്ചുപോമീ ചെങ്കല്‍ ചെളിക്കണം
നിന് ശവക്കച്ചയില്‍ പൂക്കള്‍ വിരിക്കവേ.
ഒരു കുടയും വാഴയിലക്കീറും മറഞ്ഞീ-
യിടവഴി താണ്ടുവാന്‍ വരില്ല,
നനഞ്ഞു കീറിയ പുസ്തക താളും
സ്ളേറ്റിലെ മാഞ്ഞ് മങ്ങിയ വരികളുമേന്തി
കടന്നു പോയ കുഞ്ഞിക്കാലുകള്‍.
കാത്തു നില്പുണ്ടവിടെ പടിവാതിലില്‍ പീത-
വര്‍ണ്ണം ചാര്‍ത്തിയ നേരത്തിന് വണ്ടികള്‍.
അകലേ മുഴങ്ങും നേരത്തിന് മണികള്‍
തിരക്കില്ലൊരാന്തലിന് തരികള്‍ മനസില്‍
നീയൊന്നു പെയ്തു തീരേണമെന്നു പ്രാര്‍ത്ഥിക്കുവാന്‍
കാത്തു നില്പില്ലാരും പീടിക തിണ്ണയില്‍
മഴനനഞ്ഞീ വഴിയാരുമില്ല
രാത്രിമഴയുണ്ട് കാണുവാന്‍
കറുപ്പില്‍ നിനക്കു വര്‍ണ്ണമില്ലെങ്കിലും
ശോഷിച്ചു പോയ നിന് തണുത്ത വിരലുകളും
ചെറിയോരലര്ച്ചയും തേങ്ങലും
പിന്നെ അലസമെന്‍ ഓര്‍മ്മയും
ഇനിയുണ്ട് ബാക്കി...
* Pirates of Caribbean – Video Game
10 അഭിപ്രായങ്ങൾ:
നീയൊന്നു പെയ്തു തീരേണമെന്നു പ്രാര്‍ത്ഥിക്കുവാന്‍
കാത്തു നില്പില്ലാരും പീടിക തിണ്ണയില്‍
മഴനനഞ്ഞീ വഴിയാരുമില്ല
"ഒരു കുടയും വാഴയിലക്കീറും മറഞ്ഞീ-
യിടവഴി താണ്ടുവാന്‍ വരില്ല,
നനഞ്ഞു കീറിയ പുസ്തക താളും
സ്ളേറ്റിലെ മാഞ്ഞ് മങ്ങിയ വരികളുമേന്തി
കടന്നു പോയ കുഞ്ഞിക്കാലുകള്‍"
ഈ വരികള്‍ കുട്ടിക്കാലത്തിലെക്കും ഇടവഴികളിലേക്കും എന്നെ തിരിച്ചു കൊണ്ടുപോകുന്നു .
വളരെ നന്നായിട്ടുണ്ട് !!!
ആശംസകള്‍ ...
അരുണ്‍ ഇനിയുമെഴുതണം
ഹൃത്തിന് മഷിതൊട്ട്
പച്ചയായി.... ആശംസകള്‍
good
മഴയില്‍ നനയുന്ന പ്രതിതിയുളവാക്കുന്ന കവിത.
നന്ദി................
വളരേ നല്ല വരികൾ അരുൺ
കാസിമിനും, ഫസലിനും, സുജീഷിനും, ചോലയ്ക്കും, ലക്ഷ്മിക്കും നന്ദി.
കവിത നന്നായി അരുണ്‍
..സൌദര്യവും എന്നത് സൌന്ദര്യവും എന്ന് തിരുത്തുമല്ലോ..?
ഹന്ലലത്ത് താങ്ക്സ്. തിരുത്തിയിട്ടുണ്ട്.
Arun , nannaayiriknnu ,vaakukal soundaryaaathmakam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ